Thursday, September 4, 2008

നാനോ - ഒരു പേരിലെന്തിരിക്കുന്നു?


നാനോ - ഒരു പേരിലെന്തിരിക്കുന്നു?


നമ്മള്‍ ഭാരതീയര്‍ക്കു പണ്ടു മുതലേ ഒരു രീതിയുണ്ട്. കുട്ടികള്‍ ജനിച്ചാല്‍ അവരില്‍ നമ്മള്‍ കാണുന്ന ഗുണങ്ങളും, കാണാന്‍ ആഗ്രഹിക്കുന്ന ഗുണങ്ങളും, നമ്മുടെ കാരണവന്മാരുടെ കീര്‍ത്തിയും പ്രശസ്തിയും ഒക്കെ തുടര്‍ന്നും നില നിര്‍ത്താന്‍ തക്കവണ്ണം ഉള്ള ഒരു പേരു നല്കുക. ഗര്‍ഭം ധരിക്കുന്ന കാലത്തെ ഇതിന്റെ തയ്യാറെടുപ്പുകള്‍ മാതാപിതാക്കള്‍ തുടങ്ങിയിരിക്കും. മറ്റു കുടുംബങ്ങങ്ങളും ഈ പേരു അന്വേഷണത്തില്‍ കൂടെയുണ്ടാവും. ഒട്ടുമിക്ക സന്ദര്‍ഭങ്ങളിലും ഈ തീരുമാനം ശരിയായി വരാറും ഉണ്ട്. പറഞ്ഞു വരുന്നതു നമ്മുടെ പാവം TATA മുതലാളിയുടെ നാനോ എന്ന് പേരുള്ള ഈ കൊച്ചു സുന്ദരന്റെ കാര്യമാണ്.


ടാറ്റാ മുതലാളി സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല ഈ കൊച്ചു സുന്ദരന് ബാലരിഷ്ട ഇത്ര ഗംഭീരം ആയിട്ട് തന്നെ ഉണ്ടാവും എന്ന്. ലോകം മുഴുവന്‍ കീഴടക്കാം എന്ന് ഉദ്ദേശിച്ചു ഇട്ട പേരുള്ള ഈ പുത്രന്‍ ഇപ്പോള്‍ അവിടെയും ഇല്ല ഇവിടെയും ഇല്ല എന്ന സ്ഥിതിയില്‍ കുറച്ചുപേരുടെ പിടിവാശ്ശിയിലും സ്വാര്‍ത്ഥ താത്പര്യത്തിലും കുറെപേരുടെ വിവരമില്ലായ്മയിലും കിടന്നു എരിപൊരി കൊള്ളുന്നു. പോയി പോയി നാനോ ഉണ്ടാക്കാന്‍ ടാറ്റാ മുതലാളിക്ക് ഇന്ത്യക്ക് പുറത്തു സ്ഥലം കണ്ടെത്തേണ്ട ഗതിക്കേട്‌ വരുമോ ആവോ? കാത്തിരുന്നു കാണാം. കാണണം.

1 comment:

കടത്തുകാരന്‍/kadathukaaran said...

'ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും' സി പി എം ഇത്രക്ക വിചാരിച്ചിട്ടുണ്ടാവില്ല, വികസനം മുരടിപ്പിക്കാന്‍ തങ്ങള്‍ക്കു മാത്രമേ അവകാശമുള്ളൂ എന്നായിരുന്നു അവര്‍ ധരിച്ചു വശായിരുന്നത്...