Tuesday, July 28, 2009

കൊരമ്പിലെ കുട്ടികള്‍ക്കും പുതിയമുഖം


കൊരമ്പിലെ കുട്ടികള്‍ക്കും പുതിയമുഖം
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com

സിനിമയിലും മൃദംഗം കൊട്ടാന്‍ അവസരം കിട്ടിയതിന്റെ ആഹ്ലാദത്തിലാണ്‌ ഇരിങ്ങാലക്കുട കൊരമ്പ്‌ മൃദംഗ കളരിയില്‍ പരിശീലം നടത്തുന്ന കുട്ടികള്‍. ഇവിടത്തെ അമ്പതോളം വിദ്യാര്‍ത്ഥികളാണ്‌ മൃദംഗകലാഭ്യാസികളായി തന്നെ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്‌. ചിത്രത്തിലെ നായകനായ പൃഥ്വിരാജിനോടൊപ്പമാണ്‌ ഇവരുടെയും പ്രകടനം. പുതുമുഖ സംവിധായകനായ ദീപന്‍ ഒരുക്കിയ പുതിയമുഖം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കുടയിലും നടന്നിരുന്നു. തിരുനാവായ നിളാതീരത്താണ്‌ കൊരമ്പ്‌ മൃദംഗ കളരിയിലെ കുട്ടികളെയും ഉള്‍പ്പെടുത്തിയുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്‌. ഇതിനകം തന്നെ ഒട്ടേറെ വേദികളില്‍ മൃദംഗമേള അവതരിപ്പിച്ചിട്ടുള്ള ഇവിടത്തെ കുട്ടികള്‍ വിദേശ പര്യടനവും നടത്തിയിട്ടുണ്ട്‌.

Monday, July 27, 2009

ആര്‍ക്കും ചേരാവുന്ന പെന്‍ഷന്‍പദ്ധതിയില്‍ ഇപ്പോള്‍ അപേക്ഷിക്കാം

ആര്‍ക്കും ചേരാവുന്ന പെന്‍ഷന്‍പദ്ധതിയില്‍ ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചി: പെന്‍ഷന്‍ ഫണ്ട്‌ റഗുലേറ്ററി ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ അതോറിട്ടിയുടെ ആര്‍ക്കുംചേരാവുന്ന പെന്‍ഷന്‍പദ്ധതി കേരളത്തിലുമെത്തി. സൗത്ത്‌ ഇന്ത്യന്‍ ബാങ്കുള്‍പ്പെടെയുള്ള ബാങ്കുകളില്‍ ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌.

''മെയ്‌ ഒന്നിനാണ്‌ പുതിയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്‌) അവതരിപ്പിച്ചത്‌. അന്നു തന്നെ 55 ശാഖകളില്‍ ഞങ്ങള്‍ ഇതിന്‌ സൗകര്യം ലഭ്യമാക്കി. ഇപ്പോള്‍ 75 ശാഖകളില്‍ അപേക്ഷ സ്വീകരിക്കുന്നുണ്ട്‌. 150 ശാഖകളില്‍ പദ്ധതി ഏര്‍പ്പെടുത്താനാവശ്യമായ പരിശീലനം പൂര്‍ത്തിയായി. കൂടുതല്‍ കൂടുതല്‍ ശാഖകളില്‍ പദ്ധതി നടപ്പാക്കിവരികയാണ്‌. സപ്‌തംബര്‍ 30 ഓടെ 200 ശാഖകളില്‍ പെന്‍ഷന്‍ പദ്ധതി ലഭ്യമാവും.'' സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ ചീഫ്‌ എക്‌സികൂട്ടീവായ ഡോ. വി.എ.ജോസഫ്‌ അറിയിച്ചു. ''കേരളത്തില്‍ മറ്റു ബാങ്കുകളെ അപേക്ഷിച്ച്‌ ഇക്കാര്യത്തില്‍ ഞങ്ങള്‍ വളരെയേറെ മുന്നോട്ടു പോയിട്ടുണ്ട്‌. പഴയ തലമുറ സ്വകാര്യബാങ്കുകളില്‍ ഞങ്ങള്‍ക്കുമാത്രമാണ്‌ ഇതിന്‌ അനുവാദം ലഭിച്ചിട്ടുള്ളത്‌. എല്ലാ ശാഖകളിലും പദ്ധതിയെത്തിക്കാനാണ്‌ ഞങ്ങളുടെ ശ്രമം.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര - സംസ്ഥാന ജീവനക്കാരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അവരൊഴിച്ച്‌ ആര്‍ക്കുവേണമെങ്കിലും ചേരാമെന്ന്‌ ബാങ്കിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി.ജെ. ജോസ്‌ മോഹന്‍ വ്യക്തമാക്കി. പ്രായം 55 വയസ്സില്‍ താഴെയായിരിക്കണം. ബാങ്കില്‍ അക്കൗണ്ട്‌ വേണമെന്ന്‌ നിര്‍ബന്ധമില്ല. അപേക്ഷ വാങ്ങി പൂരിപ്പിച്ച്‌ തിരിച്ചറിയല്‍ രേഖകളും ചുരുങ്ങിയത്‌ 500 രൂപയുമുണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാവുന്നതാണ്‌. പണമടച്ചാല്‍ രശീതികിട്ടും. പിന്നീട്‌ 15 ദിവസത്തിനകം പെര്‍മനന്റ്‌ റിട്ടയര്‍മെന്റ്‌ അക്കൗണ്ട്‌ നമ്പര്‍ (പ്രാണ്‍) സെന്‍ട്രല്‍ റെക്കോഡ്‌ കീപ്പിങ്‌ ഏജന്‍സിയായ എന്‍എസ്‌ഡിഎല്‍ അയച്ചുതരും.

കര്‍ഷകര്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും തൊഴില്‍ രഹിതര്‍ക്കുമൊക്കെ ചേരാമെന്നതാണ്‌ പദ്ധതിയുടെ സവിശേഷത. 18 വയസ്സു പൂര്‍ത്തിയായിരിക്കണമെന്നേയുള്ളൂ. ഒരു ഇടപാടില്‍ 500 രൂപയോ പ്രതിവര്‍ഷം 6,000 രൂപയോ ആണ്‌ കുറഞ്ഞ നിക്ഷേപം. വര്‍ഷത്തില്‍ ചുരുങ്ങിയത്‌ നാലുതവണ പണമടച്ചിരിക്കണം. പെന്‍ഷന്‍ഫണ്ട്‌ മാനേജര്‍മാരായി ആറു പേരെയാണ്‌ നിയോഗിച്ചിട്ടുള്ളത്‌. ഇതില്‍ ആരെവേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിക്ഷേപകനുണ്ട്‌.

ഓഹരി, കമ്പനി ബോണ്ടുകള്‍, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിവയിലായിരിക്കും പണം മുടക്കുക. ഇതിന്റെ അറ്റാസ്‌തിമൂല്യം പതിവായി പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി നിക്ഷേപം നടത്താം. കാലാകാലങ്ങളില്‍ പെന്‍ഷന്‍ ഫണ്ട്‌ മാനേജര്‍മാരെ മാറ്റാനും സൗകര്യമുണ്ടാവും.

സാധാരണഗതിയില്‍ 60 വയസ്സിലാണ്‌ പെന്‍ഷന്‍ ആരംഭിക്കുക. എന്നാല്‍ ഏതു സമയത്തും പിരിഞ്ഞുപോകന്‍ സ്വാതന്ത്ര്യമുണ്ട്‌. അതുവരെയുള്ള നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ നിര്‍ണയിക്കുകയും ചെയ്യും. അന്നത്തെ അറ്റാസ്‌തിമൂല്യത്തെ ആധാരമാക്കിയായിരിക്കും പെന്‍ഷന്‍.

60 വയസ്സിനു മുമ്പ്‌ വരിക്കാരന്‍ വിട്ടുപോവുകയാണെങ്കില്‍ അറ്റാസ്‌തിമൂല്യത്തിന്റെ 80 ശതമാനം തുകയും ഇന്‍ഷൂറന്‍സ്‌ കമ്പനിയില്‍ നിന്ന്‌ ലൈഫ്‌ ആന്വറ്റി വാങ്ങാന്‍ ഉപയോഗിക്കണം. ബാക്കി 20 ശതമാനം ഒറ്റയടിക്ക്‌ പിന്‍വലിക്കാവുന്നതാണ്‌.

60 നും 70 വയസ്സിനുമിടയിലാണെങ്കില്‍ ചുരുങ്ങിയത്‌ 40 ശതമാനം തുക ആന്വറ്റി വാങ്ങാന്‍ ഉപയോഗിച്ചാല്‍ മതി. ബാക്കി ഒറ്റയടിക്കോ വര്‍ഷം 10 ശതമാനം തോതിലോ പിന്‍വലിക്കാം. എഴുപത്‌വയസ്സിലാണെങ്കില്‍ മുഴുവന്‍ തുകയും വരിക്കാരന്‌ തിരിച്ചുനല്‍കും. മരണപ്പെടുന്ന പക്ഷം പൂര്‍ണതുകയും നോമിനിക്കാണ്‌.

ഇടപാടുകാര്‍ക്ക്‌ സേവനം നല്‍കാനും അപേക്ഷാഫോറം സ്വീകരിക്കാനുമായി എസ്‌ബിഐ ഉള്‍പ്പെടെ ബാങ്കുകളും ഇന്‍ഷൂറന്‍സ്‌ സ്ഥാപനങ്ങളുമായി 22 പോയിന്റ്‌സ്‌ ഓഫ്‌ പ്രസന്‍സിനെ (പിഒപി) യാണ്‌ ചുമതലപ്പെടുത്തിയത്‌.

കണ്ടതും കേട്ടതും

Tuesday, July 21, 2009

അരങ്ങു 09 - ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം ഹാള്‍

അരങ്ങു 09 - ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം ഹാള്‍






Monday, July 20, 2009

"വെള്ളത്തില്‍ നിന്നുകൊണ്ടാവുമ്പൊ വേണ്ടുവോളം കുടിക്കാം ....."

"വെള്ളത്തില്‍ നിന്നുകൊണ്ടാവുമ്പൊ വേണ്ടുവോളം കുടിക്കാം ....."
Author : - സ്വന്തം ലേഖകന്‍ www.irnjalakuda.com




മഴവെള്ളം കയറിയ പുല്ലൂര്‍ പുളിഞ്ചോട്‌ ഷാപ്പില്‍ ഞായറാഴ്‌ച കള്ളുകുടിക്കാനെത്തിയവര്‍. ഉച്ചക്ക്‌ 12 ആയപ്പോഴേക്കും ഷാപ്പിലെ കള്ളുമുഴുവന്‍ തീര്‍ന്നിരുന്നു.

നമ്മുടെ നാടിന്റെ ഒരു സ്ഥിതി!!

Sunday, July 19, 2009

നാലമ്പലങ്ങളിലേക്കും സര്‍ക്കാര്‍ ബസ്സുകള്‍ ഓട്ടം തുടങ്ങി


നാലമ്പലങ്ങളിലേക്കും സര്‍ക്കാര്‍ ബസ്സുകള്‍ ഓട്ടം തുടങ്ങി
Author : - സ്വന്തം ലേഖകന്‍
www.irinjalakuda.com


രാമായണ മാസത്തില്‍ നാലമ്പല ദര്‍ശനം നടത്തുന്ന ഭക്തര്‍ക്കായ്‌ ഇരിങ്ങാലക്കുടയില്‍ നിന്നും കെ.എസ്‌.ആര്‍.ടി.സി.ബസ്സുകള്‍ ഓട്ടം തുടങ്ങി. രാവിലെ 6.45ഓടെ കൂടല്‍മാണിക്യം ക്ഷേത്രകിഴക്കേ നടയില്‍ നിന്നാണ്‌ രണ്ട്‌ ബസ്സുകള്‍ സര്‍വ്വീസ്‌ നടത്തുന്നത്‌. തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, കൂടല്‍മാണിക്യം, മൂഴിക്കുളം, പായമ്മല്‍ ക്ഷേത്രങ്ങളിലെത്തി ഉച്ചക്ക്‌ 2.30ഓടെ ഇരിങ്ങാലക്കുടയില്‍ തിരിച്ചെത്തും. ശനിയാഴ്‌ച രാവിലെ അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ ബസ്സ്‌ സര്‍വ്വീസുകളുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ദേവസ്വം ചെയര്‍മാന്‍ തങ്കപ്പന്‍ മാസ്റ്റര്‍, നഗരസഭാ വൈസ്‌ ചെയര്‍മാന്‍ സതീഷ്‌ പുളിയത്ത്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Thursday, July 9, 2009

കേരള താരം എം. നിയാസ് ഏമേര്‍ജിങ് പ്ലേയേഴ്‌സ് ടൂര്‍ണമെന്റിന്

കേരള താരം നിയാസ് ഏമേര്‍ജിങ് പ്ലേയേഴ്‌സ് ടൂര്‍ണമെന്റിന്

കോഴിക്കോട്: ടിനു യോഹന്നാനും ശ്രീശാന്തിനും ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംതേടാമെന്ന പ്രതീക്ഷയോടെ കേരളത്തിന്റെ ഭാവി വാഗ്ദാനം എം. നിയാസ് ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റിനൊരുങ്ങുകയാണ്. ജൂലായ് 20 മുതല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന എമേര്‍ജിങ് പ്ലേയേഴ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അതിഥിതാരമായാണ് നിയാസ് ഇറങ്ങുക. ചെന്നൈയില്‍ എം.ആര്‍.എഫ്., പേസ് ഫൗണ്ടേഷനില്‍ പരിശീലിക്കുന്ന നിയാസിനുപുറമേ ഇവിടെ നിന്ന് ജാര്‍ഖണ്ഡുകാരന്‍ രാജീവ് ശുക്ലയും ഓസ്‌ട്രേലിയയ്ക്ക് പറക്കുന്നുണ്ട്.

ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടും (എ.ഐ.എസ്.) എം.ആര്‍.എഫ്. പേസ് ഫൗണ്ടേഷനും തമ്മിലുള്ള ധാരണയനുസരിച്ചാണ് ഫൗണ്ടേഷനിലെ മികച്ച രണ്ട് താരങ്ങള്‍ക്ക് എല്ലാവര്‍ഷവും ഈ ടൂര്‍ണമെന്റില്‍ അവസരം കിട്ടുന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ പേസ് ഫൗണ്ടേഷനില്‍ ജവഗല്‍ ശ്രീനാഥിനും ശെന്തില്‍നാഥിനും കീഴില്‍ പരിശീലിക്കുന്ന നിയാസിന് കിട്ടിയ അംഗീകാരം കൂടിയാണ് ഓസ്‌ട്രേലിയന്‍ ടീമിലെ സ്ഥാനം. ടൂര്‍ണമെന്റില്‍ തമിഴ്‌നാട് താരം എസ്. ബദരീനാഥിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീമും ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് എ ടീമുകളും പങ്കെടുക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ മാതൃഭൂമിയുടെ
ഈ പേജ് വായിക്കൂ

മാതൃഭൂമി ഈ പയ്യന്‍സിന്റെ ഒരു ഫോട്ടോ കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു...ഹാ അവനും വരും ഒരു നല്ല കാലം. അപ്പോള്‍ അശ്രീകരം ആയി ഒന്നും കാണിക്കാതിരുന്നാല്‍ മതിയായിരുന്നു.

Wednesday, July 8, 2009

രണ്ടു തലകള്‍





കുറെ നാളുകള്‍ ആയി പെന്‍സിലും വരകളുമായി കൂട്ട് ചേര്‍ന്നിട്ട്. കുട്ടികള്‍ക്കായുള്ള വേനല്‍ക്കാല പരിപാടികളുമായി മുന്നോട്ടു തുനിജിരങ്ങിയപ്പോള്‍ തോന്നി എന്ത് കൊണ്ട് ആ വിദ്യ വീണ്ടും പുറത്തു എടുത്തു അവര്‍ക്ക് ഒരു പ്രചോദനം നല്‍കുവാന്‍ എന്നാവണം ഒരു ശ്രമം നടത്തിയാലോ എന്ന്. മേശപ്പുറത്തു ഒരു വെള്ള പേപ്പറും പെന്‍സില്‍ കൂട്ടവും ക്രയോന്സും കണ്ടു എന്റെ സഹ പ്രവര്‍ത്തകര്‍ അര്‍ത്ഥവത്തായി ചിരിച്ചു - അവരില്‍ ഒരാള്‍ ഉടനെ പറയുകയും ചെയ്തു - അപ്പോള്‍ ഇനി ഞങ്ങള്‍ക്ക് വരകളുടെ കാലമായി അല്ലെ. ആദ്യം തന്നെ വരയ്ക്കാന്‍ തോന്നിയത് ഒരു സഹപ്രവര്‍ത്തകന്റെ തലയാണ്. വേനല്‍ അവധിക്കു ഭാര്യയും കുട്ടികളും ഫ്രാന്‍സിലേക്ക് പോയപ്പോള്‍ പുള്ളി സ്റ്റൈല്‍ ആകെ മാറ്റി. എന്ത് കൊണ്ട് അങ്ങേരുടെ തല എന്റെ തലയ്ക്കു പിടിച്ചു. പിന്നെ തോന്നിയത്, എന്ത് കൊണ്ട് ഒരു കുതിരയുടെ തല വരച്ചാല്‍ എന്നായി. വരച്ചു വന്നു, കണ്ണ് വരച്ചു മുഴുവനാക്കാന്‍ തുടങ്ങിയപ്പോള്‍ എന്തൊക്കെയോ സംശയങ്ങള്‍ - അപ്പോള്‍ ആണ് ആ യാഥാര്‍ത്ഥ്യം മനസ്സിലായത്‌. ഒരു ജീവനുള്ള കുതിരയെ കണ്ടിട്ട് എത്ര കാലമായി... എന്റെ കാര്യം ഇങ്ങനെയാണെങ്കില്‍ നമ്മുടെ കൊച്ചു തലമുറയുടെ കാര്യം എന്താവും... ഓരോരോ ചിന്തകള്‍.

Tuesday, July 7, 2009

'അവളെ കൊണ്ടോയ്‌ക്കോ, ഞാന്‍ കൊറച്ചേരം കൂടി കുളിക്കട്ടേ'


'അവളെ കൊണ്ടോയ്‌ക്കോ, ഞാന്‍ കൊറച്ചേരം കൂടി കുളിക്കട്ടേ'


- ചൊവ്വാഴ്‌ച വെളളാങ്ങല്ലൂര്‍ ഗ്രാമത്തിലെ കാഴ്‌ച

www.irinjalakuda.com


ചാമ്പ്യന്‍സ് ട്രോഫി: ശ്രീശാന്തും ഇര്‍ഫാനുമില്ല

ചാമ്പ്യന്‍സ് ട്രോഫി: ദ്രാവിഡ് തിരിച്ചെത്തി
മുപ്പതംഗ സാധ്യതാടീം പ്രഖ്യാപിച്ചു
ചാമ്പ്യന്‍സ് ട്രോഫി: ശ്രീശാന്തും ഇര്‍ഫാനുമില്ല

മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ ഉള്‍പ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 30 അംഗ സാധ്യതാ ടീമിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. വിദേശപിച്ചുകളില്‍ ഇന്ത്യന്‍ യുവനിര ഷോട്ട്പിച്ച് പന്തുകള്‍ക്കുമുന്നില്‍ പരുങ്ങുന്നതിനുള്ള പരിഹാരമെന്ന നിലയ്ക്കാണ് പരിചയസമ്പന്നനായ രാഹുല്‍ ദ്രാവിഡിനെ ടീമിലുള്‍പ്പെടുത്തിയത്. ഒരു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ടീമിന് പുറത്തുനില്‍ക്കുന്ന മലയാളി താരം എസ്. ശ്രീശാന്തിനും ഫിബ്രവരിക്കുശേഷം ഏകദിന ടീമിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ലാത്ത ഇര്‍ഫാന്‍ പഠാനും സാധ്യതാടീമിലും ഇടം കിട്ടിയില്ല. സപ്തംബറില്‍ ദക്ഷിണാഫ്രിക്കയിലാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്.2008 ഏപ്രിലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ചശേഷം പുറംവേദനയെത്തുടര്‍ന്ന് ടീമില്‍നിന്ന് പുറത്തായ ശ്രീശാന്തിന് 30 അംഗ സാധ്യതാ ടീമില്‍പ്പോലും ഇടം നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല. ട്വന്റി-20 ലോകകപ്പില്‍ കളിച്ച ഇര്‍ഫാന്‍ പഠാന് ഏകദിനത്തില്‍ ഇക്കുറിയും ഇടം നല്‍കിയിട്ടില്ല.

കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ മാതൃഭൂമിയുടെ ഈ പേജ് വായിക്കൂ

ഇര്ഫാനു കല്യാണം. ശ്രീശാന്തിനോ? കാതുകുത്തായിരിക്കും !

Monday, July 6, 2009

ബജറ്റ് 2009 - എല്‍.സി.ഡിക്ക്‌ വിലകുറയും;സ്വര്‍ണ്ണത്തിന്‌ വില കൂടും!


2009 ഇലെ ബജറ്റ് പ്രസ്താവനക്ക് ശേഷം മാതൃഭുമി പത്രത്തില്‍ വന്ന ഒരു തലെക്കെട്ടാണ് ഇത്. അപ്പോള്‍ ഇനി എല്ലാവര്ക്കും എല്‍ സി ഡി വാങ്ങിക്കാം. ബാക്കി ഒന്നിനും കുരഞ്ഞില്ലെന്കിലും ചന്തമായിട്ടു സീരിയലും റിയാലിറ്റി ഷോകളും കാണാമല്ലോ! മുകളിലെ പടം പെട്ടെന്ന് നോക്കിയാല്‍ ഏതോ അപകടത്തില്‍ പെട്ടവരുടെ ശവപ്പെട്ടികള്‍ നിരത്തി വച്ചിരിക്കുന്ന പോലെ ഉണ്ട്. ബജറ്റ് കടലാസ്സുകലാണ്.

അല്ലെങ്കില്‍ സാധാരണക്കാരനും പ്രവസ്സിക്കും എന്ത് ബജറ്റ്?

Saturday, July 4, 2009

ഭ്രമരം




ഭ്രമരം

മോഹന്‍ലാല്‍ - ബ്ലെസി ടീമിന്റെ ഭ്രമരം കണ്ടു. ഫസ്റ്റ് ഗിയര്‍ ഇട്ടു ഹൈ റേഞ്ച് പാതകളിലൂടെ വണ്ടി ഓടിച്ചു വന്ന പ്രതീതി. എന്തൊക്കെയോ കാര്യങ്ങള്‍ പറയണം എന്ന് വിചാരിച്ചു ഏതൊക്കെയോ കാര്യങ്ങള്‍ പറഞ്ഞു അവസാനിപ്പിച്ച അവസ്ഥ. മോഹന്‍ലാല്‍ എന്നാ മഹത്തായ നടനെ ഉപയോഗിക്കാന്‍ കിട്ടിക്കായ നല്ല ഒരു അവസ്സരം വേണ്ട വിധം വിനിയോഗിക്കാത്ത ഒരു സംരംഭം എന്ന് വേണമെങ്കില്‍ പറയാം. മോഹന്‍ലാലിന്റെ മകളായി വന്ന കുട്ടി എന്തോ ഒരു കുറവ് കാണുന്നു. ആ കുട്ടിയുടെ ശബ്ദം ചെയ്തതും വലിയ ഒരു കുറവ് ആയി കാണുന്നു. ഒരു രണ്ടു വാക് ആ കുട്ടിയെ കുറിച്ച് - സുഖമില്ലാത്ത കുട്ടിയെന്നോ മറ്റോ പറഞ്ഞു രക്ഷപ്പെടാമായിരുന്നു - അങ്ങനെയല്ല എന്നുണ്ടെങ്കില്‍. സുരേഷ് മേനോന്‍ - നിസ്സഹായാനായി - ഒരു ഭാവവും ഇല്ലാതെ കുറെ രീലും സമയവും കൊണ്ട് കൂടെ കൂടി അവസാനിച്ചു. മുരളി കൃഷ്ണയെ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ല. നല്ല ഒരു പാട്ടിന്റെ കുറെ വരികള്‍ മോഹന്‍ലാല്‍ പാടി കേള്‍ക്കാന്‍ സാധിച്ചു എന്ന ഒരു ആശ്വാസം മാത്രം. എവിടെയോ ആരെയൊക്കെയോ പ്രീതിക്ക് വേണ്ടി ഉള്‍പ്പെടുത്തിയ പോലുള്ള കഥാപാത്രങ്ങള്‍. ഭൂമിക അടക്കം. നിരാശപ്പെടുത്തി എന്ന് ദുഃഖത്തോടെ അവസ്സനിപ്പിക്കട്ടെ.


Wednesday, July 1, 2009

എങ്ങനെ നാം മറക്കും

എങ്ങനെ നാം മറക്കും




എങ്ങനെ നാം മറക്കും

ഈ കാണുന്ന ചിത്രങ്ങള്‍ എന്റെ വളരെ അടുത്ത ഒരു സ്നേഹിതന്‍ അദ്ധേഹത്തിന്റെ ജോലി സ്ഥലത്ത് ഉണ്ടായ ഒരു അഗ്നിബാധയെ തുടര്‍ന്ന് അവശേഷിച്ച വസ്തുക്കളുടെതാണ്. എല്ലാം കത്തി ചാമ്പല്‍ ആയിട്ടും അവശേഷിച്ചത് അദ്ദേഹം വായിച്ചു കൊണ്ടിരുന്ന ഒരു പുസ്തകം മാത്രം. ആ പടം കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചു പോയി. കാരണം, അത്, എന്റെ ഒരു ഇമെയില്‍ സുഹൃത്ത്‌ ശ്രീ രവി മേനോന്‍ (മ്യൂസിക്‌ രവി) എഴുതിയ പുസ്തകം ആയിരുന്നു. അതിന്റെ തലക്കെട്ട്‌ പല കാര്യങ്ങളും എന്നെ ചിന്തിപ്പിച്ചു. കാരണം, എന്റെ പ്രവൃത്തികളും ഏകദേശം അതെ പോലെ ആണ്. വിജ്ഞാനം തന്നില്‍ തന്നെ ഒതുക്കാതെ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുകയും അവരുമായി പന്കുവക്കുകയും ചെയ്താലേ അത് അനശ്വരമാവുകയുള്ളൂ എന്ന് അടിയുറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഈ സംഭവം അത് ഒന്ന് കൂടി ഒര്മിക്കുവാനും, ഒര്മിപ്പിക്കുവാനും ഒരവസ്സരം എനിക്ക് നല്‍കി. ആ നല്ല സുഹൃത്തുക്കള്‍ക്ക് നന്മകള്‍ നേര്‍ന്നു കൊള്ളുന്നു.