

കുറെ നാളുകള്‍ ആയി പെന്‍സിലും വരകളുമായി കൂട്ട് ചേര്‍ന്നിട്ട്. കുട്ടികള്‍ക്കായുള്ള വേനല്‍ക്കാല പരിപാടികളുമായി മുന്നോട്ടു തുനിജിരങ്ങിയപ്പോള്‍ തോന്നി എന്ത് കൊണ്ട് ആ വിദ്യ വീണ്ടും പുറത്തു എടുത്തു അവര്‍ക്ക് ഒരു പ്രചോദനം നല്‍കുവാന്‍ എന്നാവണം ഒരു ശ്രമം നടത്തിയാലോ എന്ന്. മേശപ്പുറത്തു ഒരു വെള്ള പേപ്പറും പെന്‍സില്‍ കൂട്ടവും ക്രയോന്സും കണ്ടു എന്റെ സഹ പ്രവര്‍ത്തകര്‍ അര്‍ത്ഥവത്തായി ചിരിച്ചു - അവരില്‍ ഒരാള്‍ ഉടനെ പറയുകയും ചെയ്തു - അപ്പോള്‍ ഇനി ഞങ്ങള്‍ക്ക് വരകളുടെ കാലമായി അല്ലെ. ആദ്യം തന്നെ വരയ്ക്കാന്‍ തോന്നിയത് ഒരു സഹപ്രവര്‍ത്തകന്റെ തലയാണ്. വേനല്‍ അവധിക്കു ഭാര്യയും കുട്ടികളും ഫ്രാന്‍സിലേക്ക് പോയപ്പോള്‍ പുള്ളി സ്റ്റൈല്‍ ആകെ മാറ്റി. എന്ത് കൊണ്ട് അങ്ങേരുടെ തല എന്റെ തലയ്ക്കു പിടിച്ചു. പിന്നെ തോന്നിയത്, എന്ത് കൊണ്ട് ഒരു കുതിരയുടെ തല വരച്ചാല്‍ എന്നായി. വരച്ചു വന്നു, കണ്ണ് വരച്ചു മുഴുവനാക്കാന്‍ തുടങ്ങിയപ്പോള്‍ എന്തൊക്കെയോ സംശയങ്ങള്‍ - അപ്പോള്‍ ആണ് ആ യാഥാര്‍ത്ഥ്യം മനസ്സിലായത്. ഒരു ജീവനുള്ള കുതിരയെ കണ്ടിട്ട് എത്ര കാലമായി... എന്റെ കാര്യം ഇങ്ങനെയാണെങ്കില്‍ നമ്മുടെ കൊച്ചു തലമുറയുടെ കാര്യം എന്താവും... ഓരോരോ ചിന്തകള്‍.
No comments:
Post a Comment