60 സെക്കന്‍ഡ് പ്രണയത്തിനു തയ്യാറാണോ
നിങ്ങള്‍ 60 സെക്കന്‍ഡ് നേരം കൊണ്ട് പ്രണയം ചിത്രീകരിക്കാന്‍ തയാറാണോ, എങ്കില്‍ ഇതാ അതിനായൊരു മത്സരം ഒരുങ്ങുന്നു.
എമ്മാ മാസി നടത്തുന്ന ഇംഗ്ലണ്ടിലെ ഫിലിം 15 എന്ന നിര്‍മ്മാണ കമ്പനിയും മലയാള സിനിമാ സംവിധായകനായ സോഹന്‍ലാലും ചേര്‍ന്നാണ് അറുപത് സെക്കന്‍ഡ് നീളമുള്ള റൊമാന്റിക് മൂഡിലുള്ള ഹ്രസ്വ ചിത്രങ്ങളുടെ മത്സരം നടത്തുന്നത്.
മത്സരത്തില്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും ഏത് രാജ്യത്തുള്ളവര്‍ക്കും പങ്കെടുക്കാം. ഏതുഭാഷയിലും ചിത്രം നിര്‍മ്മിക്കാം. എന്നാല്‍, ഇംഗ്ലീഷ് ഇതര ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ് ടൈറ്റില്‍ നിര്‍ബന്ധമായിരിക്കും. ചിത്രം മ്യൂസിക്കലോ സൈലന്റോ ആവാം. റൊമാന്റിക് മൂഡിലുള്ള ചിത്രത്തിന്റെ ദെര്‍ഘ്യം ഒരു മിനിറ്റില്‍ കൂടരുത്.
ചിത്രങ്ങള്‍ ഡിവി, മിനി ഡിവി അല്ലെങ്കില്‍ ഡിവിഡി രൂപത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. തിരക്കഥ, സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും ജീവചരിത്രക്കുറിപ്പ്, താരങ്ങളുടെ പട്ടിക, ടെക്നീഷ്യന്‍മാരുടെ പട്ടിക എന്നിവയും ചിത്രത്തിനൊപ്പം സമര്‍പ്പിക്കണം. 2009 ഡിസംബര്‍ 31 ന് മുമ്പ് എല്ലാ എണ്ട്രികളും ലഭിച്ചിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന ചിത്രത്തിന് ക്യാഷ് അവാര്‍ഡും അന്താരാഷ്ട്ര ഹ്രസ്വചിത്ര മേളകളിലേക്കുള്ള ക്ഷണവും ലഭിക്കും. ലവ് ഇന്‍ 60 സെക്കന്‍ഡ്സ്, ജി എന്‍ എ 117, ഗാന്ധിനഗര്‍, തിരുവനന്തപുരം-14 എന്ന വിലാസത്തിലാണ് ബന്ധപ്പെടേണ്ടത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment