Tuesday, June 16, 2009

Sunday, June 14, 2009

വന്ധ്യതാ ചികിത്സയില്‍ നൂതന മാര്‍ഗവുമായി മലയാളി ഡോക്ടര്‍

വന്ധ്യതാ ചികിത്സയില്‍ നൂതന മാര്‍ഗവുമായി മലയാളി ഡോക്ടര്‍

ബാംഗ്ലൂര്‍: വിവാഹം കഴിഞ്ഞിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലുകാണാന്‍ കഴിയാത്ത ദമ്പതിമാര്‍ക്ക്‌ പ്രതീക്ഷയുടെ പുതിയ ചികിത്സാരീതിയുമായി എത്തുകയാണ്‌ ഡോ. എസ്‌.കെ. ശ്രീകുമാര്‍. പോള്‍സ്‌കോപ്പ്‌ ഉപയോഗിച്ചുള്ള കൃത്രിമബീജസങ്കലനവിദ്യയാണ്‌ എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയായ ഈ വന്ധ്യതാ നിവാരണവിദഗ്‌ധന്റെ പുതിയ ആയുധം. ഇതിലൂടെ ഗര്‍ഭം ധരിച്ച്‌, ദക്ഷിണേന്ത്യയില്‍ ആദ്യത്തെ കുഞ്ഞ്‌ 2009 മെയ്‌ 6ന്‌ ബാംഗ്ലൂരിലെ ചെറിഷ്‌ സെന്റര്‍ ഫോര്‍ റീപ്രൊഡക്ടീവ്‌ മെഡിസിന്‍ ആന്‍ഡ്‌ ഫെര്‍ട്ടിലിറ്റിയില്‍ പിറന്നു. തിരുവനന്തപുരം സ്വദേശിനിയായ സുനിതയ്‌ക്ക്‌ സിസേറിയനിലൂടെ പിറന്ന ആരോഗ്യവതിയായ കുട്ടിക്ക്‌ ഇപ്പോള്‍ പ്രായം ഒരു മാസവും ആറുദിവസവും.

മൈസൂര്‍ സര്‍വകലാശാലയില്‍നിന്ന്‌ എം.ബി.ബി.എസും എം.ഡി.യും കഴിഞ്ഞ ഈ വിദഗ്‌ധന്‍ വന്ധ്യതാ ചികിത്സയില്‍ ഡോക്ടറേറ്റ്‌ നേടിയത്‌ ജര്‍മനിയില്‍നിന്നാണ്‌ കുറച്ചുകാലം ഇംഗ്ലണ്ടില്‍ ജോലിചെയ്‌തശേഷം ഇന്ത്യയിലെത്തിയ ഇദ്ദേഹം പന്ത്രണ്ടുവര്‍ഷംകൊണ്ട്‌ മൂവായിരത്തോളം പേര്‍ക്ക്‌ സന്താനസൗഭാഗ്യം നേടിക്കൊടുത്തു. കേരളത്തില്‍ ആദ്യമായി ടെസ്റ്റ്‌ട്യൂബിലൂടെ ഇരട്ടക്കുട്ടികള്‍ പിറന്നതും ഈ യുവാവിന്റെ നേതൃത്വത്തിലായിരുന്നു.

2003 മുതല്‍ അമേരിക്കയിലും യൂറോപ്പിലും പോള്‍ സ്‌കോപ്പ്‌ ഉപയോഗിച്ചുള്ള കൃത്രിമ ബീജസങ്കലനം പ്രയോഗത്തിലുണ്ട്‌. ഇന്ത്യയില്‍ ഇത്‌ വിജയകരമായി പരീക്ഷിക്കുന്നത്‌ മുംബൈയിലെ ലീലാവതി ആസ്‌പത്രിയിലാണ്‌.

ഉയര്‍ന്ന ശേഷിയുള്ള ഇലക്‌ട്രോണിക്‌ മൈക്രോസ്‌കോപ്പിനൊപ്പം വളരെ സൂക്ഷ്‌മമായ വസ്‌തുക്കളെപ്പോലും നിരീക്ഷിക്കാന്‍ കഴിയുന്ന ക്യാമറകൂടി ഘടിപ്പിച്ച ഉപകരണമാണ്‌ പോള്‍സ്‌കോപ്പ്‌.

സ്‌ത്രീയുടെ അണ്ഡം പുറത്തെടുത്ത്‌ അതില്‍ ബീജാണുവിനെ കുത്തിവെക്കുകയാണ്‌ കൃത്രിമബീജസങ്കലനത്തില്‍ അവലംബിക്കുന്ന രീതി. ബീജാണുവിനെ അണ്ഡത്തിലേക്ക്‌ കുത്തിവെക്കുമ്പോള്‍ അണ്ഡത്തിലെ ഏറ്റവും നിര്‍ണായകമായ 'സ്‌പിന്‍ഡില്‍' എന്ന ഭാഗം താറുമാറായിപ്പോകാറുണ്ട്‌. ഇത്തരം അണ്ഡം ഗര്‍ഭപാത്രത്തില്‍ തിരിച്ചുനിക്ഷേപിക്കുമ്പോള്‍ വളരുകയുമില്ല.

പോള്‍സ്‌കോപ്പിലൂടെ നിരീക്ഷിച്ചുകൊണ്ട്‌ ബീജത്തെ അണ്ഡത്തിലേക്ക്‌ കുത്തിവെക്കുമ്പോള്‍ സ്‌പിന്‍ഡിലിന്‌ തകരാറുപറ്റാനുള്ള സാധ്യത 99 ശതമാനം കുറയുമെന്ന്‌ ഡോ. ശ്രീകുമാര്‍ പറയുന്നു. മാത്രമല്ല, ഗര്‍ഭധാരണ സാധ്യത അണ്ഡത്തിന്റെ ഗുണനിലവാരത്തെയും സ്‌പിന്‍ഡിലിന്റെ കരുത്തിനെയും ആശ്രയിച്ചിരിക്കുന്നതിനാല്‍ ആരോഗ്യമുള്ള അണ്ഡം തിരഞ്ഞെടുക്കാനും പോള്‍സ്‌കോപ്പിലൂടെ കഴിയും. അതുകൊണ്ടുതന്നെ ഈ രീതി പിന്തുടരുമ്പോള്‍ ഗര്‍ഭധാരണസാധ്യത നൂറുശതമാനത്തിനടുത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചികിത്സാച്ചെലവ്‌ കുറയുമെന്നും ഡോക്ടര്‍ പറഞ്ഞു. ഒരു വര്‍ഷത്തോളം നീണ്ട പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമൊടുവില്‍ പുതിയ രീതിയിലൂടെ ഒരു കുഞ്ഞിനെ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ്‌ വന്ധ്യതാചികിത്സ ഏറ്റവും വലിയ പുണ്യമാണെന്ന്‌ വിശ്വസിക്കുന്ന ഡോക്ടര്‍ ശ്രീകുമാര്‍.

ബാംഗ്ലൂരിലെ കോറമംഗലയിലാണ്‌ ഇപ്പോള്‍ താമസം. ഗായത്രിയാണ്‌ ഭാര്യ. രണ്ട്‌ മക്കളുണ്ട്‌- രാഹുലും ശേഖറും.

ബിജുരാജ്‌
http://www.mathrubhumi.com/php/newFrm.php?news_display=previous&news_id=1232982&n_type=HO&category_id=4&Farc=&previous=Y

Saturday, June 13, 2009

ജനസുരക്ഷാ പദ്ധതി - ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി ഉള്ള ഒരു സംരംഭം

ജനസുരക്ഷാ പദ്ധതി

http://www.manoramaonline.com/advt/Weekly/Janasuraksha/index.htm

കേരള പോലീസും മലയാള മനോരമ വീക്കിലിയും ഒത്തു ചേര്‍ന്ന് - ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി ഉള്ള ഒരു സംരംഭം

Thursday, June 11, 2009

അഡ്വ.കെ.ആര്‍.തമ്പാനെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അനുസ്‌മരിച്ചു

അഡ്വ.കെ.ആര്‍.തമ്പാനെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അനുസ്‌മരിച്ചു

Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com




സി.പി.ഐ നേതാവും പ്രമുഖ അഭിഭാഷകനുമായിരുന്ന കെ.ആര്‍.തമ്പാനെ ഇരിങ്ങാലക്കുടയില്‍ അനുസ്‌മരിച്ചു. ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ഗായത്രി ഹാളില്‍ ചേര്‍ന്ന അനുസ്‌മരണ സമ്മേളനവും അഡ്വ.കെ.ആര്‍.തമ്പാന്‍ സ്‌മാരക ട്രസ്റ്റും കെ.ഇ.ഇസ്‌മയില്‍ എം.പി ഉദ്‌ഘാടനം ചെയ്‌തു. എ.കെ.ചന്ദ്രന്‍ എം.എല്‍.എ അനുസ്‌മരണ പ്രഭാഷണം നടത്തി. കെ.ആര്‍.തമ്പാന്‍ സ്‌മാരക പ്രഭാഷണം, കെ.ആര്‍.തമ്പാന്‍ പ്രഭാത്‌ എന്‍ഡോവ്‌മെന്റ്‌ വിതരണം, കെ.ആര്‍.തമ്പാന്‍ റോഡ്‌ സമര്‍പ്പണം, സ്‌മരണിക പ്രഭാഷണം എന്നിവ പരിപാടിയോടനുബന്ധിച്ച്‌ നടന്നു. സി.പി.ഐ. ജില്ലാ എക്‌സിക്യുട്ടീവ്‌ അംഗം കെ.ശ്രീകുമാര്‍ അദ്ധ്യക്ഷനായി. പ്രൊഫ.പി.എ.വാസുദേവന്‍, നഗരസഭാ ചെയര്‍മാന്‍ എം.പി.ജാക്‌സണ്‍, സി.പി.ഐ ജില്ലാ സെക്രട്ടറി സി.എന്‍.ജയദേവന്‍, കെ.വി.രാമനാഥന്‍, അഡ്വ.രഞ്‌ജിത്ത്‌ തമ്പാന്‍, അഡ്വ.എ.ജയശങ്കര്‍, അഡ്വ.ടി.രവീന്ദ്രന്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലകമ്മിറ്റിയുടെയും അഡ്വ.കെ.ആര്‍.തമ്പാന്‍ സ്‌മാരക ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു അനുസ്‌മരണ പരിപാടികള്‍. ഇരിങ്ങാലക്കുടയിലെ യുവകലാസാഹിതിയും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ ലോയേഴ്‌സും സഹസംഘാടകരായിരുന്നു.


വേണം പ്രവാസ്സിക്കും വോട്ടവകാശം?




Wednesday, June 10, 2009

അക്കൌണ്ട്സ്‌ & ടാക്സ്‌ സീനിയര്‍ പ്രാക്ടീഷണര്‍ എടക്കുളത്തൂറ്‍ ജോണ്‍ മൈക്കള്‍ അന്തരിച്ചു


അക്കൌണ്ട്സ്‌ & ടാക്സ്‌ സീനിയര്‍ പ്രാക്ടീഷണര്‍ എടക്കുളത്തൂറ്‍ ജോണ്‍ മൈക്കള്‍ അന്തരിച്ചു

Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com


മൈക്കള്‍ & കമ്പനി അക്കൌണ്ട്സ്‌ & ടാക്സ്‌ സീനിയര്‍ പ്രാക്ടീഷണറും ക്രൈസ്റ്റ്‌ കോളേജ്‌ ഇരിങ്ങലക്കുട അലുമിനി യു.എ.ഇ ചാപ്റ്റര്‍ പ്രസിഡണ്റ്റ്‌ ഫ്രാന്‍സണ്‍ മൈക്കളിണ്റ്റെ പിതാവുമായ എടക്കുളത്തൂറ്‍ ജോണ്‍ മൈക്കള്‍ അന്തരിച്ചു. ചൊവ്വാഴ്ച്ച രാവിലെ ൮.൩൦ നായിരുന്നു മരണം. ഭാര്യ ആലീസ്‌, മക്കള്‍ ജോണ്‍സണ്‍(ആസ്ട്രേലിയ), ഫ്രാന്‍സണ്‍ (ദുബായ്‌), അഡ്വ. തോംസണ്‍ മൈക്കള്‍, പോള്‍സണ്‍ (ബഹറിന്‍), കൊച്ചുറാണി (ജെറുസലേം റിട്രീറ്റ്‌ സെണ്റ്റര്‍, തലൂറ്‍), ഷൈനി വിന്‍സണ്റ്റ്‌ (ഡി.എന്‍.എ.ടി.എ, ദുബായ്‌), റൊസ്‌ മോള്‍ (ഷാര്‍ജ), പ്രിയ സജി (ദുബായ്‌), ലൂക്സണ്‍. ശവസംസ്ക്കാരം വെള്ളിയാഴ്ച്ച സെണ്റ്റ്‌ തോമസ്‌ കത്തീഡ്രലില്‍ നടക്കും.

Tuesday, June 9, 2009

അഡ്വ.കെ.ആര്‍.തമ്പാനെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അനുസ്‌മരിക്കുന്നു


അഡ്വ.കെ.ആര്‍.തമ്പാനെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അനുസ്‌മരിക്കുന്നു
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com


സി.പി.ഐ നേതാവും പ്രമുഖ അഭിഭാഷകനുമായിരുന്ന കെ.ആര്‍.തമ്പാനെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍അനുസ്‌മരിക്കുന്നു. സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലകമ്മിറ്റിയുടെയും അഡ്വ.കെ.ആര്‍.തമ്പാന്‍ സ്‌മാരക ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ്‌ ജൂണ്‍ 11ന്‌ ചരമവാര്‍ഷികദിനം ആചരിക്കുന്നത്‌. ഇരിങ്ങാലക്കുടയിലെ യുവകലാസാഹിതിയും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ ലോയേഴ്‌സും സഹസംഘാടകരാണ്‌. 11ന്‌ ഉച്ചതിരിഞ്ഞ്‌ മൂന്നിന്‌ ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ അനുസ്‌മരണ സമ്മേളനത്തില്‍ കെ.ഇ.ഇസ്‌മയില്‍ എം.പി അഡ്വ.കെ.ആര്‍.തമ്പാന്‍ സ്‌മാരക ട്രസ്റ്റിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. എ.കെ.ചന്ദ്രന്‍ എം.എല്‍.എ അനുസ്‌മരണ പ്രഭാഷണം നടത്തും. കെ.ആര്‍.തമ്പാന്‍ സ്‌മാരക പ്രഭാഷണം, കെ.ആര്‍.തമ്പാന്‍ പ്രഭാത്‌ എന്‍ഡോവ്‌മെന്റ്‌ വിതരണം, കെ.ആര്‍.തമ്പാന്‍ റോഡ്‌ സമര്‍പ്പമം, സ്‌മരണിക പ്രഭാഷണം എന്നിവ പരിപാടിയോടമുബന്ധിച്ച്‌ നടക്കും. സി.പി.ഐ. ജില്ലാ എക്‌സിക്യുട്ടീവ്‌ അംഗം കെ.ശ്രീകുമാര്‍ അദ്ധ്യക്ഷനാകും. പ്രൊഫ.പി.എ.വാസുദേവന്‍, നഗരസഭാ ചെയര്‍മാന്‍ എം.പി.ജാക്‌സണ്‍, സി.പി.ഐ ജില്ലാ സെക്രട്ടറി സി.എന്‍.ജയദേവന്‍, കെ.വി.രാമനാഥന്‍, അഡ്വ.രഞ്‌ജിത്ത്‌ തമ്പാന്‍, അഡ്വ.എ.ജയശങ്കര്‍, അഡ്വ.ടി.രവീന്ദ്രന്‍ തുടങ്ങിവിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ദിനാചരമ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്ന കെ.ശ്രീകുമാര്‍, ടി.കെ.സുധീഷ്‌, എം.ടി.വര്‍ഗീസ്‌, രാജേഷ്‌ തമ്പാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.

Wednesday, June 3, 2009

കൊരമ്പ്‌ മൃദംഗ പഠന ക്യാമ്പ്‌ അവസാനിച്ചു.

കൊരമ്പ്‌ മൃദംഗ പഠന ക്യാമ്പ്‌ അവസാനിച്ചു.

കൊരമ്പ്‌ മൃദംഗ പഠന ക്യാമ്പ്‌ അവസാനിച്ചു.
Author : - സ്വന്തം ലേഖകന്‍
http://www.irinjalakuda.com/
ഇരിങ്ങാലക്കുട കൊരമ്പ്‌ മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ നടന്ന 14ദിവസം നീണ്ടുനിന്ന മൃദംഗ പഠന ക്യാമ്പ്‌ അവസാനിച്ചു. 90ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഈ മൃദംഗ പഠന ക്യാമ്പ്‌ 70തോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന്‌ അവതരിപ്പിച്ച മൃദംഗമേളയോടുകൂടിയാണ്‌ ക്യാമ്പ്‌ അവസാനിച്ചത്‌. സിംഗപ്പൂര്‍, മലേഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളിലുള്ളവര്‍ ഓണ്‍ ലൈന്‍ വഴിയും ലൈവായി മൃദംഗമേള ആസ്വദിച്ചു.

Tuesday, June 2, 2009

നിങ്ങള്‍ പറഞ്ഞത് - പ്രവാസിക്ക് വോട്ടവകാശം വേണോ?

നിങ്ങള്‍ പറഞ്ഞത് -

പ്രിയ സുഹൃത്തുക്കളെ,

പ്രവാസിക്ക് വോട്ടവകാശം വേണോ എന്നാ ചോദ്യത്തിന് :

വേണം 27 പേര്‍
വേണ്ട 3 പേര്‍ മറുപടി പറഞ്ഞു.

ഇത് ഒരു ചെറിയ തുടക്കം മാത്രമാണ്. ഇങ്ങനെ ഒരു പെറ്റിഷന്‍ ഹൈ കോര്‍ട്ടില്‍ കൊടുക്കാന്‍ സമയവും സന്ദര്‍ഭവും സാമ്പത്തികവും കണ്ടെത്തിയ സിഹാസ് ബാബുവിന് എല്ലാ വിധ സഹകരണങ്ങളും നേര്‍ന്നു കൊള്ളുന്നു.

ഇത് ഇവിടെ അവസ്സനിപ്പിക്കാതെ, ഈ വിഷയത്തില്‍ - മലയാളികളുടെ മാത്രമല്ല - മറ്റെല്ലാ പ്രവാസ്സികളുടെയും ജനശ്രദ്ധ നിലനിര്‍ത്തി - രാഷ്ട്രീയതാല്‍പര്യങ്ങളില്‍ ഒതുങ്ങി നില്‍ക്കാത്ത രാഷ്ട്ര താല്പര്യം ഒന്ന് മാത്രം ചിന്തിച്ചു കൊണ്ടുള്ള ഒരു ചലനത്തിന്റെ മുന്നോടി ആവട്ടെ അദ്ധേഹത്തിന്റെ ഈ ഉദ്യമം.

സംഘടനകളെ സന്ഘടിതാക്കളെ ഒരുമയോടെ സംഘടിച്ചു എല്ലാ പ്രവസ്സികള്‍ക്കും വേണ്ടിയുള്ള ഒരു മലയാളിയുടെ ഉധ്യമത്തിനു നിങ്ങളുടെ തനതായ രീതിയില്‍ ഉള്ള അഭിപ്രായ ഐക്യം പ്രകടിപ്പിക്കൂ.

ഇനിയും ഈ ചര്‍ച്ചയില്‍ പങ്കെടുക്കാത്തവര്‍ക്ക് അവസ്സരം നഷ്ടപ്പെട്ടിട്ടില്ല. നിങ്ങളുടെ അഭിപ്രായം yes or no പറയാന്‍ അവസ്സരം Team 1 Dubai ബ്ലോഗില്‍ ഉണ്ട്.

പങ്കെടുക്കു, നമ്മള്‍ക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട് ഒരുമയോടെ യാത്ര ചെയ്യാന്‍ ഉണ്ട്.

സസ്നേഹം രമേശ്‌ മേനോന്‍

Visit: www.http://team1dubai.blogspot.com/2009/05/nri-fights-for-voting-rights.html

Participate in the poll and express your opinion - yes/no
This is a great move by a malayali for all the NRIs. Support him in your own way.
We have to travel together a long way from hereon