Showing posts with label തനിമ. Show all posts
Showing posts with label തനിമ. Show all posts

Saturday, December 27, 2008

തനിമ-വൃക്ഷമുത്തശ്ശിയെ ആദരിച്ചു



തനിമ-വൃക്ഷമുത്തശ്ശിയെ ആദരിച്ചു
തനിമയോടനുബന്ധിച്ച്‌ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുത്ത വൃക്ഷമുത്തശ്ശിയെ ആദരിച്ചു. കല്‍പ്പറമ്പ്‌ ഗവ. യു.പി. സ്‌കൂള്‍ അങ്കണത്തിലെ മാവാണ്‌ വൃക്ഷമുത്തശ്ശിയായി തിരഞ്ഞെടുക്കപ്പെട്ടത്‌.കല്‍പ്പറമ്പ്‌ സെന്ററില്‍ നിന്നും ഘോഷയാത്രയോടെ സ്‌കൂള്‍ അങ്കണത്തിലെത്തിയാണ്‌ ആദരണം നടത്തിയത്‌. മന്ത്രി ബിനോയ്‌ വിശ്വം മാവിനെ ഹാരമണിയിച്ചു

തനിമ-ജനുവരി 4 മുതല്‍ കായികവാരം സംഘടിപ്പിക്കുന്നു


തനിമ-ജനുവരി 4 മുതല്‍ കായികവാരം സംഘടിപ്പിക്കുന്നു
Author : - സ്വന്തം ലേഖകന്‍ http://www.irinjalakuda.com/

തനിമയോടനുബന്ധിച്ച്‌ ഇരിങ്ങാലക്കുടയില്‍ ജനുവരി 4 മുതല്‍ കായികവാരം സംഘടിപ്പിക്കുന്നു. നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ നിന്നുള്ള കായികതാരങ്ങളെ ഉള്‍പ്പെടുത്തിയാണ്‌ മത്സരങ്ങള്‍ നടത്തുക. ഫുട്‌ബോള്‍, ചെസ്സ്‌, നടത്ത മത്സരം എന്നീ ഇനങ്ങളില്‍ 9 വരെയാണ്‌ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്‌. ഫുട്‌ബോള്‍ മത്സരങ്ങള്‍ മുനിസിപ്പല്‍ മൈതാനിയില്‍ 5ന്‌ ആരംഭിക്കും. പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കുള്ള ജെഴ്‌സിയും ഷോര്‍ട്‌സും സൗജന്യമായി നല്‍കും. മത്സരങ്ങള്‍ക്ക്‌ പുറമേ മുന്‍കാല ഫുട്‌ബോള്‍ താരങ്ങളെ ഉള്‍പ്പെടുത്തി പ്രദര്‍ശനമത്സരവും നടക്കും. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ്‌ ഹയര്‍സെക്കന്ററി സ്‌കൂളിലാണ്‌ ചെസ്സ്‌ മത്സരങ്ങള്‍ നടക്കുക. 10 വയസ്സിന്‌ താഴെ, 10-15, 15 ന്‌ മുകളില്‍ എന്നീ വിഭാഗങ്ങളിലായാണ്‌ ചെസ്സ്‌ മത്സരം സംഘടിപ്പിക്കുന്നത്‌. മത്സരങ്ങള്‍ ജനുവരി 4ന്‌ ആരംഭിക്കും. 30 മുതല്‍ 50 വയസ്സ്‌, 50ന്‌ മുകളില്‍ എന്നിങ്ങനെ സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായാണ്‌ നടത്തമത്സരം. ജനുവരി 7ന്‌ രാവിലെ 6.45 മുനിസിപ്പല്‍ മൈതാനിയിലാണ്‌ നടത്തമത്സരം. മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ തനിമ ഓഫീസില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ അനന്തശയനന്‍ മാസ്റ്റര്‍, അഡ്വ. ആന്റണി തെക്കേക്കര, സ്റ്റാലിന്‍ റാഫേല്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

തനിമ: മികച്ച ഗായകനേയും ഗായികയേയും തെരെഞ്ഞടുക്കുന്ന മത്സരം ആരംഭിച്ചു.


style="font-size:130%;">തനിമ: മികച്ച ഗായകനേയും ഗായികയേയും തെരെഞ്ഞടുക്കുന്ന മത്സരം ആരംഭിച്ചു.
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com

തനിമയോടനുബന്ധിച്ച്‌ നിയോജകമണ്ഡലത്തിലെ മികച്ച ഗായകനേയും ഗായികയേയും തെരെഞ്ഞടുക്കുന്ന മത്സരം ആരംഭിച്ചു. മത്സരങ്ങള്‍ക്കു തുടക്കം കുറിച്ചുനടന്ന സമ്മേളനത്തില്‍ തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഡോണ്‍ ബോസ്‌കോ സക്‌ൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.വര്‍ഗ്ഗീസ്‌ തണിപ്പാറ, വാര്‍ഡ്‌ കൗണ്‍സിലര്‍ ബിജു ലാസര്‍, താമ്പാന്‍ മാസറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ബോബി ജോസ്‌ സ്വാഗതവും കെ.പി.ദേവദാസ്‌ നന്ദിയും പറഞ്ഞു. പിഷാരടി ചന്ദ്രന്‍, മെജോ ജോസഫ്‌, രാധാ ഗിരി എന്നിവര്‍ വിധികര്‍ത്താക്കളായി. ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ നടന്ന മത്സരങ്ങളില്‍ നിരവധി പേര്‍ പങ്കെടുത്തു, ഇരിങ്ങാലക്കുട ഇ.കെ.എന്‍ വിദ്യാഭ്യാസ ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ റോഡുകള്‍ സ്വകാര്യവത്‌ക്കരിക്കുമ്പോള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. വിഷയത്തില്‍ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നടത്തിയ കെണ്ടത്തലുകള്‍ കേന്ദ്രനിര്‍വാഹക സമിതിഅംഗം അഡ്വ.കെ.പി. രവിപ്രകാശ്‌ അവതരിപ്പിച്ചു.