Saturday, July 4, 2009
ഭ്രമരം
ഭ്രമരം
മോഹന്‍ലാല്‍ - ബ്ലെസി ടീമിന്റെ ഭ്രമരം കണ്ടു. ഫസ്റ്റ് ഗിയര്‍ ഇട്ടു ഹൈ റേഞ്ച് പാതകളിലൂടെ വണ്ടി ഓടിച്ചു വന്ന പ്രതീതി. എന്തൊക്കെയോ കാര്യങ്ങള്‍ പറയണം എന്ന് വിചാരിച്ചു ഏതൊക്കെയോ കാര്യങ്ങള്‍ പറഞ്ഞു അവസാനിപ്പിച്ച അവസ്ഥ. മോഹന്‍ലാല്‍ എന്നാ മഹത്തായ നടനെ ഉപയോഗിക്കാന്‍ കിട്ടിക്കായ നല്ല ഒരു അവസ്സരം വേണ്ട വിധം വിനിയോഗിക്കാത്ത ഒരു സംരംഭം എന്ന് വേണമെങ്കില്‍ പറയാം. മോഹന്‍ലാലിന്റെ മകളായി വന്ന കുട്ടി എന്തോ ഒരു കുറവ് കാണുന്നു. ആ കുട്ടിയുടെ ശബ്ദം ചെയ്തതും വലിയ ഒരു കുറവ് ആയി കാണുന്നു. ഒരു രണ്ടു വാക് ആ കുട്ടിയെ കുറിച്ച് - സുഖമില്ലാത്ത കുട്ടിയെന്നോ മറ്റോ പറഞ്ഞു രക്ഷപ്പെടാമായിരുന്നു - അങ്ങനെയല്ല എന്നുണ്ടെങ്കില്‍. സുരേഷ് മേനോന്‍ - നിസ്സഹായാനായി - ഒരു ഭാവവും ഇല്ലാതെ കുറെ രീലും സമയവും കൊണ്ട് കൂടെ കൂടി അവസാനിച്ചു. മുരളി കൃഷ്ണയെ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ല. നല്ല ഒരു പാട്ടിന്റെ കുറെ വരികള്‍ മോഹന്‍ലാല്‍ പാടി കേള്‍ക്കാന്‍ സാധിച്ചു എന്ന ഒരു ആശ്വാസം മാത്രം. എവിടെയോ ആരെയൊക്കെയോ പ്രീതിക്ക് വേണ്ടി ഉള്‍പ്പെടുത്തിയ പോലുള്ള കഥാപാത്രങ്ങള്‍. ഭൂമിക അടക്കം. നിരാശപ്പെടുത്തി എന്ന് ദുഃഖത്തോടെ അവസ്സനിപ്പിക്കട്ടെ.
Subscribe to:
Post Comments (Atom)
1 comment:
Sorry for writing in English....Blessy..u disappointed!! Maybe you should have,along with directorial skills, picked up some story telling skills from Padmarajan or Lohita Das!! And Mohanlal..the great actor who has given us memorable performances through his effortless underplaying in Bharatham or even Tanmathra...what a fall. !! Pedestrian story, too much overacting ,totally uncalled for details, Bhramaram is a disaster!Even the catch tunes or scenic locales could not save the film since it could not touch our heart even once!
Post a Comment