Thursday, October 29, 2009

ഓണ്‍ലൈനിലൂടെ മൃദംഗം പഠിച്ച്‌ അരങ്ങേറ്റം

ഓണ്‍ലൈനിലൂടെ മൃദംഗം പഠിച്ച്‌ അരങ്ങേറ്റം

ഓണ്‍ലൈനിലൂടെ മൃദംഗം പഠിച്ച്‌ അരങ്ങേറ്റം
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com

ഓണ്‍ലൈനിലൂടെ മൃദംഗം പഠിച്ച 10വയസ്സുകാരന്റെ അരങ്ങേറ്റം അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ നടന്നു. അമേരിക്കയില്‍ സ്ഥിരം താമസക്കാരായ ശ്രീദേവിയുടെയും അരവിന്ദന്റെയും മകന്‍ അഖിലാണ്‌ അമേരിക്കയിലെ ഭാരതീയ ടെമ്പിള്‍ എന്ന ക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തിയത്‌. ഇരിങ്ങാലക്കുട കൊരമ്പ്‌ മൃദംഗകളരിയുടെ വെബ്‌സൈറ്റിലൂടെയാണ്‌ 5-ാംക്ലാസ്സ്‌ വിദ്യാര്‍ത്ഥിയായ അഖില്‍ ഓണ്‍ലൈന്‍ മൃദംഗ പഠനം നടത്തുന്നത്‌.

Wednesday, October 28, 2009

കവിതയുടെ നാദം

കവിതയുടെ നാദം

വോട്ടവകാശത്തിനായി ഒരുലക്ഷം പേരുടെ ഒപ്പു ശേഖരിക്കും

വോട്ടവകാശത്തിനായി ഒരുലക്ഷം പേരുടെ ഒപ്പു ശേഖരിക്കും

മനാമ: വോട്ടവകാശത്തിനായി ബഹ്‌റൈനില്‍നിന്ന് ഒരുലക്ഷം പേരുടെ ഒപ്പുശേഖരിക്കുമെന്ന് പ്രവാസികള്‍ക്ക് വോട്ടവകാശം വേണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ബഹ്‌റൈന്‍ മലയാളി. വോട്ടവകാശം നിഷേധിക്കുന്നതിലൂടെ പ്രവാസികളുടെ പൗരാവകാശം നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും വോട്ടവകാശം നേടിയെടുക്കുന്നതിനായി കേന്ദ്രമന്ത്രിമാരുമായി ബന്ധപ്പെട്ട് രേഖകള്‍ നല്‍കുമെന്നും കോഴിക്കോട് നന്തി സ്വദേശിയും ബഹ്‌റൈനിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ ഷിഹാസ്ബാബു പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് താമസിയാതെ ഒരു തീരുമാനമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അറിയിച്ച സാഹചര്യത്തിലാണ് ഒപ്പുശേഖരണം നടത്താന്‍ തീരുമാനിച്ചത്.

ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിന്റെ വെളിച്ചത്തിലാണ് ചീഫ്ജസ്റ്റിസ് എസ്.ആര്‍. ബന്നൂര്‍മഠ്, ജസ്റ്റിസ് എ.കെ.ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് പ്രതികരിച്ചത്. അഡ്വക്കേറ്റ് കാളീശ്വരന്‍ മുഖേനയാണ് ബാബു കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.

ജനപ്രാതിനിധ്യനിയമത്തിലെ 19, 20 വകുപ്പുകള്‍ പ്രകാരം ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണ് വോട്ടവകാശം അനുവദിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ പൗരത്വമുള്ള എല്ലാവരും ഇന്ത്യക്കാരാണെന്നും എല്ലാവര്‍ക്കും വോട്ടവകാശം വേണമെന്നുമാണ് ബാബു ആവശ്യപ്പെടുന്നത്.

കക്കു കക്കാലില്‍

അമ്മ മെമ്പര്‍മാര്‍ക്ക് ഇത് ഒരു ഐ ഓപ്പണര്‍

അമ്മ മെമ്പര്‍മാര്‍ക്ക് ഇത് ഒരു ഐ ഓപ്പണര്‍

Tuesday, October 27, 2009

കേരള കാര്‍ട്ടൂണ്‍ അക്കാദമി: Entry’s Inviting to the ‘Cartoonist Shankaran Kutty Memorial Book Cover Award.

കേരള കാര്‍ട്ടൂണ്‍ അക്കാദമി: Entry’s Inviting to the ‘Cartoonist Shankaran Kutty Memorial Book Cover Award.

തൃപ്പുത്തരിക്ക് നിവേദ്യമൊരുക്കാന്‍ തണ്ടികയെത്തി

തൃപ്പുത്തരിക്ക് നിവേദ്യമൊരുക്കാന്‍ തണ്ടികയെത്തി
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com



കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടിക വരവിന്‌ തിങ്കളാഴ്ച വൈകിട്ട്‌ പള്ളിവേട്ട ആല്‍ത്തറയ്‌ക്കല്‍ വമ്പിച്ച സ്വീകരണം നല്‍കി. ചൊവ്വാഴ്ച നടക്കുന്ന പുത്തരി നിവേദ്യത്തിനുള്ള സാധനങ്ങളാണ് ചാലക്കുടി പോട്ട പ്രവൃത്തികച്ചേരിയില്‍ നിന്നും തണ്ടിലേറ്റി ഇരിങ്ങാലക്കുടയിലേക്ക് കൊണ്ട് വന്നത്. സദ്യക്കാവശ്യമായ അരി, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് തണ്ടികയിലുള്ളത്. ഉച്ചക്ക്‌ ഒരു മണിക്ക്‌ പുറപ്പെട്ട തണ്ടിക വരവ്‌ വൈകീട്ട് അഞ്ചു മണിയോടെ ആല്‍ത്തറയിലെത്തി. അവിടെ നിന്നും വാദ്യമേളങ്ങളോടെ ക്ഷേത്രത്തിലേക്ക്‌ ആനയിച്ചു. ക്ഷേത്രത്തില്‍ ചൊവാഴ്ച തൃപ്പുത്തരിയും, ബുധനാഴ്ച മുക്കുടിയും നടക്കും.



Monday, October 26, 2009

Tuesday, October 20, 2009

കൂടല്‍മാണിക്യം - തണ്ടികവരവ്‌, തൃപ്പുത്തരി, മുക്കുടി 26 മുതല്‍

കൂടല്‍മാണിക്യം - തണ്ടികവരവ്‌, തൃപ്പുത്തരി, മുക്കുടി 26 മുതല്‍


കൂടല്‍മാണിക്യം - തണ്ടികവരവ്‌, തൃപ്പുത്തരി, മുക്കുടി 26 മുതല്‍

Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ്‌, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങള്‍ ഒക്ടോബര്‍ 26,27,28 തിയ്യതികളില്‍ നടക്കും. 29ന്‌ ഉച്ചക്ക്‌ 12ന്‌ ചാലക്കുടി പോട്ടയില്‍നിന്ന്‌ തണ്ടികവരവ്‌ ആരംഭിക്കും. വൈകീട്ട്‌ 5ന്‌ ഠാണാവില്‍നിന്ന്‌ ക്ഷേത്രത്തിലേക്ക്‌ സ്വീകരിക്കും. 27ന്‌ രാവിലെ 7.30ന്‌ പുത്തിരിനിവേദ്യ ചടങ്ങുകള്‍ തുടങ്ങും. 11.15ന്‌ തൃപ്പുത്തിരിപൂജ, സദ്യ, 28ന്‌ രാവിലെ 6ന്‌ മുക്കുടി നിവേദ്യം, 7ന്‌ മുക്കുടി വിതരണവും നടക്കും.

Thursday, October 15, 2009

ശ്രീ കുട്ടന്റെ സരസ്വതി വായില്‍ നിന്ന് കയ്യിലേക്കും പന്തിലെക്കും മാറ്റാന്‍ എന്താ ഒരു വഴി....

ശ്രീ കുട്ടന്റെ സരസ്വതി വായില്‍ നിന്ന് കയ്യിലേക്കും പന്തിലെക്കും മാറ്റാന്‍ എന്താ ഒരു വഴി....


Tuesday, October 13, 2009

സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്‌ നേടിയ ടി.എല്‍.കുഞ്ഞുവറീത്‌ മാസ്റ്റര്‍ക്ക്‌ സ്വീകരണം നല്‍കി

സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്‌ നേടിയ ടി.എല്‍.കുഞ്ഞുവറീത്‌ മാസ്റ്റര്‍ക്ക്‌ സ്വീകരണം നല്‍കി
www.irinjalakuda.com



സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്‌ നേടിയ ആനന്ദപുരം ശ്രീകൃഷ്‌ണ ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍ ടി.എല്‍.കുഞ്ഞുവറീത്‌ മാസ്റ്റര്‍ക്ക്‌ സ്‌കൂളില്‍ സ്വീകരണം നല്‍കി. സ്‌കൂളിന്റെ മാനേജ്‌മെന്റ്‌, പി.ടി.എ., സ്റ്റാഫ്‌, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ്‌ സ്വീകരണം നല്‍കിയത്‌. സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനം ഇരിങ്ങാലക്കുട എം.എല്‍.എ. അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ ഉദ്‌ഘാടനം ചെയ്‌തു. മുരിയാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ലത ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃശൂര്‍ സെന്റ്‌ തോമസ്‌ കോളേജ്‌ പ്രിന്‍സിപ്പാള്‍ റവ.ഡോ.ഫാ.ദേവസ്സി പന്തല്ലൂക്കാരന്‍ മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.എന്‍. ലതിക ഉപഹാരം സമര്‍പ്പണം നടത്തി. സ്‌കൂള്‍ മാനേജര്‍ ലീല അന്തര്‍ജനം സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഗ്രാമപഞ്ചായത്ത്‌ അഗം ലത രവീന്ദ്രന്‍, പി.ടി.എ. പ്രസിഡണ്ട്‌ ഫ്രാന്‍സിസ്‌ എ.ഇല്ലിക്കല്‍, മാനേജ്‌മെന്റ്‌ പ്രതിനിധി എ.എന്‍.നീലകണ്‌ഠന്‍ നമ്പൂതിരി, സ്റ്റാഫ്‌ പ്രതിനിധി ബി.ബിജു, സ്‌കൂള്‍ ലീഡര്‍ ദില്‍രൂപ്‌ ദിലീപ്‌ എന്നിവര്‍ ആശംസകളര്‍പ്പിച്ച്‌ സംസാരിച്ചു. ഡെപ്യൂട്ടി ഹെഡ്‌മിസ്‌ട്രസ്‌ എം.സുനന്ദ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി എന്‍.പി. റാഫേല്‍ നന്ദിയും പറഞ്ഞു.

Monday, October 12, 2009

ബാലന്മാര്‍ക്കരിയോ ഒരു അമ്മയുടെ വിഷമം?

ബാലന്മാര്‍ക്കരിയോ ഒരു അമ്മയുടെ വിഷമം?


നഷ്ടപ്പെട്ട കൂട്ടുകാരിയില്‍ നിന്ന് മരിക്കാത്ത സന്ദേശങ്ങളിലേക്ക്‌

നഷ്ടപ്പെട്ട കൂട്ടുകാരിയില്‍ നിന്ന് മരിക്കാത്ത സന്ദേശങ്ങളിലേക്ക്‌

Posted on: 12 Oct 2009 വി.എസ്. ശ്യാംലാല്‍ www.mathrubhumi.com

തിരുവനന്തപുരം: പ്രിയപ്പെട്ടവര്‍ക്ക് വിശേഷ അവസരങ്ങളില്‍ ആശംസാ സന്ദേശം മുടങ്ങാതെ അയയ്ക്കാന്‍ അടുത്ത 100 വര്‍ഷം ഒരു വ്യക്തിക്കു കഴിയുമോ? അയാള്‍ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഇനി അതു സാധിക്കും. അതിനായി ഒരു വെബ്‌സൈറ്റ് നിലവില്‍ വന്നുകഴിഞ്ഞു. പ്രണയത്തിനിടയില്‍ എന്നെന്നേയ്ക്കുമായി ജീവിതം വിട്ടുപോയ കൂട്ടുകാരിയില്‍ നിന്നാണ് ഇതിന്റെ തുടക്കം.
തൃശ്ശൂര്‍ മാടക്കത്തറ സ്വദേശിയായ ബിജു ജോര്‍ജ് എന്ന 29 കാരനാണ് സന്ദേശങ്ങള്‍ക്ക് അമരത്വം പകരുന്ന www.ojocard.com എന്ന വെബ്‌സൈറ്റിന്റെ ശില്പി. ആത്മാക്കളുമായി സംവദിക്കുന്നതിന് ഓജോ ബോര്‍ഡ് പ്രയോജനപ്പെടുത്താനാവും എന്നൊരു വിശ്വാസമുണ്ട്. മരിച്ചു പോയവരുടെ പേരില്‍ പോലും ആശംസാസന്ദേശങ്ങള്‍ അയയ്ക്കുന്ന വെബ്‌സൈറ്റിന്റെ പേര് അതിനാല്‍ ഓജോ കാര്‍ഡ് ആയി.
അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ബിജുവിന്റെ മൊബൈല്‍ ഫോണില്‍ ലഭിച്ച ഒരു റോങ് കോളില്‍ നിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഒരു പെണ്‍കുട്ടിയായിരുന്നു മറുഭാഗത്ത്. സംസാരം പരിചയമായി, സൗഹൃദമായി - വീട്ടുകാരുടെ അറിവോടെ തന്നെ. അറിയാതെ അതു പ്രണയവുമായി.

ഇതിനിടെ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ കല്യാണാലോചനകള്‍ തുടങ്ങിയിരുന്നു. ഓരോന്നു പറഞ്ഞ് അവള്‍ അത് മുടക്കി. കാരണമറിയാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബിജുവിനെ ചുമതലപ്പെടുത്തി. കാര്യമാരാഞ്ഞ അദ്ദേഹത്തോട് അവള്‍ തന്റെ പ്രണയം തുറന്നുപറഞ്ഞു. അവളോട് ബിജുവിനും പ്രണയം തോന്നിയിരുന്നുവെങ്കിലും സ്ഥിരവരുമാനമില്ലാത്തത് അദ്ദേഹത്തെ പിന്നോട്ടുവലിച്ചു. ബിജുവിന്റെ പ്രേരണപ്രകാരം പെണ്‍കുട്ടി വിവാഹത്തിനു തയ്യാറായി. നല്ലൊരു കുടുംബജീവിതം പരസ്​പരം ആശംസിച്ച് അവര്‍ പിരിഞ്ഞു. ഇടയ്ക്കുള്ള ഓരോ മിസ്ഡ് കോളിലും ക്രിസ്മസ്, പുതുവത്സരം, ജന്മദിനം തുടങ്ങിയ വേളകളില്‍ മുടക്കമില്ലാതെ കൈമാറുന്ന ആശംസാ സന്ദേശങ്ങളിലുമായി പിന്നീട് ബന്ധം ഒതുങ്ങി. ഇടയ്ക്ക് ആ പെണ്‍കുട്ടിയുടെ വിവാഹക്ഷണക്കത്തും ബിജുവിനു ലഭിച്ചു, വിവാഹത്തിനു വരരുത് എന്ന കുറിപ്പുമായി.

പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്‍ക്കു ശേഷം അവളുടെ കോളുകള്‍ വീണ്ടും ബിജുവിന്റെ ഫോണിലേക്കു വന്നുതുടങ്ങി. ക്രമേണ വിളി വരാതായി. മാസങ്ങള്‍ക്കുശേഷം ഒരു ജോലി നേടി ആദ്യ ശമ്പളം ലഭിച്ചപ്പോള്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ ബിജു തീരുമാനിച്ചു. അവളുടെ നമ്പരില്‍ വിളിച്ചപ്പോള്‍ നിലവിലില്ലെന്നായിരുന്നു മറുപടി. പിന്നീട് വീട്ടിലേക്കു വിളിച്ചു. അമ്മ നല്‍കിയ മറുപടി ബിജുവിനെ ഞെട്ടിച്ചു. ദുരിതപൂര്‍ണമായ ഹ്രസ്വകാല ദാമ്പത്യത്തിനൊടുവില്‍ കൂട്ടുകാരി ആത്മഹത്യ ചെയ്തു.
ആശംസിക്കാന്‍ ആരുമില്ലാതെ ബിജുവിന്റെ ജന്മദിനം കടന്നു പോയി. ആ വേദനയില്‍നിന്നാണ് ഓജോകാര്‍ഡ് എന്ന ആശയം. ബിജുവിന്റെ സുഹൃത്തുക്കളായ തൃശ്ശൂര്‍ മാടക്കത്തറയിലെ സന്തോഷ് കീറ്റിക്കല്‍, രഞ്ജിത്ത്, സന്തോഷ് ചെമ്മണ്ട, വെള്ളാനിക്കര സ്വദേശി ജയകുമാര്‍ എന്നിവര്‍ ഒപ്പം ചേര്‍ന്നു. ദുബായിലെ ഒരു സ്ഥാപനമാണ് ഇപ്പോള്‍ www.ojocard.com തയ്യാറാക്കിയിരിക്കുന്നത്. തങ്ങളുടെ സംരംഭത്തിന് പുതിയ നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിജു ഇപ്പോള്‍.

Monday, October 5, 2009

60 സെക്കന്‍ഡ് പ്രണയത്തിനു തയ്യാറാണോ

60 സെക്കന്‍ഡ് പ്രണയത്തിനു തയ്യാറാണോ

നിങ്ങള്‍ 60 സെക്കന്‍ഡ് നേരം കൊണ്ട് പ്രണയം ചിത്രീകരിക്കാന്‍ തയാറാണോ, എങ്കില്‍ ഇതാ അതിനായൊരു മത്സരം ഒരുങ്ങുന്നു.

എമ്മാ മാസി നടത്തുന്ന ഇംഗ്ലണ്ടിലെ ഫിലിം 15 എന്ന നിര്‍മ്മാണ കമ്പനിയും മലയാള സിനിമാ സംവിധായകനായ സോഹന്‍ലാലും ചേര്‍ന്നാണ് അറുപത് സെക്കന്‍ഡ് നീളമുള്ള റൊമാന്റിക് മൂഡിലുള്ള ഹ്രസ്വ ചിത്രങ്ങളുടെ മത്സരം നടത്തുന്നത്.

മത്സരത്തില്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും ഏത് രാജ്യത്തുള്ളവര്‍ക്കും പങ്കെടുക്കാം. ഏതുഭാഷയിലും ചിത്രം നിര്‍മ്മിക്കാം. എന്നാല്‍, ഇംഗ്ലീഷ് ഇതര ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ് ടൈറ്റില്‍ നിര്‍ബന്ധമായിരിക്കും. ചിത്രം മ്യൂസിക്കലോ സൈലന്റോ ആവാം. റൊമാന്റിക് മൂഡിലുള്ള ചിത്രത്തിന്റെ ദെര്‍ഘ്യം ഒരു മിനിറ്റില്‍ കൂടരുത്.

ചിത്രങ്ങള്‍ ഡിവി, മിനി ഡിവി അല്ലെങ്കില്‍ ഡിവിഡി രൂപത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. തിരക്കഥ, സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും ജീവചരിത്രക്കുറിപ്പ്, താരങ്ങളുടെ പട്ടിക, ടെക്നീഷ്യന്‍മാരുടെ പട്ടിക എന്നിവയും ചിത്രത്തിനൊപ്പം സമര്‍പ്പിക്കണം. 2009 ഡിസംബര്‍ 31 ന് മുമ്പ് എല്ലാ എണ്ട്രികളും ലഭിച്ചിരിക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന ചിത്രത്തിന് ക്യാഷ് അവാര്‍ഡും അന്താരാഷ്ട്ര ഹ്രസ്വചിത്ര മേളകളിലേക്കുള്ള ക്ഷണവും ലഭിക്കും. ലവ് ഇന്‍ 60 സെക്കന്‍ഡ്സ്, ജി‌ എന്‍‌ എ 117, ഗാന്ധിനഗര്‍, തിരുവനന്തപുരം-14 എന്ന വിലാസത്തിലാണ് ബന്ധപ്പെടേണ്ടത്.