അബുദാബി: അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പി.ആര്‍.കരീം സ്മാരക ശക്തി-ഏകാങ്ക മത്സരങ്ങള്‍ക്ക് ബുധനാഴ്ച തിരശ്ശീല ഉയര്ന്നു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ അബുദാബി ശക്തി അവതരിപ്പിക്കുന്ന 'ചുവന്ന പൊട്ട്' എന്ന നാടകത്തോടെയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നാടക മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെയും അബുദാബി ശക്തി തിയേറ്റെഴ്‌സിന്റെയും പ്രവര്‍ത്തകനായിരുന്ന പി.ആര്‍.കരീമിന്റെ സ്മരണയ്ക്കുവേണ്ടിയാണ് നാടകമത്സരം സംഘടിപ്പിക്കുന്നത്. മത്സരവിഭാഗത്തിലെ ആദ്യനാടകമായ യുവകലാസാഹിതയുടെ ''കുഞ്ഞിരാമന്‍'' എന്ന നാടകം വ്യാഴാഴ്ച അവതരിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അല്‍ അയിന്‍ ഐ.എസ്.സി.യുടെ 'ഗുഡ്‌നൈറ്റ്', എടപ്പാള്‍ ഐകവേദിയുടെ 'ചെണ്ട', മാക് അബുദാബിയുടെ 'മകുടി', കല അബുദാബിയുടെ 'ഭൂമിന്റെ ചെണ്ട', സര്‍സയ്യിദ് കോളേജ് അലുമിനിയുടെ 'സൂ സ്റ്റോറി', നിപ്‌കോ ദുബായ് അവതരിപ്പിക്കുന്ന 'സമയം', തൃശ്ശൂര്‍ കേരളവര്‍മ കോളേജ് അലുമിനിയുടെ 'എത്രമാത്രം' എന്നീ നാടകങ്ങള്‍ അരങ്ങേറും.
ആദ്യ ദിവസ്സത്തെ പരിപാടിയില്‍ നിന്നും ഏതാനും നിമിഷങ്ങള്‍.
No comments:
Post a Comment