രണ്ടു മിനിറ്റ് രണ്ടു മിനിറ്റ്
ഇന്നലെ നടന്ന ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫൈനല്‍ ഭാഗ്യവശാല്‍ കാണാന്‍ ഉള്ള അവസ്സരം ഉണ്ടായി. നല്ല കലാമൂല്യം ഉള്ള കുട്ടികള്‍. സംഗീതം ഒരു ദൈവീക സിദ്ധി ആണെന്ന് ഉള്ള വസ്തുതക്ക് ആക്കം കൂട്ടാന്‍ വേണ്ടി എന്നവണ്ണം വിശ്വനാഥന്‍ സാറിന്റെ സാന്നിധ്യവും ആ സദസ്സിനു കൊഴുപ്പേകി. എന്നാല്‍ ആ ചരിത്ര സംഭവത്തിനു ഒരു കറുത്ത പാടായി മാറാന്‍ രഞ്ജിനി ഹരിദാസ് അവിടെ ഒരുപാട് പെടാപാട് പെടുന്നത് കണ്ടു. പ്രത്യേകിച്ചും ആ പരിപാടിയുടെ അവസാനത്തില്‍. ഹാ കഷ്ടം എന്നെ പറയേണ്ടു. രണ്ടു കോടി രൂപയോളം വിലയുള്ള ഒരു സമ്മാനം കിട്ടിയിട്ടും ആ വെകിളി മേള കാരണം ജേതാക്കളിലോ ആ വേദിയില്‍ ഉണ്ടായിരുന്നവരിലോ ഒരു സന്തോഷമോ ചിരിയോ ഒന്നും കണ്ടില്ല. പ്രധാന സമ്മാനം നല്‍കിയ കൊണ്ഫിടെന്റ്റ് ഗ്രൂപ്പിന്റെ മുതലാളി പറഞ്ഞ വാക്കുകളുടെ സത്ത ഉള്കെണ്ട് കൊണ്ട് ഇനിയെന്കിലും ചാനലുകള്‍ മലയാളം നന്നായി പറയാനും വായിക്കാനും അവതരിപ്പിക്കാനും അറിയാവുന്ന കലാകാരന്മാരെയും അവതാരകരെയും ഈ വക പരിപാടികളില്‍ ഉള്‍പ്പെടുത്തട്ടെ. ജഗതി ചേട്ടന്റെ ക്ഷമയെ വാനോളം പുകഴ്താതെ ഇരിക്കാന്‍ ഒട്ടും പറ്റില്ല. ആ അവതാരക, ഒരു രണ്ടു മിനിറ്റ് ശ്വാസം എടുത്തു ആ പ്രോഗ്രാമിന്റെ വീഡിയോ ഒന്ന് കണ്ടിരുന്നെന്കില്‍ ...... ഈ ബെല്ലും ബ്രേക്കും ഇല്ലാത്ത ഈ പോക്ക് തുടര്‍ന്ന് പോയാല്‍, നമുക്ക് മണിച്ചിത്ര താഴ്പോലെ കുറെ "ഏട്ടാ" വിളികള്‍ കേള്‍കേണ്ടി വരുംമല്ലോ എന്നാ വ്യസനത്തില്‍ ആണ് കാണികള്‍ എല്ലാവരും... ആ നല്ല പ്രോഗ്രാമ്മിന്റെ നാലാം ഭാഗത്തില്‍ എങ്കിലും നല്ല ശുദ്ധ മലയാളം സംസാരിക്കാന്‍ അറിയാവുന്ന, മലയാള തനിമയുള്ള, ഒരു അവതരാകയിലൂടെ ആ പരിപാടി കാണാനും ആസ്വാധിക്കാനും അവസരം തരണേ എന്ന എളിയ ആഗ്രഹം എവിടെ കുറിച്ചിടുന്നു.
സസ്നേഹം,
രമേഷ് മേനോന്‍
26042009
Sunday, April 26, 2009
Subscribe to:
Post Comments (Atom)
6 comments:
അല്ലെങ്കിലും ഈ 'കൊരച്ച് കൊരച്ച് മലയാലം' അറിയാവുന്നവര്‍ എന്നും മലയാളത്തിന് അപമാനമാണ്. പിന്നെ മലയാളത്തനിമയുള്ള അവതാരകര്‍ വന്നാല്‍ മാത്രം പോര, അവര്‍ മലയാളത്തനിമയുള്ള വേഷം കൂടി ധരിക്കണം. എങ്കിലേ യഥാര്‍ത്ഥ മലയാളച്ചന്തമുണ്ടാകൂ..
2009 ലെ അവതാരകയായി രഞ്ജിനിയെ കണ്ടാൽ, ഒരു പന്നിപടക്കം സ്പ്രിംഗ് റോളിൽ വെച്ചു കൊടുക്കണം. എം.എസ്.വിശ്വനാഥൻ 45 മിനിറ്റായി ആ സ്റ്റേജിൽ നിൽക്കുന്ന വിവരം ജഗതി ഓർമ്മിപ്പിച്ചപ്പോഴാണ് അവർ അറിയുന്നത് തന്നെ. ആർക്കും ഒരു ആഹ്ലാദം ഉണ്ടാക്കാതെ ആ ഒന്നാം സമ്മാനം കൊടുത്തു. മറ്റുള്ള ചാനലിലും നമ്മൾ ഈ സമ്മാനദാനം കണ്ടതാണ്, അതിന്റെ മുഴുവൻ ത്രില്ലോടും കൂടി.
മലയാളി ഇങ്ങിനെയുള്ള വേദികളില്‍ മലയാളത്തില്‍ത്തന്നെ സംസാരിക്കണം. മലയാളം കൂടാതെ മറ്റൊരു ഭാഷയും സംസാരിക്കാന്‍ പാടില്ല എന്ന നിര്‍ബന്ധബുദ്ധിക്ക് പ്രാധാന്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
അവാര്‍ഡ് ദാനത്തില്‍ ഒന്നുകൂടെ ക്രമീകരണം ആവശ്യമായിരുന്നു എന്ന് എനിക്കും തോന്നി.
ബഷീര്‍ കുറുപ്പത്ത്
അബു ദാബി

ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ പ്രോഗ്രാമില്‍ കൊരച്ച്
കൊരച്ച് മലയാലം പറയുന്ന അവതാരികയെ വീണ്ടും ജന പ്രീതി കാരണം വിളിച്ചോണ്ട് വന്നതാണെന്നും കേട്ടിരുന്നു.:)
Post a Comment