Saturday, December 27, 2008

സൈക്കിള്‍ വാടകക്ക് കൊടുക്കാനുണ്ട്


സൈക്കിള്‍ വാടകക്ക് കൊടുക്കാനുണ്ട്
കാലാവസ്ഥ വളരെ നല്ലതാണ്. ഇറച്ചിയും പൊറോട്ടയും ഒക്കെ അടിച്ച് കുമ്പ വീര്‍ത്തു ഇരിക്കയല്ലേ. കോര്‍ണിഷിലൂടെ ഒന്നു ഇറങ്ങി നടക്കുകകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്തു നോക്കൂ... എത്ര സുന്ദരം, ശാന്തം, ആരോഗ്യകരം.

തനിമ-വൃക്ഷമുത്തശ്ശിയെ ആദരിച്ചുതനിമ-വൃക്ഷമുത്തശ്ശിയെ ആദരിച്ചു
തനിമയോടനുബന്ധിച്ച്‌ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുത്ത വൃക്ഷമുത്തശ്ശിയെ ആദരിച്ചു. കല്‍പ്പറമ്പ്‌ ഗവ. യു.പി. സ്‌കൂള്‍ അങ്കണത്തിലെ മാവാണ്‌ വൃക്ഷമുത്തശ്ശിയായി തിരഞ്ഞെടുക്കപ്പെട്ടത്‌.കല്‍പ്പറമ്പ്‌ സെന്ററില്‍ നിന്നും ഘോഷയാത്രയോടെ സ്‌കൂള്‍ അങ്കണത്തിലെത്തിയാണ്‌ ആദരണം നടത്തിയത്‌. മന്ത്രി ബിനോയ്‌ വിശ്വം മാവിനെ ഹാരമണിയിച്ചു

തനിമ-ജനുവരി 4 മുതല്‍ കായികവാരം സംഘടിപ്പിക്കുന്നു


തനിമ-ജനുവരി 4 മുതല്‍ കായികവാരം സംഘടിപ്പിക്കുന്നു
Author : - സ്വന്തം ലേഖകന്‍ http://www.irinjalakuda.com/

തനിമയോടനുബന്ധിച്ച്‌ ഇരിങ്ങാലക്കുടയില്‍ ജനുവരി 4 മുതല്‍ കായികവാരം സംഘടിപ്പിക്കുന്നു. നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ നിന്നുള്ള കായികതാരങ്ങളെ ഉള്‍പ്പെടുത്തിയാണ്‌ മത്സരങ്ങള്‍ നടത്തുക. ഫുട്‌ബോള്‍, ചെസ്സ്‌, നടത്ത മത്സരം എന്നീ ഇനങ്ങളില്‍ 9 വരെയാണ്‌ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്‌. ഫുട്‌ബോള്‍ മത്സരങ്ങള്‍ മുനിസിപ്പല്‍ മൈതാനിയില്‍ 5ന്‌ ആരംഭിക്കും. പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കുള്ള ജെഴ്‌സിയും ഷോര്‍ട്‌സും സൗജന്യമായി നല്‍കും. മത്സരങ്ങള്‍ക്ക്‌ പുറമേ മുന്‍കാല ഫുട്‌ബോള്‍ താരങ്ങളെ ഉള്‍പ്പെടുത്തി പ്രദര്‍ശനമത്സരവും നടക്കും. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ്‌ ഹയര്‍സെക്കന്ററി സ്‌കൂളിലാണ്‌ ചെസ്സ്‌ മത്സരങ്ങള്‍ നടക്കുക. 10 വയസ്സിന്‌ താഴെ, 10-15, 15 ന്‌ മുകളില്‍ എന്നീ വിഭാഗങ്ങളിലായാണ്‌ ചെസ്സ്‌ മത്സരം സംഘടിപ്പിക്കുന്നത്‌. മത്സരങ്ങള്‍ ജനുവരി 4ന്‌ ആരംഭിക്കും. 30 മുതല്‍ 50 വയസ്സ്‌, 50ന്‌ മുകളില്‍ എന്നിങ്ങനെ സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായാണ്‌ നടത്തമത്സരം. ജനുവരി 7ന്‌ രാവിലെ 6.45 മുനിസിപ്പല്‍ മൈതാനിയിലാണ്‌ നടത്തമത്സരം. മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ തനിമ ഓഫീസില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ അനന്തശയനന്‍ മാസ്റ്റര്‍, അഡ്വ. ആന്റണി തെക്കേക്കര, സ്റ്റാലിന്‍ റാഫേല്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

തനിമ: മികച്ച ഗായകനേയും ഗായികയേയും തെരെഞ്ഞടുക്കുന്ന മത്സരം ആരംഭിച്ചു.


style="font-size:130%;">തനിമ: മികച്ച ഗായകനേയും ഗായികയേയും തെരെഞ്ഞടുക്കുന്ന മത്സരം ആരംഭിച്ചു.
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com

തനിമയോടനുബന്ധിച്ച്‌ നിയോജകമണ്ഡലത്തിലെ മികച്ച ഗായകനേയും ഗായികയേയും തെരെഞ്ഞടുക്കുന്ന മത്സരം ആരംഭിച്ചു. മത്സരങ്ങള്‍ക്കു തുടക്കം കുറിച്ചുനടന്ന സമ്മേളനത്തില്‍ തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഡോണ്‍ ബോസ്‌കോ സക്‌ൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.വര്‍ഗ്ഗീസ്‌ തണിപ്പാറ, വാര്‍ഡ്‌ കൗണ്‍സിലര്‍ ബിജു ലാസര്‍, താമ്പാന്‍ മാസറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ബോബി ജോസ്‌ സ്വാഗതവും കെ.പി.ദേവദാസ്‌ നന്ദിയും പറഞ്ഞു. പിഷാരടി ചന്ദ്രന്‍, മെജോ ജോസഫ്‌, രാധാ ഗിരി എന്നിവര്‍ വിധികര്‍ത്താക്കളായി. ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ നടന്ന മത്സരങ്ങളില്‍ നിരവധി പേര്‍ പങ്കെടുത്തു, ഇരിങ്ങാലക്കുട ഇ.കെ.എന്‍ വിദ്യാഭ്യാസ ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ റോഡുകള്‍ സ്വകാര്യവത്‌ക്കരിക്കുമ്പോള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. വിഷയത്തില്‍ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നടത്തിയ കെണ്ടത്തലുകള്‍ കേന്ദ്രനിര്‍വാഹക സമിതിഅംഗം അഡ്വ.കെ.പി. രവിപ്രകാശ്‌ അവതരിപ്പിച്ചു.

Thursday, December 25, 2008

ആകാശഗംഗയിലൂടെഇന്നും കാലത്തു മൂടല്‍ മഞ്ഞുള്ള ഒരു പ്രഭാതം ആയിരുന്നു ഇവിടെ അബുദാബിയില്‍.

Wednesday, December 24, 2008

അബുദാബി മൂടല്‍മഞ്ഞില്‍ കുതിര്‍ന്ന ഒരു സുപ്രഭാതം


ഹൈവെയിലും റോഡിലും അപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്ന് വിശ്വാസ്സത്തോടെ....

Tuesday, December 23, 2008

" മുഹബതിന്‍ മുന്തിരി " ആമുഖം പ്രകാശനം ചെയ്തു


കെ എസ് സി പാചക മത്സരം - നജലയും റാണിയും പ്രീതയും ജേതാക്കള്‍

ഗസ്സല്‍പ്പൂക്കളിലൂടെ മുംബെ രക്തസാക്ഷികള്‍ക്ക് പ്രണാമം
കേരലോത്സവത്തിനു തിരശീല വീണു

കേരലോത്സവത്തിനു തിരശീല വീണു

നമുക്കു മടങ്ങാം സൈക്കിള്‍ യുഗത്തിലേക്ക്അബുദാബി സലാം സ്ട്രീറ്റ് റോഡ് വികസന പരിപാടി ഊര്‍ജിതമായി പുരോഗമിക്കുന്നു. അതോടെ തന്നെ റോഡിലെ തിരക്കും വര്‍ദ്ധിച്ചു. ഒന്നോ രണ്ടോ ദിവസ്സത്തിനുള്ളില്‍ തിരക്ക് കുറഞ്ഞ റൂട്ടുകള്‍ എല്ലാവരും കണ്ടുപിടിച്ചു ഉപയോഗിച്ചു തുടങ്ങും എന്ന് ആശ്വസിക്കാം. പാര്‍ക്കിംഗ് കിട്ടാനും വളരെ വിഷം. കാലാവസ്ഥ മാത്രം വളരെ നല്ലത്. എന്നാല്‍ നമ്മുക്ക് കാര്‍ വീട്ടില്‍ തന്നെ ഇട്ടു നടക്കുകയോ അല്ലെങ്കില്‍ സൈക്കിള്‍ ഉപയോഗിക്കുകയോ ചെയ്താലോ?

Monday, December 22, 2008

അബുദാബി മോട്ടോര്‍ ഷോ 2008

മുനതദര്‍ സൈദിന്റെ പാദുകങ്ങള്‍


Muntadhir Syed’s Shoes
Poem by K.K. Moideen Koya

Amongst the sycophants
Who bend as low as abyss,
Oh, Muntadhir Syed,
Now, your shoes enjoy
the most reverent image!

Are those shoes made
of the skeletons of thousands
perished in the devastation
afflicted by the Yankee vulture
that invaded your motherland!

Are those shoes made
after churning out the leather
of the heart burn of hapless sisters;
Or shined with the tears
Of orphaned childhoods!

We identify that your 10-size shoes
are stronger than advanced missiles!

What you threw on the face
that grimaced to the world
with unabated greed for hunting
were the arrows on fire
of the suppressed wrath!

If your throw could crumple
the cursed face of avarice,
Megalomania and power blindness
who thought he is unconquerable,
It is the victory of your Mesopotamian genes!

We are repeatedly watching
that the supremo, who had fought
all his dirty tricks in his possession,
Is resorting to the ultimate one
and running for cover
In front of your throw!

Sunday, December 21, 2008

എസ്‌.ഐ.ക്ക്‌ ജാമ്യം കിട്ടാന്‍ കോടതിയില്‍ പോലീസിന്റെ ധര്‍ണ

എസ്‌.ഐ.ക്ക്‌ ജാമ്യം കിട്ടാന്‍ കോടതിയില്‍ പോലീസിന്റെ ധര്‍ണ

ന്യൂഡല്‍ഹി: എസ്‌.ഐ.ക്കൊപ്പം സി.ബി.ഐ. അറസ്റ്റുചെയ്‌തയാളെ ജാമ്യത്തില്‍ വിടുകയും എസ്‌.ഐ.ക്ക്‌ ജാമ്യം നിഷേധിക്കുകയും ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ പോലീസുകാര്‍ കോടതിപരിസരത്ത്‌ ധര്‍ണയും പ്രതിഷേധപ്രകടനവും നടത്തി. ഒടുവില്‍ കോടതി എസ്‌.ഐയ്‌ക്ക്‌ ജാമ്യം അനുവദിച്ചതോടെയാണ്‌ പ്രശ്‌നം തീര്‍ന്നത്‌. പുതുച്ചേരി സെഷന്‍സ്‌ കോടതിയിലാണ്‌ സംഭവം. 5000 രൂപ കൈക്കൂലി വാങ്ങിയതിനാണ്‌ ഒര്‍ലീന്‍പേട്ട്‌ പോലീസ്‌സ്റ്റേഷനിലെ സബ്‌ഇന്‍സ്‌പെക്ടറെയും ഒരഭിഭാഷകനെയും സി.ബി.ഐ. അറസ്റ്റുചെയ്‌തത്‌. വെള്ളിയാഴ്‌ച രാവിലെ ഇരുവരെയും പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജ ിക്കു മുമ്പില്‍ ഹാജരാക്കി. അഭിഭാഷകന്‌ ജാമ്യം നല്‍കിയ കോടതി എസ്‌.ഐയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തു.

ഇത്‌ പക്ഷപാതമാണെന്നാരോപിച്ച്‌ കോടതി പരിസരത്ത്‌ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ പോലീസുകാര്‍ പ്രതിഷേധപ്രകടനവും ധര്‍ണയും നടത്തി. തുടര്‍ന്ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ എസ്‌.ഐ.യുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി അദ്ദേഹത്തിന്‌ ജാമ്യം നല്‍കി.

രേഖകള്‍ തിരിച്ചുനല്‍കിയില്ലെന്നാരോപിച്ച്‌ ഒരു സ്‌ത്രീ തനിക്കെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന്‌ ഒരാള്‍ സി.ബി.ഐ.യെ സമീപിച്ചതോടെയാണ്‌ എസ്‌.ഐ.യും അഭിഭാഷകനും അറസ്റ്റിലായത്‌. ഈ വിഷയത്തില്‍ ഇടപെട്ട എസ്‌.ഐ. തന്നോട്‌ കൈക്കൂലി ആവശ്യപ്പെട്ടെന്നും നല്‍കിയില്ലെങ്കില്‍ കേസെടുക്കുമെന്നും പറഞ്ഞതായി ഇയാള്‍ സി.ബി.ഐ.യെ അറിയിച്ചു. കൈക്കൂലി നല്‍കാന്‍ ചെന്നപ്പോള്‍ അത്‌ അഭിഭാഷകന്‍വഴി തരാന്‍ ആവശ്യപ്പെട്ടു. കൈക്കൂലിത്തുകയായ 5000 രൂപയില്‍ 3000 രൂപ അഭിഭാഷകന്‍ കൈവശംവെക്കുകയും 2000 എസ്‌.ഐ.ക്ക്‌ നല്‍കുകയും ചെയ്‌തെന്ന്‌ സി.ബി.ഐ. വക്താവ്‌ പറഞ്ഞു. ഈ സംഭവത്തിലാണ്‌ ഇരുവരും അറസ്റ്റിലായത്‌.


കുറുന്തോട്ടിക്കു വാതം വന്നാല്‍ എന്താ ഒരു മറുമരുന്നു?

അബുദാബിയിലെ അല്‍ ഫുത്തൈസ്സി അയ്ലണ്ടില്‍ നിന്നൊരു ദൃശ്യംഇവിടെ സന്ദര്‍ശിക്കണം എന്നുന്ടെന്കില്‍ ഈ വെബ് സൈറ്റില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ കിട്ടും
http://www.futaisi.com/about.htm

Thursday, December 18, 2008

എല്ലാം എല്ലാം അയ്യപ്പന്‍ - മണ്ഡല മകര വിളക്ക് ഉത്സവം - ബാനസവാടി, ബാംഗ്ലൂര്‍ അമ്പലത്തില്‍

എല്ലാം എല്ലാം അയ്യപ്പന്‍ - മണ്ഡല മകര വിളക്ക് ഉത്സവം - ബാനസവാടി, ബാംഗ്ലൂര്‍ അമ്പലത്തില്‍


എല്ലാം എല്ലാം അയ്യപ്പന്‍ - മണ്ഡല മകര വിളക്ക് ഉത്സവം - ബാനസവാടി, ബാംഗ്ലൂര്‍ അമ്പലത്തില്‍