അമ്മിഞ്ഞപ്പാല്‍
മുലപ്പാലിനു മലയാളഭാഷയിലുള്ള ഏറ്റവും മാധുര്യമുള്ള പേര്‍.മുലപ്പാല്‍ കുഞ്ഞിനു വേണ്ടി മാത്രം ദൈവം തരുന്നു.അമ്മയ്ക്കു മാത്രം നല്‍കാന്‍ കഴിയുന്ന ഇന്ദ്രജാലമാണ് മുലയൂട്ടല്‍.ആദ്യത്തെ നാലഞ്ചു മാസക്കാലംമുലപ്പാല്‍ കൊടുക്കുക,മുലപ്പാല്‍ മാത്രം കൊടുക്കുക,മുലപ്പാല്‍ അല്ലാതെ മറ്റൊന്നും കൊടുക്കാതിരിക്കുക.തിളപ്പിച്ചാറിച്ച വെള്ളം പോലും കൊടുക്കേണ്ട.വൈറ്റമിന്‍ തുള്ളികളും കൊടുക്കേണ്ട.ജനിച്ചാലുടനെ കുഞ്ഞിനെ മുലയൂട്ടണം.ആദ്യം സ്രവിക്കുന്ന കന്നിപ്പാല്‍(മഞ്ഞ്പ്പാല്‍ അഥവാ കൊളോസ്ട്രം) തീര്‍ച്ചയായും കുഞ്ഞിനെ കുടിപ്പിക്കണംഅമ്മ നാളതുവരെ സമ്പാദിച്ച രോഗപ്രതിരോധശക്തി മുഴുവന്‍ അതു വഴി കുഞ്ഞിനു കിട്ടും.പ്രസവം കഴിഞ്ഞാലുടനെ ഗര്‍ഭപാത്രം ചുരുങ്ങാന്‍ മുലയൂട്ടല്‍ സാഹായിക്കും
Dr. Kanam.
Sunday, October 19, 2008
Subscribe to:
Post Comments (Atom)
 
 
 
 
 
 
 
 

 
 
 
 
 
 
 
 
 
 
 Posts
Posts
 
 
No comments:
Post a Comment