ചാമ്പ്യന്‍സ് ട്രോഫി: ദ്രാവിഡ് തിരിച്ചെത്തി
മുപ്പതംഗ സാധ്യതാടീം പ്രഖ്യാപിച്ചു
ചാമ്പ്യന്‍സ് ട്രോഫി: ശ്രീശാന്തും ഇര്‍ഫാനുമില്ല
മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ ഉള്‍പ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 30 അംഗ സാധ്യതാ ടീമിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. വിദേശപിച്ചുകളില്‍ ഇന്ത്യന്‍ യുവനിര ഷോട്ട്പിച്ച് പന്തുകള്‍ക്കുമുന്നില്‍ പരുങ്ങുന്നതിനുള്ള പരിഹാരമെന്ന നിലയ്ക്കാണ് പരിചയസമ്പന്നനായ രാഹുല്‍ ദ്രാവിഡിനെ ടീമിലുള്‍പ്പെടുത്തിയത്. ഒരു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ടീമിന് പുറത്തുനില്‍ക്കുന്ന മലയാളി താരം എസ്. ശ്രീശാന്തിനും ഫിബ്രവരിക്കുശേഷം ഏകദിന ടീമിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ലാത്ത ഇര്‍ഫാന്‍ പഠാനും സാധ്യതാടീമിലും ഇടം കിട്ടിയില്ല. സപ്തംബറില്‍ ദക്ഷിണാഫ്രിക്കയിലാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്.2008 ഏപ്രിലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ചശേഷം പുറംവേദനയെത്തുടര്‍ന്ന് ടീമില്‍നിന്ന് പുറത്തായ ശ്രീശാന്തിന് 30 അംഗ സാധ്യതാ ടീമില്‍പ്പോലും ഇടം നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല. ട്വന്റി-20 ലോകകപ്പില്‍ കളിച്ച ഇര്‍ഫാന്‍ പഠാന് ഏകദിനത്തില്‍ ഇക്കുറിയും ഇടം നല്‍കിയിട്ടില്ല.
കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ മാതൃഭൂമിയുടെ ഈ പേജ് വായിക്കൂ
ഇര്ഫാനു കല്യാണം. ശ്രീശാന്തിനോ? കാതുകുത്തായിരിക്കും !
Subscribe to:
Post Comments (Atom)
No comments:
Post a Comment