Thursday, August 28, 2008

വാരാന്ത്യ ചിന്തകള്‍

വാരാന്ത്യ ചിന്തകള്‍
ഇന്നു വ്യാഴാഴ്ച. ഗള്‍ഫിലെ മലയാളികള്‍ക്ക് ഒരു വാരാവസാനം കൂടി ആരും ഓര്‍ക്കാതെ കടന്നു വന്നു. ഈ ആഴ്ചക്ക് ഒരു പ്രത്യേകത ഉണ്ട്. മിക്ക മലയാളി സന്ഘടനകളും നാളെയാണ് ഓണസദ്യ നടത്തുന്നത്. അടുത്ത മാസം ആദ്യം തുടങ്ങുന്ന പുണ്ണ്യ മാസം റമദാന്‍ കാരണമാണ് അത്. അത് കൊണ്ടു തന്നെ അന്തരീക്ഷത്തില്‍ ആകെ ഒരു ഭക്തിയും വിശുദ്ധിയും കലര്‍ന്ന് തുടങ്ങിയോ എന്ന് ഒരു സംശയം. കൊടും ചൂടു കുറഞ്ഞു, കാലാവസ്ഥ കുറച്ചു തണുപ്പിലേക്ക് നീങ്ങാനുള്ള ശ്രമത്തിലാണോ എന്ന് തോന്നി പോകുന്നു. കാലത്ത് അന്തരീക്ഷം മൂടി കെട്ടി ഇരിക്കുന്നു. അവധിക്കാലം ആഘോഷിക്കാന്‍ പോയ മലയാളികളും വിദേശികളും തിരിച്ചു വന്നു തുടങ്ങി. സൂപര്‍ മാര്‍ക്കെട്ടുകളില്‍ തിരക്ക് തുടങ്ങി. പുതിയ വസ്ത്രങ്ങള്‍ക്കും പുതിയ പുസ്തകങ്ങള്‍ക്കും വേണ്ടിയുള്ള തിരക്ക്. ഇതോടൊപ്പം തന്നെ പുണ്യ മാസമായ റമദാനെ വരവേല്‍ക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പുകളും.

ഓണം കൂടി ഇതോടൊപ്പം വന്നതോട് കൂടി കച്ചവടക്കാര്‍ക്ക് ഇതു ഒരു ചാകരയാണ്. വില നോക്കാന്‍ അവസരം ഇല്ലാത്ത, അല്ലെങ്കില്‍ വില നോക്കിയാല്‍ അത് നാനക്കെടാകുന്ന ഒരു സമൂഹം ഉള്ളപ്പോള്‍ അവര്‍ എന്തിന് പേടിക്കണം. സാധനങ്ങളുടെ വില ഈ അടുത്ത ദിവസങ്ങളില്‍ റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നില്ലെന്കിലെ സംശയം ഉള്ളു.


എന്നെന്നും പുതിയ വസ്ത്രങ്ങള്‍ കുട്ടികള്ക്ക് ലോഭമില്ലാതെ വാങ്ങി കൊടുക്കുന്ന ഇന്നത്തെ മാതാപിതാക്കള്‍ക്കും വളര്ന്നു വരുന്ന കൊച്ചു തലമുറക്കും വലിയ ഒരു വികാരം ഓണമോ റമദാന്‍ മാസമോ ഉണ്ടാക്കും എന്ന് തോന്നുന്നില്ല.


ടെലിവിഷന്‍ ചാനലുകളില്‍ വരുന്ന ഓണം സ്പെഷ്യല്‍ പ്രോഗ്രാമ്മുകളിലും വിവിധ സന്ഘടനകള്‍ നടത്തുന്ന സദ്യകളിലും അവരുടെ ഓണം അവസാനിക്കുന്നു. മാവേലി എന്ന ഒരു മഹാ മനുഷ്യന്‍ ഇന്നോസ്സെന്റിലും കലാഭവന്‍ മണിയിലും ഒതുങ്ങി ചുരുങ്ങി ഏതോ പാതാളത്തിലേക്ക്‌ കലാവശേഷം ചെയ്യുന്നു.

2 comments: