റമദാന്‍ ചിന്തകള്‍ 03
ഇന്നു റമദാന്‍ മാസ്സത്തിലെ മൂനാം ദിവസം. സാധാരണ ജീവിത രീതിയില്‍ നിന്നു ഭക്തിയുടെയും വിശുദ്ധിയുടെയും നാളുകളിക്ക് പെട്ടുന്നുള്ള മാറ്റവുമായി ശരീരവും മനസ്സും പൊരുത്തപ്പെട്ടു വരുന്ന സമയം. ഇതേ ചിന്തകള്‍ തന്നെ എന്റെ മുന്നില്‍ ചോദ്യ ചിന്നങ്ങളായി തെന്നി കളിക്കുന്നു. നമ്മളില്‍ എത്ര പേര്‍ ഈ ഒരു വിശുദ്ധ മാസത്തിന്റെ വരവിനായി തയ്യാറെടുപ്പ് നടത്തിയിരുന്നു? മാനസികമായും ശാരിരികമായും ഉള്ള തയ്യാറെടുപ്പുകള്‍ ജീവിതത്തില്‍ ഏത് വിഷയത്തിലായാലും മനുഷ്യനെ വിജയത്തിന്റെ പാതയിലേക്ക് ഉള്ള യാത്രയെ ലഘൂകരിക്കും എന്നുള്ള സത്യം നമ്മളെ ഓര്‍മിപ്പിക്കുന്നു. പല സുഹൃത്തുക്കളും ഈ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ ക്ഷീണിതരായി കാണുന്നതിന്റെ ലക്ഷണവും കാരണവും ഇതു തന്നെ. പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള വ്യത്യാസവും ഇതു തന്നെ എന്ന് നമ്മുക്ക് മനസിലാക്കാം. ധീര്ഗ വീക്ഷണം എന്ന ഒരു പ്രധാന കഴിവിനെ വളര്‍ത്താന്‍ നമ്മള്‍ പലപ്പോഴും മറക്കുന്നു എന്നതും ഇവിടുത്തെ ചിന്ത വിഷയം.
ഇന്നലത്തെ ചിന്തകള്‍ എഴുതിയപ്പോള്‍ വൈക്കീട്ടു നോമ്പ് തുറക്കുന്ന സമയത്തുള്ള പ്രാര്‍ത്ഥന വാഹനങ്ങളില്‍ വചായാലും കുഴപ്പമില്ല എന്ന് ഒരു മത പുരോഹിതന്‍ പറഞ്ഞതു ഇവിടെ എടുത്തു പറഞ്ഞിരുന്നു. ഈശ്വരന്‍ നമ്മളെ ഓരോ കാര്യങ്ങള്‍ മുന്‍ വിധിയോടെ കാണിച്ചു തരുന്നു എന്നതിന് ഉദാഹരണം ആണോ അത് എന്ന് തോന്നിക്കുന്ന ഒരു സംഭവം ഇന്നലെ എനിക്ക് ഉണ്ടായി. വൈകീട്ട് അഞ്ചു മണിയോടെ ദുബായില്‍ നിന്നു അബു ദാബിയിലേക്ക് വാഹനം ഓടിച്ചു വരികയായിരുന്നു. ഏകദേശം പകുതി ദൂരം എത്തിയപ്പോള്‍ പുറകില്‍ നിന്നു അസ്ത്രം പോലെ പാഞ്ഞു വരുന്ന ഒരു പതിനഞ്ച് സീറ്റുള്ള മിനി ബസ്സ് കണ്ടു. ഏതോ ബുദ്ധി ഇല്ലാത്ത പട്ടാണി ആയിരിക്കും എന്ന് കരുതി ഞാന്‍ ഒന്നു ശ്രദ്ധിച്ചു നോക്കി. ആളുടെ മുഖം ഒന്നു വ്യക്തമായതും ആ വാഹനം എന്നെ കടന്നു അതി ദൂരം പോയിരുന്നു. നോക്കിയപ്പോള്‍ കണ്ടത് മൂന്ന് ഇന്ത്യന്‍ ചെറുപ്പക്കാര്‍ ആണ് അതിലെ സാരധിയും യാത്രക്കാരും.
ഹെഡ് ലൈറ്റ് അടിച്ചും ഹോണ്‍ അടിച്ചും അവരെ അപകട സൂചന നല്കി വേഗത കുറക്കാന്‍ എന്റെ ശ്രമം വെറുതെയായി. എന്നാല്‍ ആരെന്നു നോക്കിയിട്ട് തന്നെ കാര്യം എന്ന് കരുതി ഞാനും വേഗത കൂട്ടി. സത്യം പറയാമല്ലോ, ഇവിടെ അനുവധിചിട്ടുള്ളത്തില്‍ വളരെ അധികം വേഗതയില്‍ ഓടിച്ചിട്ടാണ് എനിക്ക് അവരുടെ ഒപ്പം എത്താന്‍ സാധിച്ചത് . ചില്ല് താഴ്ത്തി അവരോട് ഹിന്ദിയില്‍ വേഗത കുറച്ചു ഡ്രൈവ് ചെയ്യാന്‍ ഉപദേശിച്ചു നോക്കിയപ്പോള്‍ കിട്ടിയത് ഹിന്ദിയിലും മലയാളത്തിലും ഉള്ള കുറെ കളിയാക്കലുകളും. ഞാന്‍ വിടാതെ പുറകില്‍ തന്നെ തുടരുന്നു എന്ന് മനസ്സിലാകിയ ആ സുഹൃത്തുക്കള്‍ എന്നെ ശപിച്ചു കൊണ്ടോ എന്നറിയില്ല വേഗത സാധാരണ ഗതിയിലാക്കി യാത്ര തുടര്‍ന്നു. എന്തിന് ഈ നെട്ടോട്ടം? ആ വേഗതയില്‍ ഒളിഞ്ഞിരിക്കുന്ന അപകടവും നാട്ടിലും വീട്ടിലും കാത്തിരിക്കുന്ന സുഹൃത്തുക്കളെയും ബന്ദുകളെയും ആ സുഹൃത്തുക്കള്‍ അപ്പോള്‍ തീര്ച്ചയായും ഒര്മിചിരുന്നില്ല എന്നത് വ്യക്തം. മറ്റു വാഹനങ്ങളിലെയും മറ്റു യാത്രക്കാരെയും അവരുടെ സുരക്ഷയെയും അവര്‍ ഓര്‍ത്തില്ല.
കാരുണ്യവാനായ ഈശ്വരന്‍ എല്ലാ ഭക്തര്‍ക്കും അത്യധികം സംയമനത്തോടെ അതാതു ദിവസത്തെ ഉപവാസം അവസാനിപ്പിക്കാന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊള്ളുന്നു.
Wednesday, September 3, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment