Thursday, December 18, 2008

ബന്ഗ്ലൂരിന്റെ മാറുന്ന മുഖങ്ങള്‍







ബന്ഗ്ലൂരിന്റെ മാറുന്ന മുഖങ്ങള്‍

ബാംഗ്ലൂര്‍ നഗരം വികസനത്തിന്റെ പാതയിലൂടെ മുന്നേറുമ്പോള്‍ ഒരു കൂട്ടം രക്തസാക്ഷികള്‍ നിത്യേന ഉയര്ന്നു കൊണ്ടിരിക്കുന്നു. ആ നഗരത്തിന്റെ പ്രത്യേകത ആയിരുന്ന, ചരിത്ര സാക്ഷികള്‍ ആയ ആ വന്മരങ്ങള്‍ ഓരോന്നും നിത്യേന വീണു തുടങ്ങി. ഇനി അവയ്ക്ക് പകരം വേറെ മരങ്ങള്‍ വച്ചു പിടിപ്പിക്കുമോ, അത് എത്ര കൊല്ലം കഴിഞ്ഞു ആണോ എന്നൊക്കെ കാത്തിരിക്കാം. അതുവരെ, പൊടിപിടിച്ച, ചൂടു കൂടിയ ഒരു ബാംഗ്ലൂര്‍ നഗരം നമ്മളെ കാത്തിരിക്കട്ടെ.

Monday, December 15, 2008

സ്വാഗതം 2009


കഴിഞ്ഞ കൊല്ലം ഒരു വെള്ളരിപ്രാവ് മുട്ടയിടാനായി എന്റെ ബാല്‍കണിയില്‍ വര്ഷാവസ്സനത്തില്‍ വന്നിരുന്നു. ഇത്തവണ ഒരു സുര്യകാന്തി പൂവാണ്. ഇതുണ്ടായിരിക്കുന്നത് തമിള്‍നാട്ടില്‍ അല്ല. ഇങ്ങു അബുദാബിയിലാണ്. സ്നേഹവും പരിചരണവും ഉള്ളിടത്ത് ശാന്തിയും സമാധാനവും അഭിവൃദ്ധിയും ഉണ്ടാവും എന്നുള്ളതിന് ഒരു ചെറിയ ഉദാഹരണം. ഈ വരുന്ന വര്ഷം എല്ലാവര്ക്കും ശാന്തിയും സമാധാനവും അഭിവൃദ്ധിയും നല്‍കട്ടെ എന്ന് ആശംസിക്കുന്നു.

എ ജെ വര്‍ഗീസ് - ഒരു അനുസ്മരണ

എ ജെ വര്‍ഗീസ് - ഒരു അനുസ്മരണ
ഹിന്ദി അധ്യാപകന്‍ - ഡോണ്‍ ബോസ്കോ ഹൈ സ്കൂള്‍ ഇരിങ്ങാലക്കുട


ഏതാനും മാസ്സം മുന്പ് അധ്യാപക ദിനത്തിന് ഒരു ചെറിയ ലേഖനം എഴുതുവാന്‍ ഇടയുണ്ടായി. അന്ന് മനസ്സാ പാദ പൂജ ചെയ്ത ഒരു വ്യക്തി ഇന്നു നമ്മോടൊപ്പം ഈ ലോകത്ത് ജീവിച്ചിരിക്കുന്നില്ല..

എന്നും ഞാന്‍ മനസ്സില്‍ തോന്ന്നുന്ന കാര്യങ്ങള്‍ മൂടി വയ്ക്കാതെ പറയാനും എഴുതാനും താത്പര്യമുള്ള ഒരു വ്യക്തിയാണ് ഞാന്‍. എന്റെ ബന്ധങ്ങളും അങ്ങനെ തന്നെ. സ്കൂള്‍ കാലഘട്ടത്തില്‍ വളരെ അധികം സ്വാധീനിച്ച ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ശ്രീ എ ജെ വര്‍ഗീസ് സാറിനോട് ഒരിക്കലും മറക്കാന്‍ പറ്റാത്ത അത്ര കടപ്പാടുകള്‍ ഉണ്ട്. ഒരു ഹിന്ദി മാസ്റ്റര്‍ എന്നതില്‍ കവിഞ്ഞു, ദേശ സ്നേഹവും, അച്ചടക്കവും വളരെ നിഷ്ഠയോടെ ഞങ്ങളുടെ മനസ്സില്‍ അദ്ദേഹം വേരുറപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അലക്കി തേച്ച മുണ്ടും ഷര്‍ട്ടും ഉയര്ത്തി വച്ചു ഗോപുരം പോലെ ചീകിയൊതുക്കിയ മുടിയും അദ്ധേഹത്തിന്റെ ഒരു ബ്രാന്‍ഡ് പ്രത്യേകതയായിരുന്നു. അത് തന്നെ അദേഹത്തിന് ഗോപുരം എന്ന ഓമന പേരും നല്കി. മുണ്ടില്‍ നിന്നു പാന്റിലേക്ക് പ്രോമോറേന്‍ കിട്ടിയപ്പോഴും അദേഹം തന്റെ ഗൌരവം ഒന്നു കൂടി വലുതാക്കിയോ എന്ന് അന്നൊക്കെ തോന്നിക്കാറുണ്ട്. ഒരു കയ്യില്‍ ചൂരലും മറു കയ്യില്‍ ചോക്കും പിടിച്ചു ഒരു ക്ലാസ്സില്‍ നിന്നും മറ്റു ക്ലാസ്സിലേക്കുള്ള പോക്ക് ഇന്നും മായാതെ മനസ്സില്‍ നില്ക്കുന്നു. നല്ല കൈപ്പടയും, കൃത്യമായ ശൈലിയില്‍ എഴുതാനുള്ള കഴിവും അദ്ദേഹം കുട്ടികളില്‍ ശ്രദ്ധയോടെ പകര്ന്നു കൊടുത്തു അക്കാലമത്രയും.


അദ്ധേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കിട്ടുവാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടു ഈ അനുസ്മരണ കുറിപ്പ് ഇവിടെ ചുരുക്കട്ടെ.

തനിമ സംഗമം സംഘടിപ്പിച്ചു


തനിമ സംഗമം സംഘടിപ്പിച്ചു
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com

തനിമ സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച്‌ തനിമ സംഗമം സംഘടിപ്പിച്ചു. തനിമ പ്രവര്‍ത്തകരും അഭ്യുദയകാംഷികളും സംഗമത്തില്‍ പങ്കെടുത്തു. തനിമ സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത്‌ എം.ബി.രാജുമാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം കെ.ശ്രീകുമാര്‍ സ്വാഗതവും സതീഷ്‌ പുളിയത്ത്‌ നന്ദിയും പറഞ്ഞു.

Thursday, December 11, 2008

ഒരേ ഒരു ലക്ഷ്യം ശബരിമാമല

ഒരേ ഒരു ലക്ഷ്യം ശബരിമാമല







യാത്രകള്‍ പല വിധം

യാത്രകള്‍ പല വിധം
നാട്ടിലെ യാത്രയില്‍ കണ്ട കാഴ്ചകള്‍ - യാത്രകള്‍ പല വിധം. ജനങ്ങളും


നേരം വെളുക്കുന്നതിനു മുന്പ് ഓടിയെത്തട്ടെ . അല്ലെങ്കില്‍ ഏമാന്മാര്‍ കണ്ടാല്‍ കാശ് വേറെ ഇറക്കേണ്ടി വരും, ഇവനെ ഉല്‍സവ പറമ്പില്‍ എത്തിക്കാന്‍.

അപ്പോള്‍ രാജേട്ടാ, വൈകീട്ട് എന്താ പരിപാടി?


ഞങ്ങളുടെ ഗവര്‍മെന്റ് വെള്ളം കൊണ്ടു പോകും, ഞങ്ങള്‍ ദാഹം തീര്‍ക്കാന്‍ പനനൊങ്ക് കൊണ്ടു വരും. അപ്പോള്‍ കണക്കു ശരിയായില്ലേ. തമിള്‍ നാട്ടില്‍ നിന്നുള്ള ഒരു കൂട്ടം കച്ചവടക്കാര്‍ കേരളത്തിലെ കവലകളിലേക്ക് കച്ചവടത്തിനായി ഉള്ള രാജകീയ വരവ്.

ചേട്ടനും ചേച്ചിയും തമ്മില്‍ എന്തോ പിണക്കം ഉണ്ടല്ലോ?