റമദാന്‍ ചിന്തകള്‍ 09
ഇന്നു വിശുദ്ധ റമദാന്‍ മാസ്സത്തിലെ ഒന്‍പതാം ദിവസം. എല്ലാ വിശ്വാസികള്‍ക്കും എന്റെ പ്രണാമങ്ങള്‍. ഇവിടെ ഞാന്‍ കുറച്ചു ദിവസ്സങ്ങളായി എഴുതി വരുന്നതിനെ പറ്റി പല തരത്തിലുള്ള അഭിപ്രായങ്ങളും എനിക്ക് കിട്ടാറുണ്ട്. പരമാവധി മത രാഷ്ട്രീയ ചിന്തകള്‍ ഒന്നും തന്നെ പ്രതിപാധിക്കാതെ ഇരിക്കുന്നതും അത് തന്നെ കാരണം. ഇതു ഒരു സൌഹൃദത്തിന്റെ വേധിയാണല്ലോ. അത് വളര്ന്നു വലുതാവുകയാണ് നമ്മുടെ ആവശ്യം. സമുധായത്തിനു സഹായമേകാന്‍ സന്നദ്ധത ഉള്ള ഒരു പറ്റം മനുഷ്യരുടെ കൂട്ടായ്മ. അതാണ് ലക്‌ഷ്യം. അവിടെ വേണ്ടത് അടുക്കും ചിട്ടയും ആണ്. അത് വളരാനും, വളര്‍ത്തി കൊണ്ടു വരാനും ഉതകുന്ന ചില ചെറിയ കാര്യങ്ങള്‍ സ്പര്‍ശിക്കുക മാത്രമെ ഇവിടെ ഞാന്‍ ചെയുന്നുള്ളൂ. അത് നിത്യേന ഞാനും നിങ്ങളും കാണുകയും കേള്‍ക്കയും ചെയ്യുന്ന സാദാരണ കാര്യങ്ങളില്ലൂടെ നിങ്ങള്‍ക്കായി എഴുതുന്നു.
അപ്പോള്‍ വരുന്ന ഒരു പ്രസക്തമായ ചോദ്യം - സാധാരണ എന്നോട് പലരും ചോദിക്കാറുള്ള ചോദ്യം? ഏത് സമയവും കമ്പ്യൂട്ടറിന് മുന്നിലാണ് അല്ലെ ജോലി ? അല്ലേ അല്ല. പക്ഷെ ഏത് സമയവും എന്റെ കയ്യില്‍ ഒരു തുണ്ട് കടലാസ്സും ഒരു പേനയോ പെന്‍സിലോ കാണും. അതാതു സമയത്തു മനസ്സിലൂടെ കടന്നു പോകുന്ന ഓരോ ചെറിയ നുറുങ്ങു ചിന്തകളും ഒന്നോ രണ്ടോ ചെറിയ വാചകങ്ങളായി അതില്‍ കുറിച്ചിടും. അത് ചിലപ്പോള്‍, ഓഫീസില്‍ ഇരിക്കുന്ന സമയത്താവം, അല്ലെങ്കിലും, ഡ്രൈവ് ചെയുന്ന സമയത്താവം, വായിക്കുന്ന സമയത്താവം അല്ലെങ്കില്‍ വൈകീട്ട് നിത്യേന ഉള്ള നടത്താമോ ഒട്ടത്തിന്റെയോ ഒക്കെ സമയത്താവം. ആ ചെറിയ നുറുങ്ങുകളാണ് - spark - വലിയ കാര്യങ്ങളിലേക്കുള്ള മാര്‍ഗ ദര്ശികള്‍. നമ്മുക്ക് ഇവിടെ സ്പാര്‍ക്ക് എന്ന പേരിലുള്ള ഒരു സുഹൃത്ത് ചെയ്തു വരുന്നതും ഇതു പോലെ വിജ്ഞാന പ്രദമായ കാര്യങ്ങള്‍ തന്നെ.
അടുക്കിനെയും ചിട്ടയെയും പറ്റി പറഞ്ഞു വരുമ്പോള്‍ ഓര്മ്മ വരുന്നതു ഒരു പ്രധാന കാര്യം. ഇവിടെ നമ്മുടെ പല സുഹൃത്തുക്കളും ജോലിക്കായി അപേക്ഷകള്‍ അയക്കാറുണ്ട്. പലരില്‍ നിന്നും അപേക്ഷകള്‍ കിട്ടരും ഉണ്ട്. പല സമയത്തും ഒരു ആമുഖമോ, വിവരണമോ ഒന്നും ഇല്ലാത്ത ഒരു ഇമെയില്‍ ആണ് കണ്ടു വരുന്നതു. എന്ത് കൊണ്ടു ഒരു അഞ്ചു മിനിട്ട് സമയം കൂടുതല്‍ എടുത്തു, തന്നെ പറ്റിയും, താന്‍ നേടാന്‍ ഉദ്ദേശിക്കുന്ന പുതിയ ജോലിയെ പറ്റിയും തന്റെ അതിനുതകുന്ന അനുയോജ്യതയെ പറ്റിയും തന്നാലാവുന്ന ഒരു ചെറിയ രീതിയില്‍ എഴുതി സമര്‍പ്പിച്ചു കൂടാ? ഇതു ആ അപേക്ഷ കിട്ടുന്ന അത് വായിക്കുന്ന ആള്‍ക്ക് ആ അപേക്ഷ നല്കിയ ആളെ പറ്റി ഒരു ഏകദേശ രൂപം കിട്ടാനുള്ള അവസ്സരം അനായാസം നല്കുന്നു.
ഇനി വേറെ ഒരു ചില കൂട്ടരെയും കാണുവാനിടയായി. ജോലികള്‍ക്കായി അപേക്ഷിക്കുക. അവരെ പരീക്ഷകള്‍ക്കായി വിളിക്കുമ്പോള്‍ വരാതിരിക്കുകയോ ഒഴിവു കഴിവ് പറയുകയോ ചെയ്യുക. തനിക്ക് പറ്റില്ല എന്ന് ഉള്ളപ്പോള്‍ എന്തിന് അപേക്ഷിച്ച് മറ്റുള്ളവരുടെ സമയം വെറുതെ നഷ്ടപ്പെടുത്തുന്നു?
ഇന്നലെ പ്രശസ്തരായ രണ്ടു സംഗീതജ്ഞര്‍ നിര്യാതരായി. കുന്നക്കുടി വൈദ്യനാഥ ഭാഗവതരും, ചക്കംകുളം അപ്പു മാരാരും. വയലിന്‍ വായനയിലൂടെ ഭാഗവതരും ചെണ്ട മേളത്തിലൂടെ മാരാരും നമ്മളെ മാസ്മര ലോകത്തിലേക്ക് നയിച്ചവരായിരുന്നു. ഭാഗവതര്‍ ഒരിക്കല്‍ മദിരാശിയില്‍ വയലിന്‍ വായിച്ചു മഴ പെയിച്ചുവത്രെ. അത്രയ്ക്ക് വിദ്വാന്‍ ആണ് അദ്ദേഹം. എന്നാല്‍ തന്നെ ആദരിക്കാന്‍ വന്നവരോടെ അദ്ദേഹം പറഞ്ഞതു - ഇതു തന്റെ മാത്രം കഴിവല്ല, താന്‍ വയലിന്‍ വായനയിലൂടെ ഈശ്വരനോട് പ്രാര്തിച്ചപ്പോള്‍ തന്നോടൊപ്പം ചേര്ന്നു പ്രാര്‍ത്ഥന നടത്തിയ അനേകായിരം ഭക്തരുടെ പ്രാര്‍ഥനയുടെ സമ്മിശ്ര ഫലമാണ് അതെന്നായിരുന്നു അദ്ധേഹത്തിന്റെ ഭാഷ്യം.
ഏതൊരു കൂട്ടായ്മയും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ നല്ല ലക്‌ഷ്യം താനേ വന്നു ചേരും എന്ന് വേറെ ഒരു രീതിയില്‍ അദ്ദേഹം നമ്മളെ മനസ്സിലാക്കി തരുന്നു.
സസ്നേഹം,
രമേഷ് മേനോന്‍
09092008
Wednesday, September 10, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment