Wednesday, February 18, 2009
ഇന്റര്‍നെറ്റ് ന്യൂസ് ഇംപാക്ട്- സംസ്‌കൃതത്തില്‍ തിളങ്ങിയ ആതിരക്ക് അമേരിക്കയില്‍നിന്നും സ്‌നേഹോപഹാരം
ഇന്റര്‍നെറ്റ് ന്യൂസ് ഇംപാക്ട്- സംസ്‌കൃതത്തില്‍ തിളങ്ങിയ ആതിരക്ക് അമേരിക്കയില്‍നിന്നും സ്‌നേഹോപഹാരം
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com
സംസ്‌കൃതത്തെയും സംഗീതത്തെയും സ്‌നേഹിച്ച പ്രവാസിയുടെ സ്‌നേഹോപഹാരം സ്‌കൂളിലേക്കെത്തിയപ്പോള്‍ ആതിരക്കും അധ്യാപകര്‍ക്കും ആഹ്ലാദത്തിന്റെ അവിസ്‌മരണീയ ദിനമായി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃതത്തില്‍ എ ഗ്രേഡോടെ ഒന്നാമതെത്തിയ അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ആതിര എ.ആര്‍ നാണ് അമേരിക്കയില്‍നിന്നും പാരിതോഷികവും കത്തും സ്‌കൂളിലെത്തിയത്. അമേരിക്കയില്‍ ജോലിചെയ്‌ത് താമസിച്ചുവരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ ജോര്‍ജ്ജ് ഡേവീസാണ് സംസ്‌കൃതത്തോടുളള ആതിരയുടെ ആവേശത്തെ അഭിനന്ദിച്ച് പാരിതോഷികമയച്ചത്. ആതിരക്ക് കലോത്സവങ്ങളില്‍ ലഭിച്ച വിജയങ്ങളെക്കുറിച്ചുളള വാര്‍ത്തകള്‍ ഇരിങ്ങാലക്കുട ഡോട്ട് കോമിലും അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. വെബ്‌സൈറ്റിലും ഉള്‍പ്പെടുത്തിയിരുന്നു. ചെറുപ്പകാലം മുതലെ സംസ്‌കൃതത്തിലും സംഗീതത്തിലും കമ്പമുണ്ടായിരുന്ന ജോര്‍ജ്ജിന് ഈ വിദ്യാര്‍ത്ഥിനിയെ സംസ്‌കൃത സംഗീതത്തിലെ പ്രതിഭയായി ഉയര്‍ത്തണമെന്ന ആശയമാണ് ഈ അവിസ്‌മരണീയ നിമിഷത്തിന് വഴിയൊരുക്കിയത്. സംസ്‌കൃതത്തിലുളള തുടര്‍പഠനങ്ങള്‍ക്കായി ആതിരക്ക് സഹായധനമായി 2000 രൂപയാണ് സ്‌കൂള്‍ പി.ടി.എ.യുടെ വിലാസത്തില്‍ അയച്ചുകൊടുത്തിട്ടുളളത്. അവിട്ടത്തൂര്‍ വാരിയത്ത് എ.രവീന്ദ്രന്റെയും ലതയുടെയും മകളാണ് ആതിര.
Subscribe to:
Post Comments (Atom)
1 comment:
സംസ്കൃതോല്‍സവത്ത്തില്‍, ഏതൊക്കെ മത്സരത്തിലാണ് ആതിര പങ്കെടുത്തതെന്ന് അറിയാന്‍ താല്പര്യമുണ്ട്.
Post a Comment