Sunday, August 31, 2008
റമദാന്‍ - വിശുദ്ധിയുടെയും കര്ത്തവ്യതിന്റെയും മാസ്സം
റമദാന്‍ - വിശുദ്ധിയുടെയും കര്ത്തവ്യതിന്റെയും മാസ്സം
മാനവ മനുഷ്യ രാശിയുടെ പ്രധാന പുണ്ണ്യ മാസ്സങ്ങളുടെ വരവേല്‍പ്പിനെ വിളിച്ചറിയിച്ചു കൊണ്ടു നാളെ മുതല്‍ മുസ്ലിം പുണ്യ മാസ്സമായ റമദാന്‍ തുടങ്ങുകയാണല്ലോ. എന്താണ് റമദാന്‍ എന്ന് എല്ലാവര്ക്കും വളരെ സുനിസ്ചിതമായി അറിയാവുന്ന കാര്യമാണ്. എന്നാലും ഈ വേളയില്‍ നമ്മുക്ക് ആ പ്രാധന്യങ്ങളിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം.
മുസ്ലിം കലണ്ടര്‍ പ്രകാരം ഒന്‍പതാമത്തെ മാസമാണ് റമദാന്‍ മാസം. ഭക്തിയുടെയും പ്രാര്‍ത്ഥനയുടെയും പ്രാധാന്യം ഉള്‍ക്കൊണ്ട് ഈശ്വരനില്‍ കൂടുതല്‍ സമയം സമര്‍പ്പിക്കാന്‍ ഈ ഒരു മാസക്കാലം ലോകമെമ്പാടും ഉള്ള മത വിശ്വാസികള്‍ വിനിയോഗിക്കുന്നു.
ദിവസേനയുള്ള അഞ്ചു നമസ്കാരങ്ങള്‍ കൂടാതെ രാത്രിയിലും ഈ കാലയളവില്‍ പള്ളിയില്‍ പ്രാര്‍ഥനകള്‍ നടക്കാറുണ്ട്. ഇരുപത്തി നാല് മണിക്കൂറും വിശ്വാസികളാല്‍ നിറഞ്ഞിരിക്കും പള്ളികള്‍ ഈ മാസക്കാലത്ത്.
മദ്യപാനം, പുകവലി, ലൈന്ഗീകപരമായ സ്ത്രീപുരുഷ ഇടപെടലുകള്‍ എല്ലാം ഈ സമയത്തു ഉപേക്ഷിച്ചു കൊണ്ടു, ഈശ്വരനില്‍ ഏകാഗ്രതയോടും ഉറച്ച വിശ്വാസത്തോടും കൂടി സമൂഹത്തിനും സകുടുംബത്തിനും വേണ്ടി സമര്‍പ്പിക്കുന്ന ഒരു മാസക്കാലം.
കരുണയുടെയും കാരുണ്യത്തിന്റെയും മാസക്കാലം എന്ന് പ്രകീര്‍ത്തിക്കുന്ന ഈ സമയത്തു, പാവങ്ങള്‍ക്ക് ഉദാരമായ സംഭാവനകളും, ഭക്ഷണവും കരുണയോടെ ഓരോ മുസ്ലിം സഹോദരന്മാരും നല്കി തന്നില്‍ കോരി ചെരിഞ്ഞിട്ടുള്ള സമ്പത്തിന്റെയും സമൃദ്ധിയുടെയും ഒരു ചെറിയ അളവ് മറ്റുള്ള സഹോദരീ സഹോദരന്മാരുമായി പങ്കു ചേരാനുള്ള ഒരവസരം.
കാലത്തെ ഫജ്ര്‍ പ്രാര്‍ഥനക്ക് ശേഷം വൈക്കീട്ടു മഘ്രിബ് പ്രാര്‍ത്ഥന കഴിയുന്നത് വരെ ഭക്ഷണമോ വെള്ളമോ ഒന്നും കഴിക്കാതെ ഈശ്വര ചിന്തയും കര്‍മ്മ നിരതയും മാത്രം ചിന്തിച്ചു മുസ്ലിം സഹോദരന്മാര്‍ ഈ കാലയളവില്‍ അല്ലാഹുവിന്റെ സാന്നിധ്യം ഓരോ നിമിഷവും തങ്ങളിലും പരിസരത്തും നില നിര്‍ത്താന്‍ ശ്രമിക്കുന്നു. സ്വയം ലൌകീകമായ ഭക്ഷണ-സുഖ സൌകര്യങ്ങളില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുക വഴി ആത്മ സംയനവും ആസക്തിയും ഒരു പരിധി വരെ ചെറുത് നില്ക്കാന്‍ ഉള്ള കഴിവ് ഈ മാസ്സക്കാലം മനുഷ്യനില്‍ നേടിയെടുക്കാന്‍ സാധിക്കുന്നു.
മഗ്രിബ് പ്രാര്‍ഥനക്ക് മുന്പ് എല്ലാ സഹോദരന്മാരും ഒത്തു ചേര്ന്നു വളരെ ലഘുവായ ഒരു സുഹ്ര്‍ ഭക്ഷണത്തോടെ തങ്ങളുടെ ആ ദിവസ്സത്തെ ഉപവാസം അവസാനിപ്പിക്കുന്നു. കുറച്ചു പഴങ്ങളോ, സംബരമോ, വെള്ളമോ ഒക്കെ ചേര്ന്ന വളരെ ലഘുവായ ഈ ഭക്ഷണ ക്രമം എല്ലാവരും ചേര്ന്നു ഒരുമിച്ചു പങ്കു വക്കുന്നു.
വിശുദ്ധിയുടെ ഈ മാസ്സത്തില്‍ നമ്മള്‍ക്കെവര്‍ക്കും നമ്മുടെ മുസ്ലിം സഹോദരന്മാരോടൊപ്പം ജാതി മത ചിന്തകളില്ല്ലാതെ സാഹോദര്യത്തിന്റെയും കര്‍മ നിരതയുടെയും പ്രതീകങ്ങളായി മാറാന്‍ വേണ്ടി ഒത്തു ചേരാം.
രമേഷ് മേനോന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment