അര്ത്ഥന.
കാളിയമ്മേ ദേവി കാളിയമ്മേ _ ദേവി
കാളിയമ്മേ ദേവി കാളിയമ്മേ
രാജ രാജേശ്വരി ശ്രീ കുരുംബേശ്വരി
മല്കുടുംബേശ്വരി കൈ തൊഴുന്നേന്
എണ്ണിയാല് തീരാത്ത പാപങ്ങള് താപങ്ങള്
എല്ലാമകറ്റണേ ശ്രീ ലളിതേ .
......കാളിയമ്മേ ദേവി കാളിയമ്മേ
കണ്ടില്ല കേട്ടില്ല നിന്നപദാനങ്ങള്
കണ്ടിട്ടറിഞ്ഞില്ല നിന്നേയെങ്ങും
കേട്ടറിഞ്ഞിന്നു ഞാന് സന്തുഷ്ടനായ് നിന്റെ
പാട്ടില്, നീയെന്നെയനുഗ്രഹിക്ക.
..............കാളിയമ്മേ ദേവി കാളിയമ്മേ
സ്വാമിക്ക് തന് മക്കള് പോന്മക്കളെന്കിലോ
തായേ ഭവതിക്കു പെറ്റ മക്കള്
കാട്ടില്ല ഭേദങ്ങള് മക്കളിലെന്നു നീ
കാട്ടി ത്തന്നല്ലോ ഞാന് വിശ്വസിച്ചു .
...........കാളിയമ്മേ ദേവി കാളിയമ്മേ
ആശ്വാസമേകി നീയിന്നു വിരാജിപ്പൂ
നിശ്വാസ വായുവില് പോലുമമ്മേ
കഷ്ടപ്പെടുത്താതെ നഷ്ടപ്പെടുത്താതെ
പുഷ്ടിപ്പെടുത്തുകെന് ശിഷ്ടകാലം.
...........കാളിയമ്മേ ദേവി കാളിയമ്മേ _ ദേവി
കാളിയമ്മേ ദേവി കാളിയമ്മേ
മഹിന്ദ്ര വേണു, മുംബൈ
Tuesday, September 2, 2008
Subscribe to:
Post Comments (Atom)
1 comment:
''ആശ്വാസമേകി നീയിന്നു വിരാജിപ്പൂ
നിശ്വാസ വായുവില് പോലുമമ്മേ
കഷ്ടപ്പെടുത്താതെ നഷ്ടപ്പെടുത്താതെ
പുഷ്ടിപ്പെടുത്തുകെന് ശിഷ്ടകാലം.''നല്ല പാട്ട്.
Post a Comment