റമദാന്‍ മാസ്സക്കലത്തെ വിരുന്നുകാരെ വരവേല്‍ക്കാന്‍ അണിഞ്ഞു ഒരുങ്ങി നില്‍ക്കുന്ന അബുധാബിയിലെ മരീന മാള്‍
പുണ്യമാസ്സമായ റമദാനിലെ നാലാം ദിവസ്സത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഇന്നലെ എഴുതിയ ചിന്തകളുടെ ഒരു തുടര്‍ അവതരണം തന്നെയാണ് ഇന്നും എനിക്ക് എഴുതാനുള്ളത്. എല്ലാം കയ്യില്‍ ഉണ്ടായിരിക്കുന്ന അവസ്ഥയില്‍ നിന്ന് ഒന്നും ഇല്ലയ്മയിലെക്കുള്ള അവസ്ഥ പലര്‍ക്കും വളരെയധികം വേദനാജനകം ആണ്. എന്റെ ഒരു അടുത്ത സുഹൃത്തിന്റെ അവസ്ഥ ഇവിടെ എഴുതാം. നല്ല ജോലിയിലുണ്ടായിരുന്ന അദ്ദേഹം ഈയിടെ UAE യില്‍ നിന്ന് തിരിച്ചു നാട്ടിലേക്ക് ജോലി നഷ്ടപ്പെട്ടത് കൊണ്ട് പോകേണ്ടി വന്നു. ഉള്ള സമ്പാദ്യം എല്ലാ മുടങ്ങാതെ വീട്ടുകാര്‍ക്ക് എത്തിച്ചു കൊടുത്തിരുന്ന ആ ചങ്ങാതി ഇപ്പോള്‍ എല്ലാം പോയി, വീട്ടുക്കാരും നോക്കാതെ നാട്ടില്‍ കഷ്ടപ്പെട്ട് നടക്കുകയാണ്. ഈ മാന്ദ്യം ഉള്ള സമയത്ത് ഒരു ജോലി വീണ്ടും കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. എങ്ങനെ ജീവിതം കഴിച്ചു കൂട്ടുന്നു എന്ന ചോദ്യത്തിനു "നമ്മുടെ നാട്ടില്‍ എത്ര ദീര്‍ഗദൂര ബസ്സുകള്‍ ഉണ്ട് " എന്ന മറുപടിയാണ് അദ്ദേഹം എനിക്ക് നേരെ എറിഞ്ഞു തന്നത്. ഉള്ളവര്‍ ഇല്ലാത്തവരെ പറ്റി ചിന്തിക്കാനും തന്നാല്‍ ആവുന്ന സഹായം ഇല്ലാത്തവര്‍ക്ക് ചെയ്തു കൊടുത്തു അവരെ യഥാസമയം ദുഖങ്ങളില്‍ നിന്ന് കരകയറ്റുവാനും ഈ പുണ്യ മാസ്സം നമ്മള്‍ക്ക് ഇട നല്‍കട്ടെ.
റമദാന്‍ മാസ്സക്കലത്തെ വിരുന്നുകാരെ വരവേല്‍ക്കാന്‍ അണിഞ്ഞു ഒരുങ്ങി നില്‍ക്കുന്ന അബുധാബിയിലെ മരീന മാള്‍
രമേശ് മേനോന്‍
25082009
No comments:
Post a Comment