Monday, September 1, 2008

ഓണ പൂക്കളം







ഓണക്കാലം വന്നല്ലോ അത്ത പൂക്കളമിടാലോ...

ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും ചെറിയ ജോലിയും

ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും ചെറിയ ജോലിയും

മാതൃഭൂമി ഇംഗ്ലീഷ് എഡിഷന്‍

ഉത്തര്‍ പ്രദേശില്‍ പല ചെറുകിട ജോലികള്‍ക്കും ഉയര്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ അപേക്ഷകള്‍ സമര്‍പ്പിച്ചു ജോലി കിട്ടാന്‍ വേണ്ടി പരിശ്രമിക്കുന്നു. ആറാം ശമ്പള കമ്മീഷന്‍ തീരുമാന പ്രകാരം ചെറിയ ജോലികള്‍ക്ക് ഉയര്‍ന്ന ശമ്പള തസ്തികകള്‍ തീരുമാനിക്കുകയും ജോലി സ്ഥിരത കൂടുതല്‍ ഉള്ളതും ഒരു കാരണമാണത്രേ.



http://english.mathrubhumi.com/news.php?id=1478&cat=1&sub=28&subit=0

കല-സാഹിത്യ സൃഷ്ടികളുടെ മാനദണ്ഡം.

കല-സാഹിത്യ സൃഷ്ടികളുടെ മാനദണ്ഡം.

- ലേഖനം ....മഹിന്ദ്ര വേണു -

ഹിരണ്യ ഗര്ഭത്തിലുണ്ടായ ഓംകാരധ്വനിയുടെ ബഹുമാന രൂപമാണല്ലോ ബ്രഹ്മാണ്ഡം .ബ്രഹ്മാണ്ഡത്തിന്റെ ചെറിയ ത്രിമാന രൂപമാണ് പിന്ടാണ്ടമായ നാമും നമുക്ക് ചുറ്റും ഗോചരമായതുമെല്ലാം . നമ്മുടെ ഉള്ളില് നിനിന്നും വരുന്നതും പുറത്തു കേള്ക്കുന്നതുമായ എല്ലാ ശബ്ദങ്ങളും ഓംകാരത്തിന്റെ തന്മാത്രകളാണ്. ആ വാങ്ങമയരൂപത്തിന്റെ ചിത്ര രേഘയാണ് ദ്വി മാനമായ ലിപി . ബ്രഹ്മാന്ടവും പിന്ടാന്ടവും കഴിച്ചു ബാക്കിയുള്ളത് മാനം. .മാനത്തിനു മാനമില്ല. പക്ഷെ മൌനമുണ്ട്. ആ മൌനം വാചാലമാണ് . മൂകം കരോതു വാചാലം. ആ മാനതിലെതുന്ന വ്യക്തി ശക്തിയാകുന്നു. ശക്തിക്ക് മനുഷ്യ നന്മയ്ക്ക് വേണ്ടി പ്രവര്ത്തിക്കണമെങ്കില് വീണ്ടും വ്യക്തീ ഭവിക്കണം .ശക്തി വ്യക്തിയാകുന്ന ഇറക്കത്തെയാണ് അവതാരം എന്ന് പറയുന്നത്. ഗ്ലാനി സംഭവിച്ച മനസ്സുകളെ അവതാരങ്ങള് വ്യവസ്ഥിതിയിലേക്ക് മാറ്റി മറിക്കുന്നു. അല്ലാതെ വ്യവസ്ഥിതി മാറ്റലല്ല വിപ്ളവം. ഇവിടെ വിശ്വപ്രകൃതി എന്ന വ്യവസ്ഥിതി മാത്രമേയുള്ളൂ. കൃഷ്ണന് എന്ന ശക്തി അര്ജുനന് എന്ന വ്യക്തിയെ വിശ്വ പ്രകൃതി വ്യവ്യസ്ഥിതി യിലേക്ക് മാറ്റിമറിക്കുകയാണ് (മാന സാന്തരപ്പെടല് പോരാ). അപ്പോഴാണ് അര്ജുനന് വിജയനാകുന്നത്. ഇവിടെയാണ് വ്യാസ വിപ്ളവം ജയിക്കുന്നത്. കൃഷ്ണ പദവിയിലെത്തിയ ഒരു ഋഷി കവിക്കേ അതിന്റെ പ്രയോക്താവാനുള്ള അര്ഹതയുള്ളൂ. അധികാരമുള്ളൂ. കഴിവാണല്ലോ അര്ഹതയുടെ മാനദണ്ഡം.


ഇത്രയും മനസ്സിലാകണമെങ്കില് നമുക്ക് , ഇതിനെല്ലാം മുകളില് നില്ക്കുന്ന ഗുരുവിന്റെ അനുഗ്രഹം വേണം. അതിനു ഇതു ആരാധനാലയത്തില് ചെന്നാലും, എവിടെ നോക്കിയാലും ഏതും എന്തും എന്തിലും കാണുന്നത് ഗുരുവാണ് എന്നുള്ള ബോധം ഉണ്ടാകണം. അങ്ങനെ കാണുന്നവനാണ് ഭക്തന്. ആ ഭക്തന് പൂജ,ആചാരങ്ങള്, ചിട്ടകള്, ചട്ടങ്ങള് ഒന്നും ബാധകമല്ല. ഇത്രയും എഴുതിയ സമയമേ വേണ്ടു ആ നിലയിലെക്കെത്താന് എന്നുള്ളതാണ് കളി കാല വൈഭവം. അത്നാല് കലികാലത്തില് ജീവിക്കുന്ന നമ്മള് ഭാഗ്യവാന്മാരാകുന്നു . എന്നാല് ! ഇന്ന് ലോകത്തിന്റെ അവസ്ഥ എന്താണ്? എന്താണ് അതിനു കാരണം? ചിന്തിച്ചു നോക്കാം. നാം എന്തിനാണ് ഇരുട്ടിനെ ഭയപ്പെടുനത്? വെളിച്ചം (അറിവ്) ഇല്ലാത്തതിനാല്. നമുക്ക് വെളിച്ചം കിട്ടുന്നത് സൂര്യന് സദാ കര്മ്മ നിരതനായത് കൊണ്ടാണ്. സംഭവാമി യുഗേ യുഗേ എന്നതിന്റെ വേര് സംഭവാമി ദിനേ ദിനേ എന്ന് ദിനകരനില് കാണാം. ഇതിനെ ഇരുട്ടായ ദാരുകനെ കാളി (വെളിച്ചം) നിഗ്രഹിച്ചു എന്നാണ് കവി പാടുക. അതുകൊണ്ടാണ് കവി ഗായത്രി മന്ദ്ര ദ്രഷ്ടാവാകുന്നത്, ഉണര്വിന്റെയും ഊര്ജത്തിന്റെയും ഓജസ്സിന്റെയും സ്രോതസ്സ് സൂര്യനാണെന്ന് മനസ്സിലാക്കുന്നത്. നമ്മള് ഋഷി കവികളുടെ പാടിലാകാനെന്കിലും ശ്രമിക്കുക.

നമ്മുടെ ശബ്ദം ഓംകാരത്തിന്റെ തന്മാത്ര യാകുബ്പോള് അത് സപ്ത സ്വരങ്ങളില് ലയിച്ചു ,കൂടിചെരുംബ്പോള് ഓംകാരം തന്നെയാകുന്നു. എല്ലാ വര്ണ്ണങ്ങളും ചേര്ന്ന് വെളുപ്പകുന്നത് പോലെ). പക്ഷെ ഒറ്റ ഒറ്റ ശബ്ദങ്ങള്ക്ക് അര്ത്ഥച്യുതിയും അപസൃതിയും വരുന്നത് ഗുരുത്വം കുറയുന്നത് കൊണ്ടാണ്. ഗുരുത്വം കൂടുബ്ബോള് നമ്മുടെ ശരീരത്തിലെ കോശങ്ങളിലെ ജീനുകളുടെ ക്രമീകരണം അതിനു അനുയോജ്യമായി വരുന്നു. ഗുരുത്വം കുറയുബ്ബോള് ജീനുകളുടെ ക്രമീകരണം വിഘടിതമാവുകയും ആ ആള് ദുര്മര്ഗിയൊ സാമൂഹ്യ ദ്രോഹിയോ ഭ്രാന്തനോ എന്തുമാകാം. അതുകൊണ്ട് നമ്മുടെ ശരീരമാണ് മനസ്സിനെ നിയന്ത്രിക്കുന്നത്. മനസ്സിന് ഗുരുവിനെ ധ്യാനിച്ചു ശരീരം നേരെയാക്കാം . ശരീരം ശരിയാകുബ്ബോള് മനസ്സും നേരേയാകും. മനസ്സ് നേരെയാകുബ്ബോള് അത് ബ്രഹ്മമാകും. അപ്പോള് മനുഷ്യനെ സംബന്ധിച്ചിടത്തോളം എല്ലാത്തിന്റെയും മാനദണ്ഡം (ആ വാക്കിന്റെ അര്ഥം തന്നെ ശ്രദ്ധിയ്കുക ) വിശ്വ പ്രകൃതിയുമായുള്ള ചേര്ച്ച (യോഗം) ആണെന്ന് വര്യന്നു. വിശ്വ പ്രകൃതിയുടെ പശ്ചാത്തലത്തിലാണ് കലാകാരന്റെയും സാഹിത്യകാരന്റെയും സൃഷ്ടികളെ വിലയിരുത്തേണ്ടത്. അപ്പോഴേ അതിന്റെ മൂല്യം വ്യക്തമാകൂ. ഈ യോഗം കുറഞ്ഞത് കൊണ്ടാണ് ചില സൃഷ്ടികള്ക്ക് കലാ മൂല്യമുന്ടെന്കിലും കാലിക മൂല്യം കുറയുന്നത്. ഗുരുത്വ മില്ലത്വരുടെ സൃഷ്ടികളില് ഓംകാരത്തിന്റെ ചിണി ചിണി നാദമല്ല അപകടത്തിന്റെ മണിമുഴക്ക മായിരിക്കും കേള്ക്കുക. അത്തരം പ്രസിദ്ധീകരണങ്ങളും അത്നാല് തന്നെ അതോടെ അന്ന്യം നിന്ന് പോകുന്നു. ലേഖകരാകട്ടെ ഏതൊരു തെന്മാവിലാണോ തന്റെ മുല്ല വള്ളി പടര്ത്താമെന്നു വ്യാമോഹിച്ചത് ആ തേന്മാവിനെ തന്നെ കട പുഴക്കി വീഴ്ത്തി അണ്ടി പോയ അണ്ണന്റെ പോലിരിക്കുന്നു.

മഹിന്ദ്ര വേണു, മുംബൈ

റമദാന്‍ ചിന്തകള്‍ 01

റമദാന്‍ ചിന്തകള്‍ 01

അങ്ങനെ പുണ്യ മാസമായ റമദാന്‍ ഇന്നു ആരംഭിച്ചു. ഗള്‍ഫില്‍ വന്ന കാലം തൊട്ടേ റമദാന്‍ മാസം വളരെ വിലപ്പെട്ടതായി ഞാന്‍ കണക്കാക്കാറുണ്ട്. പണ്ടു തൊട്ടേ ആചാരങ്ങള്‍ എല്ലാം മത വിത്ത്യാസമില്ലാതെ കാണണം എന്ന് കാരണവന്മാര്‍ പഠിപ്പിച്ചത് കൊണ്ടായിരിക്കാം ഇതു. മാനുഷ്യരെല്ലാം ഒന്നു പോലെ എന്ന മാവേലി സിദ്ധാന്തം എപ്പോഴും ഓര്‍ക്കുന്നതായിരിക്കാം മറ്റൊരു വശം. ഈ ആവേശം ആണ് ഇന്നലെ ഒരു ചെറിയ ലേഖനം റമദാന്‍ മാസത്തിന്റെ പ്രാധന്യങ്ങളെ ഉള്‍കൊള്ളിച്ചു കൊണ്ടു എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഇന്നു നമ്മുക്ക് റമദാന്‍ മാസത്തിലെ ഉപവാസത്തിന്റെ പ്രാധാന്യത്തെ പറ്റി ഒന്നു ചിന്തിച്ചു നോക്കാം.


സെപ്റ്റംബര്‍ മാസത്തില്‍ വന്നു ചേര്‍ന്നിരിക്കുന്ന ഈ വര്ഷത്തെ റമദാന്‍ ദിവസങ്ങള്‍ സാധാരണയില്‍ കവിഞ്ഞ സമയ പരിതി ഉള്ളതാണല്ലോ. അപ്പോള്‍ ഉപവാസം ഒരു തപസ്യ എന്നതിലുപരിയെക്കാള്‍ നിശ്ചയമായും നമ്മുടെ സംയമനം പരിശോദിക്കാന്‍ ഉള്ള ഒരു അവസരം കൂടി ആയി തീരുന്നു. നീണ്ട ഉപവാസത്തിന് ശേഷം ഉള്ള ഇഫ്താര്‍ അത് കൊണ്ടു തന്നെ വളരെ ലഘുവായും, പഴവര്‍ഘങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയും ഉള്ളതാവാന്‍ ശ്രമിക്കണം.

റമദാന്‍ സമയത്തെ സക്കാത്ത് ദാനവും ഒരു പ്രത്യേകതയാണല്ലോ. ഒരു അറിവുമില്ലാത്ത സന്ഘടനകളിലേക്ക് കയ്യഴിച്ചു സഹായിക്കാന്‍ പുറപ്പെടുമ്പോള്‍, തന്റെ പരിസരത്ത് കഷ്ടപ്പാട് കൊണ്ടു അലയുന്ന തന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അവരെ തന്നാലാവുന്ന വിധം സഹായിക്കാനും ശ്രമിച്ചാല്‍ കാരുണ്യവാനായ ഈശ്വരന്‍ എപ്പോഴും നിങ്ങളുടെ ജീവിതത്തിലെ വിവിധങ്ങളായ ശ്രമങ്ങളില്‍ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും.

രമേഷ് മേനോന്‍

Sunday, August 31, 2008

ജൂനിയര്‍ ജീനിയസ് - അമൃത ടീവിയുടെ കുട്ടികള്‍ക്കായുള്ള പുതിയ റിയാലിറ്റി ഷോ.


ജൂനിയര്‍ ജീനിയസ് - അമൃത ടീവിയുടെ കുട്ടികള്‍ക്കായുള്ള പുതിയ റിയാലിറ്റി ഷോ.

ജൂനിയര്‍ ജീനിയസ് - അമൃത ടീവിയുടെ കുട്ടികള്‍ക്കായുള്ള പുതിയ റിയാലിറ്റി ഷോ.അമൃത ടീവിയുടെ പുതിയ റിയാലിറ്റി ഷോ ജൂനിയര്‍ ജീനിയസ് തുടങ്ങി. ലൈസന്സൂഡ് ടു ഗ്രില്‍ ആന്‍ഡ് കില്‍ എന്ന് ഇംഗ്ലീഷ് ഭാഷയില്‍ പറയാം. ഗംഭീര തുടക്കം പ്രകല്ഭാരായ ജഡ്ജസ് - ഡോക്ടര്‍ അച്യുത്ശന്കര്‍, വിപിന്‍ വി റോളണ്ട്, ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യം കൂടിയാകുമ്പോള്‍, ഈ വെടിക്കെട്ട് എവിടെ വരെ പോകും എന്ന് കാത്തിരുന്നു കാണാം. എല്ലാ കുട്ടികള്‍ക്കും വിജയാശംസകള്‍ നേര്‍ന്നു കൊള്ളുന്നു.

റമദാന്‍ - വിശുദ്ധിയുടെയും കര്ത്തവ്യതിന്റെയും മാസ്സം



റമദാന്‍ - വിശുദ്ധിയുടെയും കര്ത്തവ്യതിന്റെയും മാസ്സം

മാനവ മനുഷ്യ രാശിയുടെ പ്രധാന പുണ്ണ്യ മാസ്സങ്ങളുടെ വരവേല്‍പ്പിനെ വിളിച്ചറിയിച്ചു കൊണ്ടു നാളെ മുതല്‍ മുസ്ലിം പുണ്യ മാസ്സമായ റമദാന്‍ തുടങ്ങുകയാണല്ലോ. എന്താണ് റമദാന്‍ എന്ന് എല്ലാവര്ക്കും വളരെ സുനിസ്ചിതമായി അറിയാവുന്ന കാര്യമാണ്. എന്നാലും ഈ വേളയില്‍ നമ്മുക്ക് ആ പ്രാധന്യങ്ങളിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം.

മുസ്ലിം കലണ്ടര്‍ പ്രകാരം ഒന്‍പതാമത്തെ മാസമാണ് റമദാന്‍ മാസം. ഭക്തിയുടെയും പ്രാര്‍ത്ഥനയുടെയും പ്രാധാന്യം ഉള്‍ക്കൊണ്ട്‌ ഈശ്വരനില്‍ കൂടുതല്‍ സമയം സമര്‍പ്പിക്കാന്‍ ഈ ഒരു മാസക്കാലം ലോകമെമ്പാടും ഉള്ള മത വിശ്വാസികള്‍ വിനിയോഗിക്കുന്നു.

ദിവസേനയുള്ള അഞ്ചു നമസ്കാരങ്ങള്‍ കൂടാതെ രാത്രിയിലും ഈ കാലയളവില്‍ പള്ളിയില്‍ പ്രാര്‍ഥനകള്‍ നടക്കാറുണ്ട്. ഇരുപത്തി നാല് മണിക്കൂറും വിശ്വാസികളാല്‍ നിറഞ്ഞിരിക്കും പള്ളികള്‍ ഈ മാസക്കാലത്ത്.

മദ്യപാനം, പുകവലി, ലൈന്ഗീകപരമായ സ്ത്രീപുരുഷ ഇടപെടലുകള്‍ എല്ലാം ഈ സമയത്തു ഉപേക്ഷിച്ചു കൊണ്ടു, ഈശ്വരനില്‍ ഏകാഗ്രതയോടും ഉറച്ച വിശ്വാസത്തോടും കൂടി സമൂഹത്തിനും സകുടുംബത്തിനും വേണ്ടി സമര്‍പ്പിക്കുന്ന ഒരു മാസക്കാലം.

കരുണയുടെയും കാരുണ്യത്തിന്റെയും മാസക്കാലം എന്ന് പ്രകീര്‍ത്തിക്കുന്ന ഈ സമയത്തു, പാവങ്ങള്‍ക്ക് ഉദാരമായ സംഭാവനകളും, ഭക്ഷണവും കരുണയോടെ ഓരോ മുസ്ലിം സഹോദരന്മാരും നല്കി തന്നില്‍ കോരി ചെരിഞ്ഞിട്ടുള്ള സമ്പത്തിന്റെയും സമൃദ്ധിയുടെയും ഒരു ചെറിയ അളവ് മറ്റുള്ള സഹോദരീ സഹോദരന്മാരുമായി പങ്കു ചേരാനുള്ള ഒരവസരം.

കാലത്തെ ഫജ്ര്‍ പ്രാര്‍ഥനക്ക് ശേഷം വൈക്കീട്ടു മഘ്രിബ് പ്രാര്‍ത്ഥന കഴിയുന്നത്‌ വരെ ഭക്ഷണമോ വെള്ളമോ ഒന്നും കഴിക്കാതെ ഈശ്വര ചിന്തയും കര്‍മ്മ നിരതയും മാത്രം ചിന്തിച്ചു മുസ്ലിം സഹോദരന്മാര്‍ ഈ കാലയളവില്‍ അല്ലാഹുവിന്റെ സാന്നിധ്യം ഓരോ നിമിഷവും തങ്ങളിലും പരിസരത്തും നില നിര്‍ത്താന്‍ ശ്രമിക്കുന്നു. സ്വയം ലൌകീകമായ ഭക്ഷണ-സുഖ സൌകര്യങ്ങളില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുക വഴി ആത്മ സംയനവും ആസക്തിയും ഒരു പരിധി വരെ ചെറുത്‌ നില്ക്കാന്‍ ഉള്ള കഴിവ് ഈ മാസ്സക്കാലം മനുഷ്യനില്‍ നേടിയെടുക്കാന്‍ സാധിക്കുന്നു.

മഗ്രിബ് പ്രാര്‍ഥനക്ക് മുന്പ് എല്ലാ സഹോദരന്മാരും ഒത്തു ചേര്ന്നു വളരെ ലഘുവായ ഒരു സുഹ്ര്‍ ഭക്ഷണത്തോടെ തങ്ങളുടെ ആ ദിവസ്സത്തെ ഉപവാസം അവസാനിപ്പിക്കുന്നു. കുറച്ചു പഴങ്ങളോ, സംബരമോ, വെള്ളമോ ഒക്കെ ചേര്ന്ന വളരെ ലഘുവായ ഈ ഭക്ഷണ ക്രമം എല്ലാവരും ചേര്ന്നു ഒരുമിച്ചു പങ്കു വക്കുന്നു.

വിശുദ്ധിയുടെ ഈ മാസ്സത്തില്‍ നമ്മള്‍ക്കെവര്‍ക്കും നമ്മുടെ മുസ്ലിം സഹോദരന്മാരോടൊപ്പം ജാതി മത ചിന്തകളില്ല്ലാതെ സാഹോദര്യത്തിന്റെയും കര്‍മ നിരതയുടെയും പ്രതീകങ്ങളായി മാറാന്‍ വേണ്ടി ഒത്തു ചേരാം.


രമേഷ് മേനോന്‍

Saturday, August 30, 2008

മിന്നാമിന്നിക്കൂട്ടം - സിനിമ അവലോകനം

ഒന്നോ രണ്ടോ പനഡോള്‍ കൂടി കയ്യില്‍ വച്ചിട്ട് പോകാത്തത് തെറ്റായി എന്ന് തോന്നി, ഈ സിനിമ കണ്ടു ഇറങ്ങിയപ്പോള്‍. കളിയും കാര്യവും തമാശയും ഒക്കെ കൂട്ടിക്കലര്‍ത്തി എന്തൊക്കെയോ ചെയ്യനെമെന്നു വിചാരിച്ചു എവിടെയൊക്കെയോ എത്തിച്ചു കമല്‍.
അന്ച്ചില്‍ രണ്ടര മാര്‍ക്ക് കൊടുക്കാം.