Sunday, November 30, 2008

പെരുന്നാള്‍ വിരുന്നു - ഡിസംബര്‍ 11 നു അബുദാബി KSC യില്‍


ലോകത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് അബുധാബിയില്‍ - 2nd December - UAE National Day

ലോകത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് അബുധാബിയില്‍ - 2nd December - UAE National Day
ഡിസംബര്‍ 2 നു രാത്രി 8:30 മണിക്ക്.









UAE National Day യെ വരവേല്‍ക്കാനായി വീഥികളും വാഹനങ്ങളും അണിഞ്ഞൊരുങ്ങി

Saturday, November 29, 2008

അഡ്വ.എം.എസ്‌. അനില്‍കുമാറിന്‌ സ്വീകരണം നല്‍കി


അഡ്വ.എം.എസ്‌. അനില്‍കുമാറിന്‌ സ്വീകരണം നല്‍കി

കോണ്‍ഗ്രസ്‌ ഐ ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.എം.എസ്‌. അനില്‍കുമാറിന്‌ ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കി. പി.ടി.ആര്‍. മഹലില്‍ സ്വീകരണവും സുഹൃദ്‌ സമ്മേളനവും ഡി.സി.സി. പ്രസിഡന്റ്‌ സി.എന്‍.ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. ടി.വി.ജോണ്‍സണ്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.പി.വിശ്വനാഥന്‍ മുഖ്യാതിഥിയായിരുന്നു. അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ. ഉപഹാരം നല്‍കി. ടി.എന്‍.പ്രതാപന്‍ എം.എല്‍.എ, എം.പി.ജാക്‌സണ്‍,ഫാ.ജോസ്‌ സ്‌റ്റീഫന്‍ മേനാച്ചേരി, ബാലചന്ദ്രന്‍ വടക്കേടത്ത്‌, സുനില്‍ അന്തിക്കാട്‌, എം.പി.വിന്‍സെന്റ്‌, അഡ്വ.ജോസഫ്‌ ടാജറ്റ്‌, അഡ്വ. ടി.ജെ.തോമസ്‌, എ.സി.എ. വാരിയര്‍, ഐ.കെ.ശിവജ്ഞാനം, ടി.ശ്രീനിവാസന്‍, എന്‍.കെ.സുധീര്‍, വര്‍ഗീസ്‌ തൊടുപറമ്പില്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. സ്വീകരണകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.കെ.ശോഭനന്‍ സ്വാഗതവും അഡ്വ.ആന്റണി തെക്കേക്കര നന്ദിയും പറഞ്ഞു.

എന്ത് പറ്റി ? നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഇത്ര സുതാര്യമോ !!!

എന്ത് പറ്റി ? നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഇത്ര സുതാര്യമോ !!!

60 മണിക്കൂറോളം നീണ്ടു നിന്ന പോരാട്ടത്തിന് ശേഷം അങ്ങനെ മുംബൈ തീവ്രവാദി ആക്രമണം ഒരു കൂട്ടം ധീര ജവാന്മാര്‍ കീഴടക്കി. ഇപ്പോള്‍ കിട്ടി കൊണ്ടിരിക്കുന്ന കണക്കു പ്രകാരം ഏകദേശം നൂറ്റി അന്പതന്ചോളം ജീവന്‍ പൊളിഞ്ഞു ഇതു വരെ. ശരിയായ കണക്കുകള്‍ ഇതിലും വലുതായിരിക്കും. ഉയര്ന്ന പോലീസ് സേന മേധാവി കൂടാതെ ഒട്ടനവധി സാധാരണ ജീവനക്കാരും ഈ പോരാട്ടത്തില്‍ തങ്ങളുടെ ജീവന്‍ രാജ്യ ദ്രോഹികളെ ചെറുത്‌ തുരത്തുന്നതിനിടയില്‍ ബലി കഴിച്ചു. എന്ത് പറ്റി നമ്മുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക്? ചോദ്യങ്ങള്‍ അനവധി. ഏതാനും ദിവസ്സങ്ങല്‍ക്കകം ഈ സംഭവത്തിന്റെ ചൂടും ചൂരും കെട്ടടങ്ങും. നമ്മള്‍ ഒരിക്കലും അനുഭവത്തില്‍ നിന്നും പാഠത്തില്‍ നിന്നും പഠിക്കാത്ത ഒരു ജനതയായി ഇരിക്കുന്നിടത്തോളം കാലം, ഇനിയും നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ വിശകലനങ്ങളും സംവാദങ്ങളും കെട്ട് കാലം കഴിച്ചു കൂട്ടം. വളര്ന്നു വരുന്ന ഒരു തലമുറയ്ക്ക് കുറച്ചു കാലത്തേക്ക് എങ്കിലും ഏതാനും വീരന്മാരെ മനസ്സില്‍ പ്രതിഷ്ടിക്കാനും ആരാധിക്കാനും ഒരവസ്സരം കൊടുക്കണേ എന്ന് ഉള്ള ഒരേ ഒരു അഭ്യര്‍ഥന മാത്രമെ എനിക്ക് ഇപ്പോള്‍ എല്ലാവരോടും ഉള്ളു. കര്കരെ, ഉണ്ണികൃഷ്ണന്‍, കാംതെ, സലാസ്കര്‍ എന്നിവരാകട്ടെ നമ്മുടെ മനസ്സില്‍ കുറെ കാലത്തേക്ക്. വളര്ന്നു വരുന്ന ചെറുപ്പക്കാരുടെ മനസ്സില്‍ രാഷ്ട്രീയ തൊപ്പിക്കും, ക്രിക്കറ്റ് തൊപ്പിക്കും പകരം കരസേനയുടെയും നാവികസേനയുടെയും ഐര്ഫോര്സിന്റെയും തൊപ്പികള്‍ ആവട്ടെ.ഭാരതത്തിന്റെ വളര്‍ച്ചയെ ഒരു അദൃശ്യ ശക്തിക്കും തടയാന്‍ പറ്റാത്ത, അവസ്സരം കൊടുക്കാത്ത രീതിയില്‍ വളരട്ടെ നമ്മുടെ യുവജനതയുടെ ദേശ സ്നേഹം. ഈ ആക്രമണം ദേശീയതയ്ക്ക് ആക്കം കൂട്ടാനും, രാഷ്ട്രീയ കക്ഷികളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് ഒരു വിരാമം ഇടാനും ഉള്ള പ്രചോദനത്തിനും ശക്തിക്കും ഒരു ഉറമിടമാവാട്ടെ....

ജയ് ഹിന്ദ്‌.
രമേഷ് മേനോന്‍

രഞ്‌ജിത്ത്‌ തമ്പാന്‌ ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ അനുമോദനങ്ങള്‍!!

രഞ്‌ജിത്ത്‌ തമ്പാന്‌ ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ അനുമോദനങ്ങള്‍!!

അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറലായി നിയമിതനായ ഹൈക്കോടതിയിലെ അഭിഭാഷകനായ രഞ്‌ജിത്ത്‌ തമ്പാന്‌ ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ അനുമോദനങ്ങള്‍. ഹൈക്കോടതിയില്‍ ഇപ്പോള്‍ വനംവകുപ്പിന്റെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ്‌ പ്ലീഡറാണ്‌ അദ്ദേഹം. പതിനഞ്ച്‌ അഭിഭാഷകരുള്ള കുടുംബത്തിലെ അംഗമായ അദ്ദേഹം ബ്രിട്ടീഷ്‌ മലബാറില്‍ ജഡ്‌ജിയായിരുന്ന എ.സി. കുഞ്ഞുണ്ണിരാജയുടെയും ഇരിങ്ങാലക്കുടയിലെ അഭിഭാഷകന്‍ കെ.കെ. തമ്പാന്റെയും പിന്‍ഗാമിയാണ്‌. സിവില്‍ അഭിഭാഷകനായ കെ.ആര്‍. തമ്പാന്റെ മകനാണ്‌. ഹൈക്കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റ്‌ പി. രവീന്ദ്രന്‍ അമ്മാവനാണ്‌. മുന്‍ എംഎല്‍എ മീനാക്ഷി തമ്പാന്‍ അമ്മയാണ്‌.

Thursday, November 27, 2008

മുംബൈ തീവ്രവാദി ആക്രമണം - ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഒരു തിരിച്ചടി

മുംബൈ തീവ്രവാദി ആക്രമണം - ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഒരു തിരിച്ചടി

ഇന്നലെ രാത്രി മുതല്‍ നടന്നു കൊണ്ടിരിക്കുന്ന മുംബൈ തീവ്രവാദി ആക്രമണവും രക്ഷാപ്രവര്‍ത്തനങ്ങളും ഇപ്പോള്‍ ഒരു അഭിപ്രായം പറയാവുന്ന ഒരവസ്ഥയില്‍ അല്ല ആരും. എടുത്തു ചാടി എന്തെങ്കിലും പറഞ്ഞു ഒഴിയാവുന്ന ഒരു പ്രശ്നവും അല്ല. എങ്ങിനെ ഇതു സംഭവിച്ചു എന്ന് തീര്ത്തും ആലോചിച്ചു പോകുന്ന ഒരു വിഷയം. നഷ്ടപ്പെട്ട വിലപ്പെട്ട മനുഷ്യ ജീവനുകളുടെ എണ്ണം ഓരോ തവണ ടീവി വക്കുമ്പോഴും കൂടി കൂടി വരുന്നു. കൂടാതെ ഇനിയും ഒത്തിരിപേരെ രക്ഷപ്പെടുത്താനും ഉണ്ട്. എങ്ങിനെ ഇതു വഴി തിരിഞ്ഞു വരും എന്ന് ആര്ക്കും അറിയില്ല. എന്നാലും ഇത്രയും സുരക്ഷാ പാളിച്ചകള്‍ ഉള്ള ഒരു പ്രസ്ഥാനം ആണോ നമ്മുടെ ദേശീയ സുരക്ഷ. മുംബൈ ഗേറ്റ് പോലെ ഉള്ള ഒരു സ്ഥലത്തേക്ക് പുറം കടലില്‍ നിന്നു ആക്രമികള്‍ക്ക് കപ്പലില്‍ വന്നു പിന്നെ അത്യാധുനിക ബോട്ടില്‍ കരക്ക്‌ വന്നു ആക്രമിക്കാം എന്നുള്ള സ്ഥിതി വന്നു എന്ന് വന്നാല്‍ എന്താവും ഇനിയുള്ള സ്ഥിതി. ചത്രപതി ശിവാജി ടെര്‍മിനലിലെ കാര്യം അതിലും കഷ്ടം. എന്തായാലും, ഒരു മൊത്തത്തിലുള്ള അഴിച്ചുപണിക്ക് നാം ഒരിക്കലും മടി കൂടാതെ മുന്നോട്ടു വരേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു . അത് ഗവണ്മെന്റ് വിഷയം. സാധാരണ പൌരന്‍ എന്ന നിലയില്‍ നമ്മള്‍ക്കും ഒരു പാടു ഉത്തരവാധിത്വങ്ങള്‍ സ്വയം ഏറ്റെടുക്കാന്‍ കഴിയും. എല്ലാ സംശയകരമായ നീക്കങ്ങളെയും ജാഗ്രതയോടെ വീക്ഷിച്ചു യഥാ സമയം മുന്നറിയിപ്പ് നല്‍കാനും പ്രതികരിക്കാനും ഉള്ള ശേഷി നമ്മുടെ ജനതയ്ക്ക് ഉണ്ടാവട്ടെ.


ഈ ആക്രമണത്തില്‍ മരിച്ച എല്ലാ സഹോദരീ സഹോദരന്മാരുടെ ആത്മാവിനു കണ്ണ് നീരില്‍ കുതിര്‍ന്ന പ്രാര്ത്ഥന പുഷ്പങ്ങള്‍ ഈ വേളയില്‍ അര്‍പ്പിച്ചു കൊള്ളുന്നു..

ആക്രമണത്തിനു പിന്നില്‍ പീടേര്‍സ്സനും പോന്ടിങ്ങിന്റെയും കൈകളോ



With due regards to all..... and trying to smile during this national tragedy.

എന്തായിരിക്കും ഇതിന് പിന്നിലെ ഗൂഢാലോചന ലക്ഷ്യങ്ങള്‍ ... തീവ്രവാദം മാത്രം ആവും എന്ന് തോന്നുന്നില്ല. വിദേശീയര്‍ക്കു വിസ എളുപ്പമാകുന്നത്, പ്രത്യേകിച്ച് പാകിസ്ഥാനികള്‍ക്ക് കളി കാണാനും മറ്റും ആയി കൊടുക്കുന്ന വിസകളില്‍ എത്ര തീവ്രവാദികള്‍ ഇവിടെ വന്നിട്ടുണ്ടാവാം ... എല്ലാം ചെറുപ്പക്കാര്‍. എങ്ങനെ ഇതു തടയാം - ജനങ്ങളുടെ ഒരു കൂട്ടായ ശ്രമം കൂടിയേ തീരു.

രാജ്യത്തിന്റെ സുരക്ഷ -എന്ത് പറ്റി?

Wednesday, November 26, 2008

ബിഗ് ബസ്സ് അബുദാബിയില്‍


ഭക്ഷണശീലങ്ങളും അര്‍ബുദവും

ഭക്ഷണശീലങ്ങളും അര്‍ബുദവും
from Mathrubhumi
അരുമ

ഓരോ മൂന്നു മിനിറ്റിലും ഒരാളില്‍ സ്‌തനാര്‍ബുദം സ്ഥിരീകരിക്കപ്പെടുന്നുണ്ട്‌. ഇന്ത്യയില്‍ 22 പേരില്‍ ഒരാള്‍ക്ക്‌ രോഗസാധ്യത എന്ന രീതിയില്‍ സ്‌തനാര്‍ബുദത്തിന്റെ ഭീഷണി നിലനില്‍ക്കുന്നു. സ്‌ത്രീകള്‍ക്ക്‌ മാത്രമാണ്‌ സ്‌തനാര്‍ബുദഭീഷണി എന്നു കരുതുന്നുവെങ്കില്‍ തെറ്റി, ഇരുനൂറ്‌ പുരുഷന്മാരില്‍ ഒരാള്‍ക്കും രോഗസാധ്യതയുണ്ടെന്നാണ്‌ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്‌. കാന്‍സര്‍ ബാധിച്ച്‌ ലോകത്ത്‌ മരണമടയുന്ന സ്‌ത്രീകളില്‍ രണ്ടാമത്തെ മരണകാരണം സ്‌തനാര്‍ബുദമാണ്‌. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 2015ല്‍ ഇന്ത്യയില്‍ രണ്ടര ലക്ഷം പുതിയരോഗികള്‍ ഉണ്ടാകും.
സ്‌തനാര്‍ബുദം തടയാന്‍ എന്തു ചെയ്യണമെന്ന്‌ ഏതെങ്കിലുമൊരു ഡോക്ടറോട്‌ ചോദിച്ചാല്‍ വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാഫി പരിശോധന നടത്തണമെന്നായിരിക്കും മറുപടി. മാമോഗ്രാഫി കാന്‍സര്‍ തടയുന്നില്ല, കണ്ടെത്തുന്നതേയുള്ളൂ.
കാന്‍സര്‍ എങ്ങനെ ഉണ്ടാകുന്നുവെന്നതാണ്‌ പ്രസക്തമായ ചോദ്യം. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗവേഷണഫലമനുസരിച്ച്‌ വന്‍കുടല്‍, സ്‌തനങ്ങള്‍, മൂത്രസഞ്ചി എന്നീ അവയവങ്ങളില്‍ കാന്‍സറുണ്ടാകുന്നവരില്‍ എണ്‍പതുശതമാനം പേര്‍ക്കും രോഗബാധയുണ്ടാകുന്നത്‌ ഭക്ഷണശീലങ്ങളുമായി ബന്ധപ്പെട്ടാണ്‌ എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.
ശരീരത്തിലെ ഏതെങ്കിലും ഒരു കോശം അസാധാരണമായി പെരുമാറുന്നതാണ്‌ കാന്‍സറിന്റെ തുടക്കം. നിയന്ത്രണം വിട്ടു പെരുകുന്ന ഇത്തരം കോശങ്ങള്‍ ആരോഗ്യമുള്ള മറ്റു കോശങ്ങളെക്കൂടി നശിപ്പിക്കുന്നു. കൊഴുപ്പ്‌ കാന്‍സറിന്‌ കാരണമാകുന്നുവെന്ന കാര്യം ഇപ്പോളാരും നിഷേധിക്കില്ല. സ്‌തനാര്‍ബുദത്തിന്‌ കാരണമായ ട്യൂമറുകളില്‍ പലതും ഉണ്ടാകുന്നത്‌ ഈസ്‌ട്രജന്റെ അമിതസാന്നിധ്യംമൂലമാണ്‌. ശരീരത്തിലെ കൊഴുപ്പിന്റെ സാന്നിധ്യവും ഈസ്‌ട്രജന്റെ ആധിക്യവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. ഭക്ഷണത്തില്‍ നാരിന്റെ അംശം കുറയുന്നതും കാന്‍സറിന്‌ അനുകൂലമായ ഘടകമാണ്‌. ഉയര്‍ന്നതോതില്‍ കൊഴുപ്പടങ്ങിയ മാംസം, പാലുത്‌പന്നങ്ങള്‍ തുടങ്ങിയവ സ്‌ത്രീകളുടെ ശരീരത്തില്‍ ഈസ്‌ട്രജന്റെ അളവ്‌ വര്‍ധിപ്പിക്കുന്നു. ഇത്‌ ആത്യന്തികമായി കാന്‍സര്‍കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
മത്സ്യം, മാംസം, പാലുത്‌പന്നങ്ങള്‍ തുടങ്ങിയ ഉയര്‍ന്ന കൊഴുപ്പടങ്ങിയ ഭക്ഷ്യവസ്‌തുക്കളില്‍ നാരിന്റെ (fibre) അംശം കുറവാണ്‌. ഈസ്‌ട്രജനെ നിയന്ത്രിക്കുന്നതില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം ഏറെ പ്രയോജനം ചെയ്യുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയില്‍നിന്ന്‌ ഈസ്‌ട്രജനെ പുറന്തള്ളുകയാണ്‌ നാരുകള്‍ ചെയ്യുന്നത്‌. അല്ലാത്തപക്ഷം രക്തത്തിലേക്ക്‌ ഈസ്‌ട്രജന്‍ ആഗിരണം ചെയ്യപ്പെടും; കാന്‍സര്‍ സാധ്യത വര്‍ധിക്കുകയും ചെയ്യും.
ആഴ്‌ചയില്‍ അഞ്ചുതവണ മാട്ടിറച്ചി കഴിക്കുന്നവരില്‍ സ്‌തനാര്‍ബുദസാധ്യത ഇരുനൂറുശതമാനം വര്‍ധിച്ചതായി ഒരു പഠനം വെളിപ്പെടുത്തുന്നു. എട്ടു മുതല്‍ പത്തുവരെയുള്ള പ്രായത്തില്‍ പെണ്‍കുട്ടികളുടെ ഭക്ഷണത്തില്‍നിന്ന്‌ മാംസത്തിന്റെ തോത്‌ കുറയ്‌ക്കുകയും പച്ചക്കറികള്‍ കൂട്ടുകയും ചെയ്‌തപ്പോള്‍ രക്തത്തില്‍ ഈസ്‌ട്രാഡിയോളിന്റെ അളവ്‌ മുപ്പതുശതമാനം കുറഞ്ഞതായി നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ 2003ല്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ആഹാരത്തില്‍ സമാനമായ മാറ്റം വരുത്തിയ മുതിര്‍ന്ന സ്‌ത്രീകളില്‍ ഈസ്‌ട്രജന്‍ സാന്നിധ്യം നാല്‌പത്താറുശതമാനം കുറഞ്ഞു.
ഇനി മാട്ടിറച്ചിയില്‍ നിന്ന്‌ വരട്ടിയ കോഴിയിറച്ചിയിലേക്കുള്ള മാറ്റം നിങ്ങളെ കൊഴുപ്പില്‍നിന്ന്‌ രക്ഷിക്കുമെന്ന്‌ ചിന്തിക്കുന്നുവോ. എന്നാല്‍ കാന്‍സര്‍ സാധ്യത ഇവിടെയാണ്‌ അധികമെന്ന്‌ ശാസ്‌ത്രീയപഠനങ്ങള്‍ വ്യക്തമാക്കുന്നു. കാന്‍സര്‍ജന്യവസ്‌തുക്കള്‍ ബീഫിനേക്കാള്‍ കോഴിയിറച്ചിയിലുണ്ട്‌. കൊളസ്‌ട്രോളിലും കോഴിയിറച്ചി പിന്നിലല്ല. തൊലിയുരിക്കുകയും കൊഴുപ്പു കളഞ്ഞുള്ള പാചകം പരീക്ഷിക്കുകയും ചെയ്‌താലും അതില്‍ നാലിലൊന്ന്‌ കൊഴുപ്പ്‌ ശേഷിക്കുന്നു.
മക്‌ഡൊണാള്‍ഡ്‌, ബര്‍ഗര്‍ കിങ്‌ എന്നിവരുടെ ഫാസ്റ്റ്‌ഫുഡ്‌ ശൃംഖലയില്‍, ഫിസിഷ്യന്‍സ്‌ കമ്മിറ്റി ഫോര്‍ റെസ്‌പോണ്‍സിബിള്‍ മെഡിസിന്‍ നടത്തിയ പരിശോധനയില്‍ കാന്‍സര്‍ജന്യമായ ഒരു ഘട്ടം Phlp കണ്ടെത്തുകയുണ്ടായി. ഇതേത്തുടര്‍ന്ന്‌ ഫിസിഷ്യന്‍സ്‌ കമ്മിറ്റി ഈ വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കേസ്‌ കൊടുത്തിരുന്നു. കഴിഞ്ഞ രണ്ടാഴ്‌ച മുമ്പ്‌ ലോസ്‌ ആഞ്‌ജിലിസില്‍ ചെന്നപ്പോള്‍ ഫാസ്റ്റ്‌ഫുഡ്‌ കടകളിലെല്ലാം ഗവണ്‍മെന്റിന്റെ ഒരു നോട്ടീസ്‌ പതിപ്പിച്ചതു കണ്ടു. മാംസഭക്ഷണങ്ങള്‍ കഴിക്കുമ്പോഴുള്ള കാന്‍സര്‍ സാധ്യതയായിരുന്നു നിയമപരമായ ആ മുന്നറിയിപ്പിലെ ഉള്ളടക്കം.
കാന്‍സര്‍ പഠനങ്ങളില്‍ പ്രധാനമായും വ്യക്തമായത്‌ രണ്ട്‌ കാര്യങ്ങളാണ്‌-പച്ചക്കറികളും പഴങ്ങളും കാന്‍സര്‍ സാധ്യത കുറയ്‌ക്കുന്നു; മാംസവും മറ്റ്‌ മൃഗക്കൊഴുപ്പുകളും അപകടസാധ്യത കൂട്ടുന്നു. സസ്യാഹാരം കാന്‍സര്‍ സാധ്യത നാല്‌പതുശതമാനം കുറയ്‌ക്കുന്നതായി 'ഫിസിഷ്യന്‍സ്‌ കമ്മിറ്റി ഫോര്‍ റെസ്‌പോണ്‍സിബിള്‍ മെഡിസിന്‍' നമ്മോട്‌ പറയുന്നതും ഇതോടൊപ്പം കൂട്ടിവായിക്കാം.

മനേകാഗാന്ധി

Tuesday, November 25, 2008

അബുദാബി ശക്തി സ്കോളര്ഷിപ്പ് 28 വിദ്യാര്‍ത്ഥികള്‍ക്ക്

അബുദാബി ശക്തി സ്കോളര്ഷിപ്പ് 28 വിദ്യാര്‍ത്ഥികള്‍ക്ക്

ഇന്ത്യന്‍ ബ്ലോഗ്ഗേര്‍സ് നെസ്റ്റ്

ഇന്ത്യന്‍ ബ്ലോഗ്ഗേര്‍സ് നെസ്റ്റ്

നിങ്ങളുടെ ബ്ലോഗ് ഇവിടെ ലിസ്റ്റ് ചെയ്യൂ....


http://www.indianbloggersnest.blogspot.com/

E-mail to: team1dubai@gmail.com

ഇങ്ങനെയും Harley Davidson ഓടിക്കാം




ഈ ഓണക്കാലത്ത്‌ ദുബായില്‍ കണ്ട ഒരു കാഴ്ച. സായ്പ്പിനു ഒരു പ്രചോദനം ആയിക്കോട്ടെ.

കേരളം ഇന്ത്യയില്ലല്ലേ?

കേരളം ഇന്ത്യയില്ലല്ലേ?

ഈ രണ്ടു വാര്ത്ത വന്നത് മാതൃഭൂമി പത്രത്തില്‍ ആണ്. അതോ നമ്മുടെ മന്ത്രിമാരും വകുപ്പുകളും തമ്മില്‍ ഒരു ബന്ധവും ഇല്ലേ?



സാമ്പത്തികമാന്ദ്യം കേരളത്തില്‍ ഒന്നരലക്ഷം പേരുടെ ജോലി പോകും-മന്ത്രി ഐസക്‌

തിരുവനന്തപുരം: ആഗോള സാമ്പത്തിക മാന്ദ്യം സംസ്ഥാനത്ത്‌ സൃഷ്ടിക്കുന്ന പ്രത്യാഘാതത്തിന്റെ ഭാഗമായി പരമ്പരാഗത, പ്ലാന്‍േറഷന്‍ മേഖലകളിലെ ഒന്നരലക്ഷം പേര്‍ക്ക്‌ തൊഴില്‍ നഷ്ടമാകുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ പ്രസ്‌താവിച്ചു. സംസ്ഥാന സമ്പദ്‌ഘടനയുടെ വളര്‍ച്ചാനിരക്ക്‌ 8.1 ശതമാനമായിരുന്നത്‌ ആറ്‌ ശതമാനത്തിലേക്ക്‌ താഴാനും സാധ്യതയുണ്ട്‌. റബ്ബറിനും നാളികേരളത്തിനുമായിരിക്കും ഏറ്റവും വലിയ വിലയിടിവ്‌ സംഭവിക്കുകയെന്നും ധനമന്ത്രി പറഞ്ഞു. നിയമസഭയില്‍ പി. ജയരാജിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടിയിലാണ്‌ സംസ്ഥാനം നേരിടാന്‍ പോകുന്ന പ്രതിസന്ധിയെക്കുറിച്ച്‌ ധനമന്ത്രി ആശങ്ക പകര്‍ന്നത്‌.

കയറ്റുമതിയിലെ ഇടിവ്‌, നാണ്യവിളകളുടെ വിലത്തകര്‍ച്ച, ഐ. ടി.-ടൂറിസം രംഗത്തെ മുരടിപ്പ്‌, വായ്‌പാഞെരുക്കം എന്നിങ്ങനെയായിരിക്കും സംസ്ഥാനത്തെ സാമ്പത്തിക പ്രത്യാഘാതം ബാധിക്കുക. ഈ പ്രശ്‌നങ്ങള്‍ക്ക്‌ ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാന്‍ ഉതകുംവിധമുള്ള ബജറ്റിനായിരിക്കും താന്‍ രൂപം നല്‍കുകയെന്നും ധനമന്ത്രി പറഞ്ഞു. പ്രതിസന്ധി നേരിടുന്നതിന്‌ സംസ്ഥാനങ്ങളെ സജ്ജമാക്കാനും പൊതുവായ നിലപാടിന്‌ രൂപം കൊടുക്കാനുമായി സംസ്ഥാന ധനമന്ത്രിമാരുടെ സമ്മേളനം കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കണമെന്ന്‌ കേരളം ആവശ്യപ്പെട്ടിട്ടുമുണ്ട്‌.

നടപ്പുവര്‍ഷം ആദ്യ അഞ്ചുമാസം കയറ്റുമതി പുരോഗമിക്കുകയായിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി മറിച്ചായി. കയറിന്റെ കയറ്റുമതിയില്‍ 15.14 ശതമാനം വരവ്‌ കുറഞ്ഞു. മത്സ്യ ഉല്‌പന്ന കയറ്റുമതിയില്‍ 31 ശതമാനവും കശുവണ്ടിയില്‍ 25 ശതമാനത്തിന്‍േറയും കുറവുണ്ടായി. കുരുമുളകിന്‌ 25 ശതമാനം വരുമാനക്കുറവ്‌ നേരിട്ടു. സുഗന്ധവ്യഞ്‌ജന കയറ്റുമതിയെ ഇപ്പോള്‍ മാന്ദ്യം ബാധിച്ചിട്ടില്ലെങ്കിലും പിന്നീട്‌ ബാധിക്കാം.

ടയര്‍ വ്യവസായികള്‍ പ്രതിസന്ധിയുടെ പേരില്‍ ഇറക്കുമതിചുങ്കം നീക്കണമെന്ന്‌ ആവശ്യപ്പെടുന്നു. ഇതനുവദിച്ചാല്‍ റബ്ബര്‍ വില ഇനിയും കുറയും. 2001 നേക്കാള്‍ വലിയ വിലത്തകര്‍ച്ചയാണ്‌ നാളികേര വിപണി നേരിടാന്‍ പോകുന്നത്‌.

ഐ. ടി. രംഗത്ത്‌ തൊഴില്‍ ലഭ്യതയില്‍ 25 ശതമാനം കുറവ്‌ നേരിടും. വായ്‌പാഞെരുക്കമാണ്‌ മറ്റൊരു പ്രത്യേകത. രണ്ടുമാസത്തിനിടയ്‌ക്ക്‌ ബാങ്ക്‌ വായ്‌പയില്‍ 16630 കോടി രൂപയുടെ കുറവുണ്ടായി. കേരളം വില്‍ക്കുന്ന ഏതാണ്ടെല്ലാ ചരക്കുകളുടെയും വില ഗണ്യമായി കുറയുമ്പോഴും നാം വാങ്ങുന്ന അരി, പഞ്ചസാര, സ്റ്റീല്‍, സിമന്റ്‌ എന്നിവയുടെ വില താരതമ്യേന താഴ്‌ന്ന നിലയിലായിരിക്കും കുറയുക. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ 2006-07ല്‍ 8.1 ശതമാനമായിരുന്നത്‌ ആറ്‌ ശതമാനമായി കുറയും. ഗള്‍ഫ്‌ മേഖലയില്‍ നിന്നുള്ള പണമൊഴുക്ക്‌ തടസ്സപ്പെട്ടില്ല എന്ന പ്രത്യാശ മാത്രമാണ്‌ ആകെയുള്ള രജതരേഖ-മന്ത്രി പറഞ്ഞു.

ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന്‌ മുന്‍കൈയെടുക്കേണ്ടത്‌ കേന്ദ്രസര്‍ക്കാരാണ്‌. പരമ്പരാഗത മേഖലകളിലെ പാവങ്ങളെ സംരക്ഷിക്കുന്നതിന്‌ റേഷന്‍ അടക്കമുള്ള നടപടികള്‍ ശക്തമാക്കണം. ദേശീയ തൊഴിലുറപ്പുപദ്ധതി വ്യാപിപ്പിക്കണം, ഭക്ഷ്യസുരക്ഷാ പരിപാടി, സാമൂഹ്യ വനവത്‌കരണം, ശുചിത്വം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട്‌ ക്യാമ്പയിന്‍ രൂപത്തില്‍ നടപ്പാക്കണം. പശ്‌ചാത്തല മേഖലയില്‍ റോഡുകള്‍, പാലങ്ങള്‍, പാര്‍ക്കുകള്‍, പൊതുകെട്ടിടങ്ങള്‍ തുടങ്ങിയവയ്‌ക്കായി മുതല്‍മുടക്കണം. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ വായ്‌പാ പരിധി ഉയര്‍ത്തണം. വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ നടപടിയെടുക്കണം. ഭക്ഷ്യഎണ്ണയ്‌ക്കുള്ള സബ്‌സിഡി വെളിച്ചെണ്ണയ്‌ക്കും നല്‍കുക, പൊതിക്കാത്ത തേങ്ങയ്‌ക്ക്‌ താങ്ങുവില പ്രഖ്യാപിക്കുക, റബ്ബറിന്റെ ഇറക്കുമതി ഉദാരവത്‌കരിക്കാതിരിക്കുക എന്നീ നിര്‍ദ്ദേശങ്ങളും തോമസ്‌ ഐസക്‌ മുന്നോട്ടുവച്ചു.


.


ഇന്ത്യയില്‍ മാന്ദ്യം ഉണ്ടാവില്ല- ധനമന്ത്രി

ന്യൂഡല്‍ഹി: പണപ്പെരുപ്പനിരക്ക്‌ കുറഞ്ഞുതുടങ്ങിയത്‌ ശുഭോദര്‍ക്കമാണെന്നും ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലകപ്പെടുകയില്ലെന്നും കേന്ദ്രധനമന്ത്രി പി. ചിദംബരം പറഞ്ഞു. ''2008-09 വര്‍ഷത്തിലെ ആദ്യപാദത്തില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യയുടെ വളര്‍ച്ചനിരക്ക്‌ 7.9 ശതമാനമായിരുന്നു. രണ്ടാംപാദത്തിലും നിശ്ചയമായും ഉയര്‍ന്ന വളര്‍ച്ചനിരക്ക്‌ ഉണ്ടാവും. അതിനാല്‍ സാമ്പത്തികമാന്ദ്യത്തെപ്പറ്റിയുള്ള ചിന്തതന്നെ നാം കൈവിടണം. പകരം കരുതലോടെയുള്ള ശുഭാപ്‌തിവിശ്വാസമാണ്‌ വേണ്ടത്‌''- രാജ്യത്തെ സാമ്പത്തികകാര്യ പത്രാധിപന്മാരുടെ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി.

തിരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ പ്രതീക്ഷാനിര്‍ഭരമായ ചിത്രം വരച്ചുകാട്ടുകയാണോ എന്ന ചോദ്യത്തിന്‌ 'രാജ്യത്തെ ധനസ്ഥിതിയുടെ യഥാര്‍ഥ ചിത്രമാണ്‌' താന്‍ നല്‍കുന്നതെന്നും ധനമന്ത്രി മറുപടി നല്‍കി. ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന്‌ നമ്മുടെ സമ്പദ്‌ഘടനയെ പരമാവധി സംരക്ഷിച്ചുനിര്‍ത്തുന്നതിനൊപ്പം നാം തുടര്‍ന്നുപോന്ന സാമ്പത്തികപരിഷ്‌കാരങ്ങള്‍ പുനഃപരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ടതുണ്ടോ എന്നു ചിന്തിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തുറന്ന സമ്പദ്‌ഘടനതന്നെയാണ്‌ നമുക്ക്‌ അഭികാമ്യം. എന്നാല്‍ സാമ്പത്തികമേഖലകളില്‍ വേണ്ട സമയത്ത്‌ ഇടപെടുകയും വേണം.

പണപ്പെരുപ്പനിരക്ക്‌ കുറച്ചു കൊണ്ടുവരാന്‍ റിസര്‍വ്‌ബാങ്ക്‌ കൈക്കൊണ്ട നടപടികള്‍ ഫലം കണ്ടിരിക്കയാണ്‌. പലിശനിരക്ക്‌ കുറച്ചതടക്കമുള്ള നടപടികള്‍ സമ്പദ്‌ഘടനയെ വികസനോന്മുഖമാക്കും. പണപ്പെരുപ്പനിരക്ക്‌ ഇനിയും കുറയുന്നതനുസരിച്ച്‌ പലിശ നിരക്കും കുറയും. എന്നാല്‍ പൊതുമേഖലാ ബാങ്കുകള്‍ക്കൊപ്പം പലിശനിരക്കു കുറയ്‌ക്കാന്‍ സ്വകാര്യബാങ്കുകള്‍ മടിക്കുന്നതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ''അവര്‍ക്ക്‌ ഉപദേശം നല്‍കാന്‍ എനിക്കാവില്ല'' എന്ന്‌ ധനമന്ത്രി പറഞ്ഞു.

നമ്മുടെ ആഭ്യന്തര ഉപഭോഗവര്‍ധനയും ആഭ്യന്തര മുതല്‍മുടക്കുശേഷിയും ആഗോളപ്രതിസന്ധിയെ ചെറുത്തുനില്‍ക്കാന്‍ പോന്നതാണ്‌. ആഭ്യന്തര-വിദേശ മുതല്‍മുടക്കിനെ നാമിനിയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു. പോര്‍ട്ട്‌ഫോളിയോ മേഖലയിലെ വിദേശ മൂലധന വരവ്‌ കുറഞ്ഞെങ്കിലും സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ മൊത്തം വരവ്‌ ഉയര്‍ന്നുതന്നെയാണ്‌ നില്‍ക്കുന്നത്‌. സപ്‌തംബറോടെ കയറ്റുമതിയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്‌.

അതേസമയം ചൈന, സിംഗപ്പൂര്‍, ഹോളണ്ട്‌, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ കൂടുതല്‍ കയറ്റുമതി സാധ്യമായത്‌ ഈ രംഗത്തും പ്രതീക്ഷ നല്‍കുന്നു- ചിദംബരം പറഞ്ഞു.

അതിനിടെ, എണ്ണവില കുറയ്‌ക്കുമോ എന്ന ചോദ്യത്തിന്‌ അക്കാര്യം തീരുമാനിക്കേണ്ടത്‌ പെട്രോളിയം മന്ത്രിയാണെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.

എന്നാല്‍, അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിത്തീരുവ പുനഃസ്ഥാപിക്കില്ല എന്ന കാര്യത്തില്‍ മാത്രം മന്ത്രി ഉറപ്പ്‌ നല്‍കി.

ബാങ്കില്‍നിന്ന്‌ വായ്‌പയെടുത്ത്‌ തിരിച്ചടയ്‌ക്കുന്നതില്‍ വീഴ്‌ചവരുത്തിയവര്‍ക്ക്‌ മാത്രമേ കാര്‍ഷിക കടം എഴുതിത്തള്ളുന്നതിന്റെ ആനുകൂല്യം ലഭിക്കൂ എന്നും അദ്ദേഹം ആവര്‍ത്തിച്ചു. തിരിച്ചടച്ചുകഴിഞ്ഞവര്‍ക്ക്‌ ആനുകൂല്യത്തിന്‌ അവകാശമുണ്ടാവില്ല- ചിദംബരം വ്യക്തമാക്കി.

Monday, November 24, 2008

ഏകദിന ചിത്രകലാക്യാമ്പ്‌

ഏകദിന ചിത്രകലാക്യാമ്പ്‌


യുവകലാസാഹിതി ഷാര്‍ജയുടെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച്‌ സ്ക്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന ചിത്രകലാക്യാമ്പ്‌ ഡിസംമ്പര്‍ 2നു് ഷാര്‍ജ എമിരേറ്റ്‌സ്‌ നാഷണല്‍ സ്ക്കൂളില്‍ വെച്ച്‌ നടത്തുന്നു(രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 5 മണി വരെ). യു എ ഇ യിലെ പ്രമുഖ ചിത്രകാരനായ ശ്രീ. പ്രമോദ്‌ കുമാര്‍ നയിക്കുന്ന ഈ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ അഭിരുചിയുള്ള കുട്ടികളെ ക്ഷണിച്ചുകൊള്ളുന്നു. സ്കൂള്‍ അധികൃതരുടെ സമ്മതി പത്രത്തോടൊപ്പം നവംമ്പര്‍ 30 നു് മുമ്പ്‌ 050-4978 520 / 050-3065 217 എന്നീ ഫോണ്‍ നംമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്‌.

വരക്കുന്നതിനുള്ള പേപ്പര്‍ ക്യാമ്പില്‍ വിതരണം ചെയ്യുന്നാതാണ്‌.വരക്കുന്നതിനുള്ള വര്‍ണ്ണങ്ങളും ഉപകരണങ്ങളും സ്വയം കൊണ്ടുവരേണ്ടതാണ്‌.സുനില്‍രാജ്‌ കെസെക്രട്ടറി,യുവകലാസാഹിതി ഷാര്‍ജ

Saturday, November 22, 2008

ശക്തി നാടകോത്സവം - ഭൂമിന്റെ ചോര - മികച്ച നാടകം

ശക്തി നാടകോത്സവം - ഭൂമിന്റെ ചോര - മികച്ച നാടകം










As reported
Safarulla Palappetty
Media Cordianator
Abu Dhabi Sakthi Theatres

Wednesday, November 19, 2008

ശ്രുതിലയം 2008



For passes, please contact: 050 4564850 or 050 7746579

Invitation - Classical Dance programme by Mrs Uma B Ramesh at KSC Abu Dhabi

അവള്‍ക്കു വേണ്ടി

അവള്‍ക്കു വേണ്ടി

ഹൃദയത്ത്തിനുള്ളിലെ സത്യം ....
സുന്ദരിയാണോ ?
വിരൂപിയാണോ ?നിയെന്നറിയില്ല?
വിഷാദ ചുവയില്‍ വിടര്‍ന്ന വലിയ കണ്ണുകള്‍
അതിന് താഴെ നീ ...........പൊന്നഴാകാകണം.
കരയും കണ്ണുകള്‍ലാലെന്നെ നീ .......
എന്തിന് വേട്ടയാടി .........
ഒരിക്കലും എന്നുള്ളില്‍ ........................
നീയായിരുന്നുവോ ?ഇലയനക്കമില്ലാതെ മാര്‍ജാര പാധയായ് ........
മെല്ലെയെന്‍ ഹ്രദയ കവാടം തുറന്നു ........
അകത്തു വന്നു .......
ആരൂം വലിച്ചെറിഞ്ഞ .......
ആഴുക്കായിട്ടല്ല .......
ദേഹ പോരുളായ് പ്ര്രനഗ്നിയില ......................
ഇല്ല കണ്ടിട്ടില്ല ഒരുനാളും
മുഖ പ്ടത്ത്തിനുള്ളിലെ സത്യം ....
എന്‍ ഹ്രദയ സ്പന്ധനഞാല്‍ ......നിനക്ക്‌.......... ഭാക്കി...... വെച്ച....മിഴിനീരും...നിനക്ക് ....
സ്വരോമം പിഴുതും ....
പിറക്കും തന്‍ പൈതഞ്ഞള്‍ക്ക്
പാ വിരിക്കും തള്ള മുയല്‍ പോല്‍....
എന്‍ ഹ്രദയമാത്മ്മവും പ്രാണനും കൊണ്ടു തീര്ക്കുമീ ........
ഈ നീറും വേവ്ഉ പശ്ചാത്തലത്ത്തിലേക്ക് .....
ക്ഷണിക്കട്ടെ ഞാന്‍ .......
വന്നാലും സഖി .....
വന്നാലും ........


........................
നൂറു മുഹമ്മദ്
ഒരുമനയൂര്‍

Tuesday, November 18, 2008

കായിക മേള '08

ആപ്പിളും ഡോക്ടറും


പെന്‍ഷന്‍

ആരാണു് പെന്‍ഷന്‍ പറ്റുന്നത്.കിട്ടാത്ത പെന്‍ഷനുമായി ജീവിക്കാന്‍, പെന്‍ഷന്‍ എന്ന സ്വപ്നം നല്‍കി ഇനിയും ജീവിപ്പിക്കാന്‍...ഇതാണോ ജനാധിപത്യം.?ജനാധിപത്യം എവിടെ ആണു പിഴച്ചു പോയത്.?ഇന്ന് മഹാരാഷ്ട്ര ചോദിക്കുന്നു. ഡല്‍ഹിയിലും അഹ്മ്മദാബാദിലും ബാംഗ്ലൂരിലും ആസ്സാമിലും മരിച്ചവര്‍ രക്തസാക്ഷികളല്ല.അവരും ചോദിക്കുന്നു?അഹന്തതയുടെ പര്യായമായി കസേരയിലിരുന്ന് എന്തും ചെയ്യുന്ന ഭരണാധികാരികളെ സഹിക്കുന്ന ഈ ഏര്‍പ്പേടാണോ ജനാധിപത്യം.?എനിക്കു മരിക്കണം എന്നാക്രോശിക്കുന്ന ഒരു ജനതയായിരുന്നോ ജനാധിപത്യത്തിന്‍റെ സൂത്രധാരകര്‍ സ്വപ്നം കണ്ടിരുന്നത്.?

To enjoy more postings by Mr. Venu Nair, please visit: http://nizhalkuth.blogspot.com

ഒബാമയുടെ കേരള ബന്ധം

ജാതി ചോദിക്കുന്നവര്‍ ആരാണു്.ഒബാമായുടെ ജാതി എന്തെന്ന് പോസ്റ്റു മാര്‍ട്ടം നടക്കുകയാണു്. കറുമ്പനോ വെളു‍മ്പനോ.?മുസ്ലീമോ സത്യ ക്രിസ്ത്യാനിയോ.?അല്ലല്ലിതെന്തു കഥയിതു കഷ്ടമേഅല്ലലാലങ്ങ് ജാതി മറന്നിതോ.?ആരാ മറക്കുന്നത്. മറന്നത് ചവറ്റു കുട്ടയില്‍ നിന്ന് അരിച്ച് പെറുക്കി പത്രങ്ങളില്‍ നിറഞ്ഞു കൊണ്ടിരിക്കുന്നു. ഒബാമയുടെ ജാതി കണ്ടു പിടിച്ച് സ്വന്തം ജാതിയില്‍ പ്രതിഷ്ടിക്കാന്‍ വന്‍ മത്സരം നടക്കുന്നു.ഏതോ സിനിമയില്‍ കണ്ടതാണു്.കൊച്ചു മകന്‍റെ കൂട്ടുകാരന്‍ വീട്ടിലെത്തി.ചാവടിയില്‍ ചാരുകസേരയില്‍ കാറ്റു കൊണ്ടു കിടന്ന മുത്തശ്ശന്‍ ചോദിക്കുന്നു.അല്ലെടാ കൂവേ..നിന്‍റെ പേരെന്താ.?ഞാന്‍, എന്‍റെ പേരു്...പ്രകാശന്‍.അതല്ലടോ..ഇയ്യാളടെ മുഴുവന്‍ പേരു്.?മുത്തശ്ശാ...ഞാന്‍ പ്രകാശന്‍.മുത്തശ്ശന്‍ കുറച്ചു നേരം മിണ്ടാതിരുന്നു. വാലില്ലാത്തതിനാല്‍ ജാതി മനസ്സിലാകാതെ ആ പഴയ മരം ഉരുകുകയായിരുന്നിരിക്കണം.ആ മുത്തശ്ശനെക്കാള്‍ കഷ്ടമായ അന്വേഷണ ത്വരയുമായി പുരോഗമിച്ചെന്ന് പറയുന്ന രാജ്യങ്ങളും അതിലും കഷ്ടമായ ചോദ്യങ്ങളെറിഞ്ഞ് ചാരു കസേരയില്‍ മലര്‍ന്നു കിടക്കുന്നു.കുതിരവട്ടന്‍ പപ്പു പറഞ്ഞപോലെ.പേരു്.പേരു........കുര്യാക്കോസ്സ് മേനോന്‍‍.അമ്മയുടെ പേരു്....മേര്‍സി തമ്പുരാട്ടി....ങെ..ങെ.ങെ......ഒബാമാ തോമസ്സ്.ഒബാമാ റഹിംഒബാമാ നായര്‍.വര്‍ഗ്ഗ രഹിത വര്‍ണ്ണ രഹിത സ്വപ്നങ്ങളില്‍ ആ പേരു് ഇങ്ങനെയും വീഴട്ടെ.സഖാവ് ഒബാമ.ഒബാമാ ഖുശ് ഹുവാ.

To enjoy more postings by Mr. Venu Nair, please visit: http://nizhalkuth.blogspot.com

ഇന്‍ഡോ അമേരിക്കന്‍ ആണവ കരാര്‍ ദേശീയ സുരക്ഷക്ക് ഭീഷണി - Prof. R. V. G. Menon

ഇന്‍ഡോ അമേരിക്കന്‍ ആണവ കരാര്‍ ദേശീയ സുരക്ഷക്ക് ഭീഷണി - Prof. R. V. G. Menon









As reported by
Safarulla Palappetty
Joint Secretary & Media Co-ordinator
Kerala Social Centre
Abu Dhabi

ശക്തി ഏകാന്ക മത്സരം - ഏഴാം ദിവസ്സം


ശക്തി ഏകാന്ക മത്സരം - ഏഴാം ദിവസ്സം

Monday, November 17, 2008

ശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി, അബുദാബി കെ എസ് സി യില്‍

ശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി, അബുദാബി കെ എസ് സി യില്‍









Sunday, November 16, 2008

ശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി, അബുദാബി കെ എസ് സി യില്‍

ശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി, അബുദാബി കെ എസ് സി യില്‍


ശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി, അബുദാബി കെ എസ് സി യില്‍

16 Nov 2008: ഇന്നു വൈകീട്ട് 6:30 മണിക്ക് അബുദാബി കെ എസ് സി യില്‍

Dr. R V G Menon ന്റെ പ്രഭാഷണം ഇന്നു അബുദാബി കെ എസ് സി യില്‍

Dr. R V G Menon ന്റെ പ്രഭാഷണം ഇന്നു അബുദാബി കെ എസ് സി യില്‍

ഇന്നു രാത്രി 9 മണിക്ക് Dr. R. V. G. Menon, Abu Dhabi കെ എസ് സി യില്‍ പ്രസംഗിക്കുന്നു.

Abu Dhabi 16 Nov 2008: At 9.00pm today, Dr. R.V.G. Menon, Scientist, and former president of Kerala Sashtra Shahithya Parithad speaks on 'CIVIL NUCLEAR AGREEMENT WITH USA - Political and Economic Impact including slowing World economy.

അബുദാബിയില്‍ മഴ വന്നു 16 Nov 2008

അബുദാബിയില്‍ മഴ വന്നു 16 Nov 2008


Saturday, November 15, 2008

കെ എസ് സി ശിശുദിനാഘോഷം ഇന്ത്യന്‍ ശാസ്ത്ര വിജയത്തിന്റെ ആഹ്ലാദ പ്രകടനമായി

കെ എസ് സി ശിശുദിനാഘോഷം ഇന്ത്യന്‍ ശാസ്ത്ര വിജയത്തിന്റെ ആഹ്ലാദ പ്രകടനമായി




























Safarulla
Media Co-ordinator
Kerala Social Centre, Abu Dhabi