അര്‍ത്ഥന.
കാളിയമ്മേ ദേവി കാളിയമ്മേ _ ദേവി
കാളിയമ്മേ ദേവി കാളിയമ്മേ
രാജ രാജേശ്വരി ശ്രീ കുരുംബേശ്വരി
മല്കുടുംബേശ്വരി കൈ തൊഴുന്നേന്‍
എണ്ണിയാല്‍ തീരാത്ത പാപങ്ങള്‍ താപങ്ങള്
എല്ലാമകറ്റണേ ശ്രീ ലളിതേ .
......കാളിയമ്മേ ദേവി കാളിയമ്മേ
കണ്ടില്ല കേട്ടില്ല നിന്നപദാനങ്ങള്
കണ്ടിട്ടറിഞ്ഞില്ല നിന്നേയെങ്ങും
കേട്ടറിഞ്ഞിന്നു ഞാന്‍ സന്തുഷ്ടനായ് നിന്റെ
പാട്ടില്‍, നീയെന്നെയനുഗ്രഹിക്ക.
..............കാളിയമ്മേ ദേവി കാളിയമ്മേ
സ്വാമിക്ക് തന് മക്കള്‍ പോന്മക്കളെന്കിലോ
തായേ ഭവതിക്കു പെറ്റ മക്കള്‍
കാട്ടില്ല ഭേദങ്ങള്‍ മക്കളിലെന്നു നീ
കാട്ടി ത്തന്നല്ലോ ഞാന്‍ വിശ്വസിച്ചു .
...........കാളിയമ്മേ ദേവി കാളിയമ്മേ
ആശ്വാസമേകി നീയിന്നു വിരാജിപ്പൂ
നിശ്വാസ വായുവില്‍ പോലുമമ്മേ
കഷ്ടപ്പെടുത്താതെ നഷ്ടപ്പെടുത്താതെ
പുഷ്ടിപ്പെടുത്തുകെന് ശിഷ്ടകാലം.
...........കാളിയമ്മേ ദേവി കാളിയമ്മേ _ ദേവി
കാളിയമ്മേ ദേവി കാളിയമ്മേ
മഹിന്ദ്ര വേണു, മുംബൈ
Tuesday, September 2, 2008
റമദാന് ചിന്തകള്‍ 02
റമദാന് ചിന്തകള്‍ 02
ഇന്നു വിശുദ്ധ റമദാന് മാസത്തിലെ രണ്ടാം ദിവസം. നീണ്ട ഇടവേളയ്ക്കു ശേഷം ഉപവസ്സിച്ചതിന്റെ ക്ഷീണം പലരിലും ഉണ്ടായിരിക്കാം. എന്നാലും ഭക്തിയും ശ്രദ്ധയും ഒന്നു ചേരുമ്പോള്‍ നിശ്ചയധാര്‍ദ്യം താനേ വന്നു ചേരും. എല്ലാ വര്‍ഷത്തിനെക്കളും നീണ്ട ഈ റമദാന് ഉപവാസ കാലത്തേ നോയമ്പ് തുറക്കല്‍ ഭക്ഷണ രീതി വളരെ കണിശമായി ശ്രദ്ധിക്കേണ്ട ഒന്നാണ്. വളരെ ലഘുവായ ഭക്ഷണം കഴിച്ചു കൊണ്ടു നോയമ്പ് തുറക്കാന്‍ ശ്രമിക്കുക. ഫലവര്‍ഗങ്ങളും ലഘു പാനീയങ്ങളും കഴിച്ചു കൊണ്ടു ഉപവാസം അവസാനിപ്പിക്കുക. ഇന്നലത്തെ പത്രത്തില്‍ ഒരു പ്രധാന വാര്‍ത്തയുണ്ടായിരുന്നു. നോയമ്പ് അവസാനിക്കുന്ന സമയത്തു, പള്ളികളില്‍ എത്തി ചേരാന്‍ വിഷമമുള്ള ഭക്തര്‍ വാഹനങ്ങളില്‍ ഇരുന്നു പ്രാര്തിച്ചാലും തെറ്റല്ല എന്നുള്ളതാണ് ഈ വാര്‍ത്ത.വിശ്വാസികളായ എല്ലാ സഹോദരന്മാര്ക്കും എന്റെ റമദാന് ആശംസകള്‍.

എല്ലാ മന്ത്രിമാര്‍ക്കും വെബ്സൈറ്റ് തയ്യാറായി

ഇന്നത്തെ മാതൃഭുമി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടെയും അവരുടെ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കാന്‍ പുതിയ വെബ്സൈറ്റുകള്‍ നിലവില്‍ വരുന്നു. ഔദ്യോഗിക വെബ്പോര്‍ട്ടലിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മ്മിച്ച ഈ വെബ്സൈറ്റുകളുടെ രൂപകല്പന നിര്‍വഹിച്ചിരിക്കുന്നത് സി-ഡിറ്റാണ്.ഓരോ മന്ത്രിയുടെയും അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍, ഇപ്പോള്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍, ഇനി നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ സംബന്ധിച്ചുള്ള അഭിപ്രായരൂപവത്കരണം എന്നിവയാണ് സൈറ്റുകളിലെ പ്രധാന ഉള്ളടക്കം.
ഇതിനുപുറമെ എല്ലാ സൈറ്റുകളിലും അതതു മന്ത്രിയുടെ പ്രൊഫൈല്‍, ഓഫീസ് സംബന്ധിച്ച വിവരങ്ങള്‍, മറ്റ് അനുബന്ധ സൈറ്റുകളിലേക്ക് പ്രവേശിക്കാനുള്ള സംവിധാനം, വാര്‍ത്തകള്‍, മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍, സംഭവങ്ങള്‍, ഫോട്ടോഗാലറി, പ്രസംഗങ്ങള്‍, ലേഖനങ്ങള്‍ എന്നിവയും ആനുകാലിക വിഷയങ്ങളെ അധികരിച്ച് തയ്യാറാക്കിയ ഉള്ളടക്കവും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി ഇ-മെയില്‍ വിലാസമില്ലാത്തവര്ക്കുപോലും ലോകത്തെവിടെനിന്നും മന്ത്രിയുടെ ഇ-മെയില്‍ ബോക്സിലേക്ക് സന്ദേശമയക്കുവാനുള്ള സംവിധാനവും വെബ്സൈറ്റുകളില്‍ ഒരുക്കിയിട്ടുണ്ട്.
വെബ്സൈറ്റ് സപ്തംബര്‍ മൂന്നിന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വെബ്സൈറ്റുകളുടെ വിലാസം:
www.ministereducation.kerala.gov.in, www. ministerscst.kerala.gov.in, www.ministerfood. kerala.gov.in, www.ministerindustry.kerala.gov.in, www.ministertransport.kerala.gov.in, www.minister irrigation.kerala.gov.in, www. ministeragriculture.kerala.gov.in, www.minister health.kerala.gov.in, www.ministerfinance.kerala. gov.in, www.ministerhome.kerala.gov.in, www. ministerforest.kerala.gov.in, www.minister labour.kerala.gov.in, www.ministerpwd.kerala.gov.in, www.ministerlaw.kerala.gov.in, www.minister revenue.kerala.gov.in, www.ministerfisheries. kerala.gov.in, www.ministercooperation.kerala. gov.in, www.ministerlocaladmin.kerala.gov.in.
നമ്മുടെ മന്ത്രിമാരുടെ പ്രൊഫൈല്‍ ഒന്നു വായിക്കാന്‍ ഉള്ള ആകാംക്ഷയിലാണ് ഞാന്‍. കാത്തിരുന്നു വായിക്കാം. അല്ലേ ?

Monday, September 1, 2008
ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും ചെറിയ ജോലിയും

മാതൃഭൂമി ഇംഗ്ലീഷ് എഡിഷന്
ഉത്തര്‍ പ്രദേശില്‍ പല ചെറുകിട ജോലികള്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ അപേക്ഷകള്‍ സമര്‍പ്പിച്ചു ജോലി കിട്ടാന്‍ വേണ്ടി പരിശ്രമിക്കുന്നു. ആറാം ശമ്പള കമ്മീഷന് തീരുമാന പ്രകാരം ചെറിയ ജോലികള്‍ക്ക് ഉയര്‍ന്ന ശമ്പള തസ്തികകള്‍ തീരുമാനിക്കുകയും ജോലി സ്ഥിരത കൂടുതല്‍ ഉള്ളതും ഒരു കാരണമാണത്രേ.
http://english.mathrubhumi.com/news.php?id=1478&cat=1&sub=28&subit=0

കല-സാഹിത്യ സൃഷ്ടികളുടെ മാനദണ്ഡം.
കല-സാഹിത്യ സൃഷ്ടികളുടെ മാനദണ്ഡം.
- ലേഖനം ....മഹിന്ദ്ര വേണു -
ഹിരണ്യ ഗര്ഭത്തിലുണ്ടായ ഓംകാരധ്വനിയുടെ ബഹുമാന രൂപമാണല്ലോ ബ്രഹ്മാണ്ഡം .ബ്രഹ്മാണ്ഡത്തിന്റെ ചെറിയ ത്രിമാന രൂപമാണ് പിന്ടാണ്ടമായ നാമും നമുക്ക് ചുറ്റും ഗോചരമായതുമെല്ലാം . നമ്മുടെ ഉള്ളില്‍ നിനിന്നും വരുന്നതും പുറത്തു കേള്‍ക്കുന്നതുമായ എല്ലാ ശബ്ദങ്ങളും ഓംകാരത്തിന്റെ തന്മാത്രകളാണ്. ആ വാങ്ങമയരൂപത്തിന്റെ ചിത്ര രേഘയാണ് ദ്വി മാനമായ ലിപി . ബ്രഹ്മാന്ടവും പിന്ടാന്ടവും കഴിച്ചു ബാക്കിയുള്ളത് മാനം. .മാനത്തിനു മാനമില്ല. പക്ഷെ മൌനമുണ്ട്. ആ മൌനം വാചാലമാണ് . മൂകം കരോതു വാചാലം. ആ മാനതിലെതുന്ന വ്യക്തി ശക്തിയാകുന്നു. ശക്തിക്ക് മനുഷ്യ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ വീണ്ടും വ്യക്തീ ഭവിക്കണം .ശക്തി വ്യക്തിയാകുന്ന ഇറക്കത്തെയാണ് അവതാരം എന്ന് പറയുന്നത്. ഗ്ലാനി സംഭവിച്ച മനസ്സുകളെ അവതാരങ്ങള്‍ വ്യവസ്ഥിതിയിലേക്ക് മാറ്റി മറിക്കുന്നു. അല്ലാതെ വ്യവസ്ഥിതി മാറ്റലല്ല വിപ്ളവം. ഇവിടെ വിശ്വപ്രകൃതി എന്ന വ്യവസ്ഥിതി മാത്രമേയുള്ളൂ. കൃഷ്ണന് എന്ന ശക്തി അര്ജുനന് എന്ന വ്യക്തിയെ വിശ്വ പ്രകൃതി വ്യവ്യസ്ഥിതി യിലേക്ക് മാറ്റിമറിക്കുകയാണ് (മാന സാന്തരപ്പെടല് പോരാ). അപ്പോഴാണ് അര്ജുനന് വിജയനാകുന്നത്. ഇവിടെയാണ് വ്യാസ വിപ്ളവം ജയിക്കുന്നത്. കൃഷ്ണ പദവിയിലെത്തിയ ഒരു ഋഷി കവിക്കേ അതിന്റെ പ്രയോക്താവാനുള്ള അര്‍ഹതയുള്ളൂ. അധികാരമുള്ളൂ. കഴിവാണല്ലോ അര്‍ഹതയുടെ മാനദണ്ഡം.
ഇത്രയും മനസ്സിലാകണമെങ്കില്‍ നമുക്ക് , ഇതിനെല്ലാം മുകളില്‍ നില്ക്കുന്ന ഗുരുവിന്റെ അനുഗ്രഹം വേണം. അതിനു ഇതു ആരാധനാലയത്തില്‍ ചെന്നാലും, എവിടെ നോക്കിയാലും ഏതും എന്തും എന്തിലും കാണുന്നത് ഗുരുവാണ് എന്നുള്ള ബോധം ഉണ്ടാകണം. അങ്ങനെ കാണുന്നവനാണ് ഭക്തന്. ആ ഭക്തന് പൂജ,ആചാരങ്ങള്‍, ചിട്ടകള്‍, ചട്ടങ്ങള്‍ ഒന്നും ബാധകമല്ല. ഇത്രയും എഴുതിയ സമയമേ വേണ്ടു ആ നിലയിലെക്കെത്താന് എന്നുള്ളതാണ് കളി കാല വൈഭവം. അത്നാല് കലികാലത്തില്‍ ജീവിക്കുന്ന നമ്മള് ഭാഗ്യവാന്മാരാകുന്നു . എന്നാല്‍ ! ഇന്ന് ലോകത്തിന്റെ അവസ്ഥ എന്താണ്? എന്താണ് അതിനു കാരണം? ചിന്തിച്ചു നോക്കാം. നാം എന്തിനാണ് ഇരുട്ടിനെ ഭയപ്പെടുനത്? വെളിച്ചം (അറിവ്) ഇല്ലാത്തതിനാല്‍. നമുക്ക് വെളിച്ചം കിട്ടുന്നത് സൂര്യന് സദാ കര്‍മ്മ നിരതനായത് കൊണ്ടാണ്. സംഭവാമി യുഗേ യുഗേ എന്നതിന്റെ വേര് സംഭവാമി ദിനേ ദിനേ എന്ന് ദിനകരനില് കാണാം. ഇതിനെ ഇരുട്ടായ ദാരുകനെ കാളി (വെളിച്ചം) നിഗ്രഹിച്ചു എന്നാണ് കവി പാടുക. അതുകൊണ്ടാണ് കവി ഗായത്രി മന്ദ്ര ദ്രഷ്ടാവാകുന്നത്, ഉണര്‍വിന്റെയും ഊര്‍ജത്തിന്റെയും ഓജസ്സിന്റെയും സ്രോതസ്സ് സൂര്യനാണെന്ന് മനസ്സിലാക്കുന്നത്. നമ്മള് ഋഷി കവികളുടെ പാടിലാകാനെന്കിലും ശ്രമിക്കുക.
നമ്മുടെ ശബ്ദം ഓംകാരത്തിന്റെ തന്മാത്ര യാകുബ്പോള് അത് സപ്ത സ്വരങ്ങളില്‍ ലയിച്ചു ,കൂടിചെരുംബ്പോള് ഓംകാരം തന്നെയാകുന്നു. എല്ലാ വര്‍ണ്ണങ്ങളും ചേര്‍ന്ന് വെളുപ്പകുന്നത് പോലെ). പക്ഷെ ഒറ്റ ഒറ്റ ശബ്ദങ്ങള്‍ക്ക് അര്ത്ഥച്യുതിയും അപസൃതിയും വരുന്നത് ഗുരുത്വം കുറയുന്നത് കൊണ്ടാണ്. ഗുരുത്വം കൂടുബ്ബോള് നമ്മുടെ ശരീരത്തിലെ കോശങ്ങളിലെ ജീനുകളുടെ ക്രമീകരണം അതിനു അനുയോജ്യമായി വരുന്നു. ഗുരുത്വം കുറയുബ്ബോള് ജീനുകളുടെ ക്രമീകരണം വിഘടിതമാവുകയും ആ ആള് ദുര്മര്ഗിയൊ സാമൂഹ്യ ദ്രോഹിയോ ഭ്രാന്തനോ എന്തുമാകാം. അതുകൊണ്ട് നമ്മുടെ ശരീരമാണ് മനസ്സിനെ നിയന്ത്രിക്കുന്നത്. മനസ്സിന് ഗുരുവിനെ ധ്യാനിച്ചു ശരീരം നേരെയാക്കാം . ശരീരം ശരിയാകുബ്ബോള് മനസ്സും നേരേയാകും. മനസ്സ് നേരെയാകുബ്ബോള് അത് ബ്രഹ്മമാകും. അപ്പോള്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം എല്ലാത്തിന്റെയും മാനദണ്ഡം (ആ വാക്കിന്റെ അര്‍ഥം തന്നെ ശ്രദ്ധിയ്കുക ) വിശ്വ പ്രകൃതിയുമായുള്ള ചേര്‍ച്ച (യോഗം) ആണെന്ന് വര്യന്നു. വിശ്വ പ്രകൃതിയുടെ പശ്ചാത്തലത്തിലാണ് കലാകാരന്റെയും സാഹിത്യകാരന്റെയും സൃഷ്ടികളെ വിലയിരുത്തേണ്ടത്. അപ്പോഴേ അതിന്റെ മൂല്യം വ്യക്തമാകൂ. ഈ യോഗം കുറഞ്ഞത് കൊണ്ടാണ് ചില സൃഷ്ടികള്‍ക്ക് കലാ മൂല്യമുന്ടെന്കിലും കാലിക മൂല്യം കുറയുന്നത്. ഗുരുത്വ മില്ലത്വരുടെ സൃഷ്ടികളില്‍ ഓംകാരത്തിന്റെ ചിണി ചിണി നാദമല്ല അപകടത്തിന്റെ മണിമുഴക്ക മായിരിക്കും കേള്‍ക്കുക. അത്തരം പ്രസിദ്ധീകരണങ്ങളും അത്നാല് തന്നെ അതോടെ അന്ന്യം നിന്ന് പോകുന്നു. ലേഖകരാകട്ടെ ഏതൊരു തെന്മാവിലാണോ തന്റെ മുല്ല വള്ളി പടര്ത്താമെന്നു വ്യാമോഹിച്ചത് ആ തേന്മാവിനെ തന്നെ കട പുഴക്കി വീഴ്ത്തി അണ്ടി പോയ അണ്ണന്റെ പോലിരിക്കുന്നു.

റമദാന് ചിന്തകള്‍ 01
റമദാന് ചിന്തകള്‍ 01
അങ്ങനെ പുണ്യ മാസമായ റമദാന് ഇന്നു ആരംഭിച്ചു. ഗള്‍ഫില്‍ വന്ന കാലം തൊട്ടേ റമദാന് മാസം വളരെ വിലപ്പെട്ടതായി ഞാന്‍ കണക്കാക്കാറുണ്ട്. പണ്ടു തൊട്ടേ ആചാരങ്ങള്‍ എല്ലാം മത വിത്ത്യാസമില്ലാതെ കാണണം എന്ന് കാരണവന്മാര് പഠിപ്പിച്ചത് കൊണ്ടായിരിക്കാം ഇതു. മാനുഷ്യരെല്ലാം ഒന്നു പോലെ എന്ന മാവേലി സിദ്ധാന്തം എപ്പോഴും ഓര്‍ക്കുന്നതായിരിക്കാം മറ്റൊരു വശം. ഈ ആവേശം ആണ് ഇന്നലെ ഒരു ചെറിയ ലേഖനം റമദാന് മാസത്തിന്റെ പ്രാധന്യങ്ങളെ ഉള്‍കൊള്ളിച്ചു കൊണ്ടു എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
ഇന്നു നമ്മുക്ക് റമദാന് മാസത്തിലെ ഉപവാസത്തിന്റെ പ്രാധാന്യത്തെ പറ്റി ഒന്നു ചിന്തിച്ചു നോക്കാം.
സെപ്റ്റംബര്‍ മാസത്തില്‍ വന്നു ചേര്‍ന്നിരിക്കുന്ന ഈ വര്‍ഷത്തെ റമദാന് ദിവസങ്ങള്‍ സാധാരണയില്‍ കവിഞ്ഞ സമയ പരിതി ഉള്ളതാണല്ലോ. അപ്പോള്‍ ഉപവാസം ഒരു തപസ്യ എന്നതിലുപരിയെക്കാള്‍ നിശ്ചയമായും നമ്മുടെ സംയമനം പരിശോദിക്കാന്‍ ഉള്ള ഒരു അവസരം കൂടി ആയി തീരുന്നു. നീണ്ട ഉപവാസത്തിന് ശേഷം ഉള്ള ഇഫ്താര്‍ അത് കൊണ്ടു തന്നെ വളരെ ലഘുവായും, പഴവര്‍ഘങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയും ഉള്ളതാവാന്‍ ശ്രമിക്കണം.
റമദാന് സമയത്തെ സക്കാത്ത് ദാനവും ഒരു പ്രത്യേകതയാണല്ലോ. ഒരു അറിവുമില്ലാത്ത സന്ഘടനകളിലേക്ക് കയ്യഴിച്ചു സഹായിക്കാന്‍ പുറപ്പെടുമ്പോള്‍, തന്റെ പരിസരത്ത് കഷ്ടപ്പാട് കൊണ്ടു അലയുന്ന തന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അവരെ തന്നാലാവുന്ന വിധം സഹായിക്കാനും ശ്രമിച്ചാല്‍ കാരുണ്യവാനായ ഈശ്വരന് എപ്പോഴും നിങ്ങളുടെ ജീവിതത്തിലെ വിവിധങ്ങളായ ശ്രമങ്ങളില്‍ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും.
രമേഷ് മേനോന്

Subscribe to:
Posts (Atom)