Thursday, October 30, 2008

'മലയാളം എന്റെ മാതൃഭാഷ (പഠന കളരി സമാപനം)

'മലയാളം എന്റെ മാതൃഭാഷ (പഠന കളരി സമാപനം)

നമസ്കാരം!

എസ്സെന്‍സ് ഒരുക്കുന്ന മലയാളഭാഷാ പഠന കളരി വിജയകരമായി തുടരുന്നുവെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.

മാതൃഭാഷാ പഠന കളരിയുടെ നാലാംദിവസം (വെള്ളി, ഒക്ടോബര്‍ 31) ക്യാമ്പ് അവലോകനം, പങ്കെടുത്ത കുട്ടികള്‍ക്കുള്ള പ്രശംസാപത്ര വിതരണം, മലയാളം കമ്പ്യൂട്ടിങ്ങ്, ഇന്റര്‍നെറ്റ് വെബ് ബ്ലോഗ്,പുസ്തക പ്രദര്‍ശനം, തുടങ്ങിയ പരിപാടികള്‍ നടത്തുന്നതാണ്. പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന തദവസരത്തിലേയ്ക്ക് മാതൃഭാഷാസ്നേഹികളായ ഏവരേയും, പ്രത്യേകിച്ച് ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനീ/വിദ്യാര്‍ത്ഥികള്‍, സുഹൃത്തുക്കള്‍, രക്ഷിതാക്കള്‍, എസ്സെന്‍സിന്റെ അംഗങ്ങള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരേയും ഞങ്ങള്‍ സാദരം ക്ഷണിക്കുന്നു.

ക്യാമ്പ് വേദി: എമിരേറ്റ്സ് നാഷണല്‍ സ്കൂള്‍, ഷാര്‍ജ.
സമയം: 2.00 PM.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: http://www.essenceuae.com/

സസ്നേഹം,

ഐ. പി. മുരളി
വി. എന്‍. അരുണ്‍ കുമാര്‍
ഫോണ്‍: 050-4605598/050-4745809

Memorable Break - Shilpa Bala



Wednesday, October 29, 2008

നിലവിളക്ക്

നിലവിളക്ക്

കുടുംബിനികളെ നിലവിലക്കിനോടാണ് ഉപമിക്കാര്. നിലവിളക്കിനു അഞ്ചു മുഖങ്ങള്‍ ഉണ്ട്. അവ കുടുംബിനികള്‍ക്ക് ഉണ്ടായിരിക്കേണ്ട സ്നേഹം, ക്ഷമ, സമചിത്തത, സഹനശക്തി, മനോബലം എന്നിവയെ സൂചിപ്പിക്കുന്നു.

ആളിരങ്ങാനുണ്ട്‌


Monday, October 20, 2008

ഗ്രാഫിക് ഡിസൈനിനൊരു ബ്ലോഗ്

ഗ്രാഫിക് ഡിസൈന്‍ ബേസിക്സ്, ഗ്രാഫിക്സ് സോഫ്‌റ്റ്വെയര്‍ പാഠങ്ങള്‍, ടി‌പ്സ്-ട്രിക്സ്... അങ്ങനെ ഗ്രാഫിക്സ് സംബന്ധമായി നിരവധി കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഈ ബ്ലോഗ് ധാരാളം പേര്‍ക്ക് പ്രയോജനപ്പെട്ടാക്കാം. താത്പര്യമുള്ളവര്‍ സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. www.tmziyad.com

ശ്രീശാന്തന്‍ എവിടെ?

ശ്രീശാന്തന്‍ എവിടെ? കൂട്ടരേ നമ്മുടെ പയ്യന്‍സിനെ പറ്റി വല്ല അറിവും നിങ്ങള്‍ക്കുണ്ടോ? ബാഗ്ലൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ ഒന്നോ രണ്ടോ ഹോട്ടല്‍ ഒക്കെ തുടങ്ങി എന്ന് കേട്ടു. ഇനി യുടൂബില്‍ ഈയാളുടെ ഡാന്‍സ് മാത്രം കാണേണ്ട ഗതി വരുമോ? എന്താ നിങ്ങളുടെ അഭിപ്രായം.

Sunday, October 19, 2008

അമ്മിഞ്ഞപ്പാല്‍

അമ്മിഞ്ഞപ്പാല്‍

മുലപ്പാലിനു മലയാളഭാഷയിലുള്ള ഏറ്റവും മാധുര്യമുള്ള പേര്‍.മുലപ്പാല്‍ കുഞ്ഞിനു വേണ്ടി മാത്രം ദൈവം തരുന്നു.അമ്മയ്ക്കു മാത്രം നല്‍കാന്‍ കഴിയുന്ന ഇന്ദ്രജാലമാണ്‌ മുലയൂട്ടല്‍.ആദ്യത്തെ നാലഞ്ചു മാസക്കാലംമുലപ്പാല്‍ കൊടുക്കുക,മുലപ്പാല്‍ മാത്രം കൊടുക്കുക,മുലപ്പാല്‍ അല്ലാതെ മറ്റൊന്നും കൊടുക്കാതിരിക്കുക.തിളപ്പിച്ചാറിച്ച വെള്ളം പോലും കൊടുക്കേണ്ട.വൈറ്റമിന്‍ തുള്ളികളും കൊടുക്കേണ്ട.ജനിച്ചാലുടനെ കുഞ്ഞിനെ മുലയൂട്ടണം.ആദ്യം സ്രവിക്കുന്ന കന്നിപ്പാല്‍(മഞ്ഞ്പ്പാല്‍ അഥവാ കൊളോസ്ട്രം) തീര്‍ച്ചയായും കുഞ്ഞിനെ കുടിപ്പിക്കണംഅമ്മ നാളതുവരെ സമ്പാദിച്ച രോഗപ്രതിരോധശക്തി മുഴുവന്‍ അതു വഴി കുഞ്ഞിനു കിട്ടും.പ്രസവം കഴിഞ്ഞാലുടനെ ഗര്‍ഭപാത്രം ചുരുങ്ങാന്‍ മുലയൂട്ടല്‍ സാഹായിക്കും

Dr. Kanam.

കഥകളി

മലയാളം അറിയാവുന്ന വായനക്കാര്‍ക്ക് കഥകളിയെപറ്റിചില ബ്ലോഗു ഇതാ.http://kathayarinjuattamkanu.blogspot.com/ഈ ബ്ലോഗ്ഗില്‍ ഒരു പാടു വിവരങ്ങള്‍ കൊടുത്ത്തിട്ടുന്ടു. കുറെ വെബ്സിടുകലുറെ അഡ്രസ്സും . ഗൌരവമായി പഠിയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ബ്ലോഗു വായിക്കണം. പിന്നെ സമയം കിട്ടുമ്പോള്‍ ഈയുള്ളവന്റെ ചില കുറിപ്പുകളും വായിക്കാം , (കഥകളിയെപറ്റി മാത്രമല്ല)http://profkuttanadan.blogspot.com/2008/09/blog-post_2334

Saturday, October 18, 2008

Monday, October 6, 2008

നിങ്ങളെ ചിരന്ജീവികള്‍ ആക്കൂ

പ്രിയ സുഹൃത്തുക്കളെ,

നമ്മള്‍ നിത്യേന കാണുകയും കേള്‍ക്കുകയും ചെയ്തു മറന്നും കണ്ണടച്ചും കണ്ണടപ്പിച്ചും പോകുന്ന ചെറിയ കാര്യങ്ങള്‍ ആണ് ഞാന്‍ ഇവിടെ ചിന്തകള്‍ എന്ന പേരില്‍ എഴുതുന്നത്. എഴുതുമ്പോള്‍ ഒരു കാര്യം എന്നും മനസ്സില്‍ വക്കാറുണ്ട്, അത് എഴുതാനും എഴുതിയിട്ട് ഒരു തവണ നിങ്ങളുടെ സ്ഥാനത്ത് ഇരുന്നു വായിക്കാനും, അത് ആയിച്ചാല്‍ കിട്ടുന്ന നിങ്ങള്‍ വായിക്കാനും എടുക്കുന്ന ജീവിതത്തിലെ ഏതാനും നിമിഷങ്ങള്‍ പാഴായി പോകാതിരിക്കണേ എന്ന്.

ഇന്നു ഒരു നടന്ന സംഭവം ആവട്ടെ ഇവിടെ വിവരിക്കുന്നത്. എന്റെ പരിചയത്തില്‍ ഉള്ള ഒരു കക്ഷി കുറെ കാലം മുന്പ് ഇവിടെ ജീവിച്ചിരുന്നു. ജീവിച്ചിരുന്നു എന്നാല്‍ - ഇന്നു അദ്ദേഹം ഇല്ല എന്നത് തന്നെ. വന്നു, കഠിനമായ പരിശ്രമം കൊണ്ടു ഒരു പാടു പണം ഉണ്ടാക്കി. ഒരു താഴ്ന്ന കുടുംബത്തില്‍ നിന്നു വന്ന കക്ഷി കളയാന്‍ സമയം ആയപ്പോഴേക്ക്‌ ഒരു പാടു നല്ല സ്ഥിതിയില്‍ എത്തിയിരുന്നു. സാധാരണ നടക്കുന്ന പോലെ, ഉയര്ന്ന ഒരു സാമ്പത്തിക സ്ഥിതിയില്‍ ഉള്ള ഒരു വീട്ടില്‍ നിന്നു കക്ഷി കല്യാണം കഴിച്ചു, ഇവിടെ തിരിച്ചെത്തി. കാര്യങ്ങള്‍ ഒക്കെ അപ്പോള്‍ മാറാന്‍ തുടങ്ങി. പുതിയ രീതികളും പുതിയ സമ്പ്രദായങ്ങളും പ്രാവര്‍ത്തികമായി വന്നു ജീവിതത്തില്‍. കുട്ടികള്‍ ഉണ്ടായി, വ്യവസായം വളര്ന്നു, വലിയ കാറുകളും ആയി. മുന്പ് ഉണ്ടായിരുന്ന ഇടത്തരക്കാരായ സുഹൃത്തുക്കള്‍ എല്ലാം വളരെ അകലത്തില്‍ ആയി പോയി ഇതിനകം. ഈ കാലയളവില്‍ തന്നെ അദ്ധേഹത്തിന്റെ സ്വന്തം വീട്ടുകാരില്‍ നിന്നും മാതാവില്‍ നിന്നും കക്ഷി അകന്നു പോയിരുന്നു. മുന്തിയ പള്ളിക്കൂടങ്ങളില്‍ ചേര്ന്നു പഠിക്കുന്ന കുട്ടികളോ, ആദംബരങ്ങളില്‍ മുഴുകി ജീവിക്കുന്ന ഭാര്യയോ ഇതൊന്നും ആലോചിക്കാന്‍ ഉള്ള മനസ്ഥിതി കാണിച്ചും ഇല്ല. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടായിരുന്നില്ല. സാഹചര്യം മാരിയതിനനുസരിച്ചു ഉയര്ച്ചകളുടെ പടി ചവിട്ടി കയറിയ അദ്ദേഹം താന്‍ വന്ന വഴി ഏതാണ് എന്ന് അവരോട് വിവരിക്കാന്‍ ഉള്ള സാഹചര്യം ഒട്ടും ഉണ്ടാക്കിയിരുന്നില്ല.

അങ്ങനെ കാലം കടന്നു പോയി, സംസ്കാരങ്ങളും മാറി മറിഞ്ഞു. നാടന് പകരം വിദേശിയും അയാളുടെ കയിലൂടെ മാറി ഒഴുകി കൊണ്ടിരുന്നു. മലയാളികളെയും അവരുടെ സാംസ്കാരിക വേധികളെയും ഗൌനിക്കാതെ ഗതി നിയന്ത്രണമില്ലാത്ത ആ കുത്തൊഴുക്കില്‍ അയാളുടെ മനസ്സിനുള്ളിലെ കൊഴുപ്പിന്റെ കൂടെ കൊളസ്ട്രോള്‍ എന്ന ഒരു കൊഴുപ്പും കൂടുന്നുണ്ടായിരുന്നു. ഒരു ദിവസ്സം ജോലി സ്ഥലത്തു വച്ചു പെട്ടെന്ന് ഒരു നെഞ്ചു വേദന വന്ന കക്ഷിയെ സാധാരണക്കാരായ കൂലിക്കാര്‍ എടുത്തു പിക്ക് അപ് വാനില്‍ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി. വേദന കൊണ്ടും മരണ ഭയം കൊണ്ടും പുള്ളിക്കാരന്‍ ആദ്യം വിളിച്ചത് അമ്മേ എന്നായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ശരീരത്തിന്റെ ഒരു ഭാഗം എന്നേക്കും ആയി തളര്‍ന്നു പോയിരുന്നു കക്ഷിയുടെ. ഏതാനും ആഴ്ചകളുടെ പരിചരണം ഇവിടെ കഴിഞ്ഞപ്പോഴേക്കും ഭാര്യക്കും കുട്ടികള്‍ക്കും ഒരു ഭാരമായി കഴിഞ്ഞിരുന്നു. വ്യവസായ സ്ഥാപനങ്ങള്‍ നടത്താന്‍ ആരും ഇല്ല എന്ന് കണ്ട അവര്‍ അതിന്റെ കാര്യങ്ങളും ആയി ഇവിടെ സമയം വിനിയോഗിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഏതാനും പഴയ പരിചയക്കാര്‍ ഇടപ്പെട്ട് കക്ഷിയെ നാട്ടിലുള്ള ഒരു സ്വകാര്യ ധര്‍മ ആശുപത്രിയിലേക്ക് മാറ്റി. അവിടെയുള്ള അദ്ധേഹത്തിന്റെ അവസാന നാളുകളില്‍ ശുശ്രൂഷിക്കാന്‍ ഉണ്ടായിരുന്ന സന്യാസിനിമാരുടെ കൂട്ടത്തില്‍ അദ്ധേഹത്തിന്റെ സ്വന്തം അമ്മയും ഉണ്ടായിരുന്നു. എന്നോ ഒരിക്കല്‍ തനിക്ക് നോക്കാന്‍ ഭാരം എന്ന് തോന്നി ആ മഠത്തില്‍ ചേര്‍ത്ത അമ്മയുടെ വിലയേറിയ സമ്മാനം. മനസ്സില്‍ പല കാര്യങ്ങളും പറയാന്‍ ആ ജീവന്‍ അവസാന നാളുകളില്‍ തീര്ച്ചയായും തുടിചിട്ടുണ്ടാവും. പക്ഷെ ഒഴുകി വന്നിരുന്ന കണ്ണ് നീരുകള്‍ അല്ലാതെ വേറെ ഒന്നും ആ ശരീരത്തില്‍ നിന്നു സംമതത്തോട് കൂടി വന്നിരുന്നില്ല.

ഇതു ഒരു കക്ഷിയുടെ മാത്രം കഥയാവില്ല. നിങ്ങളില്‍ പലരും പലര്ക്കും ഇതേ പോലെ ഉള്ള അനുഭവങ്ങള്‍ തീര്‍ച്ചയായിട്ടും ഉണ്ടാവും. അത് എഴുതുകയും മറ്റുള്ളവര്‍ക്ക് അത് വായിച്ചു ആ അനുഭവം പങ്കു വക്കാന്‍ ഉള്ള അവസ്സരം ഉണ്ടാകുകയും വേണം. ഞാന്‍ ഇവിടെ മുന്‍പും എഴുതിയിട്ടുണ്ട് - ഒരു ഭാഷ അതിന്റെ സംസ്കാരത്തെ പ്രതിഫലിക്കുന്നു എന്ന്. മലയാളത്തില്‍ എഴുതിയാല്‍ ഒരു മലയാളിയുടെ കന്നുക്കളിലൂടെ ചിന്തിക്കാന്‍ വളരെ അനായാസ്സം കഴിയുന്നു. ഈയിടെ നടത്തിയ കുട്ടികള്‍ക്കായി ഉള്ള മല്‍സരത്തില്‍ എനിക്ക് ലഭിച്ചത് ആകെ ഒരു മലയാളം കവിത മാത്രം. കുട്ടികളില്‍ ഭാവന ശക്തി ഇല്ലാതായി വരികയാണോ. തീര്ച്ചയായും അല്ല. എന്നാല്‍ മലയാള ഭാഷ പഠിക്കാന്‍ അത് വായിച്ചു അതിന്റെ കഴിവുകളെ മനസ്സിലാക്കാന്‍ എത്ര പേര്‍ ശ്രമിക്കുന്നുണ്ട് ? ഇന്നലെ തന്നെ എഴുതിയ വിധ്യാരംബം എന്ന ചടങ്ങിനെ പറ്റിയുള്ള ചെറു ലേഖനം വായിച്ച പലരും അതിന്റെ ഒരു ഇംഗ്ലീഷ് പരിഭാഷ കിട്ടിയാല്‍ നന്നായിരുന്നു എന്ന് എഴുതിയിരുന്നു. കൂടാതെ വേറെ ചിലര്ക്ക് മലയാളത്തില്‍ എഴുതുന്നതില്‍ ഉള്ള പരിഭവങ്ങളും. GCC Malayalees എന്ന പേരുള്ള ഈ കൂട്ടായ്മയില്‍ എങ്കിലും മലയാളത്തില്‍ എഴുതിയില്ലെന്കില്‍ പിന്നെ എവിടെ എഴുത്തും ഞാന്‍ മലയാളം. പ്രതികരണം ഒരു വാക്കിലോ ഒരു വരിയിലോ ഒതുങ്ങിയാലും നിങ്ങളുടെ ആശയങ്ങള്‍ മനസ്സില്‍ മൂടി വക്കരുത്. പ്രതികരിക്കാതിരുന്ന വേദിയായാല്‍, നിങ്ങള്‍ തന്നെ നിത്യവും വരുന്ന ഈ വേദി പള്ളികളിലെ ശവക്കല്ലറകള്‍ പോലെ ആവും. ആരൊക്കെയോ വന്നു ഒന്നോ രണ്ടോ റോസ പൂക്കള്‍ വിതരിയിട്ടാല്‍ മരിച്ചു പോയ ജഡം ഉണ്ടോ അറിയുന്നു അവരുടെ വരവും അതിന്റെ ഉദ്ദേശവും. അതുകൊണ്ട് സുഹൃത്തുക്കളെ പ്രതികരിക്കൂ, സംവാദം ചെയ്യൂ, നിങ്ങളിലെ ജീവനും നിങ്ങളുടെ ചിന്തകളും നിങ്ങളെയും ചിരന്ജീവികള്‍ ആക്കൂ.

സസ്നേഹം,

രമേഷ് മേനോന്‍
06102008

Sunday, October 5, 2008

വിദ്യാരംഭം - 09 October 2008

വിദ്യാരംഭം - 09 October 2008

മഹാനവമി കാലത്ത് ഏറ്റവും പ്രധാനമായ ഒരു കാര്യമാണല്ലോ വിജയദശമി ദിവസ്സം നടത്തുന്ന വിദ്യാരംഭം. കൊച്ചു കുട്ടികളെ എഴുത്തിനിരുത്തുക എന്ന ചടങ്ങ് അന്നേ ദിവസം കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വളരെ വിപുലമായ രീതിയില്‍ നടത്തി വരുന്നു. സാധാരണയായി അടുത്തുള്ള സരസ്വതി ക്ഷേത്രത്തില്‍ വച്ചാണ് ഈ ചടങ്ങ് കേമമായി നടത്തി വരുന്നതു. തൃശൂര്‍ ജില്ലയിലെ തിരുവള്ളക്കാവ്, തുഞ്ചന്‍ പറമ്പ്, പിന്നെ ശ്രീ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളില്‍ അന്നേ ദിവസ്സം ഈ ചടങ്ങിനു വലിയ തിരക്ക് കാണാറുണ്ട്. അമ്പലങ്ങളിലെ മേല്‍ശാന്തിമാരോ, ഗുരുനാഥന്‍മാരോ, തറവാട്ടിലെ കാരണവന്മാരോ മുന്‍കൈ എടുത്തു, അന്നേ ദിവസ്സം അക്ഷരമാലയിലെ ആദ്യാക്ഷരങ്ങള്‍ കുട്ടികളുടെ നാവില്‍ മോതിരം കൊണ്ടു എഴുതി അവരുടെ കൈ പിടിച്ചു മണലിലോ അരിമണിയിലോ എഴുതിക്കുന്നു.


സാധാരണയായി താഴെ കാണുന്ന വിധത്തില്‍ എഴുതി കൊണ്ടാണ് ഈ എഴുത്ത് അല്ലെങ്കില്‍ വിദ്യയുടെ അദ്ധ്യാക്ഷരം ചൊല്ലി കൊടുക്കല്‍ നടത്തുന്നത് :

ഓം
ഹരി ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു


ഇതു ഏറ്റവും ചെറിയ കുട്ടികളുടെ നാവില്‍ എഴുതി തുടങ്ങുന്ന സമയത്തു. കുറച്ചു മുതിര്‍ന്നവര്‍ മേലെ എഴുതിയവ കൂടാതെ:

ഓം ശ്രീ ഗുരുഭ്യോ നമ:
ഓം ശ്രീ സരസ്വത്യൈ നമ:

എന്നിവയും, കൂടെ, മലയാളത്തിലെ അക്ഷരങ്ങളും (ഉദാഹരണത്തിന്)







പുറമെ, ഇംഗ്ലീഷ് അക്ഷരമാല ക്രമങ്ങളും കൂടാതെ, പൂജ്യം മുതല്‍ ഒന്‍പതു വരെയും, പിന്നെ മറ്റു ഭാഷകള്‍ അറിയുന്നു എങ്കില്‍ അവയിലെ അധ്യക്ഷരങ്ങളും അന്നേ ദിവസ്സം അരി മണിയിലോ മണലിലോ എഴുതാം. കൂടാതെ സന്ഗീതോപകരണങ്ങളും, വായ്പ്പാട്ട്, ചിത്രരചന, കഥയെഴുത്ത്‌ എന്നിങ്ങനെയുള്ള എല്ലാ കലാ വിരുതുകള്‍ക്കും അന്നേ ദിവസ്സം ഗുരുക്കന്മാരില്‍ നിന്നു ആരംഭം കുറിക്കുന്നത് ശുഭകരം ആണ്.

മലയാളം പഠിക്കണം എന്ന് താത്പര്യം ഉള്ളവര്‍ക്ക് താഴെ എഴുതിയ വെബ് സൈറ്റ് നല്ല ഒരു മാര്‍ഗ ദര്‍ശി ആണ്.

http://www.geocities.com/malatutor
/


ജാതി മത ഭേദമെന്യേ എല്ലാവരിലും സരസ്വതി പ്രസാദം വളരട്ടെ.

രമേഷ് മേനോന്‍
05102008