റമദാന്‍ ചിന്തകള്‍ 07
ഇന്നു വിശുദ്ധ റമദാന്‍ മാസ്സത്തിലെ ഏഴാം ദിവസ്സം. ഓരോ ദിവസ്സം കഴിയും തോറും, ഭക്തിയും ശക്തിയും കൂടുതല്‍ ആര്‍ജിച്ചു വരുന്നതായി എല്ലാവരിലും ഒരു തോന്നല്‍ ഉളവായി കൊണ്ടിരിക്കുന്നു. ആദ്യ ദിവസങ്ങളിലെ ക്ഷീണമോ വിഷമതകള്‍ ഒന്നും തന്നെ ഇപ്പോള്‍ ഇല്ല.
ഇന്നലത്തെ ചിന്തകള്‍ വസ്ത്ര ധാരണ രീതികളെ പറ്റിയായിരുന്നു. സമൂഹത്തില്‍ മനുഷ്യരുടെ പെരുമാറ്റ ചട്ടങ്ങളും അവിടെ ചെറുതായി കടന്നു വന്നു.
ഇന്നലെ കാറില്‍ യാത്ര ചെയ്യുന്ന സമയത്തു ഉണ്ടായ രണ്ടു അനുഭവങ്ങള്‍ ഇവിടെ വിവരിക്കാം. കാലത്തു , പ്രത്യേകിച്ചും ഈ റമദാന്‍ മാസ്സക്കാലത്ത് ടാക്സി കിട്ടാന്‍ വളരെ വിഷമമാണ് അബുധാബിയില്‍. മറ്റു സ്ഥലങ്ങളായ ദുബായിലും സ്ഥിതി വ്യതസ്തമല്ല. കാലത്തു ഒരാവശ്യത്തിന് പുറത്തു പോയപ്പോള്‍ വഴിയില്‍ കണ്ട ഒരു കാഴ്ച ഇവിടെ വിവരിക്കാം. എല്ലാ സ്ടോപ്പുകളിലും ധാരാളം യാത്രക്കാര്‍ ടാക്സി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഒരിടത്ത് ഒരു സ്ത്രീ സ്റ്റോപ്പ് ഇല്ലാത്ത ഒരു സ്ഥലത്തു നില്ക്കുന്നത് കാണാന്‍ ഇടയായി. മുന്നില്‍ പോയിരുന്ന ടാക്സി കൈ കാണിച്ചു നിര്‍ത്താതെ വന്നപ്പോള്‍ അവര്‍ ആ ഡ്രൈവര്‍ കേള്ക്കുന്ന വിധത്തില്‍ ഉറക്കെ ശപിക്കുന്നതും കണ്ടു. പാവം അയാള്‍ എന്ത് ചെയ്യും? സ്ടോപ്പുകളില്‍ മാത്രമേ ഇവിടെ നിര്‍ത്താന്‍ പറ്റുകയുള്ളൂ! അവരും എന്ത് ചെയ്യും? നട്ടുച്ച നേരത്ത് വെയിലത്ത് കുറെ നേരമായിട്ടുണ്ടാവം പാവം ടാക്സി കാത്തു നില്ക്കുന്നത്. സ്ടോപ്പുകളില്‍ ആരും ക്യു പാലിക്കുന്നില്ല. ഇതു ഒരു വലിയ പ്രശ്നം തന്നെ.
വേറെ ഒരു ചിന്ത കടന്നു വന്നത് വസ്ത്ര ധാരണ രീതിയെയും പെരുമാറ്റ ചട്ടങ്ങളെയും പറ്റിയാണ്. ഇന്നലത്തെ ചിന്തകളില്‍ അത് സൂചിപ്പിച്ചിരുന്നു. യാത്ര ചെയ്യുമ്പോള്‍ മലയാളം റേഡിയോ വച്ചപ്പോള്‍ ഒരു പ്രശസ്ത മത ചിന്തകന്റെ പ്രഭാഷണം കേള്‍ക്കാന്‍ ഇടയായി. സംയമനം ആയിരുന്നു വിഷയം. വളരെ നല്ല രീതിയില്‍ അദ്ദേഹം മനുഷ്യനും മൃഗങ്ങളും തമിലുള്ള വ്യത്യാസ്സങ്ങള്‍ മനസ്സിലാക്കി തരുന്നുണ്ടായിരുന്നു. ഇന്നലെ തന്നെ, ഇവിടത്തെ ഒരു പത്രത്തില്‍ വന്ന കത്തുകളില്‍ ഒരെണ്ണവും എന്റെ ശ്രദ്ധ പിടിച്ചു പറ്റി. റമദാന്‍ കാലത്തു മറ്റു മത വിശ്വാസികള്‍ക്കുള്ള വിലക്ക് പാടില്ല എല്ലാം സാധാരണ പോലെ തന്നെ നടക്കണം എന്നാല്‍ മാത്രമേ, സംയമനം - ഭക്ഷണതിനോടും മറ്റു ലൌകീകമായ ആസക്തികളോടും പൊരുതി യഥാര്‍ത്ഥ രീതിയില്‍ ഉപവാസം അനുഷ്ടിക്കാന്‍ ഇട നല്‍കുകയുള്ളൂ എന്ന് അദ്ദേഹം എഴുതികണ്ടു. ഒരു വേറിട്ട ചിന്ത.
കാര്‍ ഓടിക്കൊണ്ടിരുന്നപ്പോള്‍ യേശുദാസിന്റെ ഒരു നല്ല ഗാനവും അപ്പോള്‍ കേള്‍ക്കാനിടയായി...
അള്ളാവിന്‍ കാരുണ്യം ഇല്ലെങ്കില്‍ ഭൂമിയില്‍ എല്ലാരും എല്ലാരും യത്തീമുകള്‍ ....
മറ്റൊരു ഗാനവും അപ്പോള്‍ ഓര്‍മയില്‍ വന്നു...
ഈശ്വര ചിന്തയിതോന്നെ മനുഷ്യന് ശാശ്വതമേ ഉലകില്‍...
സസ്നേഹം,
രമേഷ് മേനോന്‍
07092008
Sunday, September 7, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment