Showing posts with label കണ്ടതും കേട്ടതും. Show all posts

Monday, May 31, 2010
Tuesday, March 2, 2010
Wednesday, February 10, 2010
ഭസസ്
ഭസസ്
ഇമെയില്‍ രാജാക്കളായ ഗൂഗിള്‍ അവതരിപ്പിക്കുന്നു ഭസസ് .
അടുത്ത ഏതാനും ദിവസ്സങ്ങളില്‍ ഇതിന്റെ പൂര്‍ണ രൂപം വ്യക്തമാവും. ഗൂഗിള്‍ ഈമെയിലില്‍ നിന്ന് തന്നെ ഇന്റെര്‍നെറ്റിലെ കൂട്ടായ്മകളുടെ ഒരു പുതിയ പ്രസ്ഥാനവും രൂപവും കേട്ടിപ്പെടുത്താന്‍ ഉള്ള ഒരു അവസ്സരം ആയിരിക്കും ഇത്. ഫേസ് ബുക്ക് എന്നാ നിലവിലുള്ള ജേതാക്കളുമായി ഒരു മത്സര പോരാട്ടത്തിനു ഒരുങ്ങുകയാണ് ഗൂഗിള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക
http://www.google.com/buzz
10 Feb 2010

Sunday, February 7, 2010
Tuesday, January 12, 2010
Monday, December 21, 2009
Wednesday, November 25, 2009
Tuesday, November 24, 2009
Wednesday, November 18, 2009
കമ്പോഡിയയില്‍ ഫോട്ടോഗ്രഫി ശില്പശാലയിലേക്ക് മലയാളി കലാകാരിയും
Saturday, November 14, 2009
ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷന്‍ കേരളത്തിനു മാതൃകയാകുന്നു

Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com

ജനമൈത്രി പോലീസ് സുരക്ഷാ പദ്ധതിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഇരിങ്ങാലക്കുട കുറ്റാന്വേഷണ ത്തിന്റെ കാര്യത്തിലും മാതൃകയാകുന്നു. വിവാദമായ മറിയം കൊലക്കേസുമടക്കം നിരവധി കേസ്സുകളില്‍ തുമ്പുണ്ടാക്കുന്നതിന് കഴിഞ്ഞ ഇരിങ്ങാലക്കുട പോലീസ് കഴിഞ്ഞ ദിവസമാണ് അന്തര്‍സംസ്ഥാന മാലപൊട്ടിക്കല്‍ സംഘത്തെ അറസ്റ്റ് ചെയ്‌തത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. പി.കെ.രഞ്ചന്‍, സി.ഐ. ഫേമസ് വര്‍ഗ്ഗീസ്, എസ്.ഐ. പ്രേമാനന്ദകൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇരിങ്ങാലക്കുട പോലീസ് പ്രവര്‍ത്തിച്ച് വരുന്നത്. ജനമൈത്രി സുരക്ഷാ പദ്ധതിവന്നതിനുശേഷം ഇരിങ്ങാലക്കുടയില്‍ മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല എന്നത് തന്നെ പോലീസിന്റെ സ്‌തുത്യര്‍ഹ സേവനത്തിന്റെ തെളിവാണ്. റോഡ് സുരക്ഷയുടെയും മദ്യപിച്ച് വണ്ടയോടിക്കുന്നവരെ നിയന്ത്രിക്കുന്നതിലും നല്ല മുന്നേറ്റം നടത്തിയ ഇരിങഅങാലക്കുട പോലീസിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ മാതൃകാപോലീസ് സ്‌റ്റേഷന്‍ ഇരിങ്ങാലക്കുടയാണെന്ന് നിസംശയം പറയാം.
Thursday, November 12, 2009
ആനകള്‍ക്കായി ഒരു ബ്ലോഗ്
ആനകള്‍ക്കായി ഒരു ബ്ലോഗ്
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com
കണ്ടതും കേട്ടതും കുത്തിക്കുറിക്കാന്‍ മാത്രമല്ല, കണ്ടാല്‍ തന്നെ 'വമ്പനായ' ആനകളെ കാണാനും ഇനി ബ്ലോഗ് തുറക്കാം. ആനകളുടെ യഥാര്‍ത്ഥ ജീവിതം വരച്ചുകാട്ടുന്ന കുറെയധികം കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്തി കേരള കാര്‍ട്ടൂണ്‍ അക്കാദമിയാണ് ഈ 'ആന ബ്ലോഗ്' ഒരുക്കിയിരിക്കുന്നത്. കാര്‍ട്ടൂണിസ്‌റ്റ് ശങ്കര്‍, അബു എന്നിവരുടെ 1920 മുതലുള്ള നൂറോളം ആന കാര്‍ട്ടൂണുകള്‍ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം അമേരിക്ക, ഇറാന്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള കാര്‍ട്ടൂണിസ്റ്റുകളുടെ വിവിധ വലിപ്പത്തിലും ഭാവത്തിലുമുള്ള കാര്‍ട്ടൂണുകളും ബ്ലോഗില്‍ ഇടം തേടിയിട്ടുണ്ട്. ബ്ലോഗിലെ 50% കാര്‍ട്ടൂണുകളും വിദേശ കാര്‍ട്ടൂണിസ്‌റ്റുകളുടേതാണെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥ് പറഞ്ഞു. ശക്തിയുടെ പ്രതീകമായി ആനയെ ചിത്രീകരിക്കുന്ന ബ്രിട്ടീഷ് കാര്‍ട്ടൂണുകള്‍, മദംപൊട്ടിയ ആന, നെറ്റിപ്പട്ടം കെട്ടി തലയെടുപ്പോടെ നില്‍ക്കുന്ന ഗജവീരന്‍, ചതുപ്പില്‍ വീണ് പ്രാണനായി കേഴുന്ന ആന തുടങ്ങി ആനയുമായി ബന്ധപ്പെട്ട ഓരോ ചെറുസംഭവം പോലും ഈ ബ്ലോഗില്‍ കാര്‍ട്ടൂണായി തെളിഞ്ഞിട്ടുണ്ട്. കൂടാതെ മഹാത്മഗാന്ധിയെ ആനയായി ചിത്രീകരിക്കുന്ന അബുവിന്റെ കാര്‍ട്ടൂണ്‍, ജയലളിത, മായാവതി എന്നിവരെ ആനയിലൂടെ വരച്ചു കാട്ടുന്ന കാര്‍ട്ടൂണ്‍ എന്നിവയും ബ്ലോഗിലുണ്ട്. അതോടൊപ്പം 'ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ ?' തുടങ്ങിയ ആനപഴഞ്ചൊല്ലുകളെ അടിസ്ഥാനമാക്കി വരച്ച കാര്‍ട്ടൂണുകളും കുറവല്ല. തൃശൂരില്‍ നടക്കുന്ന 'ആനവര' കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് മുന്നോടിയായാണ് ബ്ലോഗ് തുറന്നിരിക്കുന്നത്. 'http://elephantcartoons.blogspot.com ' എന്നതാണ് ആനബ്ലോഗിന്റെ വിലാസം. തിങ്കളാഴ്‌ച കേരള കാര്‍ട്ടൂണ്‍ അക്കാദമി കൊച്ചി ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ കാര്‍ട്ടൂണിസ്‌റ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ എം.എം.മോനായി എം.എല്‍.എയാണ് ബ്ലോഗ് ഉദ്‌ഘാടനം ചെയ്‌തത്. കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍, സെക്രട്ടറി സുധീര്‍നാഥ്, കാര്‍ട്ടൂണിസ്റ്റ് സഞ്‌ജീവ് ബാലകൃഷ്‌ണന്‍ എന്നിവരും പങ്കെടുത്തു.

Wednesday, November 11, 2009
Tuesday, November 10, 2009
Sunday, November 8, 2009
Wednesday, November 4, 2009
Thursday, October 29, 2009
ഓണ്‍ലൈനിലൂടെ മൃദംഗം പഠിച്ച് അരങ്ങേറ്റം
ഓണ്‍ലൈനിലൂടെ മൃദംഗം പഠിച്ച് അരങ്ങേറ്റം

ഓണ്‍ലൈനിലൂടെ മൃദംഗം പഠിച്ച് അരങ്ങേറ്റം
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com
ഓണ്‍ലൈനിലൂടെ മൃദംഗം പഠിച്ച 10വയസ്സുകാരന്റെ അരങ്ങേറ്റം അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ നടന്നു. അമേരിക്കയില്‍ സ്ഥിരം താമസക്കാരായ ശ്രീദേവിയുടെയും അരവിന്ദന്റെയും മകന്‍ അഖിലാണ് അമേരിക്കയിലെ ഭാരതീയ ടെമ്പിള്‍ എന്ന ക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തിയത്. ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗകളരിയുടെ വെബ്‌സൈറ്റിലൂടെയാണ് 5-ാംക്ലാസ്സ് വിദ്യാര്‍ത്ഥിയായ അഖില്‍ ഓണ്‍ലൈന്‍ മൃദംഗ പഠനം നടത്തുന്നത്.

Wednesday, October 28, 2009
വോട്ടവകാശത്തിനായി ഒരുലക്ഷം പേരുടെ ഒപ്പു ശേഖരിക്കും

മനാമ: വോട്ടവകാശത്തിനായി ബഹ്‌റൈനില്‍നിന്ന് ഒരുലക്ഷം പേരുടെ ഒപ്പുശേഖരിക്കുമെന്ന് പ്രവാസികള്‍ക്ക് വോട്ടവകാശം വേണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ബഹ്‌റൈന്‍ മലയാളി. വോട്ടവകാശം നിഷേധിക്കുന്നതിലൂടെ പ്രവാസികളുടെ പൗരാവകാശം നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും വോട്ടവകാശം നേടിയെടുക്കുന്നതിനായി കേന്ദ്രമന്ത്രിമാരുമായി ബന്ധപ്പെട്ട് രേഖകള്‍ നല്‍കുമെന്നും കോഴിക്കോട് നന്തി സ്വദേശിയും ബഹ്‌റൈനിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ ഷിഹാസ്ബാബു പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് താമസിയാതെ ഒരു തീരുമാനമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അറിയിച്ച സാഹചര്യത്തിലാണ് ഒപ്പുശേഖരണം നടത്താന്‍ തീരുമാനിച്ചത്.
ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിന്റെ വെളിച്ചത്തിലാണ് ചീഫ്ജസ്റ്റിസ് എസ്.ആര്‍. ബന്നൂര്‍മഠ്, ജസ്റ്റിസ് എ.കെ.ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് പ്രതികരിച്ചത്. അഡ്വക്കേറ്റ് കാളീശ്വരന്‍ മുഖേനയാണ് ബാബു കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
ജനപ്രാതിനിധ്യനിയമത്തിലെ 19, 20 വകുപ്പുകള്‍ പ്രകാരം ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണ് വോട്ടവകാശം അനുവദിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ പൗരത്വമുള്ള എല്ലാവരും ഇന്ത്യക്കാരാണെന്നും എല്ലാവര്‍ക്കും വോട്ടവകാശം വേണമെന്നുമാണ് ബാബു ആവശ്യപ്പെടുന്നത്.
കക്കു കക്കാലില്‍

Subscribe to:
Posts (Atom)