Wednesday, March 17, 2010

നിങ്ങള്‍ ഫോട്ടോഗ്രഫിയില്‍ താല്പര്യം ഉള്ള വ്യക്തി ആണോ?


നിങ്ങള്‍ ഫോട്ടോഗ്രഫിയില്‍ താല്പര്യം ഉള്ള വ്യക്തി ആണോ?

എങ്കില്‍ ഇതാ നിങ്ങള്ക്ക് നിങ്ങള്‍ എടുത്ത ഫോട്ടോസ് യഥേഷ്ടം പോസ്റ്റ്‌ ചെയ്യുവാന്‍ ഒരിടം. ഫേസ് ബുക്കില്‍ ഉള്ള Passionate Photographers ഗ്രൂപ്പില്‍ ചേര്‍ന്ന്, നിങ്ങള്‍ എടുത്ത നാലോ അഞ്ചോ പടങ്ങള്‍ യഥാവിധി പ്രദര്ശിപ്പിക്കൂ. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ നിങ്ങളുടെ ഫോട്ടോഗ്രഫി കഴിവുകള്‍ കണ്ടു ആസ്വദിച്ചു വിലയിരുത്തും.

നിങ്ങള്‍ ക്ലിക്ക് ചെയ്യുന്ന ഓരോ ചിത്രങ്ങളും ചരിത്രത്തിന്റെ ഭാഗമാണെന്ന മുദ്രാവാക്യവുമായി മുന്നോട്ടു പോകുന്ന Passionate Photographers ഗ്രൂപ്പില്‍ പ്രശസ്തരയാ പല ഫോട്ടോഗ്രാഫര്‍മാറും സ്ഥിരമായി അവര്‍ എടുത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. എന്തിനു മടിച്ചു നില്‍ക്കുന്നു, അവിടെ ചേര്‍ന്ന് നിങ്ങള്‍ എടുത്ത ചിത്രങ്ങളും യദേഷ്ടം പ്രദര്ശിപ്പിക്കൂ.

http://www.facebook.com/group.php?gid=108518287970
രമേശ്‌ മേനോന്‍
അബുദാബി

Tuesday, March 16, 2010

എവിടെ നമ്മുടെ സാംസ്‌കാരിക അനുഭാവികള്‍


എവിടെ നമ്മുടെ സാംസ്‌കാരിക അനുഭാവികള്‍


തിലകന്‍, അഴിക്കോട്, അമ്മ പ്രശ്നങ്ങള്‍ക്ക് ശേഷം മലയാളം ടീവി ചാനെലുകള്‍ കുട്ടികള്‍ ഉള്ള സമയത്ത് വളരെ പേടിച്ചു മാത്രമേ നോക്കാറുള്ളൂ. എന്താണ് കാണുക, എങ്ങനെയാണ് അവര്‍ കാണിക്കുക, എന്താണ് പറയുക എന്നത് ഒരു പിടിയും ഇല്ലാത്ത അവസ്ഥ. കൂടെ IPL വന്നതോട് കൂടി ശ്രദ്ധ അധിലേക്കായി. അങ്ങനെ ഇരിക്കുമ്പോള്‍ ഇന്നലെ വെറുതെ ഒന്ന് മാറ്റി നോക്കിയപ്പോള്‍ അമൃത ടീവി കാണുവാന്‍ ഇടയായി. പഴയകാല സിനിമ നടി കോഴിക്കോട് ശാന്തദേവിയുമായുള്ള ഒരു നല്ല അഭിമുഖം അമൃതാ ടീവിയില്‍ നടക്കുന്നു. ആരോടും പരിഭവമില്ലാതെ ഹൃദയസ്പര്‍ശിയായ ആ അഭിമുഖം കണ്ട ആരെയും ഒരു നിമിഷം മാതൃത്വത്തിന്റെ വേദനകളെയും, പ്രാധന്യങ്ങളെയും, ഉത്തരവാധിത്വങ്ങളെയും, ലാഭ ചിന്തകളില്ലാത്ത നിരന്തര കര്തവ്യ നിരതയെയും പറ്റി ചിന്തിപ്പിചിരിക്കും. പലവട്ടം ആരോടോന്നില്ലാതെ അവര്‍ അതിലൂടെ തന്റെ ജീവിതത്തിലെ ദുഃഖങ്ങള്‍ യാന്ത്രികമെന്നോണം വെളിപ്പെടുത്തുകയുണ്ടായി. കൂടെ ഏതെങ്കിലും കരുണയുള്ള സംവിധായകര്‍, നിര്‍മാതാക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരോട് തന്നാലാവുന്ന ഭാഷയില്‍ തനിക്കാവുന്ന ഏതെങ്കിലും ഒരു റോളിനായി, ജീവിത പ്രശ്നങ്ങളെ തരണം ചെയ്യാന്‍ വേണ്ടി അവര്‍ യാജിക്കുകയുണ്ടായി. അത് കണ്ടപ്പോള്‍, ഓര്‍ത്തുപോയി, ഈ സാംസ്‌കാരിക പ്രവര്‍ത്തകര്‍ - അഴിക്കോട് അടക്കം ഉള്ളവര്‍ ആ മാതാവിന്റെ ദുഃഖം കാണുകയോ, കേള്‍ക്കുകയോ, അവര്‍ക്ക് വേണ്ടി ഒരു വാക് ശുപാര്‍ശയോ, പ്രസംഗമോ ചെയ്തിരുന്നെങ്കില്‍ എന്ന്. ഉണ്ടാവില്ല, എന്ന് തന്നെ മുന്‍ വിധിയോടെ പറയാം. അതല്ല, ഉണ്ടായെങ്കില്‍, അവര്‍ക്ക് ഒരു താങ്ങായി എന്ന് ആശ്വസിക്കാം.

രമേശ്‌ മേനോന്‍
അബുദാബി
16.03.2010