Sunday, December 21, 2008

എസ്‌.ഐ.ക്ക്‌ ജാമ്യം കിട്ടാന്‍ കോടതിയില്‍ പോലീസിന്റെ ധര്‍ണ

എസ്‌.ഐ.ക്ക്‌ ജാമ്യം കിട്ടാന്‍ കോടതിയില്‍ പോലീസിന്റെ ധര്‍ണ

ന്യൂഡല്‍ഹി: എസ്‌.ഐ.ക്കൊപ്പം സി.ബി.ഐ. അറസ്റ്റുചെയ്‌തയാളെ ജാമ്യത്തില്‍ വിടുകയും എസ്‌.ഐ.ക്ക്‌ ജാമ്യം നിഷേധിക്കുകയും ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ പോലീസുകാര്‍ കോടതിപരിസരത്ത്‌ ധര്‍ണയും പ്രതിഷേധപ്രകടനവും നടത്തി. ഒടുവില്‍ കോടതി എസ്‌.ഐയ്‌ക്ക്‌ ജാമ്യം അനുവദിച്ചതോടെയാണ്‌ പ്രശ്‌നം തീര്‍ന്നത്‌. പുതുച്ചേരി സെഷന്‍സ്‌ കോടതിയിലാണ്‌ സംഭവം. 5000 രൂപ കൈക്കൂലി വാങ്ങിയതിനാണ്‌ ഒര്‍ലീന്‍പേട്ട്‌ പോലീസ്‌സ്റ്റേഷനിലെ സബ്‌ഇന്‍സ്‌പെക്ടറെയും ഒരഭിഭാഷകനെയും സി.ബി.ഐ. അറസ്റ്റുചെയ്‌തത്‌. വെള്ളിയാഴ്‌ച രാവിലെ ഇരുവരെയും പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജ ിക്കു മുമ്പില്‍ ഹാജരാക്കി. അഭിഭാഷകന്‌ ജാമ്യം നല്‍കിയ കോടതി എസ്‌.ഐയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തു.

ഇത്‌ പക്ഷപാതമാണെന്നാരോപിച്ച്‌ കോടതി പരിസരത്ത്‌ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ പോലീസുകാര്‍ പ്രതിഷേധപ്രകടനവും ധര്‍ണയും നടത്തി. തുടര്‍ന്ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ എസ്‌.ഐ.യുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി അദ്ദേഹത്തിന്‌ ജാമ്യം നല്‍കി.

രേഖകള്‍ തിരിച്ചുനല്‍കിയില്ലെന്നാരോപിച്ച്‌ ഒരു സ്‌ത്രീ തനിക്കെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന്‌ ഒരാള്‍ സി.ബി.ഐ.യെ സമീപിച്ചതോടെയാണ്‌ എസ്‌.ഐ.യും അഭിഭാഷകനും അറസ്റ്റിലായത്‌. ഈ വിഷയത്തില്‍ ഇടപെട്ട എസ്‌.ഐ. തന്നോട്‌ കൈക്കൂലി ആവശ്യപ്പെട്ടെന്നും നല്‍കിയില്ലെങ്കില്‍ കേസെടുക്കുമെന്നും പറഞ്ഞതായി ഇയാള്‍ സി.ബി.ഐ.യെ അറിയിച്ചു. കൈക്കൂലി നല്‍കാന്‍ ചെന്നപ്പോള്‍ അത്‌ അഭിഭാഷകന്‍വഴി തരാന്‍ ആവശ്യപ്പെട്ടു. കൈക്കൂലിത്തുകയായ 5000 രൂപയില്‍ 3000 രൂപ അഭിഭാഷകന്‍ കൈവശംവെക്കുകയും 2000 എസ്‌.ഐ.ക്ക്‌ നല്‍കുകയും ചെയ്‌തെന്ന്‌ സി.ബി.ഐ. വക്താവ്‌ പറഞ്ഞു. ഈ സംഭവത്തിലാണ്‌ ഇരുവരും അറസ്റ്റിലായത്‌.


കുറുന്തോട്ടിക്കു വാതം വന്നാല്‍ എന്താ ഒരു മറുമരുന്നു?

2 comments:

മുക്കുവന്‍ said...

hmm.... apply little bit nankarana podi :)

നവരുചിയന്‍ said...

വേരോടെ പിഴുതു എറിയ്‌