Thursday, May 28, 2009

പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശത്തിനുള്ള ഹര്‍ജിയില്‍ നോട്ടീസ്



പ്രവാസിക്ക് വോട്ടവകസ്ത്തിനായുള്ള ഈ ഹര്‍ജിയെ നിങ്ങള്‍ അനുകൂലിക്കുന്നുവോ? പ്രവാസിക്ക് വോട്ടവകാശം വേണോ?

ഇടതു ഭാഗത്തുള്ള പോള്ളില്‍ പങ്കെടുത്തു നിങ്ങളുടെ നയം വ്യക്തമാക്കൂ

നിങ്ങള്‍ പറയൂ

വേണം
വേണ്ട

Wednesday, May 27, 2009

ഉന്നത വിജയത്തിന്റെ സന്തോഷത്തില്‍ സത്യവാഗീശ്വര്‍

ഉന്നത വിജയത്തിന്റെ സന്തോഷത്തില്‍ സത്യവാഗീശ്വര്‍


കൊച്ചി: സി.ബി.എസ്‌.ഇ. പത്താംക്ലാസ്‌ പരീക്ഷാഫലം വന്നപ്പോള്‍ പനമ്പള്ളി നഗറിലെ 'ഗുരുകൃപ'യില്‍ സന്തോഷം നിറഞ്ഞു. ഇവിടത്തെ കൊച്ചുമിടുക്കന്‍ സത്യവാഗീശ്വര്‍ സി.ബി.എസ്‌.ഇ. ചെന്നൈ റീജണില്‍ ഒന്നാംസ്ഥാനത്തെത്തി. 492 മാര്‍ക്ക്‌ (98.4 ശതമാനം) നേടിയ സത്യവാഗീശ്വര്‍ ഗിരിനഗര്‍ ഭവന്‍സ്‌ വിദ്യാമന്ദിറിലെ വിദ്യാര്‍ത്ഥിയാണ്‌.

ചെന്നൈ റീജണില്‍ ഉന്നത വിജയം നേടി എന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്ന്‌ സത്യവാഗീശ്വര്‍ പറഞ്ഞു. 490 മാര്‍ക്ക്‌ പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ മനംനിറയെ സന്തോഷവും അധ്യാപകരോടും മാതാപിതാക്കളോടുമുള്ള കടപ്പാടുമാണ്‌ - സത്യ പറയുന്നു. സയന്‍സാണ്‌ ഇഷ്ടവിഷയം. ആസ്‌ട്രോ സയന്‍സില്‍ റിസര്‍ച്ച്‌ ചെയ്യണമെന്നാണ്‌ ആഗ്രഹം.

സയന്‍സിനും സോഷ്യലിനും 97ഉം കണക്കിനും ഇംഗ്ലീഷിനും 99ഉം സംസ്‌കൃതത്തിന്‌ 100 മാര്‍ക്കും വാങ്ങി എല്ലാ വിഷയത്തിനും 'എ-1' കരസ്ഥമാക്കി. നല്ലൊരു വയലിന്‍ പ്രതിഭകൂടിയാണ്‌ സത്യ. ഭവന്‍സ്‌ യുവജനോത്സവത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. 2007ലെ എന്‍.സി.ഇ.ആര്‍.ടി.യുടെ നാഷണല്‍ ടാലന്റ്‌ സെര്‍ച്ച്‌ പരീക്ഷയിലൂടെ സത്യക്ക്‌ പിഎച്ച്‌ഡിവരെയുള്ള സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌.

ചെന്നൈ റീജണില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്‌ സത്യവാഗീശ്വറിനാണെന്ന്‌ പ്രിന്‍സിപ്പല്‍ നിര്‍മല വെങ്കിടേശ്വരന്‍ പറഞ്ഞു. എറണാകുളം സ്വദേശിയായ എസ്‌. സുബ്രഹ്മണ്യന്റെയും ഹേമ സുബ്രഹ്മണ്യന്റെയും ഏക മകനാണ്‌ സത്യവാഗീശ്വര്‍.

നൂറുശതമാനം വിജയം

നൂറുശതമാനം വിജയം

പാലക്കാട്‌: സി.ബി.എസ്‌.ഇ. പരീക്ഷയില്‍ കല്ലേക്കാട്‌ വ്യാസവിദ്യാപീഠം 100 ശതമാനം വിജയം നേടി. 99 പേര്‍ പരീക്ഷയ്‌ക്കിരുന്നതില്‍ 51 ഡിസ്റ്റിങ്‌ഷനും 34 ഫസ്റ്റ്‌ക്ലാസും നേടി. പത്തിരിപ്പാല: പത്തിരിപ്പാല സേവാസദന്‍ സെന്‍ട്രല്‍ സ്‌കൂള്‍ സി.ബി.എസ്‌.ഇ. പരീക്ഷയില്‍ 100 ശതമാനം വിജയം നേടി. 88 ശതമാനം പേര്‍ക്ക്‌ ഡിസ്റ്റിങ്‌ഷനും ബാക്കി ഫസ്റ്റ്‌ക്ലാസും നേടി. പാലക്കാട്‌: സി.ബി.എസ്‌.ഇ. പത്താം ക്ലാസ്‌ പരീക്ഷയില്‍ ഹോളി ട്രിനിറ്റി സ്‌കൂള്‍ നൂറുശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 56 വിദ്യാര്‍ഥികളില്‍ 38 പേര്‍ക്ക്‌ ഡിസ്റ്റിങ്‌ഷനും 15 പേര്‍ക്ക്‌ ഫസ്റ്റ്‌ക്ലാസും മൂന്ന്‌ സെക്കന്‍ഡ്‌ക്ലാസും ലഭിച്ചു. പാലക്കാട്‌: സി.ബി.എസ്‌.ഇ. പത്താം ക്ലാസ്‌ പരീക്ഷയില്‍ കല്‌പാത്തി റോസി മോഡേണ്‍ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളും വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം റോസി ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളും നൂറുശതമാനം നേടി.

മലയാളം സംസാരിച്ചത് കൊണ്ട് ജോലിയില്‍ നിന്ന് പുറത്താക്കും എന്ന നടപടി ശരിയാണോ?

മലയാളം സംസാരിച്ചത് കൊണ്ട് ജോലിയില്‍ നിന്ന് പുറത്താക്കും എന്ന നടപടി ശരിയാണോ?

ഇടതു ഭാഗത്തുള്ള പോള്ളില്‍ പങ്കെടുത്തു നിങ്ങളുടെ നയം വ്യക്തമാക്കൂ

നിങ്ങള്‍ പറയൂ

ശരിയാണ്

ശരിയല്ല

ഒരു അഭിപ്രായവും ഇല്ല

അത് ആ ഹോസ്പിറ്റലിന്റെ സ്വന്തം കാര്യം

Thursday, May 21, 2009

പ്ലസ്‌ വണ്‍ അപേക്ഷകള്‍ ഈമാസം 27വരെ നല്‍കാം

പ്ലസ്‌ വണ്‍ അപേക്ഷകള്‍ ഈമാസം 27വരെ നല്‍കാം
Author : - സ്വന്തം ലേഖകന്‍
www.irinjalakuda.com
പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഈമാസം 27വരെ നീട്ടി. സി.ബി.എസ്‌.ഇ പരീക്ഷാഫലം വൈകിയതും എസ്‌.എസ.്‌എല്‍.സി. പുസ്‌തകം ലഭിക്കാന്‍ വൈകിയതുമാണ്‌ അപേക്ഷസമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഈമാസം 27വരെ നീട്ടാന്‍ കാരണം. ഇതേ തുടര്‍ന്ന്‌ അലോട്ട്‌മെന്റ്‌ ഷെഡ്യൂളിലും മാറ്റംവരും.