Monday, October 6, 2008

നിങ്ങളെ ചിരന്ജീവികള്‍ ആക്കൂ

പ്രിയ സുഹൃത്തുക്കളെ,

നമ്മള്‍ നിത്യേന കാണുകയും കേള്‍ക്കുകയും ചെയ്തു മറന്നും കണ്ണടച്ചും കണ്ണടപ്പിച്ചും പോകുന്ന ചെറിയ കാര്യങ്ങള്‍ ആണ് ഞാന്‍ ഇവിടെ ചിന്തകള്‍ എന്ന പേരില്‍ എഴുതുന്നത്. എഴുതുമ്പോള്‍ ഒരു കാര്യം എന്നും മനസ്സില്‍ വക്കാറുണ്ട്, അത് എഴുതാനും എഴുതിയിട്ട് ഒരു തവണ നിങ്ങളുടെ സ്ഥാനത്ത് ഇരുന്നു വായിക്കാനും, അത് ആയിച്ചാല്‍ കിട്ടുന്ന നിങ്ങള്‍ വായിക്കാനും എടുക്കുന്ന ജീവിതത്തിലെ ഏതാനും നിമിഷങ്ങള്‍ പാഴായി പോകാതിരിക്കണേ എന്ന്.

ഇന്നു ഒരു നടന്ന സംഭവം ആവട്ടെ ഇവിടെ വിവരിക്കുന്നത്. എന്റെ പരിചയത്തില്‍ ഉള്ള ഒരു കക്ഷി കുറെ കാലം മുന്പ് ഇവിടെ ജീവിച്ചിരുന്നു. ജീവിച്ചിരുന്നു എന്നാല്‍ - ഇന്നു അദ്ദേഹം ഇല്ല എന്നത് തന്നെ. വന്നു, കഠിനമായ പരിശ്രമം കൊണ്ടു ഒരു പാടു പണം ഉണ്ടാക്കി. ഒരു താഴ്ന്ന കുടുംബത്തില്‍ നിന്നു വന്ന കക്ഷി കളയാന്‍ സമയം ആയപ്പോഴേക്ക്‌ ഒരു പാടു നല്ല സ്ഥിതിയില്‍ എത്തിയിരുന്നു. സാധാരണ നടക്കുന്ന പോലെ, ഉയര്ന്ന ഒരു സാമ്പത്തിക സ്ഥിതിയില്‍ ഉള്ള ഒരു വീട്ടില്‍ നിന്നു കക്ഷി കല്യാണം കഴിച്ചു, ഇവിടെ തിരിച്ചെത്തി. കാര്യങ്ങള്‍ ഒക്കെ അപ്പോള്‍ മാറാന്‍ തുടങ്ങി. പുതിയ രീതികളും പുതിയ സമ്പ്രദായങ്ങളും പ്രാവര്‍ത്തികമായി വന്നു ജീവിതത്തില്‍. കുട്ടികള്‍ ഉണ്ടായി, വ്യവസായം വളര്ന്നു, വലിയ കാറുകളും ആയി. മുന്പ് ഉണ്ടായിരുന്ന ഇടത്തരക്കാരായ സുഹൃത്തുക്കള്‍ എല്ലാം വളരെ അകലത്തില്‍ ആയി പോയി ഇതിനകം. ഈ കാലയളവില്‍ തന്നെ അദ്ധേഹത്തിന്റെ സ്വന്തം വീട്ടുകാരില്‍ നിന്നും മാതാവില്‍ നിന്നും കക്ഷി അകന്നു പോയിരുന്നു. മുന്തിയ പള്ളിക്കൂടങ്ങളില്‍ ചേര്ന്നു പഠിക്കുന്ന കുട്ടികളോ, ആദംബരങ്ങളില്‍ മുഴുകി ജീവിക്കുന്ന ഭാര്യയോ ഇതൊന്നും ആലോചിക്കാന്‍ ഉള്ള മനസ്ഥിതി കാണിച്ചും ഇല്ല. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടായിരുന്നില്ല. സാഹചര്യം മാരിയതിനനുസരിച്ചു ഉയര്ച്ചകളുടെ പടി ചവിട്ടി കയറിയ അദ്ദേഹം താന്‍ വന്ന വഴി ഏതാണ് എന്ന് അവരോട് വിവരിക്കാന്‍ ഉള്ള സാഹചര്യം ഒട്ടും ഉണ്ടാക്കിയിരുന്നില്ല.

അങ്ങനെ കാലം കടന്നു പോയി, സംസ്കാരങ്ങളും മാറി മറിഞ്ഞു. നാടന് പകരം വിദേശിയും അയാളുടെ കയിലൂടെ മാറി ഒഴുകി കൊണ്ടിരുന്നു. മലയാളികളെയും അവരുടെ സാംസ്കാരിക വേധികളെയും ഗൌനിക്കാതെ ഗതി നിയന്ത്രണമില്ലാത്ത ആ കുത്തൊഴുക്കില്‍ അയാളുടെ മനസ്സിനുള്ളിലെ കൊഴുപ്പിന്റെ കൂടെ കൊളസ്ട്രോള്‍ എന്ന ഒരു കൊഴുപ്പും കൂടുന്നുണ്ടായിരുന്നു. ഒരു ദിവസ്സം ജോലി സ്ഥലത്തു വച്ചു പെട്ടെന്ന് ഒരു നെഞ്ചു വേദന വന്ന കക്ഷിയെ സാധാരണക്കാരായ കൂലിക്കാര്‍ എടുത്തു പിക്ക് അപ് വാനില്‍ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി. വേദന കൊണ്ടും മരണ ഭയം കൊണ്ടും പുള്ളിക്കാരന്‍ ആദ്യം വിളിച്ചത് അമ്മേ എന്നായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ശരീരത്തിന്റെ ഒരു ഭാഗം എന്നേക്കും ആയി തളര്‍ന്നു പോയിരുന്നു കക്ഷിയുടെ. ഏതാനും ആഴ്ചകളുടെ പരിചരണം ഇവിടെ കഴിഞ്ഞപ്പോഴേക്കും ഭാര്യക്കും കുട്ടികള്‍ക്കും ഒരു ഭാരമായി കഴിഞ്ഞിരുന്നു. വ്യവസായ സ്ഥാപനങ്ങള്‍ നടത്താന്‍ ആരും ഇല്ല എന്ന് കണ്ട അവര്‍ അതിന്റെ കാര്യങ്ങളും ആയി ഇവിടെ സമയം വിനിയോഗിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഏതാനും പഴയ പരിചയക്കാര്‍ ഇടപ്പെട്ട് കക്ഷിയെ നാട്ടിലുള്ള ഒരു സ്വകാര്യ ധര്‍മ ആശുപത്രിയിലേക്ക് മാറ്റി. അവിടെയുള്ള അദ്ധേഹത്തിന്റെ അവസാന നാളുകളില്‍ ശുശ്രൂഷിക്കാന്‍ ഉണ്ടായിരുന്ന സന്യാസിനിമാരുടെ കൂട്ടത്തില്‍ അദ്ധേഹത്തിന്റെ സ്വന്തം അമ്മയും ഉണ്ടായിരുന്നു. എന്നോ ഒരിക്കല്‍ തനിക്ക് നോക്കാന്‍ ഭാരം എന്ന് തോന്നി ആ മഠത്തില്‍ ചേര്‍ത്ത അമ്മയുടെ വിലയേറിയ സമ്മാനം. മനസ്സില്‍ പല കാര്യങ്ങളും പറയാന്‍ ആ ജീവന്‍ അവസാന നാളുകളില്‍ തീര്ച്ചയായും തുടിചിട്ടുണ്ടാവും. പക്ഷെ ഒഴുകി വന്നിരുന്ന കണ്ണ് നീരുകള്‍ അല്ലാതെ വേറെ ഒന്നും ആ ശരീരത്തില്‍ നിന്നു സംമതത്തോട് കൂടി വന്നിരുന്നില്ല.

ഇതു ഒരു കക്ഷിയുടെ മാത്രം കഥയാവില്ല. നിങ്ങളില്‍ പലരും പലര്ക്കും ഇതേ പോലെ ഉള്ള അനുഭവങ്ങള്‍ തീര്‍ച്ചയായിട്ടും ഉണ്ടാവും. അത് എഴുതുകയും മറ്റുള്ളവര്‍ക്ക് അത് വായിച്ചു ആ അനുഭവം പങ്കു വക്കാന്‍ ഉള്ള അവസ്സരം ഉണ്ടാകുകയും വേണം. ഞാന്‍ ഇവിടെ മുന്‍പും എഴുതിയിട്ടുണ്ട് - ഒരു ഭാഷ അതിന്റെ സംസ്കാരത്തെ പ്രതിഫലിക്കുന്നു എന്ന്. മലയാളത്തില്‍ എഴുതിയാല്‍ ഒരു മലയാളിയുടെ കന്നുക്കളിലൂടെ ചിന്തിക്കാന്‍ വളരെ അനായാസ്സം കഴിയുന്നു. ഈയിടെ നടത്തിയ കുട്ടികള്‍ക്കായി ഉള്ള മല്‍സരത്തില്‍ എനിക്ക് ലഭിച്ചത് ആകെ ഒരു മലയാളം കവിത മാത്രം. കുട്ടികളില്‍ ഭാവന ശക്തി ഇല്ലാതായി വരികയാണോ. തീര്ച്ചയായും അല്ല. എന്നാല്‍ മലയാള ഭാഷ പഠിക്കാന്‍ അത് വായിച്ചു അതിന്റെ കഴിവുകളെ മനസ്സിലാക്കാന്‍ എത്ര പേര്‍ ശ്രമിക്കുന്നുണ്ട് ? ഇന്നലെ തന്നെ എഴുതിയ വിധ്യാരംബം എന്ന ചടങ്ങിനെ പറ്റിയുള്ള ചെറു ലേഖനം വായിച്ച പലരും അതിന്റെ ഒരു ഇംഗ്ലീഷ് പരിഭാഷ കിട്ടിയാല്‍ നന്നായിരുന്നു എന്ന് എഴുതിയിരുന്നു. കൂടാതെ വേറെ ചിലര്ക്ക് മലയാളത്തില്‍ എഴുതുന്നതില്‍ ഉള്ള പരിഭവങ്ങളും. GCC Malayalees എന്ന പേരുള്ള ഈ കൂട്ടായ്മയില്‍ എങ്കിലും മലയാളത്തില്‍ എഴുതിയില്ലെന്കില്‍ പിന്നെ എവിടെ എഴുത്തും ഞാന്‍ മലയാളം. പ്രതികരണം ഒരു വാക്കിലോ ഒരു വരിയിലോ ഒതുങ്ങിയാലും നിങ്ങളുടെ ആശയങ്ങള്‍ മനസ്സില്‍ മൂടി വക്കരുത്. പ്രതികരിക്കാതിരുന്ന വേദിയായാല്‍, നിങ്ങള്‍ തന്നെ നിത്യവും വരുന്ന ഈ വേദി പള്ളികളിലെ ശവക്കല്ലറകള്‍ പോലെ ആവും. ആരൊക്കെയോ വന്നു ഒന്നോ രണ്ടോ റോസ പൂക്കള്‍ വിതരിയിട്ടാല്‍ മരിച്ചു പോയ ജഡം ഉണ്ടോ അറിയുന്നു അവരുടെ വരവും അതിന്റെ ഉദ്ദേശവും. അതുകൊണ്ട് സുഹൃത്തുക്കളെ പ്രതികരിക്കൂ, സംവാദം ചെയ്യൂ, നിങ്ങളിലെ ജീവനും നിങ്ങളുടെ ചിന്തകളും നിങ്ങളെയും ചിരന്ജീവികള്‍ ആക്കൂ.

സസ്നേഹം,

രമേഷ് മേനോന്‍
06102008

No comments: