Thursday, July 9, 2009

കേരള താരം എം. നിയാസ് ഏമേര്‍ജിങ് പ്ലേയേഴ്‌സ് ടൂര്‍ണമെന്റിന്

കേരള താരം നിയാസ് ഏമേര്‍ജിങ് പ്ലേയേഴ്‌സ് ടൂര്‍ണമെന്റിന്

കോഴിക്കോട്: ടിനു യോഹന്നാനും ശ്രീശാന്തിനും ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംതേടാമെന്ന പ്രതീക്ഷയോടെ കേരളത്തിന്റെ ഭാവി വാഗ്ദാനം എം. നിയാസ് ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റിനൊരുങ്ങുകയാണ്. ജൂലായ് 20 മുതല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന എമേര്‍ജിങ് പ്ലേയേഴ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അതിഥിതാരമായാണ് നിയാസ് ഇറങ്ങുക. ചെന്നൈയില്‍ എം.ആര്‍.എഫ്., പേസ് ഫൗണ്ടേഷനില്‍ പരിശീലിക്കുന്ന നിയാസിനുപുറമേ ഇവിടെ നിന്ന് ജാര്‍ഖണ്ഡുകാരന്‍ രാജീവ് ശുക്ലയും ഓസ്‌ട്രേലിയയ്ക്ക് പറക്കുന്നുണ്ട്.

ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടും (എ.ഐ.എസ്.) എം.ആര്‍.എഫ്. പേസ് ഫൗണ്ടേഷനും തമ്മിലുള്ള ധാരണയനുസരിച്ചാണ് ഫൗണ്ടേഷനിലെ മികച്ച രണ്ട് താരങ്ങള്‍ക്ക് എല്ലാവര്‍ഷവും ഈ ടൂര്‍ണമെന്റില്‍ അവസരം കിട്ടുന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ പേസ് ഫൗണ്ടേഷനില്‍ ജവഗല്‍ ശ്രീനാഥിനും ശെന്തില്‍നാഥിനും കീഴില്‍ പരിശീലിക്കുന്ന നിയാസിന് കിട്ടിയ അംഗീകാരം കൂടിയാണ് ഓസ്‌ട്രേലിയന്‍ ടീമിലെ സ്ഥാനം. ടൂര്‍ണമെന്റില്‍ തമിഴ്‌നാട് താരം എസ്. ബദരീനാഥിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീമും ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് എ ടീമുകളും പങ്കെടുക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ മാതൃഭൂമിയുടെ
ഈ പേജ് വായിക്കൂ

മാതൃഭൂമി ഈ പയ്യന്‍സിന്റെ ഒരു ഫോട്ടോ കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു...ഹാ അവനും വരും ഒരു നല്ല കാലം. അപ്പോള്‍ അശ്രീകരം ആയി ഒന്നും കാണിക്കാതിരുന്നാല്‍ മതിയായിരുന്നു.

Wednesday, July 8, 2009

രണ്ടു തലകള്‍





കുറെ നാളുകള്‍ ആയി പെന്‍സിലും വരകളുമായി കൂട്ട് ചേര്‍ന്നിട്ട്. കുട്ടികള്‍ക്കായുള്ള വേനല്‍ക്കാല പരിപാടികളുമായി മുന്നോട്ടു തുനിജിരങ്ങിയപ്പോള്‍ തോന്നി എന്ത് കൊണ്ട് ആ വിദ്യ വീണ്ടും പുറത്തു എടുത്തു അവര്‍ക്ക് ഒരു പ്രചോദനം നല്‍കുവാന്‍ എന്നാവണം ഒരു ശ്രമം നടത്തിയാലോ എന്ന്. മേശപ്പുറത്തു ഒരു വെള്ള പേപ്പറും പെന്‍സില്‍ കൂട്ടവും ക്രയോന്സും കണ്ടു എന്റെ സഹ പ്രവര്‍ത്തകര്‍ അര്‍ത്ഥവത്തായി ചിരിച്ചു - അവരില്‍ ഒരാള്‍ ഉടനെ പറയുകയും ചെയ്തു - അപ്പോള്‍ ഇനി ഞങ്ങള്‍ക്ക് വരകളുടെ കാലമായി അല്ലെ. ആദ്യം തന്നെ വരയ്ക്കാന്‍ തോന്നിയത് ഒരു സഹപ്രവര്‍ത്തകന്റെ തലയാണ്. വേനല്‍ അവധിക്കു ഭാര്യയും കുട്ടികളും ഫ്രാന്‍സിലേക്ക് പോയപ്പോള്‍ പുള്ളി സ്റ്റൈല്‍ ആകെ മാറ്റി. എന്ത് കൊണ്ട് അങ്ങേരുടെ തല എന്റെ തലയ്ക്കു പിടിച്ചു. പിന്നെ തോന്നിയത്, എന്ത് കൊണ്ട് ഒരു കുതിരയുടെ തല വരച്ചാല്‍ എന്നായി. വരച്ചു വന്നു, കണ്ണ് വരച്ചു മുഴുവനാക്കാന്‍ തുടങ്ങിയപ്പോള്‍ എന്തൊക്കെയോ സംശയങ്ങള്‍ - അപ്പോള്‍ ആണ് ആ യാഥാര്‍ത്ഥ്യം മനസ്സിലായത്‌. ഒരു ജീവനുള്ള കുതിരയെ കണ്ടിട്ട് എത്ര കാലമായി... എന്റെ കാര്യം ഇങ്ങനെയാണെങ്കില്‍ നമ്മുടെ കൊച്ചു തലമുറയുടെ കാര്യം എന്താവും... ഓരോരോ ചിന്തകള്‍.

Tuesday, July 7, 2009

'അവളെ കൊണ്ടോയ്‌ക്കോ, ഞാന്‍ കൊറച്ചേരം കൂടി കുളിക്കട്ടേ'


'അവളെ കൊണ്ടോയ്‌ക്കോ, ഞാന്‍ കൊറച്ചേരം കൂടി കുളിക്കട്ടേ'


- ചൊവ്വാഴ്‌ച വെളളാങ്ങല്ലൂര്‍ ഗ്രാമത്തിലെ കാഴ്‌ച

www.irinjalakuda.com


ചാമ്പ്യന്‍സ് ട്രോഫി: ശ്രീശാന്തും ഇര്‍ഫാനുമില്ല

ചാമ്പ്യന്‍സ് ട്രോഫി: ദ്രാവിഡ് തിരിച്ചെത്തി
മുപ്പതംഗ സാധ്യതാടീം പ്രഖ്യാപിച്ചു
ചാമ്പ്യന്‍സ് ട്രോഫി: ശ്രീശാന്തും ഇര്‍ഫാനുമില്ല

മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ ഉള്‍പ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 30 അംഗ സാധ്യതാ ടീമിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. വിദേശപിച്ചുകളില്‍ ഇന്ത്യന്‍ യുവനിര ഷോട്ട്പിച്ച് പന്തുകള്‍ക്കുമുന്നില്‍ പരുങ്ങുന്നതിനുള്ള പരിഹാരമെന്ന നിലയ്ക്കാണ് പരിചയസമ്പന്നനായ രാഹുല്‍ ദ്രാവിഡിനെ ടീമിലുള്‍പ്പെടുത്തിയത്. ഒരു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ടീമിന് പുറത്തുനില്‍ക്കുന്ന മലയാളി താരം എസ്. ശ്രീശാന്തിനും ഫിബ്രവരിക്കുശേഷം ഏകദിന ടീമിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ലാത്ത ഇര്‍ഫാന്‍ പഠാനും സാധ്യതാടീമിലും ഇടം കിട്ടിയില്ല. സപ്തംബറില്‍ ദക്ഷിണാഫ്രിക്കയിലാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്.2008 ഏപ്രിലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ചശേഷം പുറംവേദനയെത്തുടര്‍ന്ന് ടീമില്‍നിന്ന് പുറത്തായ ശ്രീശാന്തിന് 30 അംഗ സാധ്യതാ ടീമില്‍പ്പോലും ഇടം നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല. ട്വന്റി-20 ലോകകപ്പില്‍ കളിച്ച ഇര്‍ഫാന്‍ പഠാന് ഏകദിനത്തില്‍ ഇക്കുറിയും ഇടം നല്‍കിയിട്ടില്ല.

കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ മാതൃഭൂമിയുടെ ഈ പേജ് വായിക്കൂ

ഇര്ഫാനു കല്യാണം. ശ്രീശാന്തിനോ? കാതുകുത്തായിരിക്കും !

Monday, July 6, 2009

ബജറ്റ് 2009 - എല്‍.സി.ഡിക്ക്‌ വിലകുറയും;സ്വര്‍ണ്ണത്തിന്‌ വില കൂടും!


2009 ഇലെ ബജറ്റ് പ്രസ്താവനക്ക് ശേഷം മാതൃഭുമി പത്രത്തില്‍ വന്ന ഒരു തലെക്കെട്ടാണ് ഇത്. അപ്പോള്‍ ഇനി എല്ലാവര്ക്കും എല്‍ സി ഡി വാങ്ങിക്കാം. ബാക്കി ഒന്നിനും കുരഞ്ഞില്ലെന്കിലും ചന്തമായിട്ടു സീരിയലും റിയാലിറ്റി ഷോകളും കാണാമല്ലോ! മുകളിലെ പടം പെട്ടെന്ന് നോക്കിയാല്‍ ഏതോ അപകടത്തില്‍ പെട്ടവരുടെ ശവപ്പെട്ടികള്‍ നിരത്തി വച്ചിരിക്കുന്ന പോലെ ഉണ്ട്. ബജറ്റ് കടലാസ്സുകലാണ്.

അല്ലെങ്കില്‍ സാധാരണക്കാരനും പ്രവസ്സിക്കും എന്ത് ബജറ്റ്?

Saturday, July 4, 2009

ഭ്രമരം




ഭ്രമരം

മോഹന്‍ലാല്‍ - ബ്ലെസി ടീമിന്റെ ഭ്രമരം കണ്ടു. ഫസ്റ്റ് ഗിയര്‍ ഇട്ടു ഹൈ റേഞ്ച് പാതകളിലൂടെ വണ്ടി ഓടിച്ചു വന്ന പ്രതീതി. എന്തൊക്കെയോ കാര്യങ്ങള്‍ പറയണം എന്ന് വിചാരിച്ചു ഏതൊക്കെയോ കാര്യങ്ങള്‍ പറഞ്ഞു അവസാനിപ്പിച്ച അവസ്ഥ. മോഹന്‍ലാല്‍ എന്നാ മഹത്തായ നടനെ ഉപയോഗിക്കാന്‍ കിട്ടിക്കായ നല്ല ഒരു അവസ്സരം വേണ്ട വിധം വിനിയോഗിക്കാത്ത ഒരു സംരംഭം എന്ന് വേണമെങ്കില്‍ പറയാം. മോഹന്‍ലാലിന്റെ മകളായി വന്ന കുട്ടി എന്തോ ഒരു കുറവ് കാണുന്നു. ആ കുട്ടിയുടെ ശബ്ദം ചെയ്തതും വലിയ ഒരു കുറവ് ആയി കാണുന്നു. ഒരു രണ്ടു വാക് ആ കുട്ടിയെ കുറിച്ച് - സുഖമില്ലാത്ത കുട്ടിയെന്നോ മറ്റോ പറഞ്ഞു രക്ഷപ്പെടാമായിരുന്നു - അങ്ങനെയല്ല എന്നുണ്ടെങ്കില്‍. സുരേഷ് മേനോന്‍ - നിസ്സഹായാനായി - ഒരു ഭാവവും ഇല്ലാതെ കുറെ രീലും സമയവും കൊണ്ട് കൂടെ കൂടി അവസാനിച്ചു. മുരളി കൃഷ്ണയെ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ല. നല്ല ഒരു പാട്ടിന്റെ കുറെ വരികള്‍ മോഹന്‍ലാല്‍ പാടി കേള്‍ക്കാന്‍ സാധിച്ചു എന്ന ഒരു ആശ്വാസം മാത്രം. എവിടെയോ ആരെയൊക്കെയോ പ്രീതിക്ക് വേണ്ടി ഉള്‍പ്പെടുത്തിയ പോലുള്ള കഥാപാത്രങ്ങള്‍. ഭൂമിക അടക്കം. നിരാശപ്പെടുത്തി എന്ന് ദുഃഖത്തോടെ അവസ്സനിപ്പിക്കട്ടെ.


Wednesday, July 1, 2009

എങ്ങനെ നാം മറക്കും

എങ്ങനെ നാം മറക്കും




എങ്ങനെ നാം മറക്കും

ഈ കാണുന്ന ചിത്രങ്ങള്‍ എന്റെ വളരെ അടുത്ത ഒരു സ്നേഹിതന്‍ അദ്ധേഹത്തിന്റെ ജോലി സ്ഥലത്ത് ഉണ്ടായ ഒരു അഗ്നിബാധയെ തുടര്‍ന്ന് അവശേഷിച്ച വസ്തുക്കളുടെതാണ്. എല്ലാം കത്തി ചാമ്പല്‍ ആയിട്ടും അവശേഷിച്ചത് അദ്ദേഹം വായിച്ചു കൊണ്ടിരുന്ന ഒരു പുസ്തകം മാത്രം. ആ പടം കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചു പോയി. കാരണം, അത്, എന്റെ ഒരു ഇമെയില്‍ സുഹൃത്ത്‌ ശ്രീ രവി മേനോന്‍ (മ്യൂസിക്‌ രവി) എഴുതിയ പുസ്തകം ആയിരുന്നു. അതിന്റെ തലക്കെട്ട്‌ പല കാര്യങ്ങളും എന്നെ ചിന്തിപ്പിച്ചു. കാരണം, എന്റെ പ്രവൃത്തികളും ഏകദേശം അതെ പോലെ ആണ്. വിജ്ഞാനം തന്നില്‍ തന്നെ ഒതുക്കാതെ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുകയും അവരുമായി പന്കുവക്കുകയും ചെയ്താലേ അത് അനശ്വരമാവുകയുള്ളൂ എന്ന് അടിയുറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഈ സംഭവം അത് ഒന്ന് കൂടി ഒര്മിക്കുവാനും, ഒര്മിപ്പിക്കുവാനും ഒരവസ്സരം എനിക്ക് നല്‍കി. ആ നല്ല സുഹൃത്തുക്കള്‍ക്ക് നന്മകള്‍ നേര്‍ന്നു കൊള്ളുന്നു.