Tuesday, March 16, 2010

എവിടെ നമ്മുടെ സാംസ്‌കാരിക അനുഭാവികള്‍


എവിടെ നമ്മുടെ സാംസ്‌കാരിക അനുഭാവികള്‍


തിലകന്‍, അഴിക്കോട്, അമ്മ പ്രശ്നങ്ങള്‍ക്ക് ശേഷം മലയാളം ടീവി ചാനെലുകള്‍ കുട്ടികള്‍ ഉള്ള സമയത്ത് വളരെ പേടിച്ചു മാത്രമേ നോക്കാറുള്ളൂ. എന്താണ് കാണുക, എങ്ങനെയാണ് അവര്‍ കാണിക്കുക, എന്താണ് പറയുക എന്നത് ഒരു പിടിയും ഇല്ലാത്ത അവസ്ഥ. കൂടെ IPL വന്നതോട് കൂടി ശ്രദ്ധ അധിലേക്കായി. അങ്ങനെ ഇരിക്കുമ്പോള്‍ ഇന്നലെ വെറുതെ ഒന്ന് മാറ്റി നോക്കിയപ്പോള്‍ അമൃത ടീവി കാണുവാന്‍ ഇടയായി. പഴയകാല സിനിമ നടി കോഴിക്കോട് ശാന്തദേവിയുമായുള്ള ഒരു നല്ല അഭിമുഖം അമൃതാ ടീവിയില്‍ നടക്കുന്നു. ആരോടും പരിഭവമില്ലാതെ ഹൃദയസ്പര്‍ശിയായ ആ അഭിമുഖം കണ്ട ആരെയും ഒരു നിമിഷം മാതൃത്വത്തിന്റെ വേദനകളെയും, പ്രാധന്യങ്ങളെയും, ഉത്തരവാധിത്വങ്ങളെയും, ലാഭ ചിന്തകളില്ലാത്ത നിരന്തര കര്തവ്യ നിരതയെയും പറ്റി ചിന്തിപ്പിചിരിക്കും. പലവട്ടം ആരോടോന്നില്ലാതെ അവര്‍ അതിലൂടെ തന്റെ ജീവിതത്തിലെ ദുഃഖങ്ങള്‍ യാന്ത്രികമെന്നോണം വെളിപ്പെടുത്തുകയുണ്ടായി. കൂടെ ഏതെങ്കിലും കരുണയുള്ള സംവിധായകര്‍, നിര്‍മാതാക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരോട് തന്നാലാവുന്ന ഭാഷയില്‍ തനിക്കാവുന്ന ഏതെങ്കിലും ഒരു റോളിനായി, ജീവിത പ്രശ്നങ്ങളെ തരണം ചെയ്യാന്‍ വേണ്ടി അവര്‍ യാജിക്കുകയുണ്ടായി. അത് കണ്ടപ്പോള്‍, ഓര്‍ത്തുപോയി, ഈ സാംസ്‌കാരിക പ്രവര്‍ത്തകര്‍ - അഴിക്കോട് അടക്കം ഉള്ളവര്‍ ആ മാതാവിന്റെ ദുഃഖം കാണുകയോ, കേള്‍ക്കുകയോ, അവര്‍ക്ക് വേണ്ടി ഒരു വാക് ശുപാര്‍ശയോ, പ്രസംഗമോ ചെയ്തിരുന്നെങ്കില്‍ എന്ന്. ഉണ്ടാവില്ല, എന്ന് തന്നെ മുന്‍ വിധിയോടെ പറയാം. അതല്ല, ഉണ്ടായെങ്കില്‍, അവര്‍ക്ക് ഒരു താങ്ങായി എന്ന് ആശ്വസിക്കാം.

രമേശ്‌ മേനോന്‍
അബുദാബി
16.03.2010

Wednesday, February 10, 2010

ഭസസ്

ഭസസ്

ഇമെയില്‍ രാജാക്കളായ ഗൂഗിള്‍ അവതരിപ്പിക്കുന്നു ഭസസ് .
അടുത്ത ഏതാനും ദിവസ്സങ്ങളില്‍ ഇതിന്റെ പൂര്‍ണ രൂപം വ്യക്തമാവും. ഗൂഗിള്‍ ഈമെയിലില്‍ നിന്ന് തന്നെ ഇന്റെര്‍നെറ്റിലെ കൂട്ടായ്മകളുടെ ഒരു പുതിയ പ്രസ്ഥാനവും രൂപവും കേട്ടിപ്പെടുത്താന്‍ ഉള്ള ഒരു അവസ്സരം ആയിരിക്കും ഇത്. ഫേസ് ബുക്ക്‌ എന്നാ നിലവിലുള്ള ജേതാക്കളുമായി ഒരു മത്സര പോരാട്ടത്തിനു ഒരുങ്ങുകയാണ് ഗൂഗിള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക

http://www.google.com/buzz

10 Feb 2010

Sunday, February 7, 2010

Monday, December 21, 2009