വിദ്യാരംഭം - 09 October 2008
മഹാനവമി കാലത്ത് ഏറ്റവും പ്രധാനമായ ഒരു കാര്യമാണല്ലോ വിജയദശമി ദിവസ്സം നടത്തുന്ന വിദ്യാരംഭം. കൊച്ചു കുട്ടികളെ എഴുത്തിനിരുത്തുക എന്ന ചടങ്ങ് അന്നേ ദിവസം കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വളരെ വിപുലമായ രീതിയില്‍ നടത്തി വരുന്നു. സാധാരണയായി അടുത്തുള്ള സരസ്വതി ക്ഷേത്രത്തില്‍ വച്ചാണ് ഈ ചടങ്ങ് കേമമായി നടത്തി വരുന്നതു. തൃശൂര്‍ ജില്ലയിലെ തിരുവള്ളക്കാവ്, തുഞ്ചന്‍ പറമ്പ്, പിന്നെ ശ്രീ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളില്‍ അന്നേ ദിവസ്സം ഈ ചടങ്ങിനു വലിയ തിരക്ക് കാണാറുണ്ട്. അമ്പലങ്ങളിലെ മേല്‍ശാന്തിമാരോ, ഗുരുനാഥന്‍മാരോ, തറവാട്ടിലെ കാരണവന്മാരോ മുന്‍കൈ എടുത്തു, അന്നേ ദിവസ്സം അക്ഷരമാലയിലെ ആദ്യാക്ഷരങ്ങള്‍ കുട്ടികളുടെ നാവില്‍ മോതിരം കൊണ്ടു എഴുതി അവരുടെ കൈ പിടിച്ചു മണലിലോ അരിമണിയിലോ എഴുതിക്കുന്നു.
സാധാരണയായി താഴെ കാണുന്ന വിധത്തില്‍ എഴുതി കൊണ്ടാണ് ഈ എഴുത്ത് അല്ലെങ്കില്‍ വിദ്യയുടെ അദ്ധ്യാക്ഷരം ചൊല്ലി കൊടുക്കല്‍ നടത്തുന്നത് :
ഓം
ഹരി ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു
ഇതു ഏറ്റവും ചെറിയ കുട്ടികളുടെ നാവില്‍ എഴുതി തുടങ്ങുന്ന സമയത്തു. കുറച്ചു മുതിര്‍ന്നവര്‍ മേലെ എഴുതിയവ കൂടാതെ:
ഓം ശ്രീ ഗുരുഭ്യോ നമ:
ഓം ശ്രീ സരസ്വത്യൈ നമ:
എന്നിവയും, കൂടെ, മലയാളത്തിലെ അക്ഷരങ്ങളും (ഉദാഹരണത്തിന്)
പുറമെ, ഇംഗ്ലീഷ് അക്ഷരമാല ക്രമങ്ങളും കൂടാതെ, പൂജ്യം മുതല്‍ ഒന്‍പതു വരെയും, പിന്നെ മറ്റു ഭാഷകള്‍ അറിയുന്നു എങ്കില്‍ അവയിലെ അധ്യക്ഷരങ്ങളും അന്നേ ദിവസ്സം അരി മണിയിലോ മണലിലോ എഴുതാം. കൂടാതെ സന്ഗീതോപകരണങ്ങളും, വായ്പ്പാട്ട്, ചിത്രരചന, കഥയെഴുത്ത് എന്നിങ്ങനെയുള്ള എല്ലാ കലാ വിരുതുകള്‍ക്കും അന്നേ ദിവസ്സം ഗുരുക്കന്മാരില്‍ നിന്നു ആരംഭം കുറിക്കുന്നത് ശുഭകരം ആണ്.
മലയാളം പഠിക്കണം എന്ന് താത്പര്യം ഉള്ളവര്‍ക്ക് താഴെ എഴുതിയ വെബ് സൈറ്റ് നല്ല ഒരു മാര്‍ഗ ദര്‍ശി ആണ്.
http://www.geocities.com/malatutor/
ജാതി മത ഭേദമെന്യേ എല്ലാവരിലും സരസ്വതി പ്രസാദം വളരട്ടെ.
രമേഷ് മേനോന്‍
05102008
Sunday, October 5, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment