Sunday, August 31, 2008

ജൂനിയര്‍ ജീനിയസ് - അമൃത ടീവിയുടെ കുട്ടികള്‍ക്കായുള്ള പുതിയ റിയാലിറ്റി ഷോ.


ജൂനിയര്‍ ജീനിയസ് - അമൃത ടീവിയുടെ കുട്ടികള്‍ക്കായുള്ള പുതിയ റിയാലിറ്റി ഷോ.

ജൂനിയര്‍ ജീനിയസ് - അമൃത ടീവിയുടെ കുട്ടികള്‍ക്കായുള്ള പുതിയ റിയാലിറ്റി ഷോ.അമൃത ടീവിയുടെ പുതിയ റിയാലിറ്റി ഷോ ജൂനിയര്‍ ജീനിയസ് തുടങ്ങി. ലൈസന്സൂഡ് ടു ഗ്രില്‍ ആന്‍ഡ് കില്‍ എന്ന് ഇംഗ്ലീഷ് ഭാഷയില്‍ പറയാം. ഗംഭീര തുടക്കം പ്രകല്ഭാരായ ജഡ്ജസ് - ഡോക്ടര്‍ അച്യുത്ശന്കര്‍, വിപിന്‍ വി റോളണ്ട്, ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യം കൂടിയാകുമ്പോള്‍, ഈ വെടിക്കെട്ട് എവിടെ വരെ പോകും എന്ന് കാത്തിരുന്നു കാണാം. എല്ലാ കുട്ടികള്‍ക്കും വിജയാശംസകള്‍ നേര്‍ന്നു കൊള്ളുന്നു.

റമദാന്‍ - വിശുദ്ധിയുടെയും കര്ത്തവ്യതിന്റെയും മാസ്സം



റമദാന്‍ - വിശുദ്ധിയുടെയും കര്ത്തവ്യതിന്റെയും മാസ്സം

മാനവ മനുഷ്യ രാശിയുടെ പ്രധാന പുണ്ണ്യ മാസ്സങ്ങളുടെ വരവേല്‍പ്പിനെ വിളിച്ചറിയിച്ചു കൊണ്ടു നാളെ മുതല്‍ മുസ്ലിം പുണ്യ മാസ്സമായ റമദാന്‍ തുടങ്ങുകയാണല്ലോ. എന്താണ് റമദാന്‍ എന്ന് എല്ലാവര്ക്കും വളരെ സുനിസ്ചിതമായി അറിയാവുന്ന കാര്യമാണ്. എന്നാലും ഈ വേളയില്‍ നമ്മുക്ക് ആ പ്രാധന്യങ്ങളിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം.

മുസ്ലിം കലണ്ടര്‍ പ്രകാരം ഒന്‍പതാമത്തെ മാസമാണ് റമദാന്‍ മാസം. ഭക്തിയുടെയും പ്രാര്‍ത്ഥനയുടെയും പ്രാധാന്യം ഉള്‍ക്കൊണ്ട്‌ ഈശ്വരനില്‍ കൂടുതല്‍ സമയം സമര്‍പ്പിക്കാന്‍ ഈ ഒരു മാസക്കാലം ലോകമെമ്പാടും ഉള്ള മത വിശ്വാസികള്‍ വിനിയോഗിക്കുന്നു.

ദിവസേനയുള്ള അഞ്ചു നമസ്കാരങ്ങള്‍ കൂടാതെ രാത്രിയിലും ഈ കാലയളവില്‍ പള്ളിയില്‍ പ്രാര്‍ഥനകള്‍ നടക്കാറുണ്ട്. ഇരുപത്തി നാല് മണിക്കൂറും വിശ്വാസികളാല്‍ നിറഞ്ഞിരിക്കും പള്ളികള്‍ ഈ മാസക്കാലത്ത്.

മദ്യപാനം, പുകവലി, ലൈന്ഗീകപരമായ സ്ത്രീപുരുഷ ഇടപെടലുകള്‍ എല്ലാം ഈ സമയത്തു ഉപേക്ഷിച്ചു കൊണ്ടു, ഈശ്വരനില്‍ ഏകാഗ്രതയോടും ഉറച്ച വിശ്വാസത്തോടും കൂടി സമൂഹത്തിനും സകുടുംബത്തിനും വേണ്ടി സമര്‍പ്പിക്കുന്ന ഒരു മാസക്കാലം.

കരുണയുടെയും കാരുണ്യത്തിന്റെയും മാസക്കാലം എന്ന് പ്രകീര്‍ത്തിക്കുന്ന ഈ സമയത്തു, പാവങ്ങള്‍ക്ക് ഉദാരമായ സംഭാവനകളും, ഭക്ഷണവും കരുണയോടെ ഓരോ മുസ്ലിം സഹോദരന്മാരും നല്കി തന്നില്‍ കോരി ചെരിഞ്ഞിട്ടുള്ള സമ്പത്തിന്റെയും സമൃദ്ധിയുടെയും ഒരു ചെറിയ അളവ് മറ്റുള്ള സഹോദരീ സഹോദരന്മാരുമായി പങ്കു ചേരാനുള്ള ഒരവസരം.

കാലത്തെ ഫജ്ര്‍ പ്രാര്‍ഥനക്ക് ശേഷം വൈക്കീട്ടു മഘ്രിബ് പ്രാര്‍ത്ഥന കഴിയുന്നത്‌ വരെ ഭക്ഷണമോ വെള്ളമോ ഒന്നും കഴിക്കാതെ ഈശ്വര ചിന്തയും കര്‍മ്മ നിരതയും മാത്രം ചിന്തിച്ചു മുസ്ലിം സഹോദരന്മാര്‍ ഈ കാലയളവില്‍ അല്ലാഹുവിന്റെ സാന്നിധ്യം ഓരോ നിമിഷവും തങ്ങളിലും പരിസരത്തും നില നിര്‍ത്താന്‍ ശ്രമിക്കുന്നു. സ്വയം ലൌകീകമായ ഭക്ഷണ-സുഖ സൌകര്യങ്ങളില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുക വഴി ആത്മ സംയനവും ആസക്തിയും ഒരു പരിധി വരെ ചെറുത്‌ നില്ക്കാന്‍ ഉള്ള കഴിവ് ഈ മാസ്സക്കാലം മനുഷ്യനില്‍ നേടിയെടുക്കാന്‍ സാധിക്കുന്നു.

മഗ്രിബ് പ്രാര്‍ഥനക്ക് മുന്പ് എല്ലാ സഹോദരന്മാരും ഒത്തു ചേര്ന്നു വളരെ ലഘുവായ ഒരു സുഹ്ര്‍ ഭക്ഷണത്തോടെ തങ്ങളുടെ ആ ദിവസ്സത്തെ ഉപവാസം അവസാനിപ്പിക്കുന്നു. കുറച്ചു പഴങ്ങളോ, സംബരമോ, വെള്ളമോ ഒക്കെ ചേര്ന്ന വളരെ ലഘുവായ ഈ ഭക്ഷണ ക്രമം എല്ലാവരും ചേര്ന്നു ഒരുമിച്ചു പങ്കു വക്കുന്നു.

വിശുദ്ധിയുടെ ഈ മാസ്സത്തില്‍ നമ്മള്‍ക്കെവര്‍ക്കും നമ്മുടെ മുസ്ലിം സഹോദരന്മാരോടൊപ്പം ജാതി മത ചിന്തകളില്ല്ലാതെ സാഹോദര്യത്തിന്റെയും കര്‍മ നിരതയുടെയും പ്രതീകങ്ങളായി മാറാന്‍ വേണ്ടി ഒത്തു ചേരാം.


രമേഷ് മേനോന്‍

Saturday, August 30, 2008

മിന്നാമിന്നിക്കൂട്ടം - സിനിമ അവലോകനം

ഒന്നോ രണ്ടോ പനഡോള്‍ കൂടി കയ്യില്‍ വച്ചിട്ട് പോകാത്തത് തെറ്റായി എന്ന് തോന്നി, ഈ സിനിമ കണ്ടു ഇറങ്ങിയപ്പോള്‍. കളിയും കാര്യവും തമാശയും ഒക്കെ കൂട്ടിക്കലര്‍ത്തി എന്തൊക്കെയോ ചെയ്യനെമെന്നു വിചാരിച്ചു എവിടെയൊക്കെയോ എത്തിച്ചു കമല്‍.
അന്ച്ചില്‍ രണ്ടര മാര്‍ക്ക് കൊടുക്കാം.

ഇനി നമ്മള്‍ പാല് കുടിക്കേണ്ട അല്ലെ ?

ഇനി നമ്മള്‍ പാല് കുടിക്കേണ്ട അല്ലെ ?


ഓണത്തിന് ശേഷം പാലിന് മില്‍മ വില കൂട്ടാന്‍ പോകുന്നു?


ലിറ്ററിന് ഏകദേശം രണ്ടു രൂപ വില കൂടും.

എക്സ്പ്രസ്സ് ന്യൂസ് സര്‍വീസ് കൊച്ചി

റമദാന്‍ പുണ്യ മാസ്സത്തിനായി അബുദാബി ഒരുങ്ങുന്നു

റമദാന്‍ പുണ്യ മാസ്സത്തിനായി അബുദാബി ഒരുങ്ങുന്നു




റമദാന്‍ നിസ്കാരത്തിനും നോമ്പ് തുറക്കും വേണ്ടിയുള്ള പ്രത്യേക റമദാന്‍ ടെന്റുകള്‍




നോമ്പ് തുറക്ക്‌ വേണ്ടി അബുദാബി കോ ഓപ്പ് സൊസൈറ്റി പ്രത്യേകം ഒരുക്കിയിരിക്കുന്ന സൌജന്യ വിതരണ ശാലകള്‍

കൊച്ചിയിലും കാര്‍ പൂളീങ്

കൊച്ചിയിലും കാര്‍ പൂളീങ്

ഇന്നത്തെ ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത

ഗള്‍ഫ് രാജ്യമായ ദുബായില്‍ ഈയിടെ വരുത്തിയ പരിഷ്കാരം കണ്ടിട്ടാണോ എന്നെറിയില്ല, കൊച്ചിയിലെ എമ്മാന്മാരും ഈ വഴിയില്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു . ഗതാഗതകുരുക്ക് കുറക്കാന്‍ ഉള്ള പോംവഴി നോക്കി ഉള്ള ഈ പോക്ക് എവിടെ ചെന്നെത്തും എന്ന് നമ്മുക്ക് കാത്തു കാണാം.

http://www.expressbuzz.com/edition/story.aspx?artid=2bS0IwypYP4=&Title=A+step+to+curb+traffic&SectionID=9R67TMeNb/w=&MainSectionID=wIcBMLGbUJI=&SectionName=gUhH3Holuas=&SEO=

മലയാളം റ്റെലിവിഷന്‍ വായനക്കാരന് ടൈയും കോട്ടും വേണോ?

മലയാളം റ്റെലിവിഷന്‍ വായനക്കാരന് ടൈയും കോട്ടും വേണോ?


ഇന്നു വൈകീട്ട് ഒരു പ്രശസ്ത റ്റെലിവിഷന്‍ ചാനലിലെ വാര്‍ത്തകള്‍ കേള്‍ക്കാനിടയായി . രണ്ടു മൂന്ന് തവണയില്‍ കൂടുതല്‍ തെറ്റുകളും വിഷമതകളും നിറഞ്ഞ ഒരു വാര്‍ത്ത വായന. ഒരു പ്രമുഖ ചാനലിന്റെ രാത്രി പതിനൊന്നു മണിക്കുള്ള പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍ ആയിരുന്നു അത്. വായനക്കാരന്റെ വിഷമതകള്‍ കണ്ടപ്പോള്‍ വാര്‍ത്തകളിലെ പ്രാധാന്യത്തിന്റെ പ്രസക്തി പോയി. പാവം ആ കോട്ടും സൂട്ടും ഇട്ടു എത്ര കഷ്ടപ്പെടുന്നു എന്ന് തോന്നി.

അതില്ലാതെ നല്ല അസ്സല്‍ മുണ്ടും വേഷ്ടിയും ഇട്ടു വായിച്ചാല്‍ മലയാളിക്ക് വേണ്ടി പ്രത്യേകമായി നടത്തുന്ന ആ വാര്‍ത്തക്ക് എന്തെങ്കിലും ഒരു കുറവോ ദോഷമോ വരുമോ? അല്ല ഇനി അതിടാതെ വായിച്ചാല്‍ ശരിയാവില്ല എന്നുന്ടെന്കില്‍ പിന്നെ ഈ പെടാപ്പാടു കുറക്കേണ്ട

Friday, August 29, 2008

പാരിന് ഉണ്മ

പാരിന് ഉണ്മ

പാരായ പാരെല്ലാം പാടേയുറങ്ങ്ബ്ബോള്
പാരിനുണ്മയായ് ഉണ്ണി പിറന്നു

ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു
ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു

രാക്കിളി പെണ്ണമ്മ രാരീരം പാടി
രാവിന് കുളിര്തെന്നല് താലോലമാട്ടി
ആരോമലുണ്ണിയെ കണ്കുളിര് കാണ്കേ
ആടുകള് മാടുകള്ക്കകിട് ചുരന്നു

ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു ..........

പാതിരാ പൂവുകള് അര്ച്ചന ചെയ്തു
പാതിരാ സൂര്യനെ വാഴ്ത്തി സ്തുതിച്ചു
താരക കുഞ്ഞുങ്ങള് കണ്ണുകള് ചിമ്മി
താരക ബ്രഹ്മത്തെ താണു വണങ്ങി

ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു .........

നീറും കരളിന്റെ കുന്തിരിക്കം നല്ല
മീറും ദേവന് കാഴ്ചയായ് നല്കാം
സ്വര്ണ്ണത്തില് സ്നേഹ സുഗന്ധം കലര്ത്തി
പ്രേമ സ്വരൂപന് കാണിക്ക വയ്ക്കാം

ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു ..........

ഉണ്ണി പിറന്നപ്പോള് പാരുള്ളം തെളിഞ്ഞു
ഉണ്ണി പിറന്നപ്പോള് പാരുള്ളം കുളിര്ത്തു

ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു
ഉണ്ണി പിറന്നു ഉലകില് നന്മ നിറഞ്ഞു


സുഷമ വേണു,മുംബൈ

Thursday, August 28, 2008

ശ്രീകൃഷ്ണാഷ്ടകം

ശ്രീകൃഷ്ണാഷ്ടകം

വന്ദന ശ്ലോകം

സിദ്ധി സമ്മേളിതം ശാസ്താസമന്വിതം
കൃഷ്ണ കുമാരക വിഗ്രഹം പൂര്ണതം
കായപ്രതിഷ്ടിതം വന്ദിതം നിത്യേന
ഭക്ത്യാപുരസ്സരം മോക്ഷപ്രദായകം

ശ്രീകൃഷ്ണാഷ്ടകം

കവിവരേശ്വരം കൃഷ്ണ ബോധദായകം
ഗുരു നിധീശ്വരം കൃഷ്ണ വേദസംസ്ഥിതം
ഋഷി കരാഗതം കൃഷ്ണ ഭക്ത മോചകം
വിശ്വശാന്തിദം കൃഷ്ണ കായ വിഗ്രഹം

ഗുരുവായൂരപ്പാ കൃഷ്ണ ഗുരുവായൂരപ്പാ
ഗുരുവായൂരപ്പാ കൃഷ്ണ ഗുരുവായൂരപ്പാ
ഗുരുവായൂരപ്പാ കൃഷ്ണ ഗുരുവായൂരപ്പാ
ഗുരുവായൂരപ്പാ കൃഷ്ണ ഗുരുവായൂരപ്പാ

മധുരമോഹനം കൃഷ്ണ കഥനകൌതുകം
ശ്രവണസുന്ദരം കൃഷ്ണ ശ്രുതി മനോഹരം
സോമപരിമരം കൃഷ്ണ മമ മനോഗതം
വിശ്വശാന്തിദം കൃഷ്ണ കായ വിഗ്രഹം

പ്രണയരൂപിതം കൃഷ്ണ പ്രണവകല്പിതം
കിരണസാഗരം കൃഷ്ണ സകലകാരണം
അതിമനോഹരം കൃഷ്ണ തവപാദാംബുജം
വിശ്വശാന്തിദം കൃഷ്ണ കായ വിഗ്രഹം

വദനസുന്ദരം കൃഷ്ണ ശ്മശ്രുശോഭിതം
സൂര്യതേജസം കൃഷ്ണ തീക്ഷ്ണചക്ഷുഷം
അഗ്നിഹോമിതം കൃഷ്ണ പാപനാശനം
വിശ്വശാന്തിദം കൃഷ്ണ കായ വിഗ്രഹം

അഭയവരദിതം കൃഷ്ണ ഹസ്തമുദ്രിതം
ചതുരപാടവം കൃഷ്ണ നടനനര്ത്തനം
ശൈവതാണ്ഡവം കൃഷ്ണ നാദദുന്ദുഭം
വിശ്വശാന്തിദം കൃഷ്ണ കായ വിഗ്രഹം

മധുമൃദുസ്വരം കൃഷ്ണ വേണുവാദനം
ചലനലാലസം കൃഷ്ണ തവകരാംഗുലം
ക്രീഡരാസിതം കൃഷ്ണ ഗോപസ്ത്രീജനം
വിശ്വശാന്തിദം കൃഷ്ണ കായ വിഗ്രഹം

സ്വര്ണാഡംബരം കൃഷ്ണ മകുടകേശിതം
ലലാടകുംകുമം കൃഷ്ണ പീതലേപനം
ഭക്തമാനസം കൃഷ്ണ ചിത്തചോരിതം
വിശ്വശാന്തിദം കൃഷ്ണ കായ വിഗ്രഹം

അത്ഭുതാവഹം കൃഷ്ണ മോഹവിഗ്രഹം
പ്രേമനിര്ഭരം കൃഷ്ണ കാമമോഹിതം
നമ:നമോസ്തുതേ കൃഷ്ണ നമ:നമോസ്തുതേ
വിശ്വശാന്തിദം കൃഷ്ണ കായ വിഗ്രഹം

മേലില്‍ എഴുതിയിരിക്കുന്ന ശ്രീ കൃഷ്ണ മന്ത്രം "ഹരിവരാസനം" എന്ന അയ്യപ്പ മന്ത്രത്തിന്റെ രീതിയില്‍ ചൊല്ലാന്‍ തക്കവണ്ണം രചിച്ചതാണ്.
മന്ത്ര ദൃഷ്ടാവ് - ശ്രീ മഹീന്ദ്ര വേണു, മുംബൈ

ഒരു നല്ല നാളേക്ക് വേണ്ടി

ഒരു നല്ല നാളേക്ക് വേണ്ടി

കണ്ണൂരിലെ പ്രവാസി മലയാളികള്‍ക്കായി ഒരു കൂട്ടായ്മ

സ്ഥലം : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹാള്‍ കണ്ണൂര്‍

ദിവസം : ആഗസ്റ്റ്‌ മുപ്പതു, കാലത്തു പത്തു മണി മുപ്പതു മിനിട്ടിനു.


കൂടുതല്‍ വിവരങ്ങള്‍ക്ക് :

http://team1dubai.blogspot.com/2008/08/for-better-tomorrow-oru-nalla.html

എനിതിംഗ് ഐ കാന്‍ ഡു ഫോര്‍ യു

എനിതിംഗ് ഐ കാന്‍ ഡു ഫോര്‍ യു

എനിക്ക് ഒരു നല്ല സുഹൃത്തുണ്ട്, ഒരു ഫ്രെന്ച്ച്കാരന്‍ . ഫ്രാന്‍സില്‍ നിന്നു ഇടയ്ക്ക് ഇവിടെ അബുദാബിയില്‍ ഓഫീസ് ആവശ്യങ്ങള്‍ക്കായി വരുന്ന ഒരു കക്ഷി. വളരെ ചെറുപ്പം . എപ്പോഴും ചിരിച്ചു പെരുമാറുന്ന ഒരു നല്ല മനുഷ്യന്‍ . ആളെ കണ്ടാല്‍ തോന്നില്ല അഞ്ചു കുട്ടികളുടെ അച്ഛനാണെന്ന്. (നല്ല കാലം മലയാളി അല്ലാത്തത് - അല്ലെങ്കില്‍ ഇനി അതിന് പിഴ ഒടുക്കേണ്ടി വന്നേനെ കക്ഷിക്ക് !) . ഫ്രാന്‍സില്‍ കുട്ടികള്‍ കൂടുതലായാല്‍ ഗവര്‍മെന്റ് ചെലവ് വഹിക്കും. ആ കുട്ടികളുടെ എണ്ണമല്ല ഇവിടത്തെ ചിന്താ വിഷയം. കക്ഷി എപ്പോള്‍ വന്നാല്‍ ഒരു പതിനഞ്ച് മിനിട്ട് എന്നെ കാണാന്‍ വരാറുണ്ട്. ഈ സമയത്തു ഞങ്ങള്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യും. എന്നിട്ട് പോകാന്‍ നേരത്ത് പുള്ളി യാത്ര പറയുമ്പോള്‍ എന്നോട് ചിരിച്ചു കൊണ്ടു ചോദിക്കും എനിതിംഗ് ഐ കാന്‍ ഡു ഫോര്‍ യു ? ഞാനും ചിരിച്ചു കൊണ്ടു പറയും യുവര്‍ പ്രേയ്യേര്സ് ആന്‍ഡ് ബ്ലെസ്സിങ്ങ്സ് .

രണ്ടു പേര്‍ക്കും വേറെ ആവശ്യങ്ങളൊന്നും ഇല്ല താനും.

വാരാന്ത്യ ചിന്തകള്‍

വാരാന്ത്യ ചിന്തകള്‍
ഇന്നു വ്യാഴാഴ്ച. ഗള്‍ഫിലെ മലയാളികള്‍ക്ക് ഒരു വാരാവസാനം കൂടി ആരും ഓര്‍ക്കാതെ കടന്നു വന്നു. ഈ ആഴ്ചക്ക് ഒരു പ്രത്യേകത ഉണ്ട്. മിക്ക മലയാളി സന്ഘടനകളും നാളെയാണ് ഓണസദ്യ നടത്തുന്നത്. അടുത്ത മാസം ആദ്യം തുടങ്ങുന്ന പുണ്ണ്യ മാസം റമദാന്‍ കാരണമാണ് അത്. അത് കൊണ്ടു തന്നെ അന്തരീക്ഷത്തില്‍ ആകെ ഒരു ഭക്തിയും വിശുദ്ധിയും കലര്‍ന്ന് തുടങ്ങിയോ എന്ന് ഒരു സംശയം. കൊടും ചൂടു കുറഞ്ഞു, കാലാവസ്ഥ കുറച്ചു തണുപ്പിലേക്ക് നീങ്ങാനുള്ള ശ്രമത്തിലാണോ എന്ന് തോന്നി പോകുന്നു. കാലത്ത് അന്തരീക്ഷം മൂടി കെട്ടി ഇരിക്കുന്നു. അവധിക്കാലം ആഘോഷിക്കാന്‍ പോയ മലയാളികളും വിദേശികളും തിരിച്ചു വന്നു തുടങ്ങി. സൂപര്‍ മാര്‍ക്കെട്ടുകളില്‍ തിരക്ക് തുടങ്ങി. പുതിയ വസ്ത്രങ്ങള്‍ക്കും പുതിയ പുസ്തകങ്ങള്‍ക്കും വേണ്ടിയുള്ള തിരക്ക്. ഇതോടൊപ്പം തന്നെ പുണ്യ മാസമായ റമദാനെ വരവേല്‍ക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പുകളും.

ഓണം കൂടി ഇതോടൊപ്പം വന്നതോട് കൂടി കച്ചവടക്കാര്‍ക്ക് ഇതു ഒരു ചാകരയാണ്. വില നോക്കാന്‍ അവസരം ഇല്ലാത്ത, അല്ലെങ്കില്‍ വില നോക്കിയാല്‍ അത് നാനക്കെടാകുന്ന ഒരു സമൂഹം ഉള്ളപ്പോള്‍ അവര്‍ എന്തിന് പേടിക്കണം. സാധനങ്ങളുടെ വില ഈ അടുത്ത ദിവസങ്ങളില്‍ റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നില്ലെന്കിലെ സംശയം ഉള്ളു.


എന്നെന്നും പുതിയ വസ്ത്രങ്ങള്‍ കുട്ടികള്ക്ക് ലോഭമില്ലാതെ വാങ്ങി കൊടുക്കുന്ന ഇന്നത്തെ മാതാപിതാക്കള്‍ക്കും വളര്ന്നു വരുന്ന കൊച്ചു തലമുറക്കും വലിയ ഒരു വികാരം ഓണമോ റമദാന്‍ മാസമോ ഉണ്ടാക്കും എന്ന് തോന്നുന്നില്ല.


ടെലിവിഷന്‍ ചാനലുകളില്‍ വരുന്ന ഓണം സ്പെഷ്യല്‍ പ്രോഗ്രാമ്മുകളിലും വിവിധ സന്ഘടനകള്‍ നടത്തുന്ന സദ്യകളിലും അവരുടെ ഓണം അവസാനിക്കുന്നു. മാവേലി എന്ന ഒരു മഹാ മനുഷ്യന്‍ ഇന്നോസ്സെന്റിലും കലാഭവന്‍ മണിയിലും ഒതുങ്ങി ചുരുങ്ങി ഏതോ പാതാളത്തിലേക്ക്‌ കലാവശേഷം ചെയ്യുന്നു.

ഇന്ത്യയ്‌ക്ക്‌ ശ്രീലങ്കയില്‍ ആദ്യ ഏകദിന പരമ്പര


ഇന്ത്യയ്‌ക്ക്‌ ശ്രീലങ്കയില്‍ ആദ്യ ഏകദിന പരമ്പര

കോളംബൊ: ടെസ്‌റ്റ്‌ പരമ്പരയിലെ തോല്‍വിക്ക്‌ ഏകദിനത്തിലെ ചരിത്രവിജയം കൊണ്ട്‌ ഇന്ത്യയുടെ മറുപടി. നാലാം ഏകദിനത്തില്‍ 46 റണ്‍സിന്റെ ജയത്തോടെ ഇന്ത്യ ശ്രീലങ്കയില്‍ ആദ്യ ഏകദിന പരമ്പരവിജയം സ്വന്തമാക്കി (3-1). ആദ്യ ഏകദിനത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ പിന്നീടുള്ള മൂന്ന്‌ മത്‌സരങ്ങളും സ്വന്തമാക്കുകയായിരുന്നു. പരമ്പരയില്‍ ഒരു മത്‌സരം കൂടി ബാക്കിയുണ്ട്‌. - മാതൃഭൂമി വാര്‍ത്ത.

ഇനി ജയിച്ചു വരുന്ന കളിക്കാര്‍ക്കുള്ള സ്വീകരണം കാണാന്‍ നമ്മുക്ക് ഒന്നു കാത്തിരിക്കാം. ഒളിമ്പിക്സ് മെഡല്‍ നേടി തിരിച്ചു വന്ന ജേതാക്കളെ ഇതേവരെ തിരിഞ്ഞു നോക്കാത്ത നമ്മുടെ സ്പോണ്‍സര്‍മാര്‍ക്ക് ഒരു അവസരം ഇതാ.

Wednesday, August 27, 2008

മോഹന്‍ലാല്‍ - അച്ചാറ് കുപ്പിയില്‍ നിന്നു സ്റ്റോക്‌ ബ്രോക്കിങ്‌ ബിസിനസ്സിലേക്ക്‌


മോഹന്‍ലാല്‍ - അച്ചാറ് കുപ്പിയില്‍ നിന്നു സ്റ്റോക്‌ ബ്രോക്കിങ്‌ ബിസിനസ്സിലേക്ക്‌

മോഹന്‍ലാല്‍ സ്റ്റോക്‌ ബ്രോക്കിങ്‌ ബിസിനസ്സിലേക്ക്‌: ഹെഡ്‌ജ്‌ ഇക്വിറ്റീസ്‌ പ്രവര്‍ത്തനമാരംഭിച്ചു - ഇന്നത്തെ മാതൃഭൂമി.


കുറച്ചു കാലം മുന്പ് ഏതോ നല്ല കൂട്ടുകാരുമായി അച്ചാറ് ഉണ്ടാക്കി കളിച്ചതിന്റെ ക്ഷീണം മാറി വന്നിട്ടുണ്ടാവാം . അപ്പോള്‍ പുതിയ കൂട്ടുകാരെയും കിട്ടി കാണും. ഈ ലാലേട്ടന്റെ ഒരു കാര്യം . പണ്ടു എപ്പോഴോ കക്ഷി പറഞ്ഞ പോലെ " ഇതൊക്കെ എന്റെ ഒരു ശീലമല്ലേ - പണം വരും പോകും , കാലം മാറുന്നതിനനുസരിച്ച് കളം മാറി കളിക്കണം, അല്ലെ മോനേ ദിനേശാ?"

ഫോട്ടോഗ്രഫിയില്‍ ഇണ്റ്റര്‍നാഷണല്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ സെര്‍റ്റിഫികറ്റ്‌ കോര്‍സ്‌

ഫോട്ടോഗ്രഫിയില്‍ ഇണ്റ്റര്‍നാഷണല്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ സെര്‍റ്റിഫികറ്റ്‌ കോര്‍സ്‌

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡിസൈന്‍ ദെല്‍ഹി.


http://team1dubai.blogspot.com/2008/08/international-pg-certificate-course-in.html

അങ്ങനെ മാതൃഭൂമിയും ഇംഗ്ലീഷ് വെബ് എഡിഷന്‍ തുടങ്ങി

അങ്ങനെ മാതൃഭൂമിയും ഇംഗ്ലീഷ് വെബ് എഡിഷന്‍ തുടങ്ങി





http://english.mathrubhumi.com/

Tuesday, August 26, 2008

ശില്പശാല - സ്വതന്ത്ര സോഫ്റ്റ്‌വെയറും മലയാളം കമ്പ്യൂട്ടിങ്ങും


മനോഹരന്‍ പഠിപ്പിച്ച ഒരു പാഠം

മനോഹരന്‍ പഠിപ്പിച്ച ഒരു പാഠം

ഈയിടെ എന്നെ കണ്ണ് തുറപ്പിച്ച രണ്ടു വ്യക്തികളെ പറ്റി ഇന്നു ഞാന്‍ എഴുതാം.

മനോഹരന്‍ - ഏകദേശം ഒരു അനപത്ത്തിയന്ച്ചു വയസ്സുണ്ടാവും. നല്ല അസ്സല്‍ മരപ്പണിക്കാരന്‍. ഇവിടെ ഒരു പത്തു പതിനഞ്ച് കൊല്ലമായി പണി ചെയ്യുന്നു. എല്ലമാസ്സവും മുടങ്ങാതെ കിട്ടുന്ന ശമ്പളം ഇവിടത്തെ ചിലവുകള്‍ കഴിച്ചു നാട്ടിലേക്ക് കൃത്യമായി അയച്ചു കൊടുക്കുന്ന ഒരു മറുനാടന്‍ മലയാളി. പാതി മലയാളിയെന്‍ന്നെ മനോഹരനെ പറയാന്‍ പറ്റുകയുള്ളൂ. കാരണം കന്യാകുമാരിയില്‍ ജനിച്ചു വളര്‍ന്ന അയാള്‍ താമസം ഇപ്പോള്‍ മദ്രാസ്സിലാണ്. ഭാര്യയും മൂന്ന് കുട്ടികളും രോഗിയായി ഇന്നോ നാളെയോ എന്ന് പറഞ്ഞിരിക്കുന്ന അമ്മയും അവിടെ. കുട്ടികള്‍ എല്ലാവരും വളര്ന്നു വലുതായി. മൂത്തത് രണ്ടു പെണ്‍കുട്ടികള്‍ ഇരട്ടകളാണ്. അവര്‍ കോളേജ് വിദ്യഭ്യാസം കഴിഞ്ഞു അവിടെ ഏതോ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഇളയത് ഒരു ആണ്‍ കുട്ടി പത്തില്‍ പഠിക്കുന്നു. അല്പം സ്വല്പം മദ്യപാനം അല്ലാതെ വേറെ ഒരു കലാപരിപാടിയും മനോഹരന്റെ ദിനചര്യയില്‍ ഇല്ല. അതും ഒരിക്കലും കൂടുതല്‍ കഴിക്കാത്ത, ക്ഷീണം മറന്നു ഉറങ്ങാന്‍ ഉള്ള ഒരു ഉപാധി ആയി മാത്രം.

ഇങ്ങനെ കാലം കടന്നു പോയി. കഴിഞ്ഞ കൊല്ലം വിസ പുതുക്കാന്‍ ആയപ്പോള്‍ അവര്‍ പാസ്പോര്‍ട്ടില്‍ എഴുതിയ ജന്മ ദിവസവും വര്‍ഷവും നോക്കി. തൊഴില്‍ വിസ ഇനി പുതുക്കാന്‍ പറ്റില്ല എന്ന് അവര്‍ വിധിക്കയും ചെയ്തു. അങ്ങനെ മനോഹരന്‍ തന്റെ പതിനഞ്ച് കൊല്ലാതെ വിദേശവാസം അവസാനിപ്പിച്ചു നാട്ടില്‍ മടങ്ങാന്‍ തന്നെ തീരുമാനിച്ചു. ആദ്യമായി ഇവിടേയ്ക്ക് വരുമ്പോള്‍ തന്റെ കുഞ്ഞുങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇന്നു അവര്‍ വലിയ കമ്പനിയില്‍ ജോലിക്കാരയിരിക്കുന്നു. തരക്കേടില്ലാത്ത ഒരു വീട് മദ്രാസ്സില്‍ ഉണ്ട്, എല്ലാ മാസം അയച്ചു കൊടുക്കുന്ന സമ്പാദ്യം ഭാര്യ സൂക്ഷിച്ചു വക്കും എന്ന് തീര്‍ച്ചയും ഉണ്ടായിരുന്നു ആ പാവത്തിന്. അങ്ങനെ തന്റെ സുഹൃത്തുക്കളും, പരിചയക്കാരും ഒക്കെ ചേര്ന്നു നല്കിയ യാത്ര അയപ്പിന്റെ മധുരവും ഇത്രയും കാലം ഇവിടെ കഴിഞ്ഞതിന്റെ ഓര്‍മകളുമായി മനോഹരന്‍ ഒരു രാത്രി ഇവിടെ നിന്നു മദ്രാസ്സിലേക്ക് വിമാനം കയറി.

ഏകദേശം പതിനഞ്ച് ദിവസം കഴിഞ്ഞു കാണും കാലത്തു വെളുപ്പിനെ ഒരു ഫോണ്‍ കാള്‍. നോക്കിയപ്പോള്‍ മദ്രാസിലെ ഏതോ ഒരു നമ്പര്‍ ആണ്. ആരാ ഇതു എന്ന് നോക്കാം - ചിലപ്പോള്‍ കൂടെ പഠിച്ച സ്നേഹിതര്‍ ആരെങ്കിലും ആവും എന്ന് കരുതി, ഫോണ്‍ എടുത്തു. സാറേ എന്നഉള്ള ഒരു വിളിയും കൂടെ തന്നെ ഒരു പൊട്ടി കരച്ചിലും. ആരാണ് എന്താണ് എന്ന് മനസ്സിലാക്കാന്‍ പറ്റുന്നില്ല. ആരാ ആരാ എന്ന് വീണ്ടും ചോതിച്ചപ്പോള്‍ തേങ്ങി തേങ്ങിയുള്ള മറുപടി വന്നു. സാറേ ഇതു ഞാന മനോഹരന്‍. എല്ലാം പോയി സാറേ. പരിഭ്രമം കൂടി എനിക്ക്. എന്ത് പറ്റി മനോഹരാ എന്ന് ഞാന്‍ വീണ്ടും ചോതിച്ചു. സാറേ അവര്‍ എല്ലാവരും കൂടി എന്നെ ചതിച്ചു. ഞാന്‍ വിവരമില്ലാത്തവനായി പോയി സാറേ.

തേങ്ങി കൊണ്ടു തന്നെ മനോഹരന്‍ പറഞ്ഞു. നാട്ടില്‍ എത്തി ആദ്യ ദിവസങ്ങളൊക്കെ സന്തോഷകരമായിരുന്നു. പിന്നീടാണ്‌ അവര്‍ മനസ്സിലാക്കിയത് ജോലി ഒക്കെ അവസാനിച്ചിട്ടുള്ള വരവാണ് ഇതെന്ന്. അതോടെ സന്തോഷവും അവസാനിച്ചു. പരാതികളായി പരിഭവങ്ങളായി. ഒരു ദിവസം രാത്രി വഴക്കായി. ഒരു കൂസലും ഇല്ലാതെ ആ അമ്മയും മക്കളും മനോഹരനെ വീട്ടില്‍ വച്ചു പൊതിരെ തല്ലി . കൂടുതല്‍ വര്‍ത്തമാനങ്ങളും ചോദ്യങ്ങളും ആയപ്പോള്‍ ആണ് മനോഹരനു മനസ്സിലായത്, ഇന്നേവരെ ഉള്ള തന്റെ അധ്വാനത്തിന്റെ ഫലങ്ങളെല്ലാം ഭാര്യയുടെയും മക്കല്ലുടെയും പേരിലാണെന്ന്. തന്റെ പേരില്‍ ഒന്നും ഇല്ല, ആ സുന്ദരമായ വീട് പോലും. എഴുത്തും വായനും രോഗിയായ അറിയാത്ത സ്വന്തം അമ്മ എല്ലാത്തിനും മൂക സാക്ഷി. ആ രാത്രി തന്നെ അവിടെ നിന്നു അമ്മയെയും കൂട്ടി ആ പാവം ആ പടി ഇറങ്ങി.

കൂടുതല്‍ ഒന്നും ആലോചിക്കാതെ വീണ്ടും ഒരു ജീവിതം ജോലിയെടുത്തു കെട്ടി പടുക്കാം എന്ന് വിചാരിച്ചു ഒരു വിസക്ക് വേണ്ടിയുള്ള വിളിയായിരുന്നു അത്.

സ്വന്തം പേരില്‍ എന്തെങ്കിലും ഒരു ചെറിയ തുക സൂക്ഷിച്ചു വക്കാത്ത എത്ര എത്ര മനോഹരന്മാര്‍ നമ്മുടെയിടയില്‍ ഉണ്ടാവും. എല്ലാ മാസ്സവും എന്തെകിലും ഒരു തുക തന്നാലാവുന്നത് സ്വന്തം പേരില്‍ ഇട്ടു വക്കാന്‍ തോന്നേണ്ട കാലം വന്നു കഴിഞ്ഞു .

ഹര്‍ത്താല്‍ ഇല്ലാത്ത ഒരു കേരളമോ?


ഹര്‍ത്താല്‍ ഇല്ലാത്ത ഒരു കേരളമോ?
ഇന്നലെ കപില്‍ ദേവിന്റെ ഒരു പത്ര സമ്മേളനം തിരുവനനന്തപുറത്തു നടന്നു. അതില്‍ കപില്‍ പറഞ്ഞ വാക്കുകള്‍ വായിച്ചപ്പോള്‍ അതിശയിച്ചു പോയി. ഹര്‍ത്താല്‍ ഒന്നും നടത്തില്ല എന്ന് ഉറപ്പു തരാം എങ്കില്‍ ഇവിടെ വ്യവസായം ആരംഭിക്കാം!!! ഹര്‍ത്താല്‍ ഇല്ലാത്ത കേരളമോ? കപില്‍ ദേവിന്റെ വയസ്സ് എത്രയായി എന്നെനിക്കറിയില്ല. എന്നാലും ചിന്നന്റെ അസുഖം തുടങ്ങി എന്നതിന് ഒരു സംശയവും ഇല്ല.

Monday, August 25, 2008

ഒരു തോക്ക് കിട്ടിയിരുനെന്കില്‍...........


അഭിനവ് ബിന്ദ്ര ഇന്ത്യയിലേക്ക്‌ കൊണ്ടു വന്ന ഷൂട്ടിങ് സ്വര്‍ണം ഇപ്പോള്‍ യുവജനതയെ ആകെ ആശയക്കുഴപ്പത്തിലാക്കിയിരിക്കയാണ്. ക്രിക്കറ്റ് ക്രിക്കറ്റ് എന്ന് പറഞ്ഞു ബാറ്റും തൂക്കി നടന്നിരുന്ന പയ്യന്മാരൊക്കെ ഇപ്പോള്‍ തോക്കുകള്‍ അന്വേഷിച്ചു നടക്കുന്നു. വടക്കേ ഇന്ത്യയിലെ ഒരു നഗരത്തില്‍ ഉള്ള എന്റെ സുഹൃത്ത് വിളിച്ചു പറഞ്ഞതു ഇപ്പോള്‍ മോട്ടോര്‍ സൈക്ലില്‍ തോക്കും പിടിച്ചു പുറകില്‍ ഇരുന്നു യാത്ര ചെയ്യലാനത്രേ അവിടത്തെ ഏറ്റവും പുതിയ ഫാഷന്‍. അപ്പോള്‍ പിന്നെ നമ്മുടെ ഈ കൊച്ചു കേരളവും പിന്നിലാവാന്‍ പറ്റുമോ. കൊച്ചിയിലും തിരുവനന്തപുരത്തും ഉള്ള തോക്ക് വ്യാപാര ശാലകളില്‍ നല്ല തിരക്ക് ഇപ്പോഴേ തുടങ്ങി എന്നാണ് ഇന്നത്തെ പത്ര വാര്ര്‍ത്ത . പണ്ടേ വെടിക്കെട്ട് കമ്പക്കാരും അസ്സല്‍ വെടിക്കാരും ആണല്ലോ കേരളീയര്‍. ഇനി പാരമ്പര്യം ഇല്ലാതെ വേണ്ട, നമ്മള്‍ക്കും ഒരു കൈ നോക്കാം അടുത്ത ലണ്ടന്‍ ഒളിമ്പിക്സ് മത്സരത്തില്‍ വെടിവെപ്പില്‍ ഒരു സ്വര്‍ണം. മക്കളെ വിട്ടൊള്ളൂ വൈകണ്ട, ഒരു തോക്കു വാങ്ങി നമ്മുക്കും പരിശ്രമിക്കാം ..

മൊബൈല്‍ ചാരന്‍


ഇനി ഇപ്പോള്‍ നമ്മുടെ കുട്ടികളൊക്കെ എന്താ ചെയ്യാ? കുട്ടികളുടെ കാര്യം പോട്ടെ, അച്ഛനമ്മമാരുടെ കാര്യം എന്താവും? ശിവ ശിവ ഇതൊക്കെ കണ്ടുപിടിക്കണ കൊശവന്മാരുടെ തലയില്‍ ഇടി തീ വീഴണേ !

Saturday, August 23, 2008

ഉയരങ്ങളിലേക്ക്‌ സമചിത്തതയോടെ


ഉയരങ്ങളിലേക്ക്‌ സമചിത്തതയോടെ


ഇന്നലെ നടന്ന പോള്‍ വോള്‍ട്ട്‌ മത്സരങ്ങള്‍ എന്നെ വലരെ ആകര്‍ഷിച്ച ഒന്നായിരുന്നു. സ്റ്റീവ്‌ ഹൂകറ്‍ ഒന്നാംതരം പ്രകടനം കാഴ്ചവച്‌ ഒന്നാം സ്താനതെതി. എന്നാല്‍ എന്നെ പിടിചിരുത്തിയതു എങ്ങനെ ആ വിജയത്തിലേക്ക് പറന്നുകയറി എന്നതാണു.
അഞ്ചു മീറ്റര്‍ അറുപതു സെണ്റ്റിമീറ്റര്‍ ഉയരത്തില്‍ നിന്നു തുടങ്ങിയ ആ മത്സരം അഞ്ചു മീറ്റര്‍ എന്‍പതഞ്ചു സെണ്റ്റിമീറ്റെരില്‍ ചെന്നു നിന്നപ്പോള്‍ രണ്ട്‌ മത്സരാര്‍ത്തികള്‍ മാത്രമെ അവശേഷിച്ച്ചിരുന്നുള്ളൂ. വിജയത്തിനും പരാജയത്തിനും ഇടയിലുള്ള ആ സ്വര്‍ണ്ണ നിമിഷങ്ങളില്‍ സ്റ്റീവ്‌ തന്റെ മനസ്സാനിധ്യവും എകാഗ്രതയും വിടാതെ വിജയ ലക്ഷ്യം ഒന്നു മാത്ത്രം ചിന്തിച്ഛു ഒരോ തവണയും ചാടാന്‍ ഒരുങ്ങി. ആപ്പോള്‍ ഒര്‍ത്തു പോയി, നമ്മുടെ ശ്രീ ശാന്തന്‍ ഈ മത്സരങ്ങള്‍ ഒക്കെ കാണുന്നുണ്ടോ ആവോ?

Friday, August 22, 2008

കമ്പോള നിലവാരം

കമ്പോള നിലവാരം



ഇന്നു അവധി ദിവസം. സാധാരണ പോലെ കാലത്തു കുറച്ചു വീട്ടു സാധനങ്ങള്‍ വാങ്ങിക്കാന്‍ ഇറങ്ങി. വീട്ടില്‍ നിന്നു ഇറങ്ങിയപ്പോള്‍ ഒരു ചെറിയ ലിസ്റ്റ് ഉണ്ടായിരുന്നു കയ്യില്‍. ഇടയ്ക്ക് ഇടയ്ക്ക് മൊബൈല് ഫോണിലൂടെ ഉള്ള വിളികള്‍ കൊണ്ടു ലിസ്റ്റിന്റെ വലിപ്പം കൂടി കൊണ്ടും ഇരുന്നു.


അടുത്തുള്ള അബുദാബി കോ ഓപ്പ് എന്ന സൂപ്പര്‍ മാര്‍കെറ്റില്‍ പോയി. സാധാരണ പോലെ ഓരോന്നോരോന്നായി എടുത്തു, അവസാനം ഒരു പത്തു കിലോ ചാക്കിന്റെ ഒരു അരി യും എടുക്കാം എന്ന് കരുതി. വില നോക്കാറില്ല - എന്നാലും, ഇന്നെന്തു കൊണ്ടോ വില നോക്കാന്‍ ഉള്ള ഒരു മൂഡിലായിരുന്നു. ചാക്കിന്മേല്‍ എഴുതിയ വില കണ്ടപ്പോള്‍ കണ്ണ് തള്ളിപോയി. പത്തു കിലോ അരിക്ക് തൊണ്ണൂറ്റിയാര്‍ ദിര്‍ഹം അമ്പതു ഫില്‍‌സ് . എന്റെ ഈശ്വര അരിക്ക് ഇത്ര വിലകൂടിയോ?

സാരമില്ല, അരി ഇല്ലാതെ ഒരു മലയാളിയായ എന്റെ ഭക്ഷണം ഒരിക്കലും ശരിയാവില്ല. പതുക്കെ നടന്നു നീങ്ങി, പച്ചക്കറി വയ്ക്കുന്ന ഭാഗത്തേക്ക്‌. അവിടെ എടുത്തു കൊടുക്കുന്ന പാലക്കാട്ടുകാരന്‍ ജോസഫിനോട് പറഞ്ഞു ഒരു രണ്ടു തേങ്ങ ചിരകിയത് എടുക്കണേ ജോസേട്ടാ . അയ്യോ സാറേ, നാളികേരം ചിരകിയത് ഇപ്പോള്‍ വളരെ കമ്മിയാണ്. സാറിന് വേണമെന്കില്‍ അപ്പുറത്തെ കടയില്‍ കിട്ടും അവിടെ നോക്കികോളൂ. നാളികേരം ഇല്ലാതെ നമ്മുക്കെന്ത് കറികള്‍ ?. വിട്ടൂ അങ്ങോട്ട്. ഇക്ക ഒരു രണ്ടു നാളികേരം ചിരകിയത് വേണല്ലോ? നല്ല തിരക്കുണ്ട്‌ ഒരു പത്തു മിനിട്ട് കാത്തിരിക്കുമോ. ശരി സാരമില്ല. അങ്ങനെ അവിടത്തെ കാഴ്ചകളും കണ്ടു നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു പാക്കറ്റില്‍ നാളികേരവുമായി വന്നു. എത്രയായി, അഞ്ചു ദിര്‍ഹം നീട്ടി കൊണ്ടു ഞാന്‍ ചോദിച്ചു. അയ്യോ സാറേ അത് കുറെ നാള്‍ മുന്നായിരുന്നു. ഇപ്പോള്‍ വിലയൊക്കെ കൂടി, ഏഴ് ദിര്‍ഹം അമ്പതു ഫില്‍‌സ് ആണ് ഇതിന്. ഈശ്വരാ രണ്ടു നാളികേരം ചിരകിയത്തിനു ഏകദേശം എണ്‍പതു രൂപ വില. നാട്ടിലെ വീട്ടിലെ കോലായില്‍ തെങ്ങ് കയറ്റം കഴിഞ്ഞു കുന്നു കൂടി കിടക്കുന്ന തേങ്ങയെ പറ്റി ഓര്‍ത്തുപോയി.




മൊബൈല് ഫോണ്‍ വീണ്ടും ശബ്ദിക്കാന്‍ തുടങ്ങി . നാട്ടില്‍ നിന്നുള്ള വിളിയാണ്, പരിചയമുള്ള നമ്പരും അല്ല. ആരാണാവോ ഇത്ര നേരത്തെ? എടുത്തേക്കാം എന്ന് വിചാരിച്ചു നോക്കി. മേനോനെ ഇതു ഞാനാ അബ്ദുള്ള. നാളെ, ലീവ് കഴിഞ്ഞു വരികയാ, എന്തെങ്കിലും കൊണ്ടു വരണോ? ഒട്ടും ആലോചിക്കാതെ ഞാന്‍ മറുപടി പറഞ്ഞു - അബ്ദുള്ള വീട്ടില്‍ പോയി ഒരു പത്തു തേങ്ങ ചിരകി കൊണ്ടു വന്നോളൂ....

എന്റെ ഉത്തരം കെട്ട് അയാള്‍ വിച്ചരിചിരുന്നിരിക്കാം ഇങ്ങേര്‍ക്ക് എന്ത് പറ്റി !

ഓണം അടുത്ത് വരുന്നു - ഇങ്ങനെ പോയാല്‍ ഇത്തവണ സാധനങ്ങളുടെ വില ഓണത്തിന് എവിടെ എത്തുമോ എന്നൊരു പിടിയും ഇല്ല്ലാ!!

Thursday, August 21, 2008

തിരിച്ചുവരവ് ശീലമാക്കിയ ഒരു പറ്റം കളിക്കാര്‍


തിരിച്ചുവരവ് ശീലമാക്കിയ ഒരു പറ്റം കളിക്കാര്‍

അങ്ങനെ ഇന്ത്യ ശ്രീലന്കക്കെതിരായ രണ്ടാം ഏകദിനം ജയിച്ചു . ഒരു സംശയം മാത്രം മുന്നില്‍ നില്ക്കുന്നു, ഇവര്‍ ഇതു ഇപ്പോള്‍ ഒരു ശീലമാക്കിയോ എന്നുള്ള ചോദ്യം ? ആദ്യം തോല്‍ക്കുക, പിന്നെ ജയിക്കാന്‍ വേണ്ടി നെട്ടോട്ടം ഓടുക! കാത്തിരുന്നു കാണാം - ഇനിയും മൂന്നു കളികള്‍ കൂടിയുണ്ടല്ലോ?


ഇരട്ടി മധുരം


ഇന്നലെ ഒളിമ്പിക്സ് മത്സരങ്ങളില്‍ ഇന്ത്യക്ക് ശുക്രന്‍ ഉദ്ധിച്ച ദിവസമായിരുന്നു എന്ന് തോന്നുന്നു. രണ്ടു മെഡലുകള്‍ . സുശീല്കുമാരിന്റെയും വിജയെന്ദ്രകുമാരിന്റെയും ഈ ചരിത്ര നേട്ടം വലിയ ഒരു കാര്യമാണ് . കാരണം, അത് മൊത്തം മെഡല്‍ നിലയില്‍ നിന്നു ഇന്ത്യയെ മുന്നിലേക്ക് കൊണ്ടുവരും. കൂടാതെ, ക്രിക്കറ്റ് അല്ലാതെ മറ്റൊന്നും ഇന്ത്യയില്‍ പ്രശസ്തി നേടാന്‍ പറ്റിയ ഇനം ആയിട്ട് ഇല്ല എന്ന് വിചാരിക്കുന്ന ഒരു യുവ ജനതയ്ക്ക് മാറ്റി ചിന്തിക്കാന്‍ കൂടി ഒരു അവസരമാണ് ഇതു.

Wednesday, August 20, 2008

ഉയരങ്ങളില്‍ ഏകയായി - യെലേന ഇസ്സിന്ബയെവ


ഉയരങ്ങളില്‍ ഏകയായി - യെലേന ഇസ്സിന്ബയെവ
ഇത്തവണത്തെ ഒളിമ്പിക്സ് മത്സരങ്ങളില്‍ അത്യുഗ്രന്‍ ഒരു പ്രകടനം ഇന്നലെ കാണുവാന്‍ സാധിച്ചു . പോള്‍ വാള്‍ട്ടില്‍ റഷ്യയുടെ യെലേന ഇസ്സിന്ബയെവക്ക് സ്വര്‍ണം .5.05 മീറ്റര്‍ ഉയരം കീഴടക്കി ഒരു പുതിയ ലോക റെക്കോര്‍ഡ്. തൊട്ടടുത്ത എതിരാളിയെക്കള്‍ വളരെ ദൂരം മുന്നിലായിരുന്നു ഇസ്സിന്ബയെവയുടെ ഈ നേട്ടം.
എന്നെ ആകര്‍ഷിച്ചത് - അവരുടെ മത്സരശേഷം നടത്തിയ പത്ര പ്രസ്താവനയായിരുന്നു. ഉയരങ്ങളില്‍ എകയായിരിക്കാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. എത്ര സ്വസ്ഥവും ശാന്തവും ആണ് അവിടെ!
കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും വാക്കുകള്‍ .
രമേഷ് മേനോന്‍

Tuesday, August 19, 2008

അങ്ങനെ ആ കാത്തിരുപ്പും വെറുതെയായി

അങ്ങനെ ആ കാത്തിരുപ്പും വെറുതെയായി

കുറെ നാളുകളായി കാതോര്‍ത്തിക്കുകയായിരുന്നു - എന്നാണ് ആ സന്തോഷ വാര്ര്‍ത്ത കേള്‍ക്കുക? ഇന്ത്യക്ക് ഒരു കായിക ഇനത്തില്‍ സ്വര്‍ണം കിട്ടുക എന്ന ഒരു സ്വപ്നം. പന്കെടുക്കുന്നവരും പന്കെടുക്കാത്തവരും അവസാന സ്ഥാനങ്ങള്‍ക്കായി മത്സരിച്ചു കാണ്ടാപ്പോളും ഒരു ആശ്വാസം ഉണ്ടായിരുന്നു. അഞ്ചു ബോബ്ബി ജോര്‍ജ് - പേരു പോലെ തന്നെ അവസാനത്തെ അഞ്ചു സ്ഥാനങ്ങളില്‍ ഒന്നെന്കിലും നേടിയിട്ടെ തിരുച്ചു വരൂ എന്ന് പിന്നെയും പിന്നെയും ഉറച്ചു പറഞ്ഞു. ഇന്നിതാ ആ സ്വപ്നവും പൊളിഞ്ഞു.... യോഗ്യത പോലും നേടാതെ - വാചക കസ്സര്തുമായി - ഒളിമ്പിക് വിശേഷങ്ങള്‍ പന്കുവക്കാന്‍ നമ്മുക്ക് ഒരാള്‍ കൂടി.... കാത്തിരിക്കാം, കുറ്റം പറയാം , നീണ്ട നാല് കൊല്ലം കൂടി.

രമേഷ് മേനോന്‍

Monday, August 18, 2008

യാരുക്കാകെ യാരുക്കാകെ, ഇന്ത വസന്ത മാളികൈ.....

നേരം ഏകദേശം ഒരു ഏഴ് മണി കഴിഞ്ഞിരിക്കും. സൂര്യന്‍ പടിഞ്ഞാറ് അസ്തമിച്ചു, ഉമ്മറത്തെ വലിയ മാവിന്മേല്‍ പക്ഷികളും, ദേശാടനം നടത്താന്‍ ഇറങ്ങിയ കുറച്ചു കൊക്കുകളും തമ്മില്‍ രാത്രിയിലെ വാസ്സത്തിനുള്ള ഇടതിനുവേണ്ടി മത്സ്സരിക്കുന്നു. ഉമ്മറത്ത്‌ ചെറിയ വെളിച്ചത്തില്‍ ഇരുന്നു പുസ്തകത്തിലെ പാഠങ്ങള്‍ പടിച്ചുകൊണ്ടിരിക്കയായിരുന്നു ആ കൊച്ചു കുട്ടി. എന്നത്തേയും പോലെ അമ്മൂമയും കൂട്ടിനുണ്ട്. അപ്പോള്‍ മുന്‍വശത്തെ ഗേറ്റ് ആരോ തുറക്കുന്ന ശബ്ദം കേട്ടു. ആരാ മോനേ അത്, ഒന്നു എണീറ്റ്‌ നോക്കൂ? കുട്ടി ഉത്തരം പറയുന്നതിന് മുന്പേ ആ പാട്ടിന്റെ വരികള്‍ വീടിലേക്ക്‌ ഒഴുകിയെത്തി. യാരുക്കാകെ യാരുക്കാകെ, ഇന്ത വസന്ത മാളികൈ.....

അപ്പോള്‍ ഇന്നും വേലായുധന്‍ നല്ല ഫിട്ടില്ലാണ് വരവ്. അമ്മൂമ്മ പറഞ്ഞു. ഏതാനും നിമിഷങ്ങള്‍ക്കകം പടോന്നൊരു ശബ്ദം കേട്ടു കുട്ടി എന്നീട്ട് നോക്കി. അത് വേലായുധന്റെ വരവാണ്. എന്നത്തേയും പോലെ, വൈക്കീട്ടു പണി ഒക്കെ കഴിഞ്ഞു ഗ്രാമത്തിലെ കള്ള്ഷാപ്പിലേക്കുള്ള തന്റെ നിത്യ സന്ദര്‍ശനവും കഴിച്ചുള്ള വരവാണ്. റോടരികിലുള്ള വഴിവിളക്ക് കത്താന്‍ വേണ്ടി കത്തുകയാണോ എന്ന രീതിയില്‍ ഒരു ചെറിയ പ്രകാശമേ ആകെ അവിടെ ഉണ്ടായിരുന്നുള്ളു. എന്നാലും വേലായുധന് വഴിയെല്ലാം മനപാടമാണ് എത്ര ഫിട്ടായാലും. പോകുന്ന വഴി തന്റെ യജമാനന്റെ വീട്ടില്‍ ഒന്നു കയറുക , പിന്നെ പോക്കറ്റില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു കൊച്ചു പൊതിയില്‍ നിന്നു രണ്ടു നാരങ്ങ മിട്ടായി അവിടത്തെ കുട്ടികള്ക്ക് കൊടുക്കുക. ഏതെങ്കിലും പഴയ ഒരു ശിവാജി പടത്തിലെയോ എമ്മ്ജിആര്‍ പടത്തിലെയോ ഏതാനും വരികള്‍ പാടുക. ആയ കുട്ടികളോടൊപ്പം തന്റെ ഉള്ളിലെ വേദന മറക്കാനുള്ള ശ്രമത്തിലായിരുന്നു ആ സാധു. കുട്ടിക്കാലത്ത് എപ്പോളോ തമിള്‍നാട്ടിലെ ഏതോ ഗ്രമ്മത്തില്‍ ജോലിക്ക് പോയതിന്റെ സമ്മാനങ്ങളാണ് ആ നുറുങ്ങു പാട്ടുകള്‍.


നാട്ടില്‍ തിരിച്ചെത്തി യജമാനന്‍ നല്കിയ അഞ്ചു സെന്റ് സ്ഥലത്തുള്ള തന്റെ ഓല മേഞ്ഞ പുരയിടത്തിലേക്ക് കിടക്കാന്‍ പോക്കുനതിനു മുന്പുള്ള ദിനചര്യ. രാവന്തിയോളം രണ്ടു പേരും ആ വീട്ടിലെ സ്ഥിരം പണിക്കരായിരുന്നു - വേറെ ആരുമില്ലാതിരുന്ന അവര്ക്കു എല്ലമെല്ലയിരുന്നു ആ കുടുംബം. അതിലും വലുതായി - അവരുടെ മരിച്ചുപോയ രണ്ടു കൊച്ചുകുട്ടികളുടെ അതെ പ്രയക്കരയിരുന്നു ആ വീടിലെ കുട്ടികളും . വീണിടത്ത് നിന്നു പതുക്കെ പതുക്കെ എണീറ്റ് ആ വീടിന്റെ ഉമ്മറത്തേക്ക് അയാള്‍ നടന്നു നീങ്ങി. വേലായുധനും ഭാര്യയും ആ വീട്ടിലെ അങ്ങന്ങളെ പോലെ ആയിരുന്നു.

കുട്ട്യേ , ഇതു പിടിച്ചോളൂ , ഇന്നു വേലായുധന്റെ കയ്യില് ഇത്രയേ ഉള്ളു. കുഴഞ്ഞ ശബ്ദത്തില്‍ വേലായുധന്‍ പുലമ്പി കൊണ്ടിരുന്നു. അത് നോക്കി കൊണ്ടു ആ അമൂമ്മ പറഞ്ഞു, എന്താ വേലായുധ ഇതു? എത്ര പറഞ്ഞിട്ടുള്ളതാ നിന്നോട്, ഇങ്ങനെ കുടിച്ചിട്ട് സന്ധ്യക്ക്‌ ഈ വഴിക്ക് വരരുതെന്ന്? കുറച്ചു നേരത്തേക്ക് ഒരു മൌനം. എന്താ ചെയ്യാ എമ്ബ്രാട്ടി, ഒരു രണ്ടു മിട്ടായി കയ്യിലുണ്ടായിരുന്നു. അത് ഇവിടെ കുട്ടിക്കള്‍ക്ക് കൊടുത്തിട്ട് പോകാം എന്ന് കരുതി. എനിക്ക് അവിടെ കാത്തിരിക്കാന്‍ വേറെ ആരാ ഉള്ളത്........

ടി ആടി വേലായുധന്‍ ആ പറമ്പിന്റെ അറ്റത്തുള്ള തന്റെ കൊച്ചു പുരയിലേക്ക്‌ പതുക്കെ നടന്നു നീങ്ങി. എവിടെയോ ഒരു പട്ടി അപ്പോള്‍ കുരക്കുന്നുണ്ടായിരുന്നു. സര്ര്‍പ്പക്കവിലെ പാമ്പുകള്‍ ഇഴഞ്ഞു നടക്കണ നേരമാണ് ഇതു. എത്ര പറഞ്ഞാലും കേള്‍ക്കില്ല അവന്‍ - അമ്മൂമ ഉച്ചത്തില്‍ പറഞ്ഞു കൊണ്ടിരുന്നു.... അപ്പോഴെഴ്ക്കും ആ ശബ്ദം കുറച്ചകലെയായി കഴിഞ്ഞു . യാരുക്കാകെ യാരുക്കാകെ, ഇന്ത വസന്ത മാളികൈ..... ഏതാനും നിമിഷങ്ങള്‍ക്കകം അകലെ നിന്നു ഒരു കരച്ചില്‍ കേള്‍ക്കാമായിരുന്നു, എന്നെ തല്ലല്ലേ , എന്നെ തല്ലല്ലേ,...... എന്നുള്ള കരച്ചില്‍... അപ്പോള്‍ മുഴങ്ങി കേട്ട ശബ്ദം ഇതായിരുന്നു - ആര്രാടി ഇപ്പോള്‍ ഇവിടെന്നു ഓടി പോയത്..... നിന്റെ മറ്റവനെ ഞാന്‍ ഒരു ദിവസം കൊല്ലും........ ഏതാനും മിനിട്ടുകള്‍ക്കകം ആ രണ്ടു ശബ്ദങ്ങളും നിലച്ചു. മറ്റൊരു ദിവസത്തിന്റെ അന്ത്യം. മറ്റൊരു നാളേക്ക് വേണ്ടി രണ്ടു പേരും മതിമറന്നുരണ്ങുന്ന നിശ്ശബ്ദത....

പിറ്റേ ദിവസവും രാവിലെ വെളുപ്പിന് തന്നെ രണ്ടു പേരും അവരവരുടെ പണിക്കായി കൃത്യതയോടെ എത്തി ചേര്‍ന്നിരുന്നു.... മറ്റൊരു സന്ധ്യക്കും, മറ്റൊരു ജമിനി ഗണേശന്‍ പാട്ടിനും, ഒന്നോ രണ്ടോ നാരങ്ങ മിട്ടയിക്കുമായി ആ കുട്ടികളും. അതിന് ഒരു പ്രത്യേക മധുരമായിരുന്നു.

രമേഷ് മേനോന്‍

Sunday, August 17, 2008

ലഹരിയിലേക്ക് ഒരു യാത്ര

ലഹരിയിലേക്ക് ഒരു യാത്ര

ദിവസേന പോലെ അന്നും ആ ബാലന്‍ റോഡിനോട് ചേര്‍ന്നുള്ള ഗേറ്റില്‍ പിടിച്ചു കാഴ്ചകള്‍ കണ്ടു നില്‍ക്കുകയായിരുന്നു. അപ്പോള്‍ അതാ നടന്നു വരുന്നു ഖാദര്‍. എന്നത്തേയും പോലെ, അന്നും ഖാദര്‍ അഞ്ചുമണിയോട് കൂടി വായനശാല തുറക്കുവാനുള്ള പോക്കായിരുന്നു അത്. ആ കൊച്ചു ഗ്രാമത്തിനെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന ഏക സ്ഥാപനം ആ ഇടിഞ്ഞു പൊളിഞ്ഞു വീഴരയുള്ള കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന വായശലയും, അതിലെ ഉച്ചഭഷിനിയോടു കൂടിയുള്ള ഒരു റേഡിയോ യും ആയിരുന്നു. ഖാദര്‍ ആയിരുന്നു ആ വായനശാല നടത്തിപ്പുക്കാരന്‍. ഞങ്ങളുടെ ഗ്രാമത്തിലെ കോളേജ് വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞു ജോലി അന്വേഷിച്ചു നടക്കുന്ന ഒരു നല്ല ചെറുപ്പക്കാരന്‍ . ഉപജീവനത്തിനു സര്‍ക്കാര്‍ കൊടുക്കുന്ന ഒരു തുച്ചമായ സംബലത്തില്‍ കൃത്യതയോടെ തന്റെ ജോലി നോക്കിനടത്തിയിരുന്ന ഒരു സാധു മനുഷ്യന്‍. ആ ബാലനും അയാളുടെ കുടുംബവും തമ്മില്‍ ഉള്ള ഏക ബന്ധം, ദിവസേന ആ ബാലന്റെ വീട്ടില്‍ നിന്നു ഖാദറിന്റെ അമ്മ വാങ്ങി കൊണ്ടു പോകുന്ന ഒരു ലിറ്റര്‍ പാലാണ്. ദാരിദ്ര്യം നിറഞ്ഞു നില്ക്കുന്ന ആ വീട്ടിലെ ഒരേയൊരു സുഖലോലുപതയാണ് ആ ഒരു ലിറ്റര്‍ പാല്‍. ആ കൊച്ചു ബാലന്റെ അമ്മൂമ്മ സ്നേഹത്തോടെ നല്കുന്ന അളവിലും കൂടുതലുള്ള ആ പാലിന്റെ വില ഖാദറിന് നല്ലവണ്ണം അറിയാമായിരുന്നു. കാരണം, പലപ്പോഴും, പാലിന്റെ വില രണ്ടോ മൂന്നോ മാസം കഴിഞ്ഞാലും കൊടുക്കാന്‍ പറ്റാറില്ല.

അന്ന് വൈക്കീട്ടു വായനശാലയിലേക്കുള്ള നടത്തത്തിനിടയില്‍ ഖാദര്‍ ആ കൊച്ചു ബാലനോട് ചോദിച്ചു :

കുട്ടന്‍ വരുന്നോ എന്റെ കൂടെ വായനശാലയിലേക്ക്? കുറച്ചു നല്ല പുസ്തകങ്ങള്‍ ഞാന്‍ വായിക്കാന്‍ തരം.

അമ്മൂമയോട് ചോതിച്ചിട്ടു ഞാന്‍ വരാം, ഖാദര്‍ നടന്നോളൂ, കുട്ടി പറഞ്ഞു. അമ്മ സ്കൂളില്‍ നിന്നുള്ള വരവും കാത്തുള്ള നില്‍പ്പും കൂടിയായിരുന്നു അത്. അകത്തേക്കോടി, അമ്മോമ്മയോട് സമതം ചോദിച്ചു, കുട്ടി പതുക്കെ പടിവാതില്‍ തുറന്നു പുറത്തേക്കിറങ്ങി. ഒന്നോ രണ്ടോ ബസ്സുകളെ അന്ന് ഗ്രാമത്തിലെ വഴിയിലൂടെ ഓടിയിരുന്നുള്ളൂ . അതിനാല്‍ പതുക്കെ പതുക്കെ വഴിയോരതോടെ ബാലന്‍ ഗ്രാമീണ വായനശാലയെ നോക്കി നടന്നു. അപ്പോഴേക്കും ഖാദര്‍ വയന്സതല തുറന്നു റേഡിയോ പ്രവര്തിപ്പിച്ചിരുന്നു. അതിലൂടെ ആകാശവാണിയുടെ പരിപാടികള്‍ ഉച്ചത്തില്‍ കേള്‍ക്കായിരുന്നു. അത് ഗ്രാമത്തിലെ വായനക്കാര്‍ക്കുള്ള ഒരു സിഗ്നല്‍ കൂടിയായിരുന്നു - ഇതാ ഖാദര്‍ എത്തി, നിങ്ങള്ക്ക് വന്നു പുസ്തകം മാറ്റാം.


പൊട്ടി പൊളിഞ്ഞ വാതില്‍ പതുക്കെ തള്ളി തുറന്നു കൊച്ചു ബാലന്‍ ചിതലരിച്ചു തുടങ്ങിയ ആ പടികളിലൂടെ സാവധാനം മുകളിലേക്ക് കയറി. തെന്നി വീഴുമോ എന്നുള്ള ഭയമും ഇല്ലാതിരുന്നില്ല ആ കുഞ്ഞു മനസ്സില്‍.



വീഴാറായ ഒരു ബെന്ച്ചും ഒരു കൊച്ചു മേശയും ഏതാനും പുസ്തകങ്ങള്‍ തിക്കി നിറച്ച ഏതാനും അലമാരകളും ആയിരുന്നു അവിടത്തെ കാഴ്ചകള്‍. ഓ , കുട്ടന്‍ വന്നുവോ? തടിച്ച രജിസ്റ്റര്‍ പുസ്തകത്തില്‍ നിന്നു തലയുയര്‍ത്തി ഖാദര്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. ഏത് പുസ്തകം വേണമെങ്കിലും കുട്ടന്‍ എടുത്തു വായിച്ചോള്ളൂ, ഖാദര്‍ പറഞ്ഞു. എന്താ ചെയ്യേണ്ടത് എന്നറിയാതെ പകച്ചു നിന്ന കുട്ടിയെ കണ്ടു ഖാദര്‍ പറഞ്ഞു - അല്ലെങ്കില്‍ വേണ്ട ഞാന്‍ തന്നെ തരാം. വീഴാറായ വാതിലുള്ള ഒരു അലമാര തുറന്നു ഒരു തടിച്ച പുസ്തകം എടുത്തു രജിസ്റ്റര്‍ ചെയ്തു ഖാദര്‍ കുട്ടിക്ക് കൊടുത്തിട്ട് പറഞ്ഞു - കൊട്ടാരത്തില്‍ ശന്കുന്നിയുടെ ഐതിഹ്യമാലയാണ് - ഇതു കൊണ്ടു പോയി വായിച്ചു നോക്കൂ. നല്ല പുസ്തകമാണ്. ഇതു കഴിഞ്ഞാല്‍ വേറെ തരാം.
എന്തോ വലിയ നിധിക്കിട്ടിയപോലെ അടര്‍ന്നു വീഴാറായ ചവിട്ടുപടികളിലൂടെ തിരക്കിട്ട് വീടിലെക്കൊടിയ ആ ബാലന്‍ അന്ന് അറിഞ്ഞിരുന്നില അത് ഖാദര്‍ ആ ബാലനില്‍ കുത്തി വച്ച വളരെ വലിയ ഒരു ലഹരിയാണ് എന്ന്.
രമേഷ് മേനോന്‍

ഇന്നു ചിങ്ങം ഒന്ന് - അങ്ങനെ ഒരു പുതുവത്സരം കൂടി ആരുമോര്‍ക്കാതെ കടന്നു വന്നു


ഇന്നു ചിങ്ങം ഒന്ന് - അങ്ങനെ ഒരു പുതുവത്സരം കൂടി ആരുമോര്‍ക്കാതെ കടന്നു വന്നു
ഇന്നു ചിങ്ങം ഒന്ന്. കാലത്തു സാധാരണ പോലെ കുളിയും നമസ്കാരവും നടത്തുമ്പോള്‍ മലയാളം കലണ്ടറില്‍ ഒന്ന് കന്നോടിക്കാറുണ്ട്. ഇന്നത്തെ നാളെന്താണ് എന്നറിയാന്‍ ? മലയാളത്തോടുള്ള സ്നേഹവും നാട്ടിലെ രീതികളും, പിറന്നാളുകളും മറുന്നാട്ടിലെന്കിലുമ് മറക്കുവാന് പറ്റുമ്മോ? അങ്ങനെ പലവിധ ചിന്തകളുമായി നോക്കിയപ്പോള്‍ അതാ വലിയ അക്ഷരത്തില്‍ ചിങ്ങം ഒന്ന് എന്ന് തെളിഞ്ഞു കാണുന്നു. കുറച്ചു നേരത്തേക്ക് മനസ്സു പുറകോട്ടു പോയ്യി. കുട്ടിക്കാലവും, ഓണപന്തുകളിയും, പൂപ്പരരിക്കലും , പൂക്കളം ഇടലുമം, ഓണത്തപ്പനും , ഓണപ്പുടവയും, കുമ്മാട്ടിക്കളിയും, പുലിക്കളിയും എല്ലാം കടന്നു പോയി. അങ്ങനെ ഒരു ആഘോഷങ്ങള്‍ ഇന്നു TV യിലൂടെ അല്ലാതെ നമ്മുടെ കുട്ടികള്‍ ആസ്വധിക്കുനുന്ന്ടോ എന്നറിയാന്‍ ഒരു മോഹം.

എന്റെ എല്ലാ സ്നേഹിതര്‍ക്കും അകമഴിഞ്ഞ പുതുവത്സരാശംസകളും നന്മകളും നേര്‍ന്നു കൊള്ളുന്നു.

Saturday, August 16, 2008

അരുപതിയൊന്നൊ അറുപതിരന്ടോ? ഒരു സംശയം!

അരുപതിയൊന്നൊ അറുപതിരന്ടോ? ഒരു സംശയം!




ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വര്ഷം 1947 ആണെന്ന കാര്യം എല്ലാവര്‍ക്കും ഉറപ്പാണല്ലോ. ഇന്നലത്തെ മാതൃഭൂമി പത്രത്തിലും കേന്ദ്ര ഗവണ്മെന്റ് വാര്ത്ത കുറിപ്പുകളിലും കണ്ടത് അറുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനാഘോഷം എന്നാണ്. അതേസമയം ടൈംസ് ഓഫ് ഇന്ത്യയില്‍ കണ്ടത് അരുപതിയോന്നം വാര്‍ഷികം എന്ന്. ഇതില്‍ ഏത് കണക്കാനവോ ശരി - ആരെങ്കിലും എന്നെ ഒന്നു സഹായിക്കൂ

Friday, August 15, 2008

മാടമ്പിയുടെ മുന്നേറ്റം - എന്റെ ശാരികേ - എന്നെന്നും മൂളാന്‍ പറ്റിയ ഒരു ഗാനം

മാടമ്പിയുടെ മുന്നേറ്റം - എന്റെ ശാരികേ - എന്നെന്നും മൂളാന്‍ പറ്റിയ ഒരു ഗാനം


ഈയിടെ ഇറങ്ങിയ മാടമ്പി എന്ന മലയാളം ചിത്രത്തിലെ ഗാനം ഇന്നു ഒന്നു രണ്ടു തവണ സുര്യയില്‍ കേള്‍ക്കാന്‍ ഇടയായി. അമൃത TV പ്രേക്ഷകര്‍ക്ക്‌ പരിചയപ്പെടുത്തിയ രൂപ എന്ന ഗായികയുടെ സിനിമ ലോകത്തിലേക്ക്‌ ഉള്ള അരങ്ങേറ്റം ആയിരുന്നു ഈ ഗാനം. കേള്‍ക്കും തോറും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന, മൂളി കൊണ്ടു നടക്കാന്‍ തോന്നിക്കുന്ന ഒരു നല്ല മലയാള ഗാനം. ബഹളങ്ങള്‍ ഒന്നും ഇല്ലാതെ സുന്ദരമായി സംഗീത സവിധാനം ചെയ്തിരിക്കുന്നത് M ജയചന്ദ്രന്‍ ആണ് .

ആസ്വാദകര്‍ക്ക് ഈ ഗാനം താഴെ കൊടുത്തിട്ടുള്ള വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ കേള്ക്കാം.



രൂപയുടെ ഗാനങ്ങളുടെ ഒരു വന്‍ ശേഖരം നിങ്ങള്ക്ക് താഴെ കൊടുത്തിട്ടുള്ള വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ കാണുവാന്‍ സാധിക്കും:

http://www.youtube.com/user/karthikaforu

രമേഷ് മേനോന്‍

അറുപത്തിയൊന്നാം സ്വാതന്ത്ര്യ ദിനം







അറുപത്തിയൊന്നാം സ്വാതന്ത്ര്യ ദിനം


ഇന്നു ഓഗസ്റ്റ്‌ 15 ആണ് . ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 61 വര്‍ഷം ആയിരിക്കുന്നു. കാലത്തു നേരത്തെ തന്നെ അബുദാബിയിലെ ഇന്ത്യന്‍ എംബസി പരിസ്സരതെക്കു തിരിച്ചു . പതാക ഉയര്‍ത്തല്‍ ചടങ്ങും മറ്റു കലാപരിപാടികളും കഴിഞ്ഞു വിശദമായ ഒരു ചായ സത്കാരവും കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ഒരു തിരിഞ്ഞു നോട്ടം ആയാല്‍ എന്താ എന്നുള്ള ഒരു ചിന്ത വന്നു. കഴിഞ്ഞ ഒരു വര്‍ഷം നമ്മുടെ ഭാരതം എത്ര മുന്നോട്ടു പോയി ? വിപുലമായ അറുപതാം പിറന്നാള്‍. Share മാര്ക്കറ്റ് ഉയരങ്ങളിലേക്ക് കുതിച്ചുയരുന്നു , നമ്മുടെ ഭാരതം ലോകരാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനത്തെക്ക് ഉടനെ തന്നെ എത്തും. ഞാന്‍ ആശ്വസിച്ചു. വന്നു ഒന്നാം മാസം - ഇതാ ലോകത്തെവിടെയും ഷെയര്‍ മാര്‍ക്കറ്റില്‍ മാന്ദ്യം , അത് തന്നെ ഇന്ത്യയിലും . ഇളകിയാടുന്ന രാഷ്ട്രീയ സംഹിതകളും, ന്യൂക്ലിയര്‍ ചിന്താഗതികളും കൂടിയായപ്പോള്‍ പിന്നെ ഒന്നും അധികം വേണ്ടി വന്നില്ല. 20000 പൊയന്റ്സില്‍ നിന്നു 13000 പൊയന്റ്സ്‌ വരെ എത്തി നമ്മുടെ സൂചികകള്‍. ഇനി എന്ത് ?, എങ്ങിനെ നഷ്ടം നികത്തും ? , ആരെ , ഏത് ഭരണകക്ഷിയെ തുണക്കും ഒന്നും ഒരു പിടിയുമില്ല. ആകെ ഉണ്ടായ ഒന്നോ രണ്ടോ ലാഭം - ഒരു വന്‍ വിജയമായ 20 -20 മത്സരവും, ഈയിടെ കിട്ടിയ ഒരു ഷൂട്ടിങ് സ്വര്‍ണവും. എന്തായാലും, ക്രിക്കറ്റ്അല്ലാത്ത ഒരു ലോകത്തെ കുറിച്ചു നമ്മുക്ക് ചിന്തിക്കേണ്ട സമയമായി എന്ന് ആ സ്വര്‍ണം നമ്മളെ വിളിച്ചറിയിക്കുന്നു.





ഒന്നോ രണ്ടോ വിക്കറ്റ് കിട്ടുമ്പോഴേക്കും കോടികള്‍ വാരി വിതറുന്ന കുത്തകമുതലാളിമാര്‍ ഇനിയെന്കിലും മറ്റുള്ള കായിക ഇനങ്ങള്‍ക്ക് ഒരു നാലോ അന്ചോ ലക്ഷം രൂപയെന്കിലും മാറ്റിവയ്ക്കും എന്ന് വിചാരിക്കാം.





വീടിലേക്ക്‌ തിരിച്ചു ഡ്രൈവ് ചെയ്യുമ്പോള്‍ മനസ്സു ഇങ്ങനെ പല ചിന്തകളുമായി ഗുസ്തി പിടിക്കുകയായിരുന്നു. അപ്പോള്‍ കണ്ട കാഴ്ചയും ഏകദേശം ഇതിനൊക്കെ സമാനമായിരുന്നു. വെള്ളിയഴ്ചയിട്ടും, പൊരി വെയിലത്ത്‌ പണിയെടുത്തു ക്ഷീണം മാറ്റാന്‍ വിശ്രമിക്കുന്ന തൊഴിലാളികളും പിന്നെ വ്യാഴാഴ്ചയിലെ ഹന്ഗോവേര്‍ തീര്ത്തു എണീക്കാത്ത നമ്മുടെ സ്നേഹിതരും. മറ്റൊരു സ്വാതന്ത്ര്യ ദിനത്തിന് ഇനിയും ധാരാളം നാളുകള്‍ ഉണ്ടല്ലോ - അപ്പോള്‍ കാണാം.




രമേഷ് മേനോന്‍


15082008


Thursday, August 14, 2008

അബുദാബി ബസ്സ്


വേനലില്‍ ഒരു മഴ എന്ന് പറഞ്ഞ പോലെയാണ്, ഈയിടെ തുടങ്ങിയ അബുദാബി സിറ്റി ബസ്സ് സര്‍വീസ്. കൊടും ചൂടില്‍ ടാക്സി കാത്തു നില്ക്കുന്ന യാത്രക്കാരെ നോക്കി നിറുത്താതെ പായ്യുന്ന ടാക്സികള്‍ക്ക് ഇനി വിട. ഒന്നിന് പുറകെ ഒന്നായി നിരനിരയായി പുത്തന്‍ ബസ്സുകള്‍ !! അത് മാത്രമോ ഫ്രീ ആയി യാത്രയും. ഇനി എന്തു വേണം.

തുടക്കത്തില്‍ സംശയാലുക്കളായ യാത്രക്കാര്‍ തിങ്ങി നിറഞ്ഞ ബസ്സുകള്‍ ഒരു വന്‍ വിജയം. പുതിയ റൂട്ടുകളില്‍ കൂടി ഈ ബസ്സ് സര്‍വീസ് ഉടന്‍ തുടങ്ങനെ എന്ന പ്രാര്‍ത്ഥനയിലാണ്‌ ഇപ്പോള്‍ അബുദാബിയിലെ യാത്രക്കാര്‍.

Athaani

അത്താണി...

സുഹൃത്തുക്കളെ,

കുറെ നാളുകളായി വിചാരിക്കുന്ന ഒരു കാര്യം അങ്ങനെ ഇന്നു സംഭവിച്ചു. മലയാളത്തില്‍ എഴുതുകയെന്ന സ്വപ്നം.

എന്റെ ഈ ലോകത്തിലേക്ക്‌ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ തിരക്ക് പിടിച്ച ജീവിതത്തിലെ ഏതാനും നിമിഷങ്ങളില്‍ മനസ്സിന് കുറച്ചു വിശ്രമം വേണം എന്ന് തോന്നുന്ന സമയത്തു നിങ്ങള്‍ക്ക് ഇവിടേയ്ക്ക് ഇവിടേയ്ക്ക് കടന്നു വരാം. ഇവിടെ എല്ലാ വിഷയങ്ങളും നമ്മുക്ക് വായിക്കാം, കുറച്ചു നല്ല പാട്ടുകള്‍ കേള്ക്കാം, ആസ്വദിക്കാം. മത-രാഷ്ട്രീയ ചിന്തകള്‍ ഇല്ലാതെ നമ്മുക്ക് വിദ്യാഭ്യാസവും, വിവര സാങ്കേതിക വിദ്യകളും, ശാസ്ത്ര പുരോഗതികളും വായിച്ചറിയാം, ചര്‍ച്ച ചെയ്യാം.

നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിച്ചു കൊണ്ടു,


സസ്നേഹം,


രമേഷ് മേനോന്‍