Saturday, November 29, 2008

എന്ത് പറ്റി ? നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഇത്ര സുതാര്യമോ !!!

എന്ത് പറ്റി ? നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഇത്ര സുതാര്യമോ !!!

60 മണിക്കൂറോളം നീണ്ടു നിന്ന പോരാട്ടത്തിന് ശേഷം അങ്ങനെ മുംബൈ തീവ്രവാദി ആക്രമണം ഒരു കൂട്ടം ധീര ജവാന്മാര്‍ കീഴടക്കി. ഇപ്പോള്‍ കിട്ടി കൊണ്ടിരിക്കുന്ന കണക്കു പ്രകാരം ഏകദേശം നൂറ്റി അന്പതന്ചോളം ജീവന്‍ പൊളിഞ്ഞു ഇതു വരെ. ശരിയായ കണക്കുകള്‍ ഇതിലും വലുതായിരിക്കും. ഉയര്ന്ന പോലീസ് സേന മേധാവി കൂടാതെ ഒട്ടനവധി സാധാരണ ജീവനക്കാരും ഈ പോരാട്ടത്തില്‍ തങ്ങളുടെ ജീവന്‍ രാജ്യ ദ്രോഹികളെ ചെറുത്‌ തുരത്തുന്നതിനിടയില്‍ ബലി കഴിച്ചു. എന്ത് പറ്റി നമ്മുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക്? ചോദ്യങ്ങള്‍ അനവധി. ഏതാനും ദിവസ്സങ്ങല്‍ക്കകം ഈ സംഭവത്തിന്റെ ചൂടും ചൂരും കെട്ടടങ്ങും. നമ്മള്‍ ഒരിക്കലും അനുഭവത്തില്‍ നിന്നും പാഠത്തില്‍ നിന്നും പഠിക്കാത്ത ഒരു ജനതയായി ഇരിക്കുന്നിടത്തോളം കാലം, ഇനിയും നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ വിശകലനങ്ങളും സംവാദങ്ങളും കെട്ട് കാലം കഴിച്ചു കൂട്ടം. വളര്ന്നു വരുന്ന ഒരു തലമുറയ്ക്ക് കുറച്ചു കാലത്തേക്ക് എങ്കിലും ഏതാനും വീരന്മാരെ മനസ്സില്‍ പ്രതിഷ്ടിക്കാനും ആരാധിക്കാനും ഒരവസ്സരം കൊടുക്കണേ എന്ന് ഉള്ള ഒരേ ഒരു അഭ്യര്‍ഥന മാത്രമെ എനിക്ക് ഇപ്പോള്‍ എല്ലാവരോടും ഉള്ളു. കര്കരെ, ഉണ്ണികൃഷ്ണന്‍, കാംതെ, സലാസ്കര്‍ എന്നിവരാകട്ടെ നമ്മുടെ മനസ്സില്‍ കുറെ കാലത്തേക്ക്. വളര്ന്നു വരുന്ന ചെറുപ്പക്കാരുടെ മനസ്സില്‍ രാഷ്ട്രീയ തൊപ്പിക്കും, ക്രിക്കറ്റ് തൊപ്പിക്കും പകരം കരസേനയുടെയും നാവികസേനയുടെയും ഐര്ഫോര്സിന്റെയും തൊപ്പികള്‍ ആവട്ടെ.ഭാരതത്തിന്റെ വളര്‍ച്ചയെ ഒരു അദൃശ്യ ശക്തിക്കും തടയാന്‍ പറ്റാത്ത, അവസ്സരം കൊടുക്കാത്ത രീതിയില്‍ വളരട്ടെ നമ്മുടെ യുവജനതയുടെ ദേശ സ്നേഹം. ഈ ആക്രമണം ദേശീയതയ്ക്ക് ആക്കം കൂട്ടാനും, രാഷ്ട്രീയ കക്ഷികളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് ഒരു വിരാമം ഇടാനും ഉള്ള പ്രചോദനത്തിനും ശക്തിക്കും ഒരു ഉറമിടമാവാട്ടെ....

ജയ് ഹിന്ദ്‌.
രമേഷ് മേനോന്‍

No comments: