Showing posts with label റമദാന്‍ ചിന്തകള്‍. Show all posts
Showing posts with label റമദാന്‍ ചിന്തകള്‍. Show all posts

Monday, August 31, 2009

റമദാന്‍ ചിന്തകള്‍ 10/2009

റമദാന്‍ ചിന്തകള്‍ 10/2009





എന്റെ എല്ലാ പ്രിയ വായനക്കാര്‍ക്കും പുണ്യ മാസ്സമായ റമദാനിലെ പത്താം നാളിലേക്ക് സ്വാഗതം. രണ്ടു മൂന്ന് ദിവസം എന്റെ ചിന്തകളുമായി നിങ്ങളുടെ അടുത്ത് വരാന്‍ സാധിച്ചില്ല. ഒരു സുഹൃത്തിന്റെ അകാലത്തിലുള്ള വിയോഗവും മറ്റു ചില മാനസ്സിക സംഘര്‍ഷങ്ങളും കാരണം എഴുത്തില്‍ ശ്രദ്ധ ചെലുത്താന്‍ പറ്റിയില്ല. ചിറയിന്‍കീഴ്‌ അന്‍സാര്‍ എന്ന ആ സുഹൃത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നു കൊണ്ട് ഇന്നത്തെ ചിന്തകളിലേക്ക് കടക്കട്ടെ. അറിയാത്തവര്‍ക്ക് പോലും ഉപകാരം ചെയ്യാന്‍ ഒരു മടിയും ഇല്ലാതെ സമയം കണ്ടെത്തിയിരുന്ന ഒരു നല്ല മനുഷ്യന്‍. അദ്ധേഹത്തിന്റെ മരണ വിവരം അറിഞ്ഞ ഒരു സാധാരണക്കാരനായ സുഹൃത്ത്‌ എന്നോട് പറഞ്ഞത് - ഒരിക്കല്‍ അബു ദാബിയിലെ എംബസ്സിയില്‍ എന്തോ കാര്യത്തിനു പോയ സമയത്ത് ശ്രീ അന്‍സാര്‍ കാണുകയും സഹായിക്കുകയും ചെയ്ത കഥയാണ്. ഓരോരോ ഉത്തരവാധിത്വങ്ങളില്‍ ഇരിക്കുന്നവര്‍ അവരുടെ മേഘലയിലും അതില്‍ നിന്ന് പുറത്തു തന്നാല്‍ ആവുന്ന മറ്റു മേഘലകളിലും തങ്ങളുടെ കഴിവുകളും സഹായഹസ്തങ്ങളും പരോപകാരപ്രദമായി വിനിയോഗിക്കുന്നതിന്റെ ഉദാത്തമായ ഉദാഹരണം.

ഈശ്വരന്‍ എല്ലാ മനുഷ്യരിലും നല്ല മനസ്സുകളും നല്ല ചിന്തകളും വളര്‍ത്തുവാന്‍ ഇടവരുത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഇന്നത്തെ ചിന്തകള്‍ ഇവിടെ ചുരുക്കുന്നു.

സസ്നേഹം
രമേശ്‌ മേനോന്‍
31082009

Thursday, August 27, 2009

റമദാന്‍ ചിന്തകള്‍ 06/2009

റമദാന്‍ ചിന്തകള്‍ 06/2009

അബുദാബി പോലീസിനു വേണ്ടി പ്രത്യേകം നിര്‍മ്മിച്ചിരിക്കുന്ന ഒരു മോട്ടോര്‍ സൈക്കിള്‍. ഒരു റമദാന്‍ പവലിയനില്‍ നിന്നുള്ള കാഴ്ച.

പുണ്യ മാസ്സമായ റമദാനിലെ ആറാം ദിവസ്സത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം. പല സമയങ്ങളിലും മനുഷ്യര്‍ പല വികാരചിന്തനങ്ങള്‍ക്കും അടിമകള്‍ ആയിട്ടാണ് ഓരോ കാര്യങ്ങളില്‍ ഇടപെടുന്നതും ഓരോ കാര്യങ്ങള്‍ ചെയ്യുന്നതും. മനസ്സില്‍ ഒന്നു, ചെയ്യുന്നത് വേറെ ഒന്നും. ചിലപ്പോള്‍ അത് കരുതി കൂട്ടി ആവാം ചിലപ്പോള്‍ യാദൃശ്ചികവും ആവാം. എന്നാല്‍ നല്ല കാര്യങ്ങള്‍ കാംക്ഷിക്കുന്നവര്‍ നല്ല ചിന്തകളെ മനസ്സില്‍ വളര്‍ത്തി ദുഷ്ചിന്തകളെ അകറ്റി കൊണ്ട് പ്രവര്‍ത്തിക്കുന്നതാണ് ഈശ്വരന് ആഭിമുഖ്യം. ഒരു ചെറിയ കാര്യം ഈ അടുത്ത ദിവസ്സം നടന്നത് ഇവിടെ സമര്‍പ്പിക്കട്ടെ.

ഏകദേശം ഇഫ്താര്‍ സമയത്തിനോട്‌ അടുത്ത് ഓഫീസ് വിട്ടു വീട്ടിലേക്കു പോവുകയായിരുന്നു ഞാന്‍. കാര്‍ എടുത്തു മുന്നോട്ടു പോകാന്‍ നോക്കുമ്പോള്‍ കുറച്ചു മുമ്പിലായി ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അതില്‍ ആരും ഇല്ല. കുറച്ചു സമയം നോക്കിയിട്ടും ആരെയും കാണാതായപ്പോള്‍ ഒന്ന് രണ്ടു തവണ ഹോണ്‍ അടിച്ചു നോക്കി. അപ്പോള്‍ അടുത്തുള്ള കടയില്‍ നിന്ന് ഒരു മാന്യന്‍ പുറത്തേക്കു വന്നു നോക്കുന്നത് കണ്ടു. പിന്നെയും ഏകദേശം പത്തു മിനുട്ടോളം കാത്തു - ഒരു രക്ഷയും ഇല്ല. ഇറങ്ങി ആ കടക്കാരനോട് അവിടെ നിന്ന് ഇറങ്ങി വന്ന ആളോടും ചോദിച്ചു. ഇതിന്റെ ഉടമസ്ഥന്‍ എവിടെയെങ്കിലും ഉണ്ടോ? ഒരു ജാള്യതയും ഇല്ലാതെ ആ കക്ഷി പറഞ്ഞു - എനിക്ക് അറിയില്ല - മുകളില്‍ മുകളില്‍ ബില്‍ടിങ്ങില്‍ എവിടെയെങ്കിലും പോയിരിക്കാം എന്ന്. അതും പറഞ്ഞു അയാള്‍ തന്റെ ഷോപ്പിങ്ങില്‍ വീണ്ടും മുഴുകി. അതെ സമയം അയാളുടെ പുറകില്‍ നിന്നിരുന്ന ആ കടക്കാരന്റെ മുഖം ശ്രദ്ധിച്ച എനിക്ക് മനസ്സിലായി ആരാണ് യഥാര്‍ത്ഥ ഉടമ എന്ന്. എന്നെ അറിയാവുന്ന ആ കടക്കാരന്‍ എന്ത് ചെയ്യണം എന്ന് അറിയാതെ പരുങ്ങുകയായിരുന്നു. എന്റെ ക്ഷമയെ നന്ദി പറഞ്ഞു കൊണ്ട് ഒന്നും മിണ്ടാതെ അവിടെ നിന്ന് ഇറങ്ങി കാറില്‍ കയറി ഏകദേശം ഒരു കിലോമീറ്റര്‍ ഓളം പുറകോട്ടു വണ്ടി എടുത്തു ഞാന്‍ എന്റെ യാത്ര തുടര്‍ന്നു.


ഈന്തപ്പഴം വിളവെടുക്കുന്ന ഒരു അബുദാബി മുനിസിപ്പാലിറ്റി ജീവനക്കാരന്‍

അറിഞ്ഞു കൊണ്ട് ആരോടും തെറ്റുകള്‍ പറയുകയോ ചെയ്യുകയോ ചെയ്യാതിരിക്കുക. ഈ പുണ്യ മാസ്സത്തിലെ എല്ലാ നന്മകളും നിങ്ങള്‍ക്കും നിങ്ങളെ സ്നേഹിക്കുന്നവര്‍ക്കും ലഭിക്കട്ടെ എന്നാ പ്രാര്‍ത്ഥനയോടെ,

സസ്നേഹം,
രമേശ്‌ മേനോന്‍
27082009

Wednesday, August 26, 2009

റമദാന്‍ ചിന്തകള്‍ 05/2009

റമദാന്‍ ചിന്തകള്‍ 05/2009


റമദാന്‍ മാസ്സക്കലാതെ വരവേറ്റു ദീപലന്കര പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന ഇവിടത്തെ ഒരു പള്ളി

റമദാന്‍ മാസ്സത്തിലെ അഞ്ചാം നാളിലേക്ക് ഏവര്‍ക്കും സ്വാഗതം. പല സംഘടനകളും റമദാന്‍ മാസ്സതോട് അനുബന്ധിച്ച് ഇഫ്താര്‍ സംഗമങ്ങള്‍ നടത്തുന്നുണ്ട്. അത് നിങ്ങള്ക്ക് ഏവര്‍ക്കും ഒത്തു ചേരാനും കൂട്ടായ്മയോടെ ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ യാതൊരു തരം തിരിവും ഇല്ലാതെ ചേര്‍ന്ന് പ്രാര്‍ത്ഥനയോടെ ഒരേ വേദിയില്‍ ഉപവാസ്സം അവസാനിപ്പിക്കാന്‍ ഉള്ള ഒരു അവസ്സരം ആണ്. ആ അവസ്സരം ഒരിക്കലും കളയരുത്.

ദുഖങ്ങള്‍ എല്ലാവര്ക്കും പല തരത്തില്‍ പല സമയത്ത് വരും. അത് എങ്ങനെ നേരിടുന്നു എന്നതാണ് ഒരു മനുഷ്യന്റെ ശരാശരി വിജയയത്തിന്റെ രഹസ്യം. ഈയിടെ ഞാന്‍ ഒരു കുടുംബത്തെ പരിചയപ്പെടാന്‍ ഇടയായി. അച്ഛനും അമ്മയും രണ്ടു മക്കളും ചേര്‍ന്ന ഒരു ചെറിയ കുടുംബം. ആ അമ്മക്ക് ഒരു മാരക രോഗം വന്നിട്ട് ഇനി കാണാത്ത ഡോക്ടറോ ചെയ്യാത്ത ചികിത്സയോ ഇല്ല. ഏകദേശം 18 ലക്ഷം രൂപയോളം അവര്‍ മരുന്നിനായി ഇതിനകം ചിലവാക്കി കഴിഞ്ഞു. എന്നാലും ഞാന്‍ ആ വീട്ടില്‍ പോയപ്പോള്‍ എല്ലാവരും എത്ര സന്തോഷത്തോടെ കളിയും ചിരിയുമായി കഴിയുന്നു. നാളെ എന്താണ് അവരുടെ സ്ഥിതി എന്ന് ഈശ്വരന് മാത്രമേ അറിയുകയുള്ളൂ. എന്നാലും ഇന്ന് അവര്‍ ജീവിതം അടിച്ചു പൊളിക്കുകയാണ്. വേറെ ഒരു കുടുംബത്തെയും ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്താം. വീട്ടില്‍ ചെന്നപ്പോള്‍ NDTV യുടെ ഷെയര്‍ മാര്‍ക്കറ്റ്‌ അവലോകനം ടീവിയില്‍ മുറയ്ക്ക് നടക്കുന്നു. അച്ഛന്‍ ടീവിയില്‍ അത് നോക്കി തിരക്കിലാണ്. അമ്മ വീട്ടില്‍ ഇല്ല. ഒരു വയസ്സോളം പ്രായമായ കൊച്ചു കുട്ടി ആ ചാര്‍ട്ടുകള്‍ മാറുന്നത് കണ്ടു നോക്കി കിടക്കുന്നുട്. അച്ഛനുള്ളപ്പോള്‍ അമ്മയുണ്ടാവില്ല, അമ്മയുള്ളപ്പോള്‍ അച്ഛനും. വളരുന്ന തലമുറയുടെ പുതിയ മുഖങ്ങള്‍. എല്ലാവര്ക്കും ഒന്നിച്ചു എന്നാണാവോ ഒരു സമയം കണ്ടെത്താന്‍ കഴിയുക.



റമദാന്‍ മാസ്സത്തിലെ ചന്ദ്രന്‍


എല്ലാ നല്ല കൂട്ടായ്മകളുടെയും വിജയത്തിനായി പ്രാര്‍ത്തിച്ചു കൊണ്ട് ഇന്നത്തെ ചിന്തകള്‍ ഇവിടെ നിറുത്തട്ടെ.

സസ്നേഹം
രമേശ്‌ മേനോന്‍
26082009

Tuesday, August 25, 2009

റമദാന്‍ ചിന്തകള്‍ 04/2009

റമദാന്‍ ചിന്തകള്‍ 04/2009



റമദാന്‍ മാസ്സക്കലത്തെ വിരുന്നുകാരെ വരവേല്‍ക്കാന്‍ അണിഞ്ഞു ഒരുങ്ങി നില്‍ക്കുന്ന അബുധാബിയിലെ മരീന മാള്‍

പുണ്യമാസ്സമായ റമദാനിലെ നാലാം ദിവസ്സത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഇന്നലെ എഴുതിയ ചിന്തകളുടെ ഒരു തുടര്‍ അവതരണം തന്നെയാണ് ഇന്നും എനിക്ക് എഴുതാനുള്ളത്. എല്ലാം കയ്യില്‍ ഉണ്ടായിരിക്കുന്ന അവസ്ഥയില്‍ നിന്ന് ഒന്നും ഇല്ലയ്മയിലെക്കുള്ള അവസ്ഥ പലര്‍ക്കും വളരെയധികം വേദനാജനകം ആണ്. എന്റെ ഒരു അടുത്ത സുഹൃത്തിന്റെ അവസ്ഥ ഇവിടെ എഴുതാം. നല്ല ജോലിയിലുണ്ടായിരുന്ന അദ്ദേഹം ഈയിടെ UAE യില്‍ നിന്ന് തിരിച്ചു നാട്ടിലേക്ക് ജോലി നഷ്ടപ്പെട്ടത്‌ കൊണ്ട് പോകേണ്ടി വന്നു. ഉള്ള സമ്പാദ്യം എല്ലാ മുടങ്ങാതെ വീട്ടുകാര്‍ക്ക് എത്തിച്ചു കൊടുത്തിരുന്ന ആ ചങ്ങാതി ഇപ്പോള്‍ എല്ലാം പോയി, വീട്ടുക്കാരും നോക്കാതെ നാട്ടില്‍ കഷ്ടപ്പെട്ട് നടക്കുകയാണ്. ഈ മാന്ദ്യം ഉള്ള സമയത്ത് ഒരു ജോലി വീണ്ടും കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. എങ്ങനെ ജീവിതം കഴിച്ചു കൂട്ടുന്നു എന്ന ചോദ്യത്തിനു "നമ്മുടെ നാട്ടില്‍ എത്ര ദീര്‍ഗദൂര ബസ്സുകള്‍ ഉണ്ട് " എന്ന മറുപടിയാണ് അദ്ദേഹം എനിക്ക് നേരെ എറിഞ്ഞു തന്നത്. ഉള്ളവര്‍ ഇല്ലാത്തവരെ പറ്റി ചിന്തിക്കാനും തന്നാല്‍ ആവുന്ന സഹായം ഇല്ലാത്തവര്‍ക്ക് ചെയ്തു കൊടുത്തു അവരെ യഥാസമയം ദുഖങ്ങളില്‍ നിന്ന് കരകയറ്റുവാനും ഈ പുണ്യ മാസ്സം നമ്മള്‍ക്ക് ഇട നല്‍കട്ടെ.



റമദാന്‍ മാസ്സക്കലത്തെ വിരുന്നുകാരെ വരവേല്‍ക്കാന്‍ അണിഞ്ഞു ഒരുങ്ങി നില്‍ക്കുന്ന അബുധാബിയിലെ മരീന മാള്‍


രമേശ്‌ മേനോന്‍
25082009

Monday, August 24, 2009

റമദാന്‍ ചിന്തകള്‍ 03/2009

റമദാന്‍ ചിന്തകള്‍ 03/2009


റമദാന്‍ മാസ്സക്കലാതെ വരവേല്‍ക്കുവാന്‍ ഒരുങ്ങിയ അബുദാബി മാള്‍

പുണ്യമാസ്സമായ റമദാനിലെ മൂന്നാം ദിവസ്സത്തിലേക്ക് കടന്നുവല്ലോ. ആദ്യ രണ്ടു ദിവസ്സത്തെ ഉപവാസ്സവും പ്രാര്‍ഥനയും മനസ്സിനെയും ശരീരത്തിനെയും ആത്മീയ ചിന്തകളിലേക്ക് പാകപ്പെടുത്തി എടുത്തു തുടങ്ങിയിട്ടുണ്ടായിരിക്കും. രണ്ടു കാര്യങ്ങളാണ് ഇന്നത്തെ ചിന്തയില്‍ പ്രധാനമായും കടന്നു വന്നിരിക്കുന്നത്. രണ്ടും ഇഫ്താര്‍ ചടങ്ങുകളോട് അനുബന്ധിച്ച് ഉള്ളതാണ്.

റമദാന്‍ മാസ്സത്തില്‍ എല്ലാവരും സാധുക്കള്‍ക്ക് അകം അഴിഞ്ഞു സഹായിക്കുന്ന ഒരു സമയം ആണല്ലോ. വിപുലമായ ഇഫ്താര്‍ സല്‍ക്കാരങ്ങള്‍ നടത്തുമ്പോള്‍ ഒരു മിനിട്ട്, ലഘുവായ ഇഫ്താര്‍ പോലും കഴിക്കാന്‍ ഉള്ള അവസ്സരം ഇല്ലാത്ത അനേകം പാവങ്ങളെ ഓര്‍ക്കുക. അവര്‍ക്കായി സ്വരൂപിച്ചു, ആവശ്യത്തിനുള്ള ഭക്ഷണം മാത്രം തയാറാക്കി, മിച്ചം വന്നു കളയാന്‍ ഇട വരാതെ ശ്രദ്ധിക്കുക. അങ്ങനെ ലാഭിക്കാന്‍ സാധിക്കുന്ന പണത്തില്‍ നിന്ന് സാധുക്കള്‍ക്കായി ഒരു നേരത്തെ ഭക്ഷണം കൂടുതല്‍ കൊടുക്കാന്‍ ഉള്ള അവസ്സരങ്ങല്‍ക്കായി വിനിയോഗിക്കുവാന്‍ ശ്രമിക്കുക.

രണ്ടാമത്തെ കാര്യം സംയമനം ആണ്. ഇഫ്താര്‍ സമയങ്ങള്‍ക്കു മുന്‍പ് ഇവിടത്തെ റോഡുകളിലൂടെ വാഹനം ഓടിക്കുന്നവര്‍ക്കറിയാം എത്ര അപകടങ്ങള്‍ ആണ് വൃഥാ നടക്കുന്നത് എന്ന്. ഒന്ന് ക്ഷമിച്ചു ശ്രദ്ധയോടെ ഓടിച്ചാല്‍ വീട്ടില്‍ എത്തി എല്ലാവരും ഒത്തു ചേര്‍ന്ന് പ്രാര്‍ഥനയോടെ അവസ്സനിപ്പിക്കാവുന്ന യാത്രകള്‍ പലതും അവസാന യാത്രകള്‍ ആക്കുന്നു. അത് കൂടാതെ മത്സര ഓട്ടം കാരണം ഉള്ള വഴക്കുകളും. ഇത് രണ്ടു തീര്‍ത്തും ഭക്തി മാര്‍ഗ്ഗത്തില്‍ പറഞ്ഞിട്ടുള്ളതല്ല. എന്തിനു വെറുതെ ശുണ്ടിയെടുത്തു ഒരു ദിവസ്സമോ ഒരു ആയുസ്സോ അതിന്റെ ഒക്കെ പുണ്യങ്ങളും ഫലങ്ങളും പാഴാക്കി കളയുന്നു?



റമദാന്‍ മാസ്സക്കലാതെ വരവേല്‍ക്കാന്‍ ഒരുങ്ങിയ അബുധാബിയിലെ ഒരു പ്രധാന വീഥി

എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ അകം നിറഞ്ഞ റമദാന്‍ ആശംസകള്‍.

രമേശ്‌ മേനോന്‍
24082009

Sunday, August 23, 2009

റമദാന്‍ ചിന്തകള്‍ 02/2009

റമദാന്‍ ചിന്തകള്‍ 02/2009


സൌജന്യമായി ഇഫ്താര്‍ ഭക്ഷണം നല്‍കാന്‍ വേണ്ടി അബുദാബി കോ ഒപരെട്ടീവ്‌ തയ്യാറാക്കിയിട്ടുള്ള വിതരണശാല


പുണ്യമാസ്സമായ റമദാനിലെ രണ്ടാം നാളിലേക്ക് നമ്മള്‍ കടന്നു. ജനങ്ങള്‍ മത വിശ്വാസ്സങ്ങളും ആചാരങ്ങളും അനുഷ്ടിക്കുന്നത് പല തരത്തിലാണ്. ബഹു ജനം പല വിധം എന്ന മലയാളത്തിലെ ചൊല്ല് പോലെ. ഈയുള്ളവന്‍ ഈ വരികള്‍ ഇവിടെ എഴുതുമ്പോള്‍ ചില മനസ്സുകളില്‍ തോന്നുന്നുണ്ടായിരിക്കാം എന്താണ് ഇങ്ങനെ ഒക്കെ ചെയ്യാന്‍ കാരണം.

മതങ്ങളും ഗുരുക്കന്മാരും ആചാര്യന്മാരും പണ്ട്മുതലേ എന്നെ വളരെ ആകര്‍ഷിച്ചിരുന്നു. അതുപോലെ തന്നെ തുടര്‍ന്ന് കൊണ്ടേയിരിക്കുന്ന വിദ്യാഭ്യാസ്സ പ്രക്രിയയും. എല്ലാവരിലും നല്ലത് കണ്ടും, എല്ലാ മതങ്ങളില്‍ നിന്നും നല്ല കാര്യങ്ങള്‍ ഉള്‍ക്കൊണ്ടു ഈശ്വരനില്‍ അര്‍പ്പിച്ചു കൊണ്ട് ഉള്ള ഒരു നിത്യ ജീവിത പ്രക്രിയ ആണ് ഞാന്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. നാട്ടിലും, പിന്നെ ഇവിടെ വന്നു ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഈ 22 വര്‍ഷ കാലത്തിലും എനിക്ക് ഒരുപാട് മുസ്ലിം സുഹൃത്തുക്കളെ നേടി തന്നിട്ടുണ്ട്. അത് തന്നെ മതിയല്ലോ എന്നിക്ക് അവരുടെ പ്രധാന ആചാരങ്ങളെ പറ്റിയുള്ള അറിവും മതിപ്പും എന്നില്‍ വേരുറപ്പിക്കാന്‍. നമ്മള്‍ ശാസ്ത്രം പഠിച്ചത് കൊണ്ട്, ഗണിതം പഠിച്ചു കൂടാ എന്നില്ലല്ലോ? എല്ലാ നന്മാകള്‍ക്കും നന്മകള്‍ നേര്‍ന്നു കൊണ്ട് ഇന്നത്തെ ചിന്തകളിലേക്ക് കടക്കട്ടെ.

ആദ്യ ദിവസ്സത്തെ ഉപവസ്സവും അതോടനുബന്ധിച്ചുള്ള ഇഫ്താര്‍ ചടങ്ങുകളും ചിലര്‍ക്കെങ്കിലും ഒരു പുതുമയായിരിക്കും. ഞാന്‍ പറഞ്ഞു വരുന്നത് നമ്മുടെ കൊച്ചു കൂട്ടുകാരെ പറ്റിയാണ്. അതായതു കുട്ടികളെ. പലപ്പോഴും നമ്മള്‍ അറിയാതെ നമ്മളെ സശ്രദ്ധം വീക്ഷിക്കുന്ന അവര്‍, പലപ്പോഴും നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ അണുവിട വിടാതെ ചെയ്യാന്‍ ഉത്സാഹം കാണിക്കുന്നത് കാണാം. റമദാന്‍ മാസ്സക്കാലത്തെ ഉപവാസ്സം അതില്‍ ഒന്ന് തന്നെ. തന്റെ മാതാപിതാക്കളും അവരുടെ ബന്ധുക്കളും, സ്നേഹിതരും, വര്‍ഷാവര്‍ഷം ഒരു മാസ്സം തുടര്‍ച്ചയായി ചെയ്തു പോരുന്ന ആ ചടങ്ങുകളില്‍ തങ്ങള്‍ക്കും പങ്കെടുക്കാന്‍ ഉള്ള ആദ്യ അവസ്സരം. അവരുടെ കൊച്ചു മനസ്സിനുള്ളില്‍ ഒളിച്ചിരിക്കുന്ന അര്‍പ്പണ ബോധം പുറത്തു കൊണ്ട് വരാന്‍ ഉള്ള അവസ്സരം. കൂടാതെ ഉപവസ്സം കഴിഞ്ഞാല്‍ ബന്ധുക്കളും സ്നേഹിതരും ആയി ഒത്തു ചേര്‍ന്ന് ഭക്ഷണം കഴിക്കാനുള്ള അവസ്സരം. താനേ അവരില്‍ വിശ്വാസവും നിശ്ചയാധാര്‍ദ്ദ്യവും കടന്നു വന്നില്ല്ലെന്കിലെ അത്ഭുതം ഉള്ളു.

എല്ലാവരും കൂട്ടായ്മയോട് കൂടി പ്രാര്‍ഥിക്കുകയും ജലപാനം കഴിക്കുകയും ചെയ്യുകയും ചെയ്യുന്നത് കാണുമ്പോള്‍ തന്നെ അവരില്‍ ഒരു കൂട്ടായ്മയുടെ വേരുകള്‍ കൊച്ചു മനസ്സിലെ ഉറപ്പിച്ചു കഴിയും.

ഒരു ചെറിയ സംഭവം കൂടി പറഞ്ഞു കൊണ്ട് ഇന്നത്തെ ചിന്തകള്‍ ചുരുക്കട്ടെ. നാട്ടില്‍ നിന്ന് അവധി കഴിഞ്ഞു മടങ്ങുന്ന വഴി ഗോവ വഴിയാണ് വരാന്‍ ഇടയായത്. വിമാനം പറന്നു കുറച്ചു കഴിഞ്ഞപ്പോള്‍ സാധാരണ പോലെ ഭക്ഷണവും ജലപാന മധ്യ സല്കാരവും ആയി എയര്‍ ഹോസ്റെസ്സ് വന്നു. എന്റെ അടുത്ത് ഇരിന്നിരുന്നത് ഒരു ഗോവക്കാരനും അയാളുടെ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകനും ആയിരുന്നു. അച്ഛനും മകനും തമ്മില്‍ പല കാര്യങ്ങളിലും സംഭാഷണം തുടര്‍ന്ന് കൊണ്ടേ ഇരിന്നു തുടക്കം മുതലേ. അവര്‍ വന്നു എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ നമ്മുടെ ഗോവന്‍ സുഹൃത്ത്‌ രണ്ടു കുപ്പി ബിയര്‍ മതിയെന്ന് പറഞ്ഞു. തൊട്ടടുത്ത്‌ ഇരിക്കുന്ന മകന്റെ സീറ്റ്‌ ചൂണ്ടി കാട്ടി പുള്ളി പറഞ്ഞു, പറ്റുമെങ്കില്‍ രണ്ടെണ്ണം ആ സീറ്റിലേക്കും വച്ച് കൊള്ളൂ എന്ന്. അത് കേട്ട എയര്‍ ഹോസ്റെസ്സ് അതെ പ്രകാരം ചെയ്തു. അവര്‍ അവിടെ നിന്ന് നീങ്ങുന്നതിനു മുന്‍പേ ആ കുട്ടി ഉച്ചത്തില്‍ പറഞ്ഞു, അച്ഛാ, നിങ്ങള്‍ തെറ്റാണ് ചെയ്യുന്നത്, ഞാന്‍ മദ്ധ്യം കഴിക്കില്ലല്ലോ - പിന്നെന്തിനാ എന്റെ പേരും പറഞ്ഞു വാങ്ങിയത്. അത് കേട്ട ഞാനും, ആ അച്ഛനും, കൂടാതെ അത് കൊടുത്ത എയര്‍ ഹോസ്റെസ്സും, സ്തബ്ദരായി ഇരുന്നു പോയി. കൊച്ചു മനസ്സില്‍ കളങ്കം ഇല്ല.

ഈ റമദാന്‍ മാസ്സക്കലാതെ ചുരുങ്ങിയ ജോലി സമയം നിങ്ങള്‍ എല്ലാവരും കുട്ടികളുടെ കൂടെ പരമാവദി വിനിയോഗിക്കാന്‍ ഉപയോഗിക്കുക. അതില്‍ പരം സന്തോഷം വേറെ എന്തുണ്ട്. അവര്‍ക്ക് വേണ്ടി അവരുടെ കഴിവുകള്‍ ഉണര്‍ത്തുവാന്‍ വേണ്ടി ഞാനും നിങ്ങളുടെ കൂടെ എന്നും ഉണ്ടാവും.

എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ അകം നിറഞ്ഞ റമദാന്‍ ആശംസകള്‍.

രമേശ്‌ മേനോന്‍
23082009

Saturday, August 22, 2009

റമദാന്‍ ചിന്തകള്‍ 01/2009

റമദാന്‍ ചിന്തകള്‍ 01/2009




മദീന സയെദ്‌ ഷോപ്പിംഗ്‌ കൊമ്പ്ലെക്സിനു അടുത്തുള്ള പ്രധാന പള്ളി.


പുണ്യ മാസമായ റമദാന്‍ ഇന്നു ആരംഭിച്ചു. ഗള്‍ഫില്‍ വന്ന കാലം തൊട്ടേ റമദാന്‍ മാസം വളരെ വിലപ്പെട്ടതായി ഞാന്‍ കണക്കാക്കാറുണ്ട്. പണ്ടു തൊട്ടേ ആചാരങ്ങള്‍ എല്ലാം മത വിത്ത്യാസമില്ലാതെ കാണണം എന്ന് കാരണവന്മാര്‍ പഠിപ്പിച്ചത് കൊണ്ടായിരിക്കാം ഇതു. മാനുഷ്യരെല്ലാം ഒന്നു പോലെ എന്ന മാവേലി സിദ്ധാന്തം എപ്പോഴും ഓര്‍ക്കുന്നതായിരിക്കാം മറ്റൊരു വശം. ഈ ആവേശം ആണ് ഈ l ലേഖന പരമ്പരയുടെ രണ്ടാം അദ്ധ്യായം എഴുതാന്‍ എന്നെ പ്രചോദിപ്പിച്ചത്.




മുസ്ലിം കലണ്ടറിലെ ഒന്‍പതാം മാസ്സം ആണ് റമദാന്‍.

ഇന്ന് നമുക്ക് റമദാന്‍ മാസ്സത്തിലെ റമദാന്‍ മാസത്തിലെ ഉപവാസത്തിന്റെ പ്രാധാന്യത്തെ പറ്റി ഒന്നു ചിന്തിച്ചു നോക്കാം.



ഓഗസ്റ്റ്‌ മാസത്തില്‍ വന്നു ചേര്‍ന്നിരിക്കുന്ന ഈ വര്ഷത്തെ റമദാന്‍ ദിവസങ്ങള്‍ സാധാരണയില്‍ കവിഞ്ഞ സമയ പരിതി ഉള്ളതാണല്ലോ. അപ്പോള്‍ ഉപവാസം ഒരു തപസ്യ എന്നതിലുപരിയെക്കാള്‍ നിശ്ചയമായും നമ്മുടെ സംയമനം പരിശോദിക്കാന്‍ ഉള്ള ഒരു അവസരം കൂടി ആയി തീരുന്നു. പുലര്‍ച്ച മുതല്‍അസ്തമയം വരെ ഉപവാസ്സം ഇരിക്കുക എന്ന പ്രക്രിയ പലര്‍ക്കും അത്ര എളുപ്പം അല്ല. പുകവലി, ഭോജനം, ജലപാനം കഴിക്കല്‍, എന്നിവ ഈ സമയത്ത് വര്‍ജ്യം ആണ്. ഇവയൊന്നും പൊതു സ്ഥലത്ത് വിശ്വാസികളും അവിശ്വാസികളും ചെയ്യാന്‍ പാടുള്ളതല്ല. റമദാന്‍ മാസ്സത്തില്‍ അഞ്ചു നേരവും പള്ളികളില്‍ പ്രാര്‍ത്ഥന നടക്കാറുണ്ട്. ഈ സമയത്ത് ഉച്ച ശബ്ദത്തില്‍ പാടുകളോ മറ്റു തടസ്സങ്ങലോ വരാതെ പരിസ്സരവും നിശബ്ദതയില്‍ ദൈവത്തില്‍ പ്രാര്‍ഥനാനിരതയോടെ അര്‍പ്പിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വസ്ത്രധാരണത്തിലും ഈ മാസത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ പൊതു വേദികളില്‍ അതിര് വിട്ടു ഇടപഴകാതെ ഇരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പൊതുവേദികളില്‍ പുകവലിയും വര്‍ജ്യമാണ്‌.


സുഹൂര്‍ എന്നും ഇഫ്താര്‍ എന്നും രണ്ടു പ്രധാന ഭക്ഷണ ചടങ്ങുകള്‍ ആണ് റമദാന്‍ മാസ്സത്തില്‍ നിത്യവും ഉള്ളത്. സുഹൂര്‍ പുലര്‍ച്ചെയും, ഇഫ്താര്‍ അസ്തമയ സമയത്തും. സുഹൂര്‍ സമയത്ത്, ദിവസ്സം മുഴുവനും സക്തി നല്‍കാന്‍ ഉള്ള തരത്തില്‍ ഉള്ള ഭക്ഷണ ക്രമവും, ഇഫ്താര്‍ സമയത്ത് വെള്ളം, പഴങ്ങളുടെ സത്, ഈന്ത പഴം എന്നിവവയും ലഘുവായി കഴിച്ചു പോരുന്നു.



ഇഫ്താര്‍ ടെന്റുകള്‍ - സ്ഥലം മദീന സയെദ്‌ ഷോപ്പിംഗ്‌ കോമ്പ്ലെക്സ്‌ അബുദാബി

ഈ ലേഖന പരമ്പരയോടൊപ്പം ഓരോ ദിവസ്സവും ഇവിടത്തെ ഓരോ റമദാന്‍ കാഴ്ചകളും ചിത്രങ്ങളായി നിങ്ങള്ക്ക് സമര്‍പ്പിക്കുന്നു.

എന്റെ എല്ലാ പ്രിയ മുസ്ലിം സുഹൃത്തുക്കള്‍ക്കും ഈ പുണ്യമാസ്സക്കലത്തിന്റെ ആശംസകള്‍ നേര്‍ന്നു കൊണ്ട്,
സസ്നേഹം,

രമേശ്‌ മേനോന്‍

22082009


Sunday, September 28, 2008

റമദാന്‍ ചിന്തകള്‍ 27

റമദാന്‍ ചിന്തകള്‍ 27

ഇന്നലെ വളരെ വലിയ ഒരു പോസ്റ്റ് കുറെ നാളുകള്‍ക്കു ശേഷം എന്റെ ഇംഗ്ലീഷ് ബ്ലോഗിന് വേണ്ടി ഞാന്‍ എഴുതുകയുണ്ടായി. ഇതിന് മുന്‍പും ഞാന് ഇവിടെ പറയുകയുണ്ടായി, ഓരോ ഭാഷയും അത് പ്രയോഗിക്കുന്ന സംസ്കാരത്തിന്റെ ഒരു പ്രതിനിധി ആണെന്ന്. ആ പോസ്റ്റ് വായിച്ചവാള്‍ മനസ്സിലാവും അതിന്റെ ശൈലിയും രീതിയും. അതില്‍ ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിരുന്നു. ഒന്നു മരണവും, മറ്റൊന്ന് റോഡിലെ രീതികളും. ഓരോ ദിവസ്സം ചെല്ലും തോറും കാലത്തു വീട്ടില്‍ നിന്നു വണ്ടിയെടുത്തു ഇറങ്ങിയാല്‍ തിരിച്ചെത്തിയാല്‍ പറയാം എത്തി എന്ന രീതിയില്‍ ആയി കൊണ്ടിരിക്കുന്നു. പലരും ഓടിക്കുന്നത് കണ്ടാല്‍, അവര്‍ മാത്രമല്ല നമ്മളെയും ഇനി വീട് കാണിക്കില്ല എന്ന മട്ടിലാണ്. നമ്മള്‍ ഒന്നോ രണ്ടോ പേര്‍ വിചാരിച്ചാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ല. എന്നാലും അണ്ണാരകണ്ണനും തന്നാലായത് എന്ന് പറഞ്ഞ പോലെ നമ്മള്‍ ആവുന്ന രീതിയില്‍ നമ്മളെ തന്നെ നിയന്ത്രിക്കാന്‍ ശ്രമിക്കുക. ബാക്കി എല്ലാ ദൈവ നിശ്ചയം.


ഈ റമദാന്‍ മാസം അവസ്സനത്തോട് കൂടി തന്നെ കുട്ടികള്‍ക്കായുള്ള ടാലെന്റ്റ് ഷെയര്‍ മല്‍സരവും നടക്കും. ഇതു അവര്‍ക്കായി ഒരുക്കിയിട്ടുള്ള സുവര്‍ണ അവസ്സരം ആണ്. സമ്മാനങ്ങള്‍ ഒന്നും തന്നെ ഇവിടെ പ്രഖ്യാപിച്ചിട്ടില്ല. എന്നാലും അവര്‍ക്കായി ഏതാനും നല്ല കാര്യങ്ങള്‍ ഒരുങ്ങി കൊണ്ടിരിക്കുന്നുണ്ട്‌. എല്ലാവരും അതിന്റെ വിജയത്തിന് അകമഴിഞ്ഞ് സഹകരിക്കും എന്ന് വിശ്വസിച്ചു കൊണ്ടു,


സസ്നേഹം,

രമേഷ് മേനോന്‍

27092008

റമദാന്‍ ചിന്തകള്‍ 26

റമദാന്‍ ചിന്തകള്‍ 26

ഇനി ഏതാനും ദിവസ്സങ്ങള്‍ മാത്രം ഈ വര്ഷത്തെ റമദാന്‍ മാസ്സം അവസാനിക്കാന്‍. എന്റെ മനസ്സിലൂടെ കടന്നു വന്നു പോയും കൊണ്ടിരിക്കുന്ന ഏതാനും കുറെ ചിന്തകള്‍ നിങ്ങളിലേക്ക് പകര്ന്നു തരുവാന്‍ സാധിച്ചതില്‍ ഈശ്വരനോട് നന്ദി പറയുന്നു. ശന്കരാജാര്യര്‍ പണ്ടു പറഞ്ഞ പോലെ, സ്വയം ശര്‍ക്കര തീറ്റ നിര്‍ത്താന്‍ കഴിഞ്ഞതിനു ശേഷമേ ആ കുട്ടിയെ ഗുണദോഷിക്കാന്‍ പറ്റിയുള്ളൂ എന്നത് പോലെ ഞാനും ഈ മാസ്സക്കാലത്തെ എല്ലാ വിധ വൃധാനുഷ്ടാനങ്ങളും എന്നാല്‍ ആവുന്ന വിധത്തില്‍ എനിക്ക് വായിച്ചു മനസ്സിലാക്കാന്‍ പറ്റിയ വിധത്തില്‍ ആച്ചരിചത്തിനു ശേഷം മാത്രമേ ഇവിടെ ഈ ചിന്തകളുമായി വരാറുള്ളൂ. എന്തെങ്കിലും തെറ്റുകളോ കുറവുകളോ ഉണ്ടയിരുന്നിട്ടുന്ടെന്കില്‍ നിങ്ങള്‍ അത് ക്ഷമിക്കും എന്ന വിശ്വാസവും ഉണ്ടായിരുന്നു.
പലപ്പോഴും നമ്മള്‍ നേരിട്ടു കാണുന്ന പല കാര്യങ്ങളും ആരും കാര്യമായി എടുക്കാറില്ല. കാരണം, അത് നമ്മളെ ബാധിക്കില്ല എന്നത് കൊണ്ടു തന്നെ. എന്നാല്‍ നമ്മളെ തട്ടുന്ന എന്തെങ്കിലും കാര്യം വന്നാല്‍ പിന്നെ നമ്മളിലെ പ്രതികരണ ശക്തി സാദാ കുടഞ്ഞു എഴുന്നേറ്റു പ്രസ്താവനകളും മരുപ്രസ്തവനകലുമായി മുന്നേറുന്നത് കാണാം.


ഈയിടെ ശാന്തി എന്ന കാരുണ്യ സംഘടനയുടെ അപേക്ഷയാണ് ഞാന്‍ ഇവിടെ പറഞ്ഞു വരുന്നതു. പാവങ്ങളും പണക്കാരും ആയ പലര്ക്കും ആപത്തു സമയത്തും ആശ്രയം ഇല്ലാത്തവരും ആയി വരുമ്പോള്‍ എത്തി ചേരുന്നത് ഇവരുടെ അടുത്താണ്. പല ഉദാഹരണങ്ങളും നേരില്‍ തന്നെ ഉണ്ട്. എന്നാലും അവരെ സഹായിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല എന്നതാണ് കേട്ട വിവരം. ഇവിടെ എഴുതാന്‍ കാരണം, ആരെങ്കിലും അവരെ സഹായിക്കണം എന്നുന്ടെന്കില്‍ ദയവായി മടിച്ചു നില്‍ക്കാതെ www.santhimedicalinfo.org എന്ന വെബ് സൈറ്റില്‍ പോയി അതില്‍ എഴുതിയിട്ടുള്ള രീതിയില്‍ നിങ്ങളാല്‍ ആവുന്ന വിധത്തില്‍ അവരെ സഹായിക്കും എന്ന് വിശ്വസിക്കുന്നു.

സസ്നേഹം,
രമേഷ് മേനോന്‍26092008

Friday, September 26, 2008

റമദാന്‍ ചിന്തകള്‍ 25

റമദാന്‍ ചിന്തകള്‍ 25

എപ്പോഴും എഴുതാന്‍ ഇരിക്കുമ്പോള്‍ ഓര്‍ക്കുന്ന ഒരു കാര്യം ഉണ്ട്. എഴുതാന്‍ തുടങ്ങുന്നതിനു മുന്പ് ഗുരുക്കന്മാരെ ഒന്നു സ്മരിക്കുക എന്ന കാര്യം. അത് കഴിഞ്ഞാല്‍ പിന്നെ മുംബൈ നഗരത്തിലെ തിരക്ക് പിടിച്ച ഏതെങ്കിലും ഒരു റെയില്‍വേ സ്റെശഷനില്‍ ട്രെയിന്‍ ഇറങ്ങി ഓടുന്ന യാത്രക്കാരന്റെ അവസ്ഥയാണ്. ഒഴുക്കിന് അനുകൂലമായി ആണ് അന്നത്തെ ചിന്തകള്‍ എങ്കില്‍ കാര്യങ്ങള്‍ പെട്ടെന്ന് എഴുതി തീരും. അല്ലെന്കിലോ ആ തിരക്കിനു എതിരെ നടന്നു നീങ്ങാന്‍ ശ്രമിക്കുന്ന ഒരു വയസ്സന്റെ അവസ്ഥ ആയിരിക്കും ആ എഴുത്തിന്റെ ഗതി വേഗത്തിനും ലക്ഷ്യത്തിനും.

കുട്ടികളുടെ കാര്യം ആണല്ലോ ഇവിടെ ഈയിടെ ആയി കടന്നു വന്നിരുന്നത്. ഇന്നും അവരില്‍ നിന്നു തന്നെ തുടങ്ങാം. ഈ വരുന്ന മുപ്പതാം തിയതി നടത്താന്‍ പോകുന്ന കുട്ടികളുടെ മല്‍സരത്തെ പറ്റി ഇടയ്ക്ക് ഇവിടെ എഴുതാറുണ്ടല്ലോ. അതിന്റെ പണിപുരയില്‍ മുഴുകി നടക്കുന്ന ഈ സമയത്തു പല ആളുകളുമായും കാണുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ ആ വിഷയം കടന്നു വരാറുണ്ട്‌. പല മാതാപിതാക്കളില്‍ നിന്നും വ്യത്യസ്തമായ പ്രതികരണങ്ങള്‍ ആണ് കിട്ടുന്നത്. ചിലത് കേള്‍ക്കുമ്പോള്‍ എനിക്ക് തീര്ത്തും ആശ്ചര്യം തോന്നുന്നു. കാരണം, അവര്‍ക്കൊക്കെ തങ്ങളുടെ കുട്ടികള്ക്ക് എന്താണ് കഴിവുകള്‍ ഉള്ളതെന്നോ എന്തിലാണ് വാസന ഉള്ളതെന്നോ ഒരു നിശ്ചയവും ഇല്ല. വേറെ ചിലര്ക്ക് - ഇതിനൊക്കെ സമയം എവിടെ എന്ന ചോദ്യവും. ബഹുജനം പല വിധം. എന്റെ ആത്മ ദൈര്യം കൈ വിടാതെ ഞാന്‍ മുന്നോട്ടു പോകുന്നു.

വേറെ ഒരു കാര്യം കണ്ടു വന്നത്, അടുത്ത് വരുന്ന അവധി ദിവസ്സം ആഘോഷിക്കാന്‍ വേണ്ടി ഒരുക്കം കൂട്ടുന്ന ആവശ്യത്തിലും അധികം സാധനങ്ങള്‍ വാങ്ങി കൂട്ടുന്ന ഒരു കൂട്ടം ആളുകളെ കുറിച്ചാണ്. ഏത് കമ്പോളങ്ങളില്‍ ആയാലും മാന്ദ്യം മാത്രമേ ഇപ്പോള്‍ കാണാന്‍ ഉള്ളു. ബാങ്ക് ആയ ബാങ്ക് എല്ലാം പലിശ നിരക്ക് കൂട്ടാന്‍ വേണ്ടി സന്ദര്‍ഭം കാത്തിരിക്കുന്നു. ചിലര്‍ ഒക്കെ കൂട്ടുകയും ചെയ്തിട്ടുണ്ട്. ഒരു നിലയിലും വില സൂചിക കുറയാന്‍ ഉള്ള സാദ്ധ്യതകള്‍ ഒന്നും തന്നെ ഇല്ല. വെളിയില്‍ കിടക്കുന്ന പാമ്പിനെ എടുത്തു തോളില്‍ വയ്ക്കാതെ അതിനെ അതിന്റെ പാട്ടിനു വിട്ടു കൊണ്ടു സ്വസ്ഥതയും സമാധാനവും ശാന്തിയും ഉള്ള നാളുകള്‍ക്കു വേണ്ടി കാരുണ്യവാനായ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു കൊണ്ടു,

സസ്നേഹം,

രമേഷ് മേനോന്‍
25092008


Thursday, September 25, 2008

റമദാന്‍ ചിന്തകള്‍ 24

റമദാന്‍ ചിന്തകള്‍ 24

കുട്ടികളെ പറ്റി എത്ര പറഞ്ഞാലും എനിക്ക് മതി വരില്ല. കുട്ടികളുടെ ഭാവനയും ചിന്തയും എങ്ങനെ പോകുന്നു എവിടെയൊക്കെ സന്ച്ചരിക്കുന്നു എന്ന് നമ്മള്‍ പലപ്പോഴും അറിയാറില്ല. അറിയാന്‍ ശ്രമിക്കാരും ഇല്ല.

ഇന്നലെ നടന്ന ഒരു കാര്യം ഇവിടെ വിവരിക്കാം. ഇന്നലെ ഒരു സ്ഥാപനത്തിന്റെ ഉയര്ന്ന സ്ഥാനത്ത് ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥനും ആയി ഒരു കൂടി കാഴ്ച ഉണ്ടായിരുന്നു ദുബായില്‍ വച്ചു. വഴിയിലെ തിരക്ക് കാരണം, ഉദ്ദേശിച്ച സമയത്തിലും വൈകി ആണ് അവിടെ എത്തിചേരാന്‍ സാധിച്ചത്. അദ്ധേഹത്തിന്റെ നിര്‍ബന്ധ പ്രകാരം അവരുടെ വീട്ടില്‍ വച്ചായി ഞങ്ങളുടെ കൂടി കാഴ്ച. ഒരു തമിള്‍ ബ്രാമണ കുടുംബം. നല്ല സ്വീകരണം, അങ്ങനെ ഞങ്ങള്‍ കാര്യങ്ങളിലേക്ക് കടന്നു. സംസാരിച്ച കൂട്ടത്തില്‍ എന്റെ സ്വകാര്യ കാര്യങ്ങളും ചര്‍ച്ചയില്‍ വന്നപ്പോള്‍ ഞാന്‍ നടത്തുന്ന ടാലെന്റ്റ് ഷെയര്‍ മല്സരത്തിന്റെയും വിഷയം കടന്നു വന്നു. അതിന്റെ ഒരു പരസ്യം ആയിട്ടുള്ള പേപ്പര്‍ ഞാന്‍ അദ്ധേഹത്തിനു വായിക്കാന്‍ കൊടുത്തു. അത് വായിച്ചു ഞങ്ങള്‍ മറ്റുള്ള കാര്യങ്ങള്‍ ഗൌരവമായി ചര്ച്ച തുടര്‍ന്ന്. അപ്പോള്‍ ആണ് അദ്ധേഹത്തിന്റെ കൊച്ചു മകള്‍ ഡാന്‍സ് ക്ലാസ്സ് കഴിഞ്ഞു അങ്ങോട്ട് കയറി വന്നത്. കുറച്ചു നേരം അച്ഛന്റെ കൂടെ കളിച്ചു ആ കുട്ടി അവിടെ നിന്നു പോയി.

കുറച്ചു കഴിഞ്ഞപ്പോള്‍ ആ വീട്ടിനുള്ളില്‍ നിന്നു ആ കുട്ടി വാശി പിടിക്കുന്നത്‌ കണ്ടു. അമ്മയോട് പ്ലെയിന്‍ പേപ്പര്‍ ആവശ്യപ്പെട്ടിടുള്ള വാശിയാണ്. എങ്ങനെയോ എവിടെ നിന്നു ഒരു പേപ്പറും കണ്ടെത്തി ആ കുട്ടിയുടെ അച്ഛന്റെ അടുത്തേക്ക് കളര്‍ പെന്‍സിലുകളും ആയി അവിടെ ഇരുന്നു വരയ്ക്കാന്‍ തുടങ്ങി. ഒരു കയ്യില്‍ ഞാന്‍ അദ്ധേഹത്തിനു കൊടുത്ത ആ മല്‍സരത്തിന്റെ പേപ്പറും. ഞങ്ങളുടെ സംസാരം കഴിഞ്ഞപ്പോഴേക്കും അതില്‍ ഒരു നല്ല പൂമ്പാറ്റയെ വരച്ചു വച്ചിരുന്നു ആ കുട്ടി. കൊച്ചു കുട്ടികള്‍ എത്ര നിഷ്കളങ്കര്‍. അവരുടെ ലോകം എത്ര വലുതും.

ഈ റമദാന്‍ മാസ്സത്തില്‍ എല്ലാ കുട്ടികളുടെയും ഒരു നല്ല നാളെക്കായി ഈശ്വരന്‍ അവസ്സരം ഉണ്ടാക്കാന്‍ സാധിക്കണേ എന്ന് പ്രാര്‍ത്തിച്ചു കൊണ്ടു,

സസ്നേഹം

രമേഷ് മേനോന്‍
2409008

റമദാന്‍ ചിന്തകള്‍ 23

റമദാന്‍ ചിന്തകള്‍ 23

ഈ വര്ഷത്തെ റമദാന്‍ പുണ്യ മാസ്സം ഏകദേശം കാലം കൂടാറായി. അവസ്സാനത്തെ പത്തു ദിവസ്സങ്ങളില്‍ എല്ലാവരും വിശുദ്ധിയുടെയും ഭക്തിയുടെയും പാരമ്യത്തില്‍ ആയിരിക്കും ഇപ്പോള്‍. നരക വസ്സത്തില്‍ നിന്നു മുക്തി ലഭിക്കാന്‍ ഉള്ള മാര്‍ഗങ്ങളും പ്രാര്‍ഥനകളും ആണല്ലോ ഈ സമയത്തു കൂടുതലായും ചെയ്തു വരുന്നതു. റോഡിലൂടെ ഉള്ള യാത്രയില്‍ കണ്ട കാഴ്ചകള്‍ തീര്ത്തും ഭയാനകമാണ്. കാറുകള്‍ അതിവേഗതയില്‍ ഓടിച്ചു പോകുന്നവര്‍, എന്തായാലും നരകത്തിലേക്ക് ഞങ്ങള്ക്ക് പോയെ തീരു എന്ന തീരുമാനത്തില്‍ ആണെന്ന് തോന്നുന്നു. പുറകില്‍ വന്നു ലൈറ്റ് അടിക്കുകയും, തൊട്ടു തൊട്ടില്ല എന്ന നിലയില്‍ ഓടിക്കുകയും ചെയ്യുന്നതും ഉള്ള കാഴ്ച സാധാരണം. ഇനിയുള്ള അവധി ദിനങ്ങളില്‍ ഈ തിടുക്കം എന്തായാലും നമുക്കു സഹിച്ചേ തീരു. അനുഭവം തന്നെ മനുഷ്യന്റെ വിലയേറിയ ഗുരുനാഥന്‍.

സസ്നേഹം

രമേഷ് മേനോന്‍
23092008

Tuesday, September 23, 2008

റമദാന്‍ ചിന്തകള്‍ 22

റമദാന്‍ ചിന്തകള്‍ 22

ഈ വര്ഷത്തെ റമദാന്‍ മാസ്സം അവസാനിക്കാന്‍ ഇനി ഏതാനും ദിവസ്സങ്ങള്‍ കൂടി മാത്രം. ഇവിടത്തെ ഗവര്‍മെന്റ് റമദാന്‍ അവധി ഇന്നലെ പ്രഖ്യാപിച്ചു. ഏകദേശം ഒരാഴ്ചക്കാലം ഗവര്‍മെന്റു ജോലിക്കാര്‍ക്ക് മുടക്കം. പലരും നാട്ടിലേക്ക് വണ്ടി കയറാന്‍ ഉള്ള ഒരുക്കത്തിലാണ്. അല്ലാത്തവര്‍ ഇവിടെ എങ്ങനെ ആഘോഷിക്കണം എന്ന ചിന്തയിലും.

ഇന്നലെ മനസ്സിന്റെ കളികളെ കുറിച്ചു ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. നേരത്തെയും എന്റെ ഇംഗ്ലീഷ് പോസ്റ്റുകളില്‍ സൂചിപ്പിച്ചിരുന്ന, വീണ്ടും സൂചിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു കാര്യമാണ് "മനസ്സിനുള്ളിലെ കളിയൊരുക്കം" എന്ന കാര്യം. ക്രിക്കറ്റ് എനിക്ക് ഇഷ്ടമുള്ള ഒരു കളിയാണ്. പലപ്പോഴും ജീവിതത്തിന്റെ കുറെ സമയം അത് കാണാനും കളിക്കാനും വേണ്ടി നഷ്ടപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ടു തന്നെ ക്രിക്കറ്റ് കളിക്കാരും എന്റെ ശ്രദ്ധയില്‍ പെടുന്നവരാണ് പല്ലപ്പോഴും. അങ്ങനെ ഉള്ള രണ്ടു കളിക്കാരന് ശ്രീശാന്തും യുവരാജും. രണ്ടു പേരും അസ്സല്‍ കളിക്കാര്‍, പക്ഷെ പലപ്പോഴും ശ്രദ്ധ കളിക്കളത്തില്‍ ഉണ്ടാവാറില്ല. അത് ഉണ്ടായാല്‍ അവരെ വെല്ലാന്‍ ആര്ക്കും കഴിയില്ല. ആര് പന്തുകളില്‍ തുടര്‍ച്ചയായുള്ള സിക്സറുകളും ഹാട്രിക് കിട്ടുന്നതും എല്ലാം അതിന് ഉദാഹരണം. അത് ശ്രദ്ധ ഉണ്ടെങ്കില്‍ നടക്കുന്ന കാര്യം. അല്ലെന്കിലോ പോയ പോലെ യുവരാജന്‍ തിരിച്ചു വരുകയും പല്ലു എല്ലാം പുറത്തു കാട്ടി അടി തരാന്‍ ആരെങ്കിലും ഉണ്ടോ എന്ന് ശ്രീശാന്തനും ചോദിച്ചു നടക്കുന്നത് കാണാം. അത് ക്രിക്കറ്റ് കളിയിലെ കാര്യം. നമുക്കു ഇക്കഴിഞ്ഞ ഒളിമ്പിക്സ് മല്‍സരത്തിലെ കാര്യം എടുക്കാം. 100 മീറ്റര്‍ ദൂരം വെറും ഒന്‍പതു സെക്കന്റ് കൊണ്ടു ഓടിയെത്തിയ ആ ഓട്ടക്കാരന്റെ മനസ്സിലെ കളികളും എന്തായിരിക്കാം. അതോ ആറടിയോളം ഉയരം ചാടിക്കടന്ന പോള്‍ വാള്‍ട്ട് താരത്തിന്റെ മനസ്സിലും എന്തായിരുന്നിരിക്കാം കളികള്‍.

ഇതെല്ലം കാണുമ്പോള്‍ ആ ഏതാനും സെക്കന്റ് നേരങ്ങളിലെ പോരാട്ടത്തിന് വേണ്ടി അവരുടെ മനസ്സില്‍ എത്ര കളികള്‍ മുമ്പെ നടന്നിരിക്കാം എന്ന് ഒന്നാലോചിച്ചു നോക്കി - അല്ലെങ്കില്‍ എപ്പോഴും ആലോചിക്കാറുള്ള ഒരു കാര്യം. നമ്മുടെ ജീവിതത്തിലും പല കാര്യങ്ങളും ഇതേ പോലെയാണ്. ഓരോ നിമിഷവും അതിന്റെതായ പ്രാധാന്യത്തോടെ ഉപയോഗിക്കാന്‍, വരന്‍ പോകുന്ന അവസ്സരത്തിന് വേണ്ടി തയ്യാറാവാന്‍ എന്നെന്നും മനസ്സാ ഒരുങ്ങി കൊണ്ടു മനസ്സും ശരീരവും ചിന്തകളും എല്ലാം സ്വരൂപിച്ചു കൊണ്ടു പെരുമാറാന്‍ ഈശ്വരന്‍ നമ്മള്‍ക്ക് സല്‍ബുദ്ധി തോന്നിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ,

സസ്നേഹം.

രമേഷ് മേനോന്‍
22092008

Monday, September 22, 2008

റമദാന്‍ ചിന്തകള്‍ 21

റമദാന്‍ ചിന്തകള്‍ 21

ഓരോ ദിവസ്സവും എഴുതാന്‍ ഇരിക്കുമ്പോള്‍ ഒരു തരം സന്കര്‍ഷം തോന്നാറുണ്ട് മാനസ്സിനു ചില കാര്യങ്ങളെ കൊണ്ടു. ചിലപ്പോള്‍ ചിന്തകള്‍ കൊച്ചിയിലേക്ക് തിരിച്ചിട്ട് കോഴിക്കോട്ടേക്ക് പോകുന്നതും നിങ്ങള്ക്ക് കാണാം. മനസ്സു ഒരു മാന്ത്രിക കുതിരയാണ്. അത് എങ്ങനെ എവിടെ സന്ച്ചരിക്കും എന്ന് ആര്ക്കും പറയാന്‍ പറ്റില്ല. ഈ മനസ്സിനെ മനസ്സിന്റെ വിചാരത്തെ കടിഞ്ഞാന്‍ ഇടുക ആണല്ലോ ഒരു പരുധി വരെ ഉപവാസ്സത്തിലൂടെ നമ്മള്‍ സാധിക്കുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ഈ വര്ഷത്തെ റമദാന്‍ മാസ്സം കഴിയും. എല്ലാവരും ഏകദേശം ഒരു ഉല്‍സവ ചിന്തകളിലേക്ക് നീങ്ങി തുടങ്ങി. വരാന്‍ പോകുന്ന ഒരാഴ്ചക്കാലത്തെ അവധി എങ്ങനെ ആഘോഷിക്കാം എന്നായിരിക്കും ഇപ്പോള്‍ ചിലരില്‍ ചിന്തകള്‍.

നമ്മള്‍ ഓരോ കാര്യങ്ങളും എടുത്തു ചാടി ചെയ്യുന്ന അവിവേകങ്ങള്‍ എത്ര ആപത്തുക്കള്‍ ആണ് വരുത്തി വയ്ക്കുന്നത് എന്ന് നിത്യേന നേരില്‍ കാണുന്ന വസ്തുത ആണല്ലോ. ഇന്നലത്തെ മാതൃഭൂമി പത്രം എടുത്തു നോക്കിയപ്പോള്‍ കഷ്ടം തോന്നി. പാകിസ്താനില്‍ ആക്രമണം, അബുധാബിയില്‍ അഗ്നി ബാധ, ഷാര്‍ജയിലും അഗ്നി ബാധ എന്ന് വേണ്ട ആകെ ആശാന്തിയും സമാധാനക്കെടും മാത്രമേ വായിക്കാന്‍ ഉള്ളു. ടീവി വച്ചപ്പോള്‍ ആകട്ടെ അതില്‍ കണ്ടതും വ്യത്യസ്തമല്ല വാര്‍ത്തകള്‍. എങ്ങനെ നമ്മള്‍ ഒരു കൂട്ടായ്മയിലൂടെ നമ്മളുടെ പരിസ്സരത്തു എങ്കിലും ഇതിന് ഒരു വ്യത്യാസ്സം വരുത്താം എന്ന് ചിന്തിച്ചു കൊണ്ടു,

സസ്നേഹം

രമേഷ് മേനോന്‍
21092008

Sunday, September 21, 2008

റമദാന്‍ ചിന്തകള്‍ 20

റമദാന്‍ ചിന്തകള്‍ 20

ഇന്നലത്തെ ചിന്തകള്‍ എഴുതിയപ്പോള്‍ ഭാഷ എങ്ങനെ മനുഷ്യന്റെ സംസ്കാര രീതിയെ പാട്ടിലാക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാഹചര്യം ഉണ്ടായി. ഭാഷയും സംസ്കാരവും പഠിക്കാന്‍ ഉള്ള വ്യഗ്രത ചിലരില്‍ ജന്മ സിദ്ധമാണ്. ചിലര്‍ വളരെ ലാഘവത്തോടെ ഭാഷകള്‍ പഠിച്ചു സംസാരിക്കുന്നത് കണ്ടാല്‍ അതിശയം തോന്നും. ഇവിടെ ഞാന്‍ താമസ്സിക്കുന്ന കെട്ടിടത്തിനടുത്ത്‌ ഒരു പാകിസ്താനി ബാര്‍ബര്‍ ഉണ്ട്. ഇക്ബാല്‍ എന്നാണ് കക്ഷിയുടെ പേരു. പതിനെട്ടു കൊല്ലത്തോളം ആയി ഇവിടെ കട നടത്തുന്നു. രണ്ടു ആഴ്ചയില്‍ ഒരിക്കല്‍ ഉള്ള എന്റെ അവിടത്തെ സന്ദര്‍ശനം ഒരു സുഹൃദ് സമ്മേളനം കൂടി ആണ്. കാരണം, ആ രണ്ടു ആഴ്ചയില്‍ ചുട്ടു വട്ടത് നടന്ന കഥകള്‍ ഒക്കെ കക്ഷിക്ക് പറയാന്‍ ഉണ്ടാവും. മാറി മാറി കൊണ്ടിരിക്കുന്ന TV ചാനലുകളും വന്നു പോയി കൊണ്ടിരിക്കുന്ന ഇടപാടുകാരിലൂടെയും ആണ് കക്ഷി ലോക വിവരങ്ങള്‍ അറിയുന്നത്. ഈ കാലഘട്ടത്തിനുള്ളില്‍ നാല് ഭാഷകള്‍ അസ്സലായി കൈകാര്യം ചെയ്യും. ഉര്‍ദു, ഇംഗ്ലീഷ്, മലയാളം, അറബി എന്നിവയാണവ. നമ്മുടെ ഹിന്ദി ചാനലിലൂടെ ഭാരത സംസ്കാരത്തെ പറ്റി നല്ല വിവരവും വിജ്ഞാനവും ഉണ്ട് കക്ഷിക്ക്. അതെ പോലെ തന്നെ അസ്സല്‍ മലയാളവും. എന്ത് രാഷ്ട്രീയ സംഭവം നടന്നാലും അതിന്റെ ഗതി എങ്ങനെയാവും എന്ന് ഒരു ഏകദേശ രൂപം ആള്‍ വിവരിക്കും.

ഓരോ അവ്സ്സരവും അവനവനു ഉതകുന്ന രീതിയില്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ് ഞാന്‍ കക്ഷിയിലൂടെ മനസ്സിലാക്കുന്നത്. മാത്രമല്ല, ഒരു ഭാഷ ഒരു സുഹൃത്തിനെയും അവന്റെ സംസ്കാരത്തെയും കൂടുതല്‍ അറിയാന്‍ ഒരു അവസ്സരം കൊടുക്കുന്നു എന്നത്. ഈ ഉദഹരണം തന്നെ നമ്മുടെ ഇടയില്‍ ഇപ്പോള്‍ വളര്ന്നു വരുന്ന പല ഇമെയില്‍ ഗ്രൂപ്പുകളെയും എടുത്തു നോക്കിയാല്‍ കാണാം. പലതിലും പല സമയത്തും നടക്കുന്ന സംവാദങ്ങള്‍ ലക്ഷ്യമില്ലാത്തവ. വെറുതെ ഒരു നേരം പോക്ക് എന്ന് പറയാം. അതെ സമയം ചിലതിലെല്ലാം വളരെ കൃത്യതയോടെ മനുഷ്യന്റെ നന്മയെ നേരില്‍ കണ്ടു കൊണ്ടു മാത്രം ലക്ഷ്യത്തോടെ ഉള്ളവ. അങ്ങനെ ഉള്ള ഒരു ഗ്രൂപ്പ് ആയ GCCMalayalees@yahoogoup.com ഇന്നു നാലാം പിറന്നാള്‍ ആഘോഷിക്കയാണ്. എന്റെ കഥയിലെ ബാര്‍ബറും ഇടപാടുകാരും പോലെ അവിടെ വന്നും പോയിയും കൊണ്ടിരിക്കുന്ന ഒത്തിരി വിജ്ഞാന പ്രധമായ ഈമെയിലുകള്‍ അതിലെ എല്ലാ വായനക്കാരെയും അറിവിന്റെ പുതിയ മേഘലയിലേക്ക് സര്‍വേശ്വരന്‍ നിത്യവും കൊണ്ടെതിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊണ്ടു

സസ്നേഹം

രമേഷ് മേനോന്‍
20092008

Saturday, September 20, 2008

റമദാന്‍ ചിന്തകള്‍ 19

റമദാന്‍ ചിന്തകള്‍ 19

പുണ്യ മാസ്സമായ റമദാന്‍ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ വിശ്വാസിക്കള്‍ എല്ലാവരും കഴിഞ്ഞ ദിവസ്സങ്ങളിലെ ഉപവാസ്സത്തില്‍ നിന്നു നേടിയ ഊര്‍ജം ഉള്‍ക്കൊണ്ടു കൊണ്ടു തങ്ങള്ലാല്‍ ആവുന്ന വിധത്തില്‍ സാധുക്കളെ സഹായിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.

എന്റെ ഈ ചിന്തകള്‍ മലയാളത്തിലെ വായനക്കാര്‍ വായിക്കുന്നതും അഭിപ്രയാം രേഖപ്പെടുത്തുന്നതും കണ്ട ചില മറ്റു ഭാഷ സുഹൃത്തുക്കള്‍ ഇതിന്റെ ഒരു പരിഭാഷ ഇംഗ്ലീഷ് ഭാഷയില്‍ എഴുതുന്ന ബ്ലോഗില്‍ ഇടാമോ എന്ന് എന്നോട് ഈയിടെ അന്വേഷിക്കുക ഉണ്ടായി. അപ്പോള്‍ സമയ പരിമിധികള്‍ക്കുള്ളില്‍ നിന്നു കൊണ്ടു തയ്യാറാക്കാം എന്നതായിരുന്നു എന്റെ അവരോടുള്ള മറുപടി. ഈയടുത്ത divassam കുറച്ചു ഒഴിവു കിട്ടിയപ്പോള്‍ ശ്രമിച്ചു നോക്കാം എന്ന് കരുതി. അപ്പോള്‍ ആണ് ഒരു പ്രധാന കാര്യം എനിക്ക് മനസ്സിലായത്, മലയാളത്തില്‍ എഴുതുന്ന ഒരു മലയാളിയുടെ കണ്ണുകളിലൂടെ നോക്കുന്ന പല ചിന്തകളും കാഴ്ചകളും ഇംഗ്ലീഷ് ഭാഷയില്‍ ഒരു വ്യത്യസ്ഥമായ കാഴ്ചപ്പാടാണ് മുന്നില്‍ വന്നത്. ഭാഷയും സംസ്കാരവും എത്ര മാത്രം ബന്ധപ്പെട്ട് കിടക്കുന്നു എന്നുള്ള കാര്യം അവിടെ ഉയര്ന്നു വന്നു. അത് പല വ്യത്യസ്ത ചിന്തകളും മുന്നില്‍ ഇട്ടു തന്നു. അടുത്ത ലക്കങ്ങളില്‍ അതിലേക്കു കടക്കാം.

സസ്നേഹം,

രമേഷ് മേനോന്‍
19092008

Friday, September 19, 2008

റമദാന്‍ ചിന്തകള്‍ 18

റമദാന്‍ ചിന്തകള്‍ 18

എത്ര വേഗം ദിവസ്സങ്ങള്‍ കടന്നു പോകുന്നു എന്നത് ആരും സാധാരണ ആലോചിക്കാറില്ല. ചിലപ്പോള്‍ കൈയിലെ പേര്‍സില്‍ വച്ചിരിക്കുന്ന നോട്ടുകളുടെ എണ്ണം കുറഞ്ഞു വരുന്നതു കാണുമ്പോള്‍ ആവും ഓ ഇന്നു റമദാന്‍ മാസ്സത്തില്‍ പതിനെട്ടാം തിയതി ആയല്ലോ എന്ന് ഓര്‍മ വരുന്നതു.

ഉപവാസ്സം ഭക്ഷണത്തില്‍ മാത്രമല്ല കണ്ണിലും കാതിലും സംസാരത്തിലും വേണമെന്നുള്ള കാര്യം മുന്പ് ഇവിടെ കടന്നു വന്നിരുന്നു. അവിടെ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല ഉപവസ്സം എന്ന് പഠിക്കാന്‍ ഉള്ള അവസ്സരം ഈ അടുത്ത് ദിവസ്സങ്ങളില്‍ എനിക്ക് കിട്ടി. തൊഴില്‍ ആവശ്യത്തിനായി ഇവിടെ നിന്നു വളരെ ദൂരെ ഉള്ള മരുഭുമിയില്‍ ഉള്ള ഒന്നു രണ്ടു സ്ഥലങ്ങളിലായിരുന്നു ഈയടുത്ത ദിവസ്സങ്ങളില്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. പ്രധാന റോഡില്‍ നിന്നു വളരെ ഉള്ളില്‍ നീങ്ങി കുറച്ചു സുരക്ഷിത മേഖലയായ അവിടേക്ക് പോകുമ്പോള്‍ ആദ്യത്തെ നിര്‍ദേശം തന്നെ ക്യാമറ ഉള്ള മൊബൈല് പാടില്ല എന്നതാണ്. എന്നാല്‍ ശരി എന്ന് വിചാരിച്ചു പഴയ ഒരു മൊബൈല് എടുത്തു കയില്‍ ഉള്ള സിം കാര്ഡ് അതില്‍ ഇട്ടു ഇവിടെ നിന്നു പുറപ്പെട്ടു. റോഡില്‍ നിന്നു ദിശ മാറി വണ്ടി ഓടാന്‍ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഉള്ള സിഗ്നലും കിട്ടാതായി. പിന്നെ ഒരു ദിവസ്സം മുഴുവനും ആ മൊബൈല് അനങ്ങി ഇല്ല. . എത്ര ആശ്വാസ്സം ആയിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ എന്റെ മൊബൈലിനു അന്ന് പൂര്‍ണ വിശ്രമം. എനിക്കും ഒരു മൊബൈല് ഉപവാസ്സം. എത്ര സമാധാനം. ആലോചിച്ചു പോയി, നമ്മള്‍ ടെക്നോളജി കൂടുതല്‍ വികസിപ്പിച്ചു കൊണ്ടുവരും തോറും അസ്വസ്ഥതകളും പ്രശ്നങ്ങളും കൂടുതലാക്കി കൊണ്ടുവരികയാണോ എന്ന്?

ഇന്നു മൊബൈല് ഫോണോ കമ്പ്യൂട്ടറോ ഇല്ലാത്ത ഒരു ജീവിതം ആര്ക്കും ആലോചിക്കാന്‍ പോലും വയ്യ!. അത് പറഞ്ഞപ്പോള്‍ ആണ് മൊബൈല് ഫോണും എസ് എം എസും നമ്മടെ കുട്ടികളുടെ ഇടയില്‍ സംഭാഷണം എത്രത്തോളം ചുരുക്കി വരുന്നു എന്ന കാര്യം. ഈ ഓണത്തിന് നാട്ടില്‍ വന്ന മാവേലിയുടെ ഫോണിലും കിട്ടി ഒരു എസ് എം എസ്. HOT എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. ആകെ പകച്ചു പോയ മാവേലി അടുത്ത് നിന്ന കോളേജ് കുമാരനോട്‌ ഇതു എന്താ മോനേ എന്ന് ചോദിച്ചു ? കേരളത്തില്‍ നല്ല മഴയാണല്ലോ എന്നിട്ടും ഇങ്ങനെ ഒരു മെസ്സേജ്! അപ്പോഴല്ലേ പയ്യന്‍ പറഞ്ഞു കൊടുത്തത് - മാവേലി മാഷേ ഇതു വെറും നിസ്സാരം - HOT എന്ന് പറഞ്ഞാല്‍ - ഹാപ്പി ഓണം തമ്പുരാനേ എന്നാണ് എന്ന്.

ഇനി എന്താ മൊബൈല് ഫോണില്‍ വരുക എന്ന് കാത്തിരിക്കാതെ തമ്പുരാന്‍ തന്റെ മൊബൈല് ഓഫ് ചെയ്തു ആ കുട്ടിക്ക് കൊടുത്തു പതുക്കെ നടന്നു നീങ്ങി.

ചുരുങ്ങി പോകുന്ന നമ്മുടെ വാര്ത്താ വിനിമയ ശൈലി ഇനിയും ചുരുങ്ങാതെ ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടു

സസ്നേഹം

രമേഷ് മേനോന്‍
18092008

Thursday, September 18, 2008

റമദാന്‍ ചിന്തകള്‍ 17

റമദാന്‍ ചിന്തകള്‍ 17

പുണ്യ മാസ്സമായ റമദാനിലെ പതിനേഴാം ദിവസ്സത്തെ ചിന്തകള്‍ എഴുതാന്‍ ഇരുന്നപ്പോള്‍ ചിട്ടകളെയും രീതികളെയും അവ നമ്മള്‍ എങ്ങനെ കാണുന്നു എങ്ങനെ അറിഞ്ഞോ അറിയാതെയോ പ്രാവര്‍ത്തികമാക്കുന്നു എന്ന വിഷയമാണ് മുന്നില്‍ വന്നത്.

ഈ വിശുദ്ധമായ സമയത്തു കുട്ടികള്ക്ക് കൈ വരുന്ന വലിയ ഒരു ഭാഗ്യം അവര്ക്കു തങ്ങളുടെ കാരണവന്മാരുടെ കൂടെ ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥന ചെയ്യാന്‍ അവസ്സരം കിട്ടുന്നു എന്ന വസ്തുതയാണ്. എത്ര ചിട്ടയായ രീതിയിലാണ് ആ പ്രാര്‍ത്ഥനകള്‍ നടക്കുന്നത്. അവിടെ പണക്കാരനും പാവപ്പെട്ടവനും ഒരു വ്യത്യാസ്സവുമില്ല. ഇതു കുട്ടികളില്‍ ചെറുപ്പത്തിലെ തന്നെ ഒരു അടുക്കും ചിട്ടയും ഉണ്ടാക്കാന്‍ വേണ്ടി വളരെ വലിയ പങ്കു വഹിക്കുന്ന ഒരു ഘടകം ആണ്. ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വസ്തുതകള്‍ ജീവ ചരാച്ചരങ്ങളില്‍ എത്രക്ക് സ്വാധീനം വരുത്തുന്നു എന്നത് ഒരു ഉദാഹരണം ഇവിടെ പറയാം.

പക്ഷികളെയും മൃഗങ്ങളെയും മരങ്ങളെയും ഒക്കെ ഒരു പാടു സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. നേരത്തെ ഒരു ലേഖനത്തില്‍ ഇവിടെ എഴുതിയ പ്രകാരം വെള്ളിയാഴ്ചകളില്‍ എന്റെ യാത്രകള്‍ എനിക്ക് പല പുതിയ സുഹൃത്തുക്കളെയും തരാറുണ്ട്. പലപ്പോഴും അവരില്‍ ചിലര്‍, ഇവിടത്തെ മുനിസിപ്പാലിറ്റി ജീവനക്കാര്‍ ആണ്. പാകിസ്ഥാനില്‍ നിന്നും നേപാളില്‍ നിന്നും ഒക്കെ ഇവിടേയ്ക്ക് ജോലിക്ക് വന്നു ചെറിയ ശമ്പളത്തില്‍ പണി എടുക്കുന്ന ഒരു കൂട്ടം നല്ല മനുഷ്യര്‍. പലപ്പോഴും അവരോട് ഉള്ള സൌഹൃദ സംഭാഷണം അവരുടെ ജീവിത രീതിയെ പറ്റി പഠിക്കാനും മനസ്സിലാക്കാനും എന്നെ സഹായിക്കാറുണ്ട്. അവര്ക്കും അങ്ങനെ തന്നെ എന്നെ പറ്റിയും മനസ്സിലാക്കാന്‍ ഇട കിട്ടാറുണ്ട്‌. അങ്ങനെ ചില കൂട്ടര്‍ എനിക്ക് ചിലപ്പോള്‍ ചില പക്ഷികളെ തരാറുണ്ട് വളര്‍ത്താന്‍. ഒരു തവണ അങ്ങനെ കിട്ടിയ ഒരു തത്ത എന്റെ വീടിലെ പ്രധാന അംഗം ആണ് ഇപ്പോള്‍. ഏകദേശം ഒരു മൂന്ന് കൊല്ലത്തോളം ആയി കക്ഷി എന്റെ കൂടെ ആയിട്ട്. ഒരു വിധം നന്നായി സംസാരിക്കും - ഞാന്‍ വിളിക്കുന്നത് പോലെ എല്ലാം തിരിച്ചു ചൂളം വിളിക്കുകയും ചെയ്യും. അങ്ങേര്‍ക്കു ഒരു കൂട്ടുകാരിയെ കണ്ടു പിടിക്കണം എന്ന് വിചാരിച്ചു ഇരിക്കുമ്പോള്‍ ആണ് ഈയിടെ ആ കൂട്ടുകാര്‍ എനിക്ക് മറ്റൊരു തത്തയെ കൂടി തന്നു. അതിലും ഒരു കാര്യം പ്രത്യേകതയുണ്ട്. അവരുടെ നിത്യേന ഉള്ള ജോലിയുടെ ഇടയില്‍ പല തരം തത്തകള്‍ അവരുടെ കൈ വശം വന്നു പെടാറുണ്ട്. എന്നാലും ഇണങ്ങും എന്നും എന്തെകിലും പഠിക്കാന്‍ ഉള്ള ബുദ്ധി ഉണ്ട് എന്ന് അവര്ക്കു തോന്നുന്നതിനെ മാത്രമേ അവര്‍ എനിക്ക് തരുകയുള്ളൂ. അങ്ങനെ ഈ കക്ഷിയെ വീട്ടില്‍ കൊണ്ടു വന്നു. സാധാരണ എല്ലാ ദിവസ്സവും രാവിലെയും വൈകീട്ടും ഞാന്‍ അവരെ വീട്ടില്‍ അഴിച്ചു വിടും. ഒരു രണ്ടു മൂന്നു ദിവസ്സം എന്ത് കൊണ്ടോ എനിക്ക് രാവിലെയും വൈകീട്ടും ഇവരെ അഴിച്ചു വിടാന്‍ പറ്റിയില്ല. പതിവു പോലെ പഴയ തത്ത അതിന്റെ രീതിയില്‍ വിളിച്ചു എന്നെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു നോക്കി. ഇതിനിടയിലാണ് ഞാന്‍ ഒരു പുധിയ ശബ്ദം കേള്‍ക്കാന്‍ ഇടയായത്. കാക്കയും പൂച്ചയും കരയുന്ന അത് പോലെ ഉള്ള ശബ്ദം. നോക്കിയപ്പോള്‍, നമ്മുടെ പുതിയ കക്ഷിയുടെ വേലയാണ്. ഇതു എങ്ങനെ ഒപ്പിച്ചു എന്ന് അറിയാന്‍ എനിക്ക് ഇതു തന്നവരെ പിന്നീട് കണ്ടപ്പോള്‍ അന്വേഷിച്ചപ്പോള്‍ ആണ്, അവരുടെ താമസ്സ സ്ഥലത്തു, കുറച്ചു കാക്കകളെയും കുറച്ചു പൂച്ചകളെയും അവര്‍ കൂട്ടില്‍ ഇട്ടു വളര്തുന്നുണ്ടാത്രേ. അങ്ങനെ കേടു പഠിച്ചതാണ് ഈ ശബ്ദങ്ങള്‍. ഈ മിണ്ടാ പ്രാണികളുടെ രീതികളും കുട്ടികളുടെ രീതികളും ഏകദേശം ഒരേ പോലെ കണക്കാക്കാം. നമ്മള്‍ അറിയാതെ അവര്‍ നമ്മളില്‍ നിന്നു പലതും ഉള്‍ക്കൊള്ളുന്നുണ്ട്. അത് നല്ലത് മാത്രമാവട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്തിച്ചു കൊണ്ടു,

സസ്നേഹം,

രമേഷ് മേനോന്‍
17092008

Wednesday, September 17, 2008

റമദാന്‍ ചിന്തകള്‍ 16

റമദാന്‍ ചിന്തകള്‍ 16

റമദാന്‍ മാസ്സ്സത്തിലെ ചിന്തകളുടെ പതിനാറാം അദ്ധ്യായം എഴുതാന്‍ ഇരുന്നപ്പോള്‍ ഒരു ദുഃഖ വാര്‍ത്തയാണ് ആദ്യം അറിഞ്ഞത്. ഷാര്‍ജയില്‍ ഉണ്ടായ ഒരു അപകടത്തില്‍ ഒരു കൊച്ചു ബാലന്‍ ഇന്നലെ കൊല്ലപ്പെട്ടു. ആരുടെയൊക്കെയോ അശ്രദ്ധ കൊണ്ടു ഒരു കുരുന്നു ജീവന്‍ ഈ ലോകത്തില്‍ നിന്നു അകാലത്തില്‍ പൊലിഞ്ഞു പോയി. ആ ആത്മാവിന് നിത്യ ശാന്തി നേര്‍ന്നു കൊണ്ടു ഇന്നത്തെ വിഷയത്തിലേക്ക് കടക്കട്ടെ.

ഇന്നും ചിന്തകള്‍ കുട്ടികളില്‍ തന്നെ ഒതുങ്ങി നില്ക്കുന്നു. ഈ പുണ്യ മാസ്സത്തില്‍ കുട്ടികള്‍ എങ്ങനെ റമദാന്‍ മാസ്സത്തിന്റെ ചിട്ടകളെ കാണുന്നു എന്ന വിഷയം ഈയിടെ ഇവിടത്തെ പല പത്രങ്ങളിലും എഴുതി കണ്ടു. പലര്ക്കും അത് ഒരു പുതിയ അനുഭവമായിരുന്നു. ഒരു പാടു കുട്ടികള്ക്ക് തങ്ങളുടെ പിതാക്കന്മോരോടൊപ്പം നിത്യവും പള്ളിയില്‍ നിസ്കരിക്കാന്‍ പോകാന്‍ കിട്ടുന്ന ഒരു അസുലഭ അവസ്സരം. ചിലര്ക്ക് കൂടുക്കാരുമായി നോമ്പ് തുറക്കാന്‍ ഉള്ള അവസ്സരം. ചിലര്ക്ക് ഉപവാസ്സം എങ്ങിനെ എന്നതിന്റെ ആദ്യ പാഠങ്ങള്‍. എല്ലാം വിലയേറിയ അനുഭവങ്ങള്‍. കുട്ടികളെ നല്ല പൌരന്മാരാക്കി വളര്‍ത്താന്‍ ഉതകുന്ന ചെറിയ കാല്‍ വെയ്പ്പുകള്‍. എല്ലാം ഒരു നല്ല നാളേക്ക് ഉള്ള കാല്‍ വെയ്പ്പുകള്‍ ആവട്ടെ.


ഈ റമദാന്‍ മാസ്സത്തില്‍ കണ്ടു വരുന്ന ഒരു അപകടകരമായ കാര്യമാവട്ടെ രണ്ടാമത്തെ വിഷയം. എല്ലായിടത്തും പ്രത്യേക വില കിഴിവ്. കൂടാതെ തവണകളായി അടക്കാന്‍ ഉള്ള അവസ്സരവും. കുറച്ചു കൂടുതല്‍ ചിന്തിച്ചാല്‍, ഈ ഒരു മാസ്സത്തിനിടയില്‍ കുറച്ചു പേരെന്കിലും കൂടുതല്‍ കടക്കാരായി തീരും ഈ വില്പന തന്ത്രങ്ങളിലൂടെ.

മറ്റൊരു ആപത്തു - വളരെ കൂടിയ ഇനം - ഈ റമദാന്‍ മാസ്സത്തില്‍ ആളുകള്‍ റോഡുകളില്‍ കാണിച്ചു കൂട്ടുന്ന മത്സര പ്രവണതയാണ്. ഈയിടെ അബുധാബിയില്‍ നിന്നു എമിരേറ്റ്സ് റോഡ് വഴി ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ ഇടയായപ്പോള്‍ അഞ്ചു വലിയ അപകടങ്ങളാണ് നേരിട്ടു കാണാന്‍ ഇടയായത്. ഈ അപകടങ്ങള്‍ നേരിട്ടു കണ്ടിട്ടും ചില ഡ്രൈവര്‍മാര്‍ കൂടുതല്‍ അപകടകരമായി വാഹനങ്ങള്‍ ഓടിക്കുന്നു എന്നത് അത്യതികം വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. എങ്ങനെ ഈ പ്രവണതയെ ഇല്ലാതാക്കാം എന്ന് എല്ലാവരും ചിന്തിച്ചാല്‍ അപകടങ്ങള്‍ക്ക് ഒരു പരുതി വരെ കുറവ് വന്നേനെ.

ഈശ്വരന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊണ്ടു

സസ്നേഹം

രമേഷ് മേനോന്‍

16092008

Tuesday, September 16, 2008

റമദാന്‍ ചിന്തകള്‍ 15

റമദാന്‍ ചിന്തകള്‍ 15

എത്ര പെട്ടെന്ന് ഒരു മാസ്സതിന്റെ പകുതിയോളം എത്തി എന്ന കാര്യം ഒന്നു കൂടി ആലോചിച്ചുപോയി ഇതു എഴുതാന്‍ തുടങ്ങിയപ്പോള്‍.

ഇന്നലെ പറഞ്ഞു വന്നത് കുട്ടികളും അവരെപറ്റിയുള്ള കാര്യങ്ങളും ആയിരുന്നല്ലോ. ഇന്നും ആ വിഷയത്തില്‍ തന്നെ തുടരാം. പുകവലിയും മദ്യപാനവും കൂടി വരുന്നതായി നിത്യവും വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. മാതാപിതാക്കളുടെയും അധ്യാപകരുടെയും ശരിയായ ദൃഷ്ടിയും ചൊല്ലുകളും അവയുടെ പ്രാധാന്യവും കുട്ടികളുടെ നേരായ വളര്‍ച്ചയില്‍ ഒരു പ്രധാന ഘടകം ആണ്.

ഒരു ചെറിയ ഉദാഹരണം ഇവിടെ എടുക്കാം. ഞാന്‍ താമസ്സിക്കുന്നതിനടുത്തായി ഒരു യുറോപ്യന്‍ രാജ്യക്കാരുടെ സ്കൂള്‍ ഉണ്ട്. കൊച്ചു കുട്ടികള്‍ മുതല്‍ വലിയ ക്ലാസ്സ് വരെ ഉള്ള ഒരു നല്ല സ്കൂള്‍. കാലത്തു വലിയ വലിയ കാറുകളില്‍ കുട്ടികള്‍ വരുമ്പോള്‍ തന്നെ അറിയാം അവരുടെ മാതാപിതാക്കളുടെ സമ്പത്ത് സമൃദ്ധിയുടെ വലുപ്പം. ഈ ഭാഗത്തേക്ക്‌ സ്കൂള്‍ മാറ്റിയപ്പോള്‍ മുതല്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങി. കാലത്തു എട്ടു മണിക്ക് സ്കൂള്‍ തുടങ്ങിയാല്‍ കുറച്ചു കൂട്ടം കുട്ടികള്‍ സ്കൂളിന് വെളിയില്‍ ചുറ്റിപറ്റി നടക്കുന്നത്. മുന്നിലുള്ള വലിയ കെട്ടിടങ്ങളുടെ ഇടയിലും ഇവരെ കാണാന്‍ തുടങ്ങി. കുറച്ചു ദിവസ്സം കൂടി ശ്രദ്ധിച്ചപ്പോള്‍ ഇവരുടെ ഒക്കെ കൈവശം സിഗരറ്റും കാണാമായിരുന്നു. ആണും പെണ്ണും വ്യതസ്സമില്ലാതെ വലിച്ചു തള്ളുന്നു. അവരുടെ സംസ്കാരം അങ്ങനെയാവാം എന്ന് കരുതി കുറച്ചു ദിവസ്സം ക്ഷമിച്ചു. പിന്നെ നോക്കിയപ്പോള്‍ ഇവര്‍ ബില്ടിങ്ങുകളുടെ ഉള്ളിലായി സഹവാസം. ഏണി പടികളും ഇവര്ക്ക് വാസ സ്ഥലമാവാന്‍ തുടങ്ങി എന്ന് കണ്ടപ്പോള്‍ ഞാന്‍ പതുക്കെ ഒരു ദിവസ്സം സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. പുറമെ നിന്നുള്ള കുട്ടികളും ഇവരുടെ കൂടെ കണ്ടു തുടങ്ങിയപ്പോള്‍ എന്തോ ഒരു ഭയം തോന്ന്നിയിരുന്നു. ആ സ്കൂള്‍ അധികൃതരില്‍ നിന്നു മറുപടി കിട്ടിയത് - സ്കൂളിന്റെ ഗേറ്റിനു പുറത്തു അവര്‍ എന്ത് ചെയ്താലും അതില്‍ അവര്ക്കു ഉത്തരവാദം ഇല്ല എന്ന വാദം ആയിരുന്നു.

അപ്പോള്‍ പിന്നെ നേരിട്ടു തന്നെയാവാം നമ്മുടെ പരിപാടികള്‍ എന്ന് നിശ്ചയിച്ചു. ഓരോ ബില്ടിങ്ങിന്റെയും കാവല്‍ക്കാരെ കണ്ടു ഇങ്ങനെ കുട്ടികള്‍ അവിടെ വന്നിരിക്കാന്‍ തുടങ്ങിയാല്‍ വരാന്‍ സാധ്യതയുള്ള ആപത്തുകളെ പറ്റി പറഞ്ഞു മനസ്സിലാക്കി. കാലത്തു പതിവുപോലെ ഏണി ചുവട്ടിലേക്ക്‌ വിശ്രമിക്കാനും പുകവലിക്കാനും ആയി വരുന്ന കുട്ടികളെ പറഞ്ഞു മനസ്സിലാക്കാന്‍ തുടങ്ങി. ആ സ്കൂളിലെ അല്ലാത്ത കുട്ടികളോട് പ്രത്യേകം പറഞ്ഞു മനസ്സിലാകുകയും ചെയ്തു. കുറച്ചു അധികം ഭുദ്ധിമുട്ടിയെന്കിലും ഇപ്പോള്‍ ആ വരവും മുഴുവനായും നിര്‍ത്താന്‍ സാധിച്ചു എന്ന് തന്നെ പറയാം.

ആശ്വസ്സത്തോടെ റമദാന്‍ മാസ്സത്തില്‍ അങ്ങനെ ഇരിക്കുമ്പോള്‍ അതാ കാണുന്നു. അവിടത്തെ അധ്യാപകര്‍, കുട്ടികളെ വെട്ടിച്ച് കെട്ടിടത്തിന്റെ മുകളില്‍ നിന്നു പുകവലിക്കുന്നു. അവരുടെ ധാരണ അത് ആരും കാണുന്നില്ല എന്നാണെന്ന് തോന്നുന്നു. അവരറിയുന്നുണ്ടോ ചുറ്റും ഉള്ള പടുകൂറ്റന്‍ കെട്ടിടങ്ങളില്‍ ഉള്ളവരെല്ലാം അവരെ ശ്രദ്ധിക്കുന്ന കാര്യം. എന്താണ് മനുഷ്യനില്‍ ആചാരങ്ങളും അനുഷ്ടാനങ്ങളും വ്യക്തമായി അറിയാമായിട്ടും അത് തെറ്റിക്കാന്‍ ഉള്ള വ്യഗ്രത ഉണ്ടാവുന്നത്?. ചങ്ങലക്ക്‌ ഭ്രാന്ത് പിടിച്ചാല്‍ എന്താ ചെയ്യാ അല്ലെ? അതിനുള്ള വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാന്‍ ഇപ്പോള്‍.

സസ്നേഹം,
രമേഷ് മേനോന്‍
150920008