Thursday, April 30, 2009

മൃദംഗ പഠന കളരിയും മൃദംഗ മേളയും

മൃദംഗ പഠന കളരിയും മൃദംഗ മേളയും



Yuvakalasahithy Sharjah Unit Conducting Mridaga Patana Kalari and Mridangamela by
Sri. Vikraman Naboodiri At Sharjah Indian Association Conference Hall on 2nd May 2009 3 p.m onwards. For more information please contact 050-4978520

Wednesday, April 29, 2009

മൃദംഗനാദത്താല്‍ വിസ്‌മയം തീര്‍ത്ത്‌ ഇരിങ്ങാലക്കുടയിലെ കുട്ടികള്‍ ഗള്‍ഫ്‌‌നാടുകളില്‍



മൃദംഗനാദത്താല്‍ വിസ്‌മയം തീര്‍ത്ത്‌ ഇരിങ്ങാലക്കുടയിലെ കുട്ടികള്‍ ഗള്‍ഫ്‌‌നാടുകളില്‍

Author : - സ്വന്തം ലേഖകന്‍ http://www.irinjalakuda.com/


ഗള്‍ഫുനാടുകളില്‍ മൃദംഗമേള അവതരിപ്പിക്കുന്നതിനായി ഇരിങ്ങാലക്കുടയിലെ കൊരമ്പ്‌ മൃദംഗ കളരിയിലെ എട്ടോളം കൊച്ചുകലാകാരന്‍മാര്‍ ഗള്‍ഫ്‌ നാടുകളില്‍ പര്യടനമാരംഭിച്ചു. 10 ദിവസം നീണ്ടുനില്‍ക്കുന്ന വിദേശയാത്രയില്‍ ഷാര്‍ജ, ദുബായ്‌, അബുദാബി എന്നിവിടങ്ങളിലായി അഞ്ചോളം സ്റ്റേജുകളില്‍ മൃദംഗമേള അവതരിപ്പിക്കുന്നുണ്ട്‌. കൊരമ്പ്‌ കളരിയില്‍ നിന്നുള്ള കലാകാരന്‍മാര്‍ക്കു പുറമേ ദുബായില്‍ ഓണ്‍ലൈന്‍ വഴി പഠിക്കുന്ന കുട്ടികളും മൃദംഗമേളയില്‍ പങ്കെടുക്കുമെന്നത്‌ പ്രത്യേകതയാണ്‌.

Monday, April 27, 2009

കുട്ടികള്‍ക്കായി കാര്‍ടൂണ്‍ പഠന ക്യാമ്പ് കോട്ടയത്ത്‌


എറണാകുളത്തു വീട് വില്‍ക്കാനുണ്ട്

എറണാകുളത്തു വീട് വില്‍ക്കാനുണ്ട്


തേവര കോളജിനടുത്ത് രണ്ടു നില വീട്, പുതിയതായി പണി കഴിപ്പിച്ച രണ്ടു നില വീട് വില്‍കാനുണ്ട്. 4 bedrooms (3 with attached bathrooms).
Interested parties please contact 0091 944 721 56 88.

Sunday, April 26, 2009

രണ്ടു മിനിറ്റ് രണ്ടു മിനിറ്റ്

രണ്ടു മിനിറ്റ് രണ്ടു മിനിറ്റ്

ഇന്നലെ നടന്ന ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫൈനല്‍ ഭാഗ്യവശാല്‍ കാണാന്‍ ഉള്ള അവസ്സരം ഉണ്ടായി. നല്ല കലാമൂല്യം ഉള്ള കുട്ടികള്‍. സംഗീതം ഒരു ദൈവീക സിദ്ധി ആണെന്ന് ഉള്ള വസ്തുതക്ക് ആക്കം കൂട്ടാന്‍ വേണ്ടി എന്നവണ്ണം വിശ്വനാഥന്‍ സാറിന്റെ സാന്നിധ്യവും ആ സദസ്സിനു കൊഴുപ്പേകി. എന്നാല്‍ ആ ചരിത്ര സംഭവത്തിനു ഒരു കറുത്ത പാടായി മാറാന്‍ രഞ്ജിനി ഹരിദാസ് അവിടെ ഒരുപാട് പെടാപാട് പെടുന്നത് കണ്ടു. പ്രത്യേകിച്ചും ആ പരിപാടിയുടെ അവസാനത്തില്‍. ഹാ കഷ്ടം എന്നെ പറയേണ്ടു. രണ്ടു കോടി രൂപയോളം വിലയുള്ള ഒരു സമ്മാനം കിട്ടിയിട്ടും ആ വെകിളി മേള കാരണം ജേതാക്കളിലോ ആ വേദിയില്‍ ഉണ്ടായിരുന്നവരിലോ ഒരു സന്തോഷമോ ചിരിയോ ഒന്നും കണ്ടില്ല. പ്രധാന സമ്മാനം നല്‍കിയ കൊണ്ഫിടെന്റ്റ്‌ ഗ്രൂപ്പിന്റെ മുതലാളി പറഞ്ഞ വാക്കുകളുടെ സത്ത ഉള്കെണ്ട് കൊണ്ട് ഇനിയെന്കിലും ചാനലുകള്‍ മലയാളം നന്നായി പറയാനും വായിക്കാനും അവതരിപ്പിക്കാനും അറിയാവുന്ന കലാകാരന്മാരെയും അവതാരകരെയും ഈ വക പരിപാടികളില്‍ ഉള്‍പ്പെടുത്തട്ടെ. ജഗതി ചേട്ടന്റെ ക്ഷമയെ വാനോളം പുകഴ്താതെ ഇരിക്കാന്‍ ഒട്ടും പറ്റില്ല. ആ അവതാരക, ഒരു രണ്ടു മിനിറ്റ് ശ്വാസം എടുത്തു ആ പ്രോഗ്രാമിന്റെ വീഡിയോ ഒന്ന് കണ്ടിരുന്നെന്കില്‍ ...... ഈ ബെല്ലും ബ്രേക്കും ഇല്ലാത്ത ഈ പോക്ക് തുടര്‍ന്ന് പോയാല്‍, നമുക്ക് മണിച്ചിത്ര താഴ്പോലെ കുറെ "ഏട്ടാ" വിളികള്‍ കേള്‍കേണ്ടി വരുംമല്ലോ എന്നാ വ്യസനത്തില്‍ ആണ് കാണികള്‍ എല്ലാവരും... ആ നല്ല പ്രോഗ്രാമ്മിന്റെ നാലാം ഭാഗത്തില്‍ എങ്കിലും നല്ല ശുദ്ധ മലയാളം സംസാരിക്കാന്‍ അറിയാവുന്ന, മലയാള തനിമയുള്ള, ഒരു അവതരാകയിലൂടെ ആ പരിപാടി കാണാനും ആസ്വാധിക്കാനും അവസരം തരണേ എന്ന എളിയ ആഗ്രഹം എവിടെ കുറിച്ചിടുന്നു.

സസ്നേഹം,

രമേഷ് മേനോന്‍
26042009

Saturday, April 25, 2009

കലാമണ്ഡലം കേശവന്‍ അന്തരിച്ചു


കൊച്ചി: കഥകളി, ചെണ്ട വിദ്വാന്‍ കലാമണ്ഡലം കേശവന്‍ (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്‌പത്രിയില്‍ ശനിയാഴ്‌ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ശ്വാസകോശ രോഗത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. നിരവധി മലയാള സിനിമകളിലും ടി.വി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്‌.

പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട്‌ നീട്ടിയത്തുവീട്ടില്‍ ജനകി അമ്മയുടെയും കുറുങ്ങാട്ടുമനയ്‌ക്കല്‍ വാമനന്‍ നമ്പൂതിരിയുടെയും മകനായി 1936 മെയ്‌ 18 നാണ്‌ അദ്ദേഹം ജനിച്ചത്‌. ഒന്‍പതാം വയസുമുതല്‍ കഥകളി പഠനം തുടങ്ങി. 1963 മുതല്‍ ഫ്‌ളെക്‌സ്‌ കഥകളി സ്‌കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു.

കലാസാഹിത്യ അക്കാഡമി അവാര്‍ഡ്‌, കേരള കലാമണ്ഡലം അവാര്‍ഡ്‌, ഡോ.എന്‍.കെ.പിഷാരടി അവാര്‍ഡ്‌ എന്നിവ നേടിയിട്ടുണ്ട്‌. വാനപ്രസ്ഥം, കഥാനായകന്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്‌. അറിയപ്പെടുന്ന എഴുത്തുകാരനും ബാലസാഹിത്യ കാരനുമായിരുന്നു അദ്ദേഹം. ശവസംസ്‌കാരം ഞായറാഴ്‌ച ഇടപ്പള്ളിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടക്കും.

Thursday, April 23, 2009

കൂടല്‍മാണിക്യം : ആനയെ അണിനിരത്താന്‍ സുരക്ഷാക്രമീകരണങ്ങള്‍


കൂടല്‍മാണിക്യം : ആനയെ അണിനിരത്താന്‍ സുരക്ഷാക്രമീകരണങ്ങള്‍

Author : - സ്വന്തം ലേഖകന്‍ http://www.irinjalakuda.com/


കഴിഞ്ഞവര്‍ഷം ആനയിടഞ്ഞ്‌ മൂന്നുപേര്‍ മരിക്കാനിടയായത്‌ കണക്കിലെടുത്ത്‌ ഇത്തവണ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‌ ശക്തമായി സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദേവസം മാനേജിങ്ങ്‌ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഈ വര്‍ഷം മെയ്‌ 5 മുതല്‍ 15വരെ നടക്കും. ശീവേലിക്കും വിളക്കിനും ശേഷം ആനകളെ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ നിര്‍ത്താന്‍ അനുവദിക്കില്ല. ഉടന്‍ ദേവസ്വം കൊട്ടിലാക്കല്‍ പറമ്പിലേക്ക്‌ മാറ്റും. ആനയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സേവനവും ആനയെ തളയ്‌ക്കാനുള്ള ആധുനീക ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടാവുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന്‌ ആനകളെ അണിനിരത്തുന്നതില്‍ ബന്ധപ്പെട്ട നിയമം നടപ്പാക്കാന്‍ കളക്ടര്‍ ഇടപെടണമെന്ന്‌ ആനപ്രേമി സംഘം യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി വി.കെ.വെങ്കിടാചലം അദ്ധ്യക്ഷത വഹിച്ചു.